Connect with us

kerala

ചെമ്പൂച്ചിറ സ്‌കൂളിന്റെ ബലക്ഷയം; സിപിഎം നേതാക്കള്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് വിഡി സതീശന്‍

പാലാരിവട്ടം പാലത്തെ കുറിച്ച് തെരഞ്ഞെടുപ്പിന് മുന്‍പ് ഒച്ചപ്പാടുണ്ടാക്കിയവര്‍ ഇപ്പോള്‍ എന്താണ് മൗനം അവലംബിക്കുന്നത്. ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് വിഡി സതീശന്‍ പറഞ്ഞു.

Published

on

തൃശൂര്‍ ജില്ലയിലെ ചെമ്പൂച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി പദ്ധതി പ്രകാരവും എം.എല്‍എയുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ചും മൂന്നേമുക്കാല്‍ കോടി രൂപയ്ക്ക് നിര്‍മ്മിച്ച ഏഴ് ക്ലാസ് മുറികളില്‍ അഞ്ചെണ്ണം പൊളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെട്ടിട നിര്‍മ്മാണത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് യു.ഡി.എഫ് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും എന്നാല്‍ ബലക്ഷയം ഇല്ലെന്ന് പറഞ്ഞ് ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ക്ലാസ് നടന്നിരുന്നുവെങ്കില്‍ നൂറു കണക്കിന് കുട്ടികള്‍ അപകടത്തില്‍പ്പെട്ടേനെയെന്നും ഇപ്പോള്‍ അത് പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

കെട്ടിട നിര്‍മ്മാണത്തില്‍ വന്‍അഴിമതിയാണ് നടന്നത്. കെട്ടിടം പൊളിച്ച് നീക്കുമ്പോഴും ആര്‍ക്കും എതിരെ കേസെടുത്തിട്ടില്ല. കേസെടുകാത്തതിന് കാരണം സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അഴിമതിക്ക് പിന്നിലുള്ളതു കൊണ്ടാണ്. ഉദ്യോഗസ്ഥന്‍മാരും അഴിമതിക്ക് കൂട്ടു നിന്നിട്ടുണ്ട്. നിരവധി ഏജന്‍സികളെയാണ് കിഫ്ബി ക്വാളിറ്റി പരിശോധനയ്ക്ക് വിടുന്നതെന്നാണ് പറയുന്നത്. ക്വാളിറ്റി പരിശോധനയ്ക്കു വേണ്ടി ലക്ഷങ്ങള്‍ മുടക്കിയാണ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. അവര്‍ ഈ പരിശോധന മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതാണ് കിഫ്ബിയില്‍ നടക്കുന്ന ക്വാളിറ്റി പരിശോധനയെന്ന് ഇപ്പോഴാണ് വ്യക്തമായതെന്ന് വിഡി സതീശന്‍ പറഞ്ഞു.

സാധാരണക്കാരന് പോലും മനസിലാകുന്ന തരത്തിലുള്ള ക്രമക്കേടാണ് നിര്‍മ്മാണത്തില്‍ നടന്നത്. എന്നിട്ടും ഉത്തരവാദികളായവര്‍ക്കെതരെ കേസെടുക്കാത്തത് അദ്ഭുതകരമാണ്. പാലാരിവട്ടം പാലത്തെ കുറിച്ച് തെരഞ്ഞെടുപ്പിന് മുന്‍പ് ഒച്ചപ്പാടുണ്ടാക്കിയവര്‍ ഇപ്പോള്‍ എന്താണ് മൗനം അവലംബിക്കുന്നത്. ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് വിഡി സതീശന്‍ പറഞ്ഞു. മൂന്നേമുക്കാല്‍ കോടി രൂപയുടെ സ്‌കൂള്‍ കെട്ടിടം പൊളിച്ച് മാറ്റിയിട്ടും ആര്‍ക്കും എതിരെ കേസെടുക്കാത്തത് ലോകത്തെങ്ങും കേട്ടു കേള്‍വിയില്ലാത്തതാണ്. ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രിയോടും പൊതുമരാമത്ത് മന്ത്രിയോടും ആവശ്യപ്പെടും. കേസെടുക്കാന്‍ മടിച്ചാല്‍ നിയമപരമായ വഴികള്‍ യു.ഡി.എഫ് തേടുമെന്നും വിഡി സതീശന്‍ ഓര്‍മപ്പെടുത്തി.

പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടായപ്പോള്‍ പരിശോധന നടത്താനാണ് കോടതി പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ അതിന് തയാറാകാതെ പാലം പൊളിച്ച് പണിതു. പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചതിന് വിരുദ്ധമായ നിലപാടാണ് ചെമ്പൂച്ചിറ സ്‌കൂള്‍ കെട്ടിടത്തിന്റെ കാര്യത്തില്‍ കാട്ടുന്നത്. ഇതിന് പിന്നിലുള്ള വസ്തുതകള്‍ പുറത്ത്‌കൊണ്ടുവരണമെന്നും സതീശന്‍ വ്യക്തമാക്കി.

പാലാരിവട്ടം പാലത്തിന്റെ കാര്യത്തിലും കരാറുകാരനോട് പറഞ്ഞാല്‍ മതിയായിരുന്നല്ലോ. അവര്‍ പുതിയ പാലം പണിതേനെ. പിന്നെ എന്തിനാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രിക്കെതിരെ കേസെടുത്തതെന്ന് വിഡി സതീശന്‍ ചോദിച്ചു. പൊതുമരാമത്ത് മന്ത്രിയാണോ പാലം പണിതതെന്നും ഈ പറയുന്ന ന്യായങ്ങളൊന്നും വിലപ്പോകില്ലെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പൊളിച്ച ഓഡിറ്റോറിയം പൊളിച്ച് മാറ്റിയാണ് പുതിയ കെട്ടിടം പണിതത്. ഇപ്പോള്‍ രണ്ടും ഇല്ലാതായി. ഗൗരവതരമായ അന്വേഷണം നടത്തി ക്രിമിനല്‍ കേസ് രജിസറ്റര്‍ ചെയ്ത് ബന്ധപ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കോണ്‍ട്രാക്ടര്‍ പണിയുമെന്ന് പറഞ്ഞ് കിഫ്ബിക്ക് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞ് മാറാനാകില്ല. പൊതുഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുള്ളപ്പോള്‍ എന്ത് ഗുണനിലവാര പരിശോധനയാണ് കിഫ്ബി നടത്തുന്നതെന്ന് സതീശന്‍ ചോദിച്ചു. അഴിമതിയില്‍ കിഫ്ബിക്കും ഉത്തരവാദിത്തമുണ്ടെന്നും വിഡി സതീശന്‍ കൂട്ടിചേര്‍ത്തു.

27 വര്‍ഷമായി ശബരി റെയിലിന് സ്ഥലം ഏറ്റെടുത്തിരിക്കുകയാണ്. സ്ഥലം വില്‍ക്കാനോ വീട് വയ്ക്കാനോ സാധിക്കാതെ ആ പാവങ്ങള്‍ക്ക് മക്കളുടെ വിവാഹം പോലും നടത്താനാകുന്നില്ല. അതുകൊണ്ടാണ് കെ റെയില്‍ കല്ലിടലിനെ എതിര്‍ക്കുന്നത്. സാമൂഹിക ആഘാത പഠനം നടത്താന്‍ കല്ലിടേണ്ട ആവശ്യമില്ല. സാമൂഹിക ആഘാത പഠനത്തിന്റെ മറവില്‍ സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണം. നോട്ടിഫിക്കേഷന്‍, പബ്ലിക് ഹിയറിംഗ് തുടങ്ങി നിരവധി നടപടി ക്രമങ്ങളുണ്ട്. ഇതിനൊന്നും തയാറാതാതെ സ്ഥലം ഏറ്റെടുത്ത് ജൈയ്ക്കയ്ക്ക് പണയപ്പെടുത്തി അവിടെ നിന്നും ചില്ലറ വാങ്ങിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിഡി സതീശന്‍ കടന്നാക്രമിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുസ്‌ലിം യൂത്ത് ലീഗ് ക്യാമ്പയിന്‍ സംസ്ഥാനതലത്തില്‍ നേതൃ ക്യാമ്പുകള്‍ സംഘടിപ്പിക്കും

ജില്ല ഭാരവാഹികള്‍ക്കുള്ള ഏകദിന ക്യാമ്പ് ഫെബ്രുവരി 8ന് കോഴിക്കോട് വെച്ചും നിയോജക മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടരിമാര്‍ക്കുള്ള ദ്വിദിന ക്യാമ്പ് ഫെബ്രുവരി 15,16 തിയ്യതികളിലായി പാലക്കാട് വെച്ചും നടക്കും

Published

on

കോഴിക്കോട് : സംഘടന ശാക്തീകരണം അജണ്ടയാക്കി നടത്തി വരുന്ന യുവജാഗരണ്‍ സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി നേതൃ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു. ജില്ല ഭാരവാഹികള്‍ക്കും നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി മാര്‍ക്കുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ല ഭാരവാഹികള്‍ക്കുള്ള ഏകദിന ക്യാമ്പ് ഫെബ്രുവരി 8ന് കോഴിക്കോട് വെച്ചും നിയോജക മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടരിമാര്‍ക്കുള്ള ദ്വിദിന ക്യാമ്പ് ഫെബ്രുവരി 15,16 തിയ്യതികളിലായി പാലക്കാട് വെച്ചും നടക്കും. ഇരു ക്യാമ്പിലും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പ്രതിനിധികളാണ്.

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍, ഡിജിറ്റല്‍ മാര്‍ഗ്ഗത്തില്‍ നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന് വേണ്ടി സംഘടനയെ സജ്ജമാക്കുക,
ശാഖ മുതല്‍ സംഘടനാതലം ചലനാത്മകമാക്കുന്നതിനായി സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച യുവജാഗരണ്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ അവലോകനം, ക്യാമ്പയിന്‍ സമാപന സമ്മേളനം സംബന്ധമായ ചര്‍ച്ചകള്‍, പുതിയ കാലത്തെ സംഘാടനം, നേതൃ ഗുണം എന്നിവ ക്യാമ്പില്‍ അജണ്ടയാകും. ബന്ധപ്പെട്ടവര്‍ സമയബന്ധിതമായി ക്യാമ്പുകളില്‍ പങ്കെടുക്കണമെന്ന് നേതാക്കള്‍ അറിയിച്ചു.

Continue Reading

kerala

തനിക്കെതിരെ പിവി അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയന്‍; വിഡി സതീശന്‍

അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കണം.ഒറ്റക്ക് എടുക്കാനാകുന്ന തീരുമാനം അല്ല

Published

on

തിരുവനന്തപുരം: തനിക്കെതിരെ പിവി അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയനാണെന്നും കാലത്തിന്റെ
കാവ്യ നീതിയാണ് ഇപ്പോള്‍ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കണം.ഒറ്റക്ക് എടുക്കാനാകുന്ന തീരുമാനം അല്ല.വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അന്‍വറിന്റെ യുഡിഎഫ് പ്രവേശനം തള്ളാതെ കണ്‍വീനര്‍ എംഎം ഹസ്സന്‍.അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അന്‍വറി ആഗ്രഹമുണ്ടെങ്കില്‍ ഔദ്യോഗികമായി അറിയിക്കാം അപ്പോള്‍ ചര്‍ച്ച ചെയ്യും.യുഡിഎഫ് യോഗം ചേരുമ്പോള്‍ ഏതെങ്കിലും കക്ഷി അന്‍വറിനെ മുന്നണിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഒപ്പത്തിനൊപ്പം തുടര്‍ന്ന് കണ്ണൂരും തൃശൂരും

ആകെയുള്ള 249 മത്സരയിനങ്ങളില്‍ 198 എണ്ണം മത്സരങ്ങളും ഇതിനോടകം പൂര്‍ത്തിയായി

Published

on

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാലാംദിനത്തില്‍ മത്സരങ്ങള്‍ തകൃതിയില്‍ മുന്നേറുമ്പോള്‍ പോയിന്റ് പട്ടികയില്‍ കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം 776 പോയിന്റുമായി മുന്നിട്ടുനില്‍ക്കുന്നു. 774 പോയിന്റുമായി കോഴിക്കോട് തൊട്ടുപിറകെയുണ്ട്. ഇന്ന് 60 ഇനങ്ങളിലാണ് മത്സരം നടന്നുകൊണ്ടിരിക്കുന്നത്. ആകെയുള്ള 249 മത്സരയിനങ്ങളില്‍ 198 എണ്ണം മത്സരങ്ങളും ഇതിനോടകം പൂര്‍ത്തിയായി.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂളുകളുടെ പട്ടികയില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മുന്നില്‍. 128 പോയിന്റാണ് സ്‌കൂളിന് ലഭിച്ചിട്ടുള്ളത്. 98 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാമതും, 91 പോയിന്റുമായി വയനാട് മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ് മൂന്നാമതുമുണ്ട്.

തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം പുരോഗമിക്കുന്നത്. 15,000ത്തോളം വിദ്യാര്‍ഥികളാണ് കലാമത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്നത്. അഞ്ചു ദിവസം നീളുന്ന കലോത്സവം ബുധനാഴ്ച സമാപിക്കും.

Continue Reading

Trending