Connect with us

india

പോപ്പുലര്‍ ഫ്രണ്ടിനെ 5 വര്‍ഷത്തേക്ക് നിരോധിച്ച് കേന്ദ്രം

ഈ നിരോധനം പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ബാധകമാണ് .

Published

on

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്രം. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നടപടി. 5 വര്‍ഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരോധനം.

ഇതോടെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഈ നിരോധനം പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ബാധകമാണ്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഫൗണ്ടേഷന്‍ കേരള, ജൂനിയര്‍ ഫ്രണ്ട്, ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍, എന്‍ സി എച്ച് ആര്‍ ഒ, നാഷണല്‍ വ്യുമണ്‍സ് ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, ജൂനിയര്‍ ഫ്രണ്ട് എന്നിവയാണ് ആ അനുബന്ധ സംഘടനകള്‍.

രാജ്യവ്യാപക റെയ്ഡിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണ്.

യു എ പി എ വകുപ്പ് 3 അടിസ്ഥാനമാക്കിയാണ് നിരോധനം. കര്‍ണാടക, യു പി, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളുടെ ശിപാര്‍ശ കൂടി കണക്കിലെടുത്താണ് നടപടി. രാഷ്ട്രീയ കൊലപാതകങ്ങളും നിരോധനത്തിന് കാരണമായെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തുടനീളം പി.എഫ്.ഐ കേന്ദ്രങ്ങളിലും നേതാക്കന്‍മാരുടെ വീടുകളിലും പരിശോധന് നടന്നിരുന്നു. എന്‍ ഐ എയും ഇ ഡിയും ആണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം എട്ട് സംസ്ഥാനങ്ങളിലായി പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.

india

തെലങ്കാനയില്‍ പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ കണ്ടെത്തി

ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം

Published

on

ഹൈദരാബാദ്: തെലങ്കാനയിലെ കമ്മാ റെഡ്ഡി ജില്ലയിലെ ബിദിപെട്ട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ കണ്ടെത്തി. എസ്.ഐ സായ് കുമാര്‍, വനിതാ കോണ്‍സ്റ്റബിള്‍ ശ്രുതി, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിഖില്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കമറെഡ്ഡി ജില്ലയിലെ അഡ്‌ലൂര്‍ എല്ലാറെഡ്ഡി തടാകത്തില്‍ ഇന്നലെ രാത്രിയാണ് ശ്രുതിയുടേയും നിഖിലിന്റേയും മൃതദേഹം കണ്ടെത്തിയത്. ഇരുവരും തടാകത്തില്‍ ചാടി ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെ എസ്.ഐയുടെ മൃതദേഹവും കണ്ടെത്തി. കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ നിഖിലാണ് സ്റ്റേഷനുകളിലെ ഉപകരണങ്ങള്‍ ശരിയാക്കിയിരുന്നത്. മരണകാരണം വ്യക്തമല്ല.

അതേസമയം കൂട്ട ആത്മഹത്യയാണെന്നാണ് തെലങ്കാനയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഐ.ഐ.എം ബാംഗ്ലൂരിലെ തെരഞ്ഞെടുപ്പില്‍ വിവാദം; ജാതി അതിക്രമ കേസില്‍ ഉള്‍പ്പെട്ട പ്രഫസര്‍മാര്‍ സ്ഥാനാര്‍ഥി പാനലില്‍

തീരുമാനത്തെ ന്യായീകരിക്കുകയാണ് ഐ.ഐ.എം-ബി വക്താവ് കവിത കുമാര്‍

Published

on

ബംഗളൂരു: ഐ.ഐ.എം ബാംഗ്ലൂരിന്റെ ബോര്‍ഡ് അംഗത്തിനായുള്ള തെരഞ്ഞെടുപ്പില്‍ വിവാദം. മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പാനലില്‍ ജാതി വിവേചന കേസില്‍ ആരോപിതരായ രണ്ട് പ്രഫസര്‍മാരെ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിനിടയാക്കിയത്. സംഭവത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തീരുമാനമെടുക്കുന്ന ബോഡിയായ ബോര്‍ഡ് ഓഫ് ഗവര്‍ണറിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്.

ദലിത് ഫാക്കല്‍റ്റി അംഗത്തിനെതിരെ ജാതി വിവേചനം കാണിച്ച കേസില്‍ ആരോപിതരായ ഐ.ഐ.എം ബാംഗ്ലൂര്‍ ഡയറക്ടര്‍ ഋഷികേശ ടി. കൃഷ്ണന്‍, മൂന്ന് പേരടങ്ങുന്ന പാനലിലേക്ക് മറ്റ് രണ്ടു പ്രതികളെ നാമനിര്‍ദേശം ചെയ്ത നടപടിയില്‍ ഗ്ലോബല്‍ ഐ.ഐ.എം അലുമ്നി നെറ്റ്വര്‍ക്ക് ശക്തമായി പ്രതിഷേധിച്ചു.

അസോസിയേറ്റ് പ്രഫസറായ ഗോപാല്‍ ദാസ് നല്‍കിയ കേസില്‍ കര്‍ണാടക സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കൃഷ്ണന്‍, ഡീന്‍ ദിനേഷ് കുമാര്‍, ആറ് അധ്യാപകര്‍ എന്നിവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. എല്ലാവര്‍ക്കുമെതിരെ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ഐ.ഐ.എം.ബി ഉദ്യോഗസ്ഥര്‍ക്കെതിരായ എഫ്.ഐ.ആറിലെ നടപടികള്‍ കര്‍ണാടക ഹൈകോടതി സ്റ്റേ ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം അന്വേഷിക്കുകയും ഇന്‍സ്റ്റിറ്റ്യൂട്ട് കൂട്ട ഇ മെയിലുകളിലൂടെ തന്റെ ജാതി വെളിപ്പെടുത്തിയതിനാല്‍ ദാസിന് തുടര്‍ച്ചയായ പീഡനം നേരിടേണ്ടിവന്നുവെന്ന നിഗമനത്തിലെത്തുകയും ചെയ്തു.

ആരോപണവിധേയരായ പ്രഫസര്‍മാരുടെ പേരുകള്‍ ഡയറക്ടര്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് ഗ്ലോബല്‍ ഐ.ഐ.എം അലുമ്നി നെറ്റ്വര്‍ക്കിലെ അനില്‍ വാഗ്ഡെ പറഞ്ഞു. ‘വിവേചനത്തിന്റെ കാര്യത്തില്‍ രണ്ട് ഫാക്കല്‍റ്റി അംഗങ്ങള്‍ക്കെതിരെ ബാംഗ്ലൂരിലെ മൈക്കോ ലേഔട്ട് പൊലീസ് സ്റ്റേഷന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വാഗ്‌ഡെ പറഞ്ഞു.

എന്നാല്‍, തീരുമാനത്തെ ന്യായീകരിക്കുകയാണ് സ്ഥാപനം ചെയ്തത്. സ്ഥാനാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുമ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിയമങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഐ.ഐ.എം-ബി വക്താവ് കവിത കുമാര്‍ പറഞ്ഞു.

Continue Reading

india

‘എംടിയുടെ വിയോഗത്തോടെ സാഹിത്യലോകം കൂടുതല്‍ ദരിദ്രമായി’; രാഷ്ട്രപതി ദ്രൗപദി മുര്‍മു

അദ്ദേഹത്തിന്റെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് ദ്രൗപദി മുര്‍മു എക്‌സില്‍ ഓര്‍മ്മിപ്പിച്ചു. 

Published

on

എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് ദ്രൗപദി മുര്‍മു എക്‌സില്‍ ഓര്‍മ്മിപ്പിച്ചു.

‘പ്രശസ്ത മലയാള എഴുത്തുകാരനായ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായി. ഗ്രാമീണ ഇന്ത്യ അദ്ദേഹത്തിന്റെ രചനകളില്‍ സജീവമായി. പ്രധാന സാഹിത്യ അവാര്‍ഡുകള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

സിനിമ മേഖലയ്ക്ക് നിസ്തുലമായ സംഭാവനയാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ വായനക്കാര്‍ക്കും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു’- രാഷ്ട്രപതി ദ്രൗപദി മുര്‍മു കുറിച്ചു.

Continue Reading

Trending