Connect with us

News

കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ്; അബുദാബിയില്‍ സ്‌കൂള്‍ ബസുകളില്‍ നൂറുശതമാനം അനുമതി

ഇതുസംബന്ധിച്ചു അബുദാബി ഗതാഗത വിഭാഗം സ്‌കൂളുകള്‍ക്ക് അറിയിപ്പ് നല്‍കിക്കഴിഞ്ഞു.

Published

on

അബുദാബി: അബുദാബിയില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ ബസുകളില്‍ കൂടുതല്‍ കുട്ടികളെ കയറ്റുന്നതിന് അനുമതി നല്‍കി. ഇതുസംബന്ധിച്ചു അബുദാബി ഗതാഗത വിഭാഗം സ്‌കൂളുകള്‍ക്ക് അറിയിപ്പ് നല്‍കിക്കഴിഞ്ഞു. 24ന് വ്യാഴാഴ്ച മുതല്‍ തന്നെ സ്‌കൂള്‍ ബസുകളില്‍ മുഴുവന്‍ സീറ്റുകളിലും കുട്ടികള്‍ക്ക് യാത്ര ചെയ്യാമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇതുവരെ മൊത്തം സീറ്റുകളുടെ 75 ശതമാനം മാത്രമാണ് അനുമതി നല്‍കിയിരുന്നത്. കുട്ടികള്‍ അടുത്തിരിക്കുന്നത് കോവിഡ് പകരാന്‍ കാരണമാകുമെന്നതിനാലാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി നിശ്ചിത ശതമാനം മാത്രം കുട്ടികളെ അനുവദിച്ചിരുന്നത്.

യുഎഇയില്‍ കോവിഡ് നിയന്ത്രണ വിധേയമായ പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച മുതല്‍ പുതിയ തീരുമാനം. സ്വകാര്യ സ്‌കൂളുകള്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ക്കും ഇതുമൂലം വലിയ ആശ്വാസമാണ് കൈവന്നിട്ടുള്ളത്. കൂടുതല്‍ കുട്ടികള്‍ക്ക് അനുമതി നല്‍കിയതോടെ വിവിധ സ്‌കൂളുകളില്‍ ബസുകളുടെ എണ്ണം കുറയും. അതേസമയം സ്‌കൂള്‍ ബസുകളില്‍ കുട്ടികളുടെ യാത്രയ്ക്ക് പരമാവധി 75 മിനുട്ട് സമയം മാത്രമെ അനുവദിക്കുന്നുള്ളുവെന്നത് ബസുകളില്‍ കൂടുതല്‍ സ്ഥലങ്ങളിലെ കുട്ടികളെ എടുക്കാന്‍ കഴിയില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ ജനവാസ മേഘലയില്‍ ഭീതി പരത്തി കാട്ടാനകള്‍

വനപാലകരും പൊലീസും എത്തി ആനയെ തുരത്താന്‍ ശ്രമിച്ചതോടെ ആനകള്‍ 2 ദിശകളിലേക്കായി മാറി

Published

on

കണ്ണൂര്‍: ഇരിട്ടിയിലെ പായം, കരിയാല്‍, വട്ട്യറ, എരുമത്തടം ജനവാസ കേന്ദ്രങ്ങളില്‍ ഭീതി പരത്തി കാട്ടാനകള്‍ ഇറങ്ങി. ഇന്ന് പുലര്‍ച്ചെ 4.30ന് പായം കര്യാല്‍ മേഖലയില്‍ പത്ര വിതരണം നടത്തുന്നവരാണ് ആനകളെ ആദ്യം കണ്ടത്. പിന്നീടു ജനവാസ മേഖലയിലേക്ക് ആനകള്‍ മാറുകയായിരുന്നു. വനപാലകരും പൊലീസും എത്തി ആനയെ തുരത്താന്‍ ശ്രമിച്ചതോടെ ആനകള്‍ 2 ദിശകളിലേക്കായി മാറി. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി.

ജബ്ബാര്‍ കടവ് കരിയാന്‍ മെയിന്‍ റോഡ് മുറിച്ചുകടന്നു ഡ്രൈവിങ്
ടെസ്റ്റ് ഗ്രൗണ്ടിന്റെ പരിസരപ്രദേശത്തെ പറമ്പിലേക്ക് ഒരാനയും എരുമത്തടം പുഴയരികിലെ അക്വേഷ്യ കാട്ടിലേ മറ്റൊരാനയും ഓടിക്കയറിയ നിലയിലാണ്. ജനവാസ മേഖലയില്‍ ആന ഇറങ്ങിയതോടെ പായം ഗവ. യുപി സ്‌കൂളിനും വട്ട്യറ എല്‍പി സ്‌കൂളിനും അവധി പ്രഖ്യാപിച്ചു. ആന ഇറങ്ങിയതറിഞ്ഞു വലിയ ജനക്കൂട്ടമാണു മേഖലയില്‍ തടിച്ചുകൂടിയിരിക്കുന്നത്. പ്രദേശത്തെ പ്രധാന റോഡുകളില്‍ എല്ലാം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

രണ്ടാനകളെയും ഒരുമിച്ചെത്തിച്ച ശേഷം വേണം ബാവലി പുഴയിലൂടെ ആറളം ഫാം മേഖലയില്‍ എത്തിക്കാന്‍. പായം മേഖലയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നതിനായി അനൗണ്‍സ്‌മെന്റ് വാഹനം ഒരുക്കി. കുറച്ചു ദിവസങ്ങളായി ആറളം ഫാം പുനരധിവാസ മേഖലയിലും, ഫാമിനുള്ളിലും കാട്ടാനകളുടെ വിളയാട്ടം രൂക്ഷമാണ്. ഇന്നലെ വൈകിട്ട് ആറളം ഫാമിലെ ഓടന്തോട് വച്ച് കാട്ടാനയെ കണ്ടു ഭയന്ന് ഓടിയ സ്ത്രീകള്‍ക്കു വീണ് പരുക്കേറ്റിരുന്നു. പായത്ത് ആദ്യമായാണു കാട്ടാനകള്‍ എത്തുന്നത്. കരിയാലില്‍ ആനയെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാര്‍ക്കു പരുക്കേറ്റു.

Continue Reading

kerala

ചാനല്‍ ചര്‍ച്ചയിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം; മാപ്പ് പറഞ്ഞ് പി.സി ജോര്‍ജ്

‘ജനം ടിവി’ നടന്ന ചര്‍ച്ചക്കിടെയായിരുന്നു പി.സി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്

Published

on

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പി.സി ജോര്‍ജ്. ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിംകളും തീവ്രവാദികളാണെന്ന പരാമര്‍ശം പിന്‍വലിക്കുന്നതായും വേദനിക്കപ്പെട്ട മുസ്‌ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും പി.സി ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘ജനം ടിവി’ നടന്ന ചര്‍ച്ചക്കിടെയായിരുന്നു പി.സി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. മുസ്‌ലിംകളെല്ലാം തീവ്രവാദികളാണ്. തീവ്രവാദിയല്ലാത്ത ഒരു മുസ്‌ലിം പോലുമില്ല. മുസ്‌ലിമായി ജനിച്ചാല്‍ അവന്‍ തീവ്രവാദിയായിരിക്കും. ഇന്ത്യപാകിസ്താന്‍ ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ പാകിസ്താന് വേണ്ടി കയ്യടിക്കുന്നവരാണ് മുസ്‌ലിംകള്‍. ഇന്ത്യയോട് താത്പര്യമില്ലെങ്കില്‍ പാകിസ്താനില്‍ പോടെ എന്നും ജോര്‍ജ് പറഞ്ഞിരുന്നു.

Continue Reading

GULF

പിസിഡബ്ല്യുഎഫ് സലാല വനിതാ വിങ്ങും സുക് അല്‍ നജ്ഉം ചേര്‍ന്ന് കേക്ക് കോണ്ടെസ്റ്റ് സംഘടിപ്പിച്ചു

മത്സരത്തില്‍ ഒന്നാം സ്ഥാനം ശ്രീമതി ഇര്‍ഫാന റിയാസ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം മുംബൈ സ്വദേശി സല്‍മ ഷൈക് മൂന്നാം സ്ഥാനം ശ്രീമതി നോറി തമാനി എന്നിവരും നേടിയെടുത്തു

Published

on

പിസിഡബ്ല്യുഎഫ് സലാല വനിതാ വിങ്ങും സുക് അല്‍ നജ്ഉം ചേര്‍ന്ന് കേക്ക് കോണ്ടെസ്റ്റ് സംഘടിപ്പിച്ചു. 2025 ജനുവരി 3ന് വെള്ളിയാഴ്ച വൈകുന്നേരം അല്‍ വാദി നുജ്ഉം മാളിലെ നുജൂ സൂക്കില്‍ നടന്ന പരിപാടിയില്‍ 18 മത്സരാര്‍ത്തികള്‍ മാറ്റുരച്ചു. മലയാളികള്‍ക്കും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഒരുപോലെ പങ്കാളിയാകാനായ ഈ മത്സരത്തില്‍ വിവിധ രൂപത്തിലും രുചിയിലും കൗതുകം ഉണര്‍ത്തിയ കേക്കുകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

ലോകപ്രശസ്ത അമേരിക്കന്‍ ഷെഫ് അലിബാബ ഗുയെ പ്രധാന വിധികര്‍ത്താവും മുഖ്യാതിഥിയുമായെത്തി. കൂടാതെ ഡോ. സമീറ സിദ്ദിഖ്ക്കും ഇര്‍ഫാന്‍ ഖലീലിനും വിധിനിര്‍ണയത്തില്‍ പങ്കാളികളായി. പിസിഡബ്ല്യുഎഫ് വനിതാ അംഗം സലീല റാഫി സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു.

സലാല പ്രസിഡന്റ് കെ. കബീര്‍, സെക്രട്ടറി മുഹമ്മദ് റാസ്, ട്രഷറര്‍ ഫിറോസ് അലി എന്നിവര്‍ ചേര്‍ന്ന് അലിബാബ ഗുയെക്ക് പൊന്നാട അണിയിച്ച് ആദരിച്ചു. കൂടാതെ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര സംഭാവനകള്‍ക്ക് ആദരവും പ്രശംസയും അര്‍പ്പിക്കുകയും ചെയ്തു. അതോടൊപ്പം കബീര്‍ ‘ഖഞ്ചര്‍’ ആകൃതിയിലുള്ള ക്രിസ്റ്റല്‍ ശില്‍പവും, റാസ് ഒരു മോമെന്റോയും അദ്ദേഹത്തിന് സമ്മാനിച്ചു.

‘കേരളത്തിന്റെ പാരമ്പര്യ സമ്പത്തായ വിഭവങ്ങളും സംസ്‌കാരവും അനുഭവിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തില്‍ ഒരപൂര്‍വ അനുഭവമാണ്. ഇങ്ങനെയൊരു ആദരവ് ലഭിച്ചതില്‍ എനിക്ക് വലിയ സന്തോഷം നല്‍കി. ഭക്ഷണം വെറും രുചിയല്ല, അത് മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒരു ഭാഷയാണ്. പിസിഡബ്ല്യുഎഫ് സലാലയുടെ ഈ കൂട്ടായ്മയ്ക്ക് എന്റെ ഹൃദയംഗമമായ നന്ദി.’അലി ബാബ ഗൂയെ പറഞ്ഞു.

മത്സരത്തില്‍ ഒന്നാം സ്ഥാനം ശ്രീമതി ഇര്‍ഫാന റിയാസ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം മുംബൈ സ്വദേശി സല്‍മ ഷൈക് മൂന്നാം സ്ഥാനം ശ്രീമതി നോറി തമാനി എന്നിവരും നേടിയെടുത്തു. വിജയികള്‍ക്കും മറ്റ് എല്ലാ മത്സരാര്‍ഥികള്‍ക്കും അലിബാബ ഗുയെയുടെ കയ്യൊപ്പോടു കൂടിയ പ്രശസ്തിപത്രങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. ചടങ്ങില്‍ സൂഖ് അല്‍ നുജും മാനേജര്‍ റഫീഖ്, ഡോ. ഷമീര്‍ ആലത്ത്, നസീര്‍,ശിഹാബ് മഞ്ചേരി,അന്‍വര്‍,ഖലീല്‍,ജൈസല്‍ എടപ്പാള്‍, റെനീഷ്,മുസ്തഫ, ഇര്‍ഫാന്‍ എന്നിവരും സന്നിഹിതരായിരുന്നു.

ലോകകേരള സഭ അംഗം ശ്രീമതി ഹേമ ഗംഗാദരന്‍ ഉദ്ഘാടനവും പിസിഡബ്ല്യുഎഫ് വനിതാ ട്രഷറര്‍ സ്‌നേഹ ഗിരീഷ് സ്വാഗതവും, സെക്രട്ടറി റിന്‍സില റാസ് അധ്യക്ഷ പ്രസംഗവും നിര്‍വഹിച്ചു. സലാലയിലെ പ്രമുഖ വ്യക്തിത്വങ്ങളായ സീന സുരേന്ദ്രന്‍, റൗല ഹാരിസ്, ഷെസി ആദം, ഷാഹിദ കലാം, പ്രിയ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷൈമ ഇര്‍ഫാന്‍ നന്ദിപ്രസംഗം നടത്തി.

Continue Reading

Trending