Connect with us

india

മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് രാജ്യസഭയിലേക്ക്‌

ഹര്‍ഭജനോടൊപ്പം രാഘവ് ചന്ദയേയും ഡോ. സന്ദീപ് പതക്കിനെയും പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയായി എ.എ.പി
പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംങിനെ ആം ആദ്മി പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തു. പഞ്ചാബില്‍ നിന്നാണ് ഹര്‍ഭജന്‍ സിങിനെ എഎപി നാമനിര്‍ദേശം ചെയ്തത്.ഈ മാസാവസാനമാണ് തെരഞ്ഞെടുപ്പ് നടക്കുക.

1998 ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഹര്‍ഭജന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പ് നേടിയ 2007, 2011 ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു ഹര്‍ഭജന്‍.

ഹര്‍ഭജനോടൊപ്പം രാഘവ് ചന്ദയേയും ഡോ. സന്ദീപ് പതക്കിനെയും പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥികളായി
എ.എ.പി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് എംപിമാരാണ് എ.എ.പിക്ക് രാജ്യസഭയിലുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര തുടങ്ങി

പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും.

Published

on

മകരവിളക്കിനോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു. പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും. ഘോഷയാത്ര ശബരിമലയിലേക്കാണ് പോകുക.

ഇത്തവണയും തിരുവാഭരണം വഹിക്കുന്നത് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയടക്കം 26 അംഗ സംഘമാണ്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം തിരുവാഭര യാത്ര തുടങ്ങുകയായിരുന്നു.

ഘോഷയാത്ര പോകുന്ന വഴിയില്‍ 11 സ്ഥലങ്ങളിലായി ആഭരണപ്പെട്ടികള്‍ തുറന്ന് ദര്‍ശനമുണ്ടാകും. കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂര്‍ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമണ്‍ അയ്യപ്പ ക്ഷേത്രം, അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തില്‍ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളിലാണ് ദര്‍ശനം.

 

Continue Reading

india

കടല പാകം ചെയ്യാന്‍ അടുപ്പില്‍ വെച്ച് കിടന്നുറങ്ങി; പുക ശ്വസിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മുറിയുടെ വാതില്‍ അടഞ്ഞിരുന്നതിനാല്‍ ഓക്‌സിജന്റെ അളവും കുറഞ്ഞത് മരണകാരണമായി.

Published

on

നോയിഡയില്‍ ചോലെ ബട്ടൂര പാകം ചെയ്യുന്നതിനായി രാത്രി കടല ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍ വെച്ചു കിടന്നുറങ്ങിയ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഉപേന്ദ്ര(22), ശിവം(23) എന്നിവരാണ് മരിച്ചത്. സെക്ടര്‍ 70-ലെ ബാസായ് ഗ്രാമത്തിലാണ് സംഭവം.

വിഷപ്പുക ശ്വസിച്ച് യുവാക്കള്‍ മരിക്കുകയായിരുന്നെന്ന് എ.സി.പി. രാജീവ് ഗുപ്ത പറഞ്ഞു. ഇരുവരും ചോലെ ബട്ടൂര, കുല്‍ച്ചെ എന്നിവ തയ്യാറാക്കി വില്‍പ്പന നടത്തുന്ന ഭക്ഷണശാല നടത്തിയിരുന്നു. പിറ്റേദിവസം താമസസ്ഥലത്ത് യുവാക്കള്‍ മരിച്ചുകിടക്കുന്നത് അയല്‍വാസിയാണ് കണ്ടത്.

മുറിയുടെ വാതില്‍ അടഞ്ഞിരുന്നതിനാല്‍ ഓക്‌സിജന്റെ അളവും കുറഞ്ഞത് മരണകാരണമായി. ഇത് മുറിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറയാനും കാരണമാവുകയായിരുന്നു. മുറിയില്‍നിന്നും പുകവരുന്നത് കണ്ട അയല്‍വാസികള്‍ വാതില്‍ പൊളിച്ച് അകത്തുകയറി യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

india

രാജ്യ തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ്; നട്ടംതിരിഞ്ഞ് വ്യോമ, റെയില്‍ സര്‍വീസുകള്‍

ഡല്‍ഹി വിമാനത്താവളത്തില്‍ മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരിധി കുറഞ്ഞതോടെ 220 വിമാനങ്ങള്‍ വൈകി.

Published

on

ഡല്‍ഹിയില്‍ ശക്തമായ മൂടല്‍മഞ്ഞ്. വ്യോമ, റെയില്‍ സര്‍വീസുകള്‍ വൈകുന്നു. യാത്രക്കാര്‍ എയര്‍ ലൈനുകളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. മൂടല്‍മഞ്ഞ് കനത്തത് വിമാനത്താവളങ്ങളിലെ കാഴ്ചചരിധി കുറക്കുന്നതോടെ വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരിധി കുറഞ്ഞതോടെ 220 വിമാനങ്ങള്‍ വൈകി.

ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ നേരിയ മഴയും ശീതക്കാറ്റും തുടരുകയാണ്. ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ പകല്‍ സമയത്തെ ഉയര്‍ന്ന താപനില 17 ഡിഗ്രിയിലേക്ക് താഴ്ന്നു. കുറഞ്ഞ താപനില 7 ഡിഗ്രിയാണ്.

ഇന്നലെ വൈകിട്ട് മഴ പെയ്തതോടെ തണുപ്പ് കടുത്തു. കടുത്ത മൂടല്‍മഞ്ഞ് റെയില്‍, റോഡ്, വിമാന ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ശൈത്യം കനത്തതോടെ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു. വാരാണസി, ലഖ്നൗ, ആഗ്ര, പട്ന, ബറെയ്ലി എന്നീ വിമാനത്താവളങ്ങളിലും ദൃശ്യപരിധി പൂജ്യത്തിലേക്ക് താഴ്ന്നു. അതേ സമയം, വായു ഗുണനിലവാര സൂചികയും മോശം വിഭാഗത്തില്‍ തുടരുകയാണ്.

Continue Reading

Trending