Connect with us

Cricket

പരമ്പരക്ക് ഇന്ത്യ ഇന്ന് ധര്‍മശാലയില്‍

ടീമില്‍ മാറ്റങ്ങളില്ലെന്ന് രോഹിത് വ്യക്തമാക്കിയതിനാല്‍ സഞ്ജു സാംസണ് ഇന്ന് ബാറ്റിംഗിന് അവസരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

Published

on

ധര്‍മശാല: ശ്രീലങ്കക്കെതിരായ ആദ്യ ടി-20 മല്‍സരം അനായാസം സ്വന്തമാക്കിയ രോഹിത് ശര്‍മയുടെ ഇന്ത്യ ഇന്ന് രാത്രി രണ്ടാം മല്‍സരത്തിനിറങ്ങുന്നത് പരമ്പര ലക്ഷ്യമാക്കി. ടീമില്‍ മാറ്റങ്ങളില്ലെന്ന് രോഹിത് വ്യക്തമാക്കിയതിനാല്‍ സഞ്ജു സാംസണ് ഇന്ന് ബാറ്റിംഗിന് അവസരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ലങ്ക ലക്‌നൗവില്‍ നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. ഒരു ഘട്ടത്തിലും ഇന്ത്യക്ക് ഭീഷണി ഉയര്‍ത്താന്‍ അവര്‍ക്കായിരുന്നില്ല. വിന്‍ഡീസിനെതിരെ 3-0 ത്തിന് പരമ്പര തൂത്തുവാരിയ ഇന്ത്യ അതേ ലക്ഷ്യത്തിലാണ് രാത്രി 7 കളിക്കാനിറങ്ങുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

അവസാന ടി20യില്‍ പാകിസ്താന് ദയനീയ തോല്‍വി, പരമ്പര തൂത്തുവാരി ആസ്‌ട്രേലിയ

27 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്ന മർകസ് സ്റ്റോയിനിസാണ് ആസ്ട്രേലിയയുടെ ജയം എളുപ്പമാക്കിയത്.

Published

on

അവസാനത്തെ  ട്വന്‍റി20യിലും ആധികാരിക ജയത്തോടെ പാകിസ്താനെതിരായ പരമ്പരയിൽ സമ്പൂർണ വിജയം (3-0) പിടിച്ച് ആസ്ട്രേലിയ. 18.1 ഓവറിൽ പാകിസ്താൻ നിരയെ 117 റൺസിന് പുറത്താക്കിയ ഓസീസ്, 11.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കളി തീർത്തു.

27 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്ന മർകസ് സ്റ്റോയിനിസാണ് ആസ്ട്രേലിയയുടെ ജയം എളുപ്പമാക്കിയത്. മൂന്ന് വിക്കറ്റുമായി ആരോൺ ഹാർഡിയും ഓസീസിനായി തിളങ്ങി. സ്റ്റോയിനിസ് കളിയിലെ താരമായപ്പോൾ സ്പെൻസർ ജോൺസൻ പരമ്പയിലെ താരമായി.

നേരത്തെ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുൻ ക്യാപ്റ്റൻ ബാബർ അസം (28 പന്തിൽ 41) മാത്രമാണ് പാക് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. വിക്കറ്റ് കീപ്പർ ബാറ്റർ ഹസീബുല്ല ഖാൻ (19 പന്തിൽ 24), ഇർഫാൻ ഖാൻ (എട്ട് പന്തിൽ 10), ഷഹീൻ അഫ്രീദി (12 പന്തിൽ 16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റർമാർ.

ഒരുഘട്ടത്തിൽ ഒന്നിന് 61 എന്ന നിലയിലായിരുന്ന പാകിസ്താന് പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു. മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിക്കാൻ അനുവദിക്കാതെ പാക് നിരയെ ഓസീസ് ബോളർമാർ വരിഞ്ഞുകെട്ടി. 19-ാമത്തെ ഓവറിലെ ആദ്യ പന്തിൽ പാകിസ്താന്‍റെ ഇന്നിങ്സ് അവസാനിച്ചു. ഹാർഡി മൂന്ന് വിക്കറ്റ് നേടിയപ്പോൾ, സ്പെൻസർ ജോൺസൻ, ആദം സാംപ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ പിഴുതു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്ക് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായെങ്കിലും നാലാമനായി ക്രീസിലെത്തിയ സ്റ്റോയിനിസ് തകർത്തടിച്ചതോടെ എളുപ്പത്തിൽ വിജയത്തിലെത്താനായി. മാറ്റ് ഷോർട്ട് (രണ്ട്), ജേക് ഫ്രേസർ (11 പന്തിൽ 18), ജോഷ് ഇംഗ്ലിസ് (24 പന്തിൽ 27) എന്നിവരാണ് പുറത്തായത്.

അതിവേഗം ബാറ്റ് വീശിയ സ്റ്റോയിനിസ് 24 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കി. ആകെ 27 പന്തിൽ അഞ്ച് വീതം ഫോറും സിക്സുമടക്കം 61 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. മൂന്ന് പന്തിൽ ഏഴ് റൺസ് നേടിയ ടിം ഡേവിഡും പുറത്താകാതെ നിന്നു. സ്റ്റോയിനിസിന്‍റെ ബാറ്റിന്‍റെ ചൂട് പാക് ബോളർമാർ തിരിച്ചറിഞ്ഞ ദിനം കൂടിയായി ഇന്ന്. സ്റ്റാർ പേസർ ഷഹീൻ അഫ്രീദി മൂന്ന് ഓവറിൽ 43 റൺസാണ് വഴങ്ങിയത്.

നേരത്തെ ഏഴ് ഓവറായി ചുരുക്കിയ ഒന്നാം ടി20യിൽ 29 റൺസിനാണ് ഓസീസ് ജയിച്ചത്. 94 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്താന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 64 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാം മത്സരത്തിൽ 13 റൺസിനാണ് ആസ്ട്രേലിയ ജയം പിടിച്ചത്. 148 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്താൻ 134ന് പുറത്തായി. അഞ്ച് വിക്കറ്റ് പിഴുത സ്പെൻസർ ജോൺസനാണ് പാക് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. പരമ്പരയിലാകെ ജോൺസൻ എട്ട് വിക്കറ്റാണ് നേടിയത്.

Continue Reading

Cricket

സഞ്ജുവിനും തിലകിനും വെടിക്കെട്ട് സെഞ്ച്വറി; ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്

ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി സഞ്ജുവും തിലകും. ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്. നിലവില്‍ 17.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 249 റണ്‍സെടുത്തിട്ടുണ്ട്.

51 പന്തില്‍ എട്ടു സിക്‌സും ആറു ഫോറുമടക്കമാണ് സഞ്ജു നൂറിലെത്തിയത്. 41 പന്തിലാണ് തിലക് സെഞ്ച്വറിയിലെത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ആദ്യ ഓവറില്‍തന്നെ പൂജ്യത്തിന് പുറത്തായിരുന്നു.

ട്രിസ്റ്റന്‍ സ്റ്റബ്സ് എറിഞ്ഞ പത്താം ഓവറില്‍ സിക്സടിച്ചാണ് സഞ്ജു അമ്പത് തികച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ സഞ്ജു ബൗള്‍ഡാകുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ടീമിനെ തന്നെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളിപ്പിക്കുന്നത്. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ.

Continue Reading

Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര: ആദ്യം ബാറ്റിങ് ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ഭാഗ്യമൈതാനമായ വാണ്ടറേഴ്‌സില്‍ അവസാന മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറിയുമായി ആരാധകരെ ഞെട്ടിച്ചിരുന്നെങ്കിലും പിന്നീട് രണ്ടു കളികളിലും മാര്‍കോ ജാണ്‍സന്റെ പന്തില്‍ പൂജ്യത്തിന് ക്ലീന്‍ ബൗള്‍ഡാകുകയാണ് ചെയ്തത്. കന്നി സെഞ്ച്വറി കുറിച്ച തിലക് വര്‍മ 56 പന്തില്‍ 107 റണ്‍സ് നേടി പുറത്താകാതെ നിന്നതും ശ്രദ്ധേയമായി.

ടീം ഇന്ത്യ: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്.

 

Continue Reading

Trending