Connect with us

india

ഹരിദ്വാറിലെ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് യതി നരസിംഹാനന്ദിനെതിരെ കേസ്

രാജ്യത്തുടനീളം സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പരിപാടി കഴിഞ്ഞ് നാല് ദിവസ ശേഷമാണ് ഇതിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. യതി നരസിംഹാനന്ദ് എഫ്.ഐ.ആറില്‍ പേര് ഉള്‍പ്പെട്ട അഞ്ചാമത്തെ വ്യക്തിയാണ്.

Published

on

ഹരിദ്വാറിലെ ധര്‍മ സന്‍സദില്‍ നടന്ന വിദ്വേഷ പ്രസങ്ങളെ തുടര്‍ന്ന് സന്‍സദ് മുഖ്യ സംഘാടകനെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു. യതി നരസിംഹാനന്ദിനെതിരെയാണ് കേസ് എടുത്തത്.  മുസ്‌ലിങ്ങള്‍ക്കെതിരെ വംശഹത്യക്ക് വേണ്ടിയുള്ള ആഹ്വാനം നടത്തുകയും ആയുധമെടുക്കാനുള്ള പ്രസംഗങ്ങളുമാണ് ഹിന്ദുത്വ സന്യാസിമാര്‍ നടത്തിയത്. ഇത്തരതിലുള്ള പ്രസംഗങ്ങള്‍ ഇതിന് മുന്‍പും യതി നരസിംഹാനന്ദ് നടത്തിയിട്ടുണ്ട്.

രാജ്യത്തുടനീളം സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പരിപാടി കഴിഞ്ഞ് നാല് ദിവസ ശേഷമാണ് ഇതിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. യതി നരസിംഹാനന്ദ് എഫ്.ഐ.ആറില്‍ പേര് ഉള്‍പ്പെട്ട അഞ്ചാമത്തെ വ്യക്തിയാണ്. ന്യൂനപക്ഷങ്ങളെ കൊന്നുതള്ളാന്‍ വേണ്ടി ആഹ്വാനം നല്‍ക്കുന്ന ധര്‍മ സന്‍സദ് മറ്റു സ്ഥലങ്ങളില്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം: ‘തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ സംശയാസ്പദം’: രാഹുൽ ​ഗാന്ധി

Published

on

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ​ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി. വോട്ടർപട്ടികയിൽ വൻതോതിൽ കൂട്ടിച്ചേർക്കൽ നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ട് രാഹുൽ ചൂണ്ടിക്കാട്ടി. ബെല​ഗാവിൽ നടന്ന പ്രവർത്തകസമിതി യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടർ പട്ടികയിൽ വലിയതോതിൽ മാറ്റം സംഭവിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം 72 ലക്ഷം പുതിയ വോട്ടർമാരെയാണ് പുതിയതായി ചേർത്തത്. വോട്ടുകൾ ചേർത്തിയ 112 നിയമസഭാ മണ്ഡലങ്ങളിൽ 108-ഉം ബി.ജെ.പി. വിജയിച്ചു. എവിടെയോ എന്തോ കുഴപ്പമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും രാഹുൽ പറഞ്ഞു.

Continue Reading

india

യു.പിയില്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തി ഹിന്ദുത്വ സംഘം

ലഖ്‌നോവിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്ത റോമൻ കത്തോലിക്കാ പള്ളിക്ക് പുറത്താണ് ഹരേ കൃഷ്ണ ഹരേ റാം ജനക്കൂട്ടം തടിച്ചുകൂടിയത്

Published

on

ലഖ്നോ: ഉത്തർപ്രദേശിൽ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തി ഹരേ കൃഷ്ണ ഹരേ റാം വിളിച്ചെത്തിയ ജനക്കൂട്ടം. ലഖ്‌നോവിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്ത റോമൻ കത്തോലിക്കാ പള്ളിക്ക് പുറത്താണ് ഹരേ കൃഷ്ണ ഹരേ റാം ജനക്കൂട്ടം തടിച്ചുകൂടിയത്. ക്രിസ്ത്യൻ പ്രാർത്ഥനകൾ തടസ്സപ്പെടുത്താനായി ഇവർ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി.

ചരിത്രപ്രസിദ്ധമായ ഹസ്രത്ത് ഗഞ്ച് കത്തീഡ്രലിന് സമീപം ഡിസംബർ 25ന് നടന്ന സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “ഞങ്ങൾ സനാതനന്മാരാണ്, ഞങ്ങൾ ക്രിസ്മസ് ആശംസിക്കില്ല, ‘ഹരേ കൃഷ്ണ ഹരേ റാം’ എന്ന് പറഞ്ഞ് ചെറുപ്പക്കാരും പെൺകുട്ടികളും മുതിർന്നവരും അടങ്ങുന്ന ഹിന്ദുത്വ സംഘം ഉച്ചത്തിൽ നിലവിളിക്കുകയും കൈകൊട്ടുകയും ചെയ്യുന്നതാണ് വിഡിയോയിൽ കാണാം.

ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളിൽ കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലുടനീളം നിരവധി ക്രിസ്ത്യൻ വിരുദ്ധ പ്രവർത്തനങ്ങളും ആക്രമണങ്ങളുടെ റിപ്പോർട്ടുകളും ഉയർന്നുവന്നിട്ടുണ്ട്. ക്രിസ്ത്യൻ സമ്മേളനങ്ങൾ തടസ്സപ്പെടുത്തൽ, സ്കൂളുകളിലെ ക്രിസ്മസ് ചടങ്ങുകൾ തടയാൻ ശ്രമിക്കുക സാന്താക്ലോസ് വസ്ത്രങ്ങൾ ധരിച്ചതിന് ആളുകളെ ഉപദ്രവിക്കുക. എന്നിങ്ങനെയുള്ള നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Continue Reading

india

അണ്ണാ സർവകലാശാല കാമ്പസിലെ ലൈംഗിക പീഡനം: വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത യുവാവ്‌ പിടിയില്‍

പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു

Published

on

ചെന്നൈ: അണ്ണാ സര്‍വകലാശാലാ ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരനാണ് അറസ്റ്റിലായിരിക്കുന്നത്. വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാന ശേഖരനെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. 37കാരനായ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

ഉച്ചയോടെ തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ചെന്നൈ പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് ആണ്‍സുഹൃത്തിനൊപ്പം മടങ്ങിയ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ആക്രമിക്കപ്പെട്ടത്. രണ്ടു പേര്‍ ചേര്‍ന്നു സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്കു വലിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

Continue Reading

Trending