X

ബോളിവുഡ് നടന്‍ അരുണ്‍ ബാലി അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടന്‍ അരുണ്‍ ബാലി (79) അന്തരിച്ചു. കുറച്ചു നാളായി അസുഖബാധിതനായിരുന്നു അദ്ദേഹം. മൈയസ്തീനിയ ഗ്രാവിസ് എന്ന രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ത്രീ ഇഡിയറ്റ്‌സ്, കേദാര്‍നാഥ്, സമീന്‍, പോലീസ്വാല ഗുണ്ട, പാനിപ്പത്ത്, ഹേ റാം, ദണ്ഡ് നായക്, റെഡി, ഫൂല്‍ ഔര്‍ അംഗാര്‍, രാം ജെയ്ന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അരുണ്‍ ബാലി അഭിനയിച്ചിട്ടുണ്ട്. കൂടാതെ ടെലിവിഷന്‍ സീരിസിലും അഭിനയിച്ചിട്ടുണ്ട്. ചാണക്യ, മാഹാഭാരത്, ദസ്തൂര്‍, കുങ്കും, ശക്തിമാന്‍, ആഹത്, സ്വാഭിമാന്‍, തുടങ്ങിയവയാണ് അരുണ്‍ ബാലി അഭിനയിച്ച സീരിയലുകള്‍.

Test User: