Connect with us

kerala

‘ഞങ്ങള്‍ക്കിന്ന് ദുര്‍ദിനമാണ്; സംഘപരിവാറിനും സംഘപരിവാര്‍ മനസുള്ളവര്‍ക്കും ശുഭദിനമാണ്’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

വലിയ അഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസിനെയും പരിഹസിച്ചത്.

Published

on

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരിഹാസ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് യുവനേതാവ് രാഹുല്‍ മാങ്കുട്ടത്തില്‍. ‘പിണറായി വിജയന്‍ പറഞ്ഞത് സത്യമാണ്. ഞങ്ങള്‍ക്കിന്ന് ദുര്‍ദിനമാണ്, കാരണം ഞങ്ങള്‍ പരാജയപ്പെട്ടു എന്ന് മാത്രമല്ല സംഘപരിവാര്‍ 4 സ്ഥലത്ത് ജയിക്കുക കൂടി ചെയ്തു. സംഘപരിവാറിനും ആ മനസ്സുള്ളവര്‍ക്കും ഇന്ന് ശുഭദിനമാണ്. താങ്കള്‍ക്ക് ശുഭദിനം നേരുന്നു’- രാഹുല്‍ മാങ്കുട്ടത്തില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് രാഹുലിന്റെ പരിഹാസം.

കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാമും മുഖ്യമന്ത്രിയുടെ പരിഹാസ പരാമര്‍ശത്തിന് മറുപടി നല്‍കിയിരുന്നു. ‘ശരിയാണ് സെര്‍, ഞങ്ങള്‍ക്കൊക്കെ ഇന്ന് ദുര്‍ദ്ദിനം തന്നെയാണ്. ഞങ്ങള്‍ക്കതിന്റെ ദുഃഖവുമുണ്ട്. ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെ, ആഘോഷിക്കാന്‍ തോന്നുന്നവര്‍ ആഘോഷിച്ചാട്ടെ’- വിടി ഫേസ്ബുക്ക് പോസ്റ്റ് വഴി പറഞ്ഞു.

മുസ്ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരവും ഇതിനെതിരെ പ്രതികരിച്ചിരുന്നു. ‘എനിക്കും ഇന്ന് ദുര്‍ദിനമാണ്. ഈ രാജ്യം എന്നെങ്കിലും വര്‍ഗ്ഗീയ ശക്തികളുടെ കൈകളില്‍ നിന്ന് മോചിപ്പിക്കപ്പെടും എന്ന് ആഗ്രഹിച്ചത് കൊണ്ട്. പണവും വര്‍ഗ്ഗീയതയും ജനാധിപത്യത്തെ കശക്കിയെറിയുന്നത് കണ്ട് നില്‍ക്കാന്‍ വയ്യാത്തത് കൊണ്ട്. അതു കൊണ്ട് തന്നെ എനിക്കും ഇന്ന് ദുര്‍ദിനമാണ്. എനിക്ക് മാത്രമല്ല മോദിസത്തോട് അനുഭാവമില്ലാത്ത ഓരോ ഇന്ത്യക്കാരനും ഇന്ന് ദുര്‍ദിനം തന്നെയാണ്’- നജീബ് കാന്തപുരം പറഞ്ഞു.

 

വലിയ അഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസിനെയും പരിഹസിച്ചത്. പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുത്ത ഈ ദിനം തനിക്ക് ഏറ്റവും സന്തോഷമുള്ള ദിനം ആണെന്ന് ചെന്നിത്തല പ്രസംഗത്തില്‍ പറയുകയുണ്ടായി. എന്നാല്‍ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ വന്ന സമയത്ത് ചെന്നിത്തലയെ വേദിയിലിരുത്തി കൊണ്ട് ‘നിങ്ങള്‍ക്ക് ഇന്ന് ദുര്‍ദിനം ആണല്ലോ’ എന്ന് ചെന്നിത്തലയെ പരോക്ഷമായി പരിഹസിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയത്ത് ബൈക്കിൽ കാർ ഇടിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.

Published

on

അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. നീറികാട് സ്വദേശി ജിതിൻ (15) ആണ് മരിച്ചത്. വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് നാലയോടെയാണ് അപകടം ഉണ്ടായത്.

മൂത്ത സഹോദരൻ ജിബിനൊപ്പം മുടി വെട്ടുന്നതിനായി മണർകാട് ഭാഗത്തേക്ക് പോകുമ്പോഴാണ് സംഭവം. ജിതിനെ പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കുമായി കൂട്ടിയിടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.

കാറിലുണ്ടായിരുന്ന മോനിപ്പള്ളി സ്വദേശികൾ പരിക്കേൽക്കാതെ രക്ഷപെട്ടു. അയർക്കുന്നം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Continue Reading

kerala

ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു

ഇന്ന് സംസ്ഥാനത്താകെ ആറ് പേരാണ് മുങ്ങിമരിച്ചത്

Published

on

കണ്ണൂര്‍: ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു. കൊളക്കാട് നെല്ലിക്കുന്നിലെ ശാസ്താംകുന്നേല്‍ ജെറിന്‍ ജോസഫ് (27) ആണ് മരിച്ചത്.

കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ മുങ്ങുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇന്ന് സംസ്ഥാനത്താകെ ആറ് പേരാണ് മുങ്ങിമരിച്ചത്. കണ്ണൂര്‍ ഇരിട്ടി കിളിയന്തറയില്‍ രണ്ട് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു. കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് മൂന്നു വിദ്യാര്‍ഥികളും മരിച്ചിരുന്നു.

Continue Reading

kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; കൃഷി വകുപ്പിലെ 29 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

സയന്റിഫിക് അസിസ്റ്റന്റ് മുതല്‍ ഫാമിലെ സ്ഥിരം തൊഴിലാളികള്‍ വരെ ഇവരില്‍ ഉള്‍പ്പെടുന്നു

Published

on

അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ കൃഷി വകുപ്പിലെ 29 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. റവന്യു, മൃഗസംരക്ഷണ വകുപ്പുകള്‍ക്ക് പിന്നാലെയാണ് കൃഷി വകുപ്പിന്റെയും നടപടി.സയന്റിഫിക് അസിസ്റ്റന്റ് മുതല്‍ ഫാമിലെ സ്ഥിരം തൊഴിലാളികള്‍ വരെ ഇവരില്‍ ഉള്‍പ്പെടുന്നു.

ഇവര്‍ 18% പലിശ സഹിതം തുക തിരിച്ചടയ്ക്കണം. സസ്‌പെന്‍ഷനില്‍ ആയതില്‍ ആറ് പേര്‍ 50000 ത്തിലധികം രൂപ ക്ഷേമ പെന്‍ഷനായി തട്ടിയെടുത്തവരാണ്. ഇതോടെ ക്ഷേമപെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് നടപടി നേരിട്ട സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 145 ആയി. 1458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്നതായാണ് ധനവകുപ്പ് റിപ്പോര്‍ട്ട്.

Continue Reading

Trending