Connect with us

kerala

മലപ്പുറം അലീഗഢ്‌ കേന്ദ്രം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സമദാനി

ചുരുങ്ങിയത് അഞ്ഞൂറ് കോടി രൂപയെങ്കിലും അടിയന്തിരമായി അനുവദിച്ചും ഡി.പി.ആര്‍ പ്രകാരമുള്ള കൂടുതല്‍ അക്കാദമിക് പരിപാടികള്‍ യു.ജി.സിയില്‍ നിന്ന് ലഭ്യമാക്കിയും ഉന്നത വിദ്യാഭ്യാസത്തിന്റെ ഈ മഹത്തായ കേന്ദ്രത്തെ രക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.

Published

on

നിലനില്‍പ്പിനും വികാസത്തിനും ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിനെത്തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന അലീഗഢ്‌
മുസ്ലിം സര്‍വകലാശാലയുടെ മലപ്പുറം കേന്ദ്രത്തെ രക്ഷിക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. മൂന്നൂറ്റി എഴുപത്തി ഏഴാം വകുപ്പ് പ്രകാരമുള്ള സബ്മിഷന്‍ അവതരിപ്പിച്ചുകൊണ്ട്, ന്യായമായി ലഭിക്കേണ്ട സര്‍ക്കാര്‍ സഹായം ലഭ്യമാക്കാത്തതിനെത്തുടര്‍ന്ന് ഈ ഉന്നത വിദ്യാഭ്യാസ കേന്ദ്രം ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുകയാണെന്ന് സമദാനി പറഞ്ഞു.

2010ല്‍ രാഷ്ട്രപതിയുടെ അംഗീകാരത്തോടെ സ്ഥാപിക്കപ്പെട്ടതാണ് അലീഗഢിന്റെ മലപ്പുറം കേന്ദ്രം. രണ്ടായിരത്തി പതിനെട്ടോടെ സ്വയംഭരണാവകാശം ആര്‍ജ്ജിക്കാനും രണ്ടായിരത്തി ഇരുപതോടെ സമ്പൂര്‍ണ്ണമായി സ്വതന്ത്ര സ്ഥാപനമായിത്തീരാനുമാണ് സ്ഥാപനത്തിന്റെ പ്രൊജക്റ്റ് റിപോര്‍ട്ട് ലക്ഷ്യമിട്ടിരുന്നത്. എന്നാലിന്ന് കേവലം മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകളും 500ല്‍ താഴെ മാത്രം വിദ്യാര്‍ത്ഥികളുമുള്ള സാഹചര്യമാണ് മലപ്പുറം അലീഗഢ്‌ കേന്ദ്രത്തിലുള്ളത്.

കേന്ദ്രത്തിന്റെ വളര്‍ച്ചയിലുള്ള എല്ലാ തടസ്സങ്ങള്‍ക്കും കാരണം സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതാണെന്ന് സമദാനി പറഞ്ഞു. ആയിരത്തി ഇരുനൂറ് കോടി രൂപയാണ് പ്രൊജക്റ്റ് റിപ്പോര്‍ട്ട് പ്രകാരം നിര്‍ദേശിക്കപ്പെട്ടിരുന്നത്. എന്നാല്‍ കേവലം 104.93 കോടി രൂപ മാത്രമാണ് ആദ്യഘട്ടത്തില്‍ അനുവദിക്കപ്പെട്ടത്. 2017 വരെയുള്ള കാലത്ത് ബന്ധപ്പെട്ട സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അറുപത് കോടി രൂപ മാത്രമാണ് പാസാക്കുകയുണ്ടായത്. പിന്നീടാകട്ടെ സെന്ററിന്റെ വികസനത്തിനായി തുക അനുവദിക്കുകയേ ഉണ്ടായിട്ടില്ല.

സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ക്ക് അനുസൃതമായിട്ടാണ് അലീഗഢ്‌ മലപ്പുറം കേന്ദ്രം സ്ഥാപിതമായതെന്നും സമദാനി വിശദീകരിച്ചു. സാമൂഹികമായും സാമ്പത്തികമായും പിറകോട്ട് തള്ളപ്പെട്ട വിഭാഗങ്ങള്‍ പ്രത്യേകമായി അധിവസിക്കുന്ന പ്രദേശങ്ങള്‍ സവിശേഷ വിദ്യാഭ്യാസ മേഖലകളായി പ്രഖ്യാപിക്കണമെന്നാണ് ദേശീയവിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്തിട്ടുള്ളത്. അതനുസരിച്ചും ഈ സ്ഥാപനം പ്രത്യേകം പരിഗണന അര്‍ഹിക്കുന്നുണ്ട്. അത് കൊണ്ട് ഏറ്റവും ചുരുങ്ങിയത് അഞ്ഞൂറ് കോടി രൂപയെങ്കിലും അടിയന്തിരമായി അനുവദിച്ചും ഡി.പി.ആര്‍ പ്രകാരമുള്ള കൂടുതല്‍ അക്കാദമിക് പരിപാടികള്‍ യു.ജി.സിയില്‍ നിന്ന് ലഭ്യമാക്കിയും ഉന്നത വിദ്യാഭ്യാസത്തിന്റെ ഈ മഹത്തായ കേന്ദ്രത്തെ രക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസിന്റെ കത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.

Published

on

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസിന്റെ കത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്.

എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ മറുപടി.

ദുരന്തം നടന്ന് മൂന്നു മാസം കഴിഞ്ഞിട്ടും കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. നേരത്തെ വയനാട് ദുരന്തം ഏത് വിഭാഗത്തില്‍പ്പെടുന്നുവെന്നത് സംബന്ധിച്ച് ഉന്നതതല സമിതി തീരുമാനം ഉടനെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

 

Continue Reading

kerala

വെട്ടുകാട് തിരുനാള്‍: നെയ്യാറ്റിന്‍കര താലൂക്കില്‍ നാളെ പ്രാദേശിക അവധി

നെയ്യാറ്റിന്‍കര താലൂക്കുകളില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

നെയ്യാറ്റിന്‍കര താലൂക്കില്‍ നാളെ പ്രാദേശിക അവധി. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ തിരുനാള്‍ പ്രമാണിച്ചാണ് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

നെയ്യാറ്റിന്‍കര താലൂക്കുകളില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. നാളെ മുതല്‍ 24 വരെയാണ് വെട്ടുകാട് തിരുനാള്‍ മഹോത്സവം.

 

 

Continue Reading

kerala

ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാനുള്ള വാടസ്ആപ്പ് സന്ദേശം നിങ്ങള്‍ക്ക് വരുന്നുണ്ടോ? ; മുന്നറിയിപ്പുമായി എംവിഡി

ഇത്തരം സന്ദേശങ്ങള്‍ക്കൊപ്പം പേയ്മെന്റ് ലിങ്ക് നിങ്ങളുടെ മൊബൈലില്‍ വരില്ലെന്നും എംവിഡി മുന്നറിയിപ്പ് നല്‍കി.

Published

on

ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് വരുന്ന വാടസ്ആപ്പ് സന്ദേശങ്ങളില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം സന്ദേശങ്ങള്‍ക്കൊപ്പം പേയ്മെന്റ് ലിങ്ക് നിങ്ങളുടെ മൊബൈലില്‍ വരില്ലെന്നും എംവിഡി മുന്നറിയിപ്പ് നല്‍കി.

‘അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ ? സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ശ്രദ്ധിക്കുക ഇത്തരം ഒരു സന്ദേശമോ പേയ്മെന്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരുകയില്ല.

ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാന്‍ ഇത്തരം മെസ്സേജുകള്‍ക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും. മോട്ടോര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടല്‍ echallan.parivahan.gov.in ആണെന്നും’ എംവിഡി കുറിക്കുന്നു.

‘മെസ്സേജുകള്‍ പരിവാഹന്‍ പോര്‍ട്ടലില്‍ നിന്നും നിങ്ങളുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് മാത്രമേ വാഹനനമ്പര്‍ സഹിതം നിയമലംഘന അറിയിപ്പുകള്‍ വരികയുള്ളു. ഒരു പേയ്മെന്റ് ലിങ്ക് .apk ആപ്പ് നിങ്ങളുടെ വാട്സ്ആപ്പിലേയ്ക്ക് അയയ്ക്കുന്ന സംവിധാനം മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേയ്സിന് ഇല്ല. ഇത്തരം സന്ദേശങ്ങള്‍ ഓപ്പണ്‍ ചെയ്യാതിരിക്കുക സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിന്റെ സാധുത ഉറപ്പാക്കണമെന്നും’ അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു.

 

Continue Reading

Trending