Connect with us

News

അബുദാബി പോലീസ് ഒന്നര ടണ്‍ മയക്കുമരുന്ന് പിടികൂടി

ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് മയക്കുമരുന്ന് കടത്തുന്നതും ഒളിപ്പിക്കുന്നതും കണ്ടെത്തുന്നത്.

Published

on

അബുദാബി കസ്റ്റംസിന്റെ സഹകരണത്തോടെ അബുദാബി പൊലീസ് മക്കുമരുന്ന് വിഭാഗം 150 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന 1.5 ടണ്‍ ഹെറോയിന്‍ പിടികൂടിയതായി അബുദാബി പൊലീസ് കമാന്‍ഡര്‍ ഇന്‍ചീഫ് മേജര്‍ ജനറല്‍ പൈലറ്റ് ഫാരിസ് ഖലാഫ് അല്‍ മസ്‌റൂയി അറിയിച്ചു.

അബുദാബി പോലീസ് ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ഒരു യൂറോപ്യന്‍ രാജ്യത്തേക്ക് വീണ്ടും കയറ്റുമതി ചെയ്യുന്നതിനായി ഖലീഫ തുറമുഖത്ത് എത്തിച്ച ചരക്കുകള്‍ക്കിടയില്‍ നിന്നാണ് ഇവ പിടികൂടിയതത്.

സമൂഹത്തെ നശിപ്പിക്കുന്ന മയക്കുമരുന്നിനെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് മയക്കുമരുന്ന് കടത്തുന്നതും ഒളിപ്പിക്കുന്നതും കണ്ടെത്തുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എന്തൊരു നികൃഷ്ട ജന്മമാണ് അഡ്വ. ശ്രീധരന്റേത്; രൂക്ഷമായി വിമര്‍ശിച്ച്‌ വി.ടി ബൽറാം

അഭിഭാഷക വൃത്തിക്ക് മാത്രമല്ല, മനുഷ്യൻ എന്ന വിശേഷണത്തിന് പോലും യോഗ്യതയില്ലാത്ത കൊടും വഞ്ചകനെതിരെ കൂടിയാണ് സി.ബി.ഐ കോടതി വിധിയെന്നും വി.ടി ബൽറാം പോസ്റ്റിൽ പറയുന്നു.

Published

on

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ ആദ്യം വാദികളുടെ അഭിഭാഷകനാകുകയും പിന്നീട് പ്ര​തി​ക​ളു​ടെ വ​ക്കാ​ല​ത്ത് ഏ​റ്റെ​ടുക്കുകയും ചെയ്ത കാ​ഞ്ഞ​ങ്ങാ​ട്ടെ മു​തി​ർ​ന്ന ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. സി.​കെ. ശ്രീ​ധ​ര​നെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി ബൽറാം. ‘എന്തൊരു നികൃഷ്ട ജന്മമാണ് ഇയാളുടേത്!’ എന്നാണ് വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

അഭിഭാഷക വൃത്തിക്ക് മാത്രമല്ല, മനുഷ്യൻ എന്ന വിശേഷണത്തിന് പോലും യോഗ്യതയില്ലാത്ത കൊടും വഞ്ചകനെതിരെ കൂടിയാണ് സി.ബി.ഐ കോടതി വിധിയെന്നും വി.ടി ബൽറാം പോസ്റ്റിൽ പറയുന്നു.

ഫേസിബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്തൊരു നികൃഷ്ട ജന്മമാണ് ഇയാളുടേത്!

അതിക്രൂരമായ ഒരു ഇരട്ടക്കൊലപാതകത്തിൽ ആദ്യം ഇരകൾക്കൊപ്പം നിൽക്കുക, അവരെ സമാശ്വസിപ്പിച്ച് നിയമവഴിയിൽ നീതി വാങ്ങി നൽകുമെന്ന് വാഗ്ദാനം ചെയ്യുക, പഠിക്കാനെന്ന പേരിൽ പ്രതികൾക്കെതിരായ മുഴുവൻ രേഖകളും തെളിവുകളും ഫയലുകളും വിശദമായി പരിശോധിക്കുക, പിന്നീട് ലവലേശം ലജ്ജയില്ലാതെ പണത്തിന് വേണ്ടി മറുകണ്ടം ചാടി പ്രതികളുടെ വക്കീലാവുക, ക്രൂരമായി കൊല ചെയ്യപ്പെട്ട രണ്ട് യുവാക്കളുടെ അമ്മമാരേയും സഹോദരിമാരേയും പ്രതിഭാഗത്തിന് വേണ്ടി കോടതി മുറിയിലിട്ട് നേരിട്ട് ക്രോസ് വിസ്താരം നടത്തുക.

അഭിഭാഷക വൃത്തിക്ക് മാത്രമല്ല, മനുഷ്യൻ എന്ന വിശേഷണത്തിന് പോലും യോഗ്യതയില്ലാത്ത ഈ കൊടും വഞ്ചകനെതിരായി കൂടിയാണ് ഇന്നത്തെ കോടതി വിധി.

പാഴ് ജന്മം.

അതേസമയം, പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ 14 സി.പി.എം നേതാക്കളെ കുറ്റക്കാരായി കണ്ടെത്തിയ സി.​ബി.​ഐ കോ​ട​തി വി​ധി, പ്ര​തി​ക​ളു​ടെ വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ത്ത അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. സി.​കെ. ശ്രീ​ധ​ര​നും തി​രി​ച്ച​ടി​യാ​യി. കെ.​പി.​സി.​സി പ്ര​സി​ഡന്‍റ്​ കെ. ​സു​ധാ​ക​ര​നു​മാ​യി ഇ​ട​ഞ്ഞ സി.​കെ. ശ്രീ​ധ​ര​നെ സി.​പി.​എം അ​ട​ർ​ത്തി​യെ​ടു​ത്ത്​ പ്ര​തി​ക​ളു​ടെ കേ​സ് ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ഏ​​റ്റെ​ടു​ക്കു​ന്ന​തി​നു​മു​മ്പ്​ കോ​ൺ​ഗ്ര​സി​ലാ​യി​രി​ക്കെ സി.​കെ. ശ്രീ​ധ​ര​ൻ കേ​സ്​ സം​ബ​ന്ധി​ച്ച്​ കോ​ൺ​ഗ്ര​സിന്‍റെ നി​യ​മോ​പ​ദേ​ശ​ക​​ന്‍റെ റോ​ളി​ലാ​യി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ൽ ചെ​ന്ന്​ കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി കേ​സ്​ പ​ഠി​ച്ച​ ശേ​ഷ​മാ​ണ്​ മ​റു​പ​ക്ഷ​ത്ത് ചേ​ർ​ന്ന​തെ​ന്ന്​ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചി​രു​ന്നു. ഈ ‘​ച​തി’ വിധി വന്ന ദിവസവും കു​ടും​ബം ആ​വ​ർ​ത്തി​ച്ച്​ ഉ​ന്ന​യി​ച്ചിരുന്നു.

പ്ര​തി​ക​ളു​ടെ വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ത്ത​ത് സി.​പി.​എം നി​ർ​ദേ​ശ​പ്ര​കാ​ര​മ​ല്ലെ​ന്നും കേ​സി​ൽ ഹാ​ജ​രാ​കു​മ്പോ​ൾ രാ​ഷ്ട്രീ​യം നോ​ക്കാ​റി​ല്ലെ​ന്നും കേ​സ് ഏ​ൽ​പി​ക്കു​ന്ന ക​ക്ഷി​ക​ളു​ടെ വി​ശ്വാ​സ്യ​ത സം​ര​ക്ഷി​ക്കു​ക​യാ​ണ് ക​ട​മ​യെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു ശ്രീ​ധ​ര​ൻ കേ​സ് ഏ​റ്റെ​ടു​ത്ത​ത്. എ​ന്നാ​ൽ, കേ​സി​ൽ പ്ര​ധാ​ന പ്ര​തി​ക​ള​ട​ക്കം ഭൂ​രി​ഭാ​ഗം പ്ര​തി​ക​ളും കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ത്തി.

ശ്രീ​ധ​ര​ന്‍റെ ആ​ത്മ​ക​ഥ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ക്കൊ​ണ്ട്​ പ്ര​കാ​ശ​നം ചെ​യ്യി​ച്ചാ​ണ്​ ഇ​ട​തു​പ​ക്ഷ​വു​മാ​യി ശ്രീ​ധ​ര​ൻ അ​ടു​ത്ത​ത്. കേ​സ് ന​ട​ത്താ​ൻ സി.​പി.​എം കീ​ഴ്​​ഘ​ട​ക​ങ്ങ​ളി​ൽ​ നി​ന്ന്​ ഫ​ണ്ട്​ ശേ​ഖ​രി​ച്ചി​രു​ന്നു. സി.​കെ വാ​ദി​ക്കു​ന്ന​തോ​ടെ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കി​യാ​ണ്​ ഫ​ണ്ട്​ ശേ​ഖ​രി​ച്ച​തെ​ന്ന്​ സി.​പി.​എം വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. കേ​സ്​ വി​ജ​യി​ക്കു​ന്ന പ​ക്ഷം ശ്രീ​ധ​ര​ന്​ വ​ലി​യ പ​ദ​വി​ക​ൾ ക​രു​തി​വെ​ച്ച​താ​യി പ​റ​യു​ന്നു.

Continue Reading

crime

ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ജയ് ശ്രീറാം വിളിച്ചു; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കേസ്

ആകാശ് സാഗര്‍ എന്ന യുവാവിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Published

on

ക്രിസ്ത്യന്‍ പള്ളിയില്‍ കടന്നുകയറി മൈക്കില്‍ ജയ് ശ്രീറാം അടക്കമുള്ള ഹിന്ദു നാമങ്ങള്‍ ചൊല്ലിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കേസ്. ആകാശ് സാഗര്‍ എന്ന യുവാവിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മേഘാലയയിലെ ഈസ്റ്റ് കാശി ഹില്‍സ് ജില്ലയിലെ മാവ്‌ലിനോങ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളിയില്‍ കയറിയാണ് യുവാവ് ജയ് ശ്രീറാം അടക്കമുള്ള നാമങ്ങള്‍ ചൊല്ലിയത്. ആകാശിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍, ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം പള്ളിയിലെ അള്‍ത്താരയില്‍ കയറിയ ആകാശ്, മൈക്കിന് മുന്‍പില്‍ ചെന്ന് പാടുകയും ജയ് ശ്രീറാം എന്ന് ഇടയ്ക്കിടെ ചൊല്ലുകയും ചെയ്യുന്നുണ്ട്. ക്രൈസ്തവ ഭക്തിഗാനങ്ങള്‍ വക്രീകരിച്ച് പാടുകയും ചെയ്യുന്നുണ്ട്.

ഷില്ലോങ്ങിലെ ഒരു ആക്ടിവിസ്റ്റ് ആണ് ആകാശിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്നുവെന്നും മതവൈരം ഉണ്ടാക്കുന്നുവെന്നുമാണ് പരാതിയിലുള്ളത്. ഇത് പ്രകാരം ആകാശിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ജയ് ശ്രീ റാം വിളിച്ചതിനാണോ തനിക്കെതിരെ കേസ് എടുത്തതെന്ന് ചോദിച്ച ആകാശ്, തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തന്റെ വിമര്‍ശകരാണെന്നും പറഞ്ഞ് ന്യായീകരിക്കുകയാണ് ചെയ്തത്.

Continue Reading

india

ഹനുമാന്‍ ജനിച്ചത് രാജ്ഭര്‍ സമുദായത്തില്‍ നിന്ന്; അംബേദ്കര്‍ ദൈവമായിരുന്നോ എന്നും ചോദ്യം; വിവാദപരാമര്‍ശവുമായി യു.പി മന്ത്രി

പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുഹല്‍ദേവ് ഭാരതീയ സമാജ് വാദി പാര്‍ട്ടി നേതാവിന്റെ വിവാദ പരാമര്‍ശം.

Published

on

ഹനുമാന്‍ രാജ്ഭര്‍ സമുദായത്തിലാണ് ജനിച്ചതെന്ന് ബിജെപി സഖ്യകക്ഷി നേതാവും മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭര്‍. പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുഹല്‍ദേവ് ഭാരതീയ സമാജ് വാദി പാര്‍ട്ടി നേതാവിന്റെ വിവാദ പരാമര്‍ശം.

‘ഹനുമാന്‍ ജി ജനിച്ചത് രാജ്ഭര്‍ സമുദായത്തിലാണെന്നും രാക്ഷസനായ അഹിര്‍വന്‍ രാമനേയും ലക്ഷ്മണനേയും പടല്‍ പുരിയിലേക്ക് കൊണ്ടുപോയപ്പോള്‍ അവരെ തിരിച്ചുകൊണ്ടുവരാനുള്ള കരുത്തും ധൈര്യവും ആര്‍ക്കും ഉണ്ടായിരുന്നില്ല. രാജ്ഭര്‍ സമുദായത്തില്‍ ജനിച്ച ഹനുമാന് മാത്രമായിരുന്നു അതിന് ധൈര്യമുണ്ടായത്’, ഓം പ്രകാശ് പറഞ്ഞു.

സമാജ് വാദി പാര്‍ട്ടിക്ക് അംബേദ്കര്‍ എന്ന് പേര് കേള്‍ക്കുന്നത് ഒരുകാലത്ത് പ്രകോപിപ്പിച്ചിരുന്നു. 2012ന് മുമ്പ് അംബേദ്കര്‍ പാര്‍ക്ക് പൊളിക്കുമെന്നും പകരം അധികാരത്തിലെത്തിയാല്‍ ശുചിമുറി നിര്‍മിക്കുമെന്നുമായിരുന്നു പാര്‍ട്ടി പറഞ്ഞിരുന്നത്.

ഇന്ന് ഭരണഘടനയെ കുറിച്ച് സംസാരിക്കുന്ന കോണ്‍?ഗ്രസ് ഒരു കാലത്ത് അടിയന്തരാവസ്ഥയെന്ന പേരില്‍ ലക്ഷക്കണക്കിന് മാധ്യമപ്രവര്‍ത്തകരേയും നേതാക്കളേയും ജയിലലിടച്ചിട്ടുണ്ട്. അംബേദ്കറിനോട് ഇപ്പോള്‍ ഇതുവരെയില്ലാത്ത സ്‌നേഹമാണ്. അംബേദ്കര്‍ ദൈവമായിരുന്നോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending