Connect with us

india

മൂന്ന് ലക്ഷം കടന്ന് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍

9287 പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ 3 ലക്ഷം കേസുകള്‍ കടന്നു.എട്ടു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. 419 മരണം കൂടി ഔദ്യോഗിക കണക്കില്‍ ചേര്‍ത്തിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനം.

ഇതുവരെ 9287 പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ 17 ലക്ഷം പുതിയ കേസുകള്‍ സ്ഥിരീകരിച്ചുവെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നവരുടെ എണ്ണം കുറവാണ്. രണ്ടാം തരംഗ കാലത്തുണ്ടായത് പോലുള്ള ബുദ്ധിമുട്ട് ആശുപത്രികളില്‍ ഉണ്ടായിട്ടില്ല. ചില സംസ്ഥാനങ്ങള്‍ ഓക്‌സിജന്‍ കിടക്കകളുടെ ഉപയോഗത്തില്‍ 10 ശതമാനം വരെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ രാജ്യത്തെ കോവിഡ് മരണക്കണക്ക് സംസ്ഥാനങ്ങള്‍ പുറത്ത് വിട്ടതിനേക്കാള്‍ ഒമ്പത് മടങ്ങ് വരെ കൂടുതലായിരിക്കാമെന്ന റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. സര്‍ക്കാറുകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ കണക്കുകളാണ് ഈ സൂചനയുള്ളത്. സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള കോവിഡ് മരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായി വന്ന അപേക്ഷകളുടെ കണക്കാണ് ഉയര്‍ന്ന മരണനിരക്കിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഗുജറാത്തും തെലങ്കാനയും സമര്‍പ്പിച്ച കണക്ക് വച്ച് ഇവിടെ ഏഴ് മുതല്‍ ഒമ്പത് മടങ്ങ് വരെ കൂടുതലാണ്. ഔദ്യോഗിക കണക്കും പിന്നീട് വന്നിരിക്കുന്ന അപേക്ഷകളും വച്ച് നോക്കുമ്പോള്‍ എറ്റവും വലിയ വ്യത്യാസം മഹാരാഷ്ട്രയിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തെറ്റുപറ്റാം; താന്‍ ദൈവമല്ലെന്ന് നരേന്ദ്ര മോദി, പരിഹസിച്ച് കോണ്‍ഗ്രസ്‌

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ സാധാരണ മനുഷ്യനല്ലെന്നും തന്നെ ദൈവം നേരിട്ട് നിയോഗിച്ചതാണെന്നുമാണ് മോദി അവകാശപ്പെട്ടിരുന്നതെന്നും ഇപ്പോള്‍ എന്തുകൊണ്ട് സാധാരണ മനുഷ്യനായി മാറിയെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.

Published

on

തനിക്ക് തെറ്റുകള്‍ സംഭവിക്കാമെന്നും താന്‍ ദൈവമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായുള്ള പോഡ്കാസിലാണ് മോദിയുടെ അഭിപ്രായ പ്രകടനം. തെറ്റുപറ്റാമെന്നും താന്‍ ദൈവമല്ലെന്നും ഗുജറാത്ത് മുഖ്യമന്ത്രി യായിരിക്കെ താന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മോദിയുടെ വാദം.

രണ്ടു മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള പോഡ്കാസ്റ്റിനു മുന്നോടിയായി പുറത്തിറക്കിയ രണ്ട് മിനുട്ട് ട്രെയിലറിലാണ് മോദിയുടെ ഈ പരാമര്‍ശം ഉള്‍പ്പെട്ടിട്ടുള്ളത്. അതേസമയം ട്രെയിലര്‍ പുറ ത്തുവന്നതിനു പിന്നാലെ പരി ഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ സാധാരണ മനുഷ്യനല്ലെന്നും തന്നെ ദൈവം നേരിട്ട് നിയോഗിച്ചതാണെന്നുമാണ് മോദി അവകാശപ്പെട്ടിരുന്നതെന്നും ഇപ്പോള്‍ എന്തുകൊണ്ട് സാധാരണ മനുഷ്യനായി മാറിയെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.

അതേസമയം 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിക്കുമ്പോഴും സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുമെന്ന് നിരീക്ഷകര്‍. നടപ്പു സാമ്പത്തിക വര്‍ഷം എട്ടു ശതമാനം വളര്‍ച്ചയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ പ്രധാന ധനകാര്യ ഏജന്‍സികളെല്ലാം ഈ വളര്‍ച്ച രാജ്യം കൈവരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, നിലവിലെ വളര്‍ച്ചാ തോത നുസരിച്ച് 6.4 ശതമാനമായി സാ മ്പത്തിക വളര്‍ച്ച കുറയും. കോവിഡിനു മുമ്പുള്ള വളര്‍ച്ചാ മുരടിപ്പിലേക്കാണ് രാജ്യം നീ ങ്ങുന്നതെന്നും കണക്ക് സൂചിപ്പിക്കുന്നു. 6.5ശതമാനമാണ് ഐ.എം.എഫ് കണക്കു കൂട്ടുന്ന ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. ലോകബാങ്ക് 6.7 ശതമാനവും. ഗോള്‍ഡ് മാന്‍ സ്‌നാച്ച് ഗ്രൂപ്പ് കണക്കു കൂട്ടലാവട്ടെ വെറും 6 ശതമാനം മാത്രം. അടുത്ത സാമ്പത്തിക വര്‍ഷവും ഈ മുരടി പ്പില്‍ നിന്ന് ഇന്ത്യ കരകയറില്ലെന്നാണ് ഗോള്‍മാന്‍ സ്‌നാച്ചിന്റെ റിപ്പോര്‍ട്ട്. 2025-26 സാ മ്പത്തിക വര്‍ഷം 6.3 ശതമാനം മാത്രമാണ് ഏജന്‍സി പ്രവചിക്കുന്ന വളര്‍ച്ച.

Continue Reading

Film

തമിഴ് നടി കമലാ കാമേഷ് അന്തരിച്ചു

നടൻ റിയാസ് ഖാൻ മരുമകൻ ആണ്

Published

on

പ്രമുഖ തമിഴ് നടി കമല കാമേഷ് (72) അന്തരിച്ചു. തമിഴിൽ അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചു. 11 മലയാളം സിനിമകളിലും അഭിനയിച്ചു.

ആളൊരുങ്ങി അരങ്ങോരുങ്ങി, അമൃതം ഗമയ,വീണ്ടും ലിസ, ഉത്സവപിറ്റേന്ന് തുടങ്ങിയ മലയാളം സിനിമകളുടെ ഭാഗമായി. തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചു. നടൻ റിയാസ് ഖാൻ മരുമകൻ ആണ്.

നിരവധി മുൻനിര താരങ്ങൾക്ക് കമല കാമേഷ് അമ്മ വേഷം ചെയ്തിട്ടുണ്ട്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത “വീട്‌ല വിശേഷം” എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. 1974-ൽ സംഗീതസംവിധായകനായ കാമേഷിനെ കമല വിവാഹം ചെയ്തു. 1984-ൽ കാമേഷ് അന്തരിച്ചു.

Continue Reading

india

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കുനേരേയുള്ള പീഡനം പെരുകുന്നെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം

2023-നെ അപേക്ഷിച്ച് 2024-ല്‍ 100 അക്രമസംഭവങ്ങള്‍ കൂടി.

Published

on

രാജ്യത്ത് 2014 മുതലിങ്ങോട്ടുള്ള പത്തുവര്‍ഷത്തിനിടെ ക്രൈസ്തവര്‍ക്കുനേരേയുള്ള പീഡനങ്ങള്‍ വര്‍ധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം. ഇക്കാലയളവില്‍ 4356 അക്രമങ്ങളാണ് ക്രൈസ്തവര്‍ക്കെതിരേ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2023-നെ അപേക്ഷിച്ച് 2024-ല്‍ 100 അക്രമസംഭവങ്ങള്‍ കൂടി. 2023-ല്‍ 734 ആയിരുന്നത് 2024-ല്‍ 834 ആയി വര്‍ധിച്ചു.

ക്രൈസ്തവദേവാലയങ്ങള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്യുന്നത് ആവര്‍ത്തിക്കുന്നെന്നും മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യാനികളെ കള്ളക്കേസില്‍ കുടുക്കുന്നെന്നും ക്രൈസ്തവസംഘടനകള്‍ ആരോപിക്കുന്നു.

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ മാത്രം 2020 നവംബര്‍മുതല്‍ 2024 ജൂലായ് 31 വരെ മതപരിവര്‍ത്തനം ആരോപിച്ച് 835-ലധികം കേസെടുത്തെങ്കിലും ഇതില്‍ നാലുസംഭവങ്ങളില്‍ മാത്രമാണ് അക്രമികള്‍ ശിക്ഷിക്കപ്പെട്ടത്. 2011-ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ജനസംഖ്യയില്‍ 2.32 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.

Continue Reading

Trending