Connect with us

kerala

ഹിന്ദി ഭാഷ അടിച്ചേല്‍പിക്കാനുള്ള നീക്കം സാംസ്‌കാരിക തീവ്രവാദം: കെപിഎ മജീദ്

ഹിന്ദി അറിയാത്തത് കൊണ്ട് അവരെല്ലാം ഇന്ത്യക്കാര്‍ അല്ലാതാകുന്നില്ല. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിനു മേല്‍ ഹിന്ദി അടിച്ചേല്‍പിച്ച് സാംസ്‌കാരിക തീവ്രവാദം അഴിച്ചുവിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ സംസാരിക്കേണ്ടത് ഹിന്ദിയിലാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന സാംസ്‌കാരിക തീവ്രവാദമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെപിഎ മജീദ്. ഇന്ത്യയുടെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഹിന്ദി അറിയാത്ത ലക്ഷോപലക്ഷം ജനങ്ങള്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ഹിന്ദി അറിയാത്തത് കൊണ്ട് അവരെല്ലാം ഇന്ത്യക്കാര്‍ അല്ലാതാകുന്നില്ല. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിനു മേല്‍ ഹിന്ദി അടിച്ചേല്‍പിച്ച് സാംസ്‌കാരിക തീവ്രവാദം അഴിച്ചുവിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാഷാ വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യം. ഇന്ത്യയെന്ന ആശയം നാനാത്വത്തിലെ ഏകത്വമാണ്. വ്യത്യസ്ത ഭാഷകളും മതങ്ങളും സംസ്‌കാരങ്ങളുമാണ് ഇന്ത്യയുടെ സമ്പത്ത്. ഇതിനെയെല്ലാം ഒന്നാക്കി മാറ്റാനാണ് സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഇന്ത്യയുടെ ആത്മാവിനെ ഇല്ലാതാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യ പ്രതിഷേധമുയരണമെന്നും കെപിഎ മജീദ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാമത് മീറ്റിങ്ങിനിടെയാണ് ഇതിന്റെ ചെയര്‍മാന്‍കൂടിയായ അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്. ‘ഭരണ ഭാഷയായി ഹിന്ദിയെ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിനും ഇത് വളരെ പ്രധാനമാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ ആശയവിനിമയം നടത്തുമ്പോള്‍ ഇന്ത്യയുടെ ഭാഷയിലായിരിക്കണം’, എന്നാണ് അമിത് ഷാ പറഞ്ഞത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പി വി അന്‍വറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണ്; കെ സുധാകരന്‍

അറസ്റ്റിനു പോലീസ് അമിത വ്യഗ്രത കാണിച്ചു

Published

on

തിരുവനന്തപുരം: പൊതുമുതല്‍ നശിപ്പിച്ച കേസിന്റെ പേരില്‍ പി വി അന്‍വറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണ് എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി.

പൊതുപ്രവര്‍ത്തകനും എംഎല്‍എയുമാണ് അദ്ദേഹം. പിടികിട്ടാപ്പുള്ളിയല്ല. അറസ്റ്റിനു പോലീസ് അമിത വ്യഗ്രത കാണിച്ചു. സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് റോഡ് അടച്ച് സ്റ്റേജ് കെട്ടിയപ്പോള്‍ അന്ന് കേസെടുക്കാന്‍ മടിച്ച പോലീസിന് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്നവരുടെ കൂട്ടത്തിലായിരുന്നു. അന്ന് പോലീസ് കാണിക്കാത്ത ആത്മാര്‍ത്ഥത അന്‍വറെ അറസ്റ്റ് ചെയ്യാന്‍ കാണിച്ചിട്ടുണ്ടെങ്കില്‍ അതിനു പിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

 

Continue Reading

kerala

സ്കൂളുകൾക്ക് അവധി

കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമാണ്.

Published

on

സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു.

കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമാണ്.

Continue Reading

kerala

വല്യച്ഛന്റെയും അച്ഛന്റെയും ശിക്ഷണത്തിൽ ചുവട് വെച്ച് നീരജ് കൃഷ്ണ

ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർഥിയാണ് നീരജ് കൃഷ്ണ.

Published

on

സ്കൂൾ കലോത്സവത്തിൽ രണ്ടാം തവണയും ചാക്യാർകൂത്ത് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ആലുവ സ്വദേശി നീരജ് കൃഷ്ണ പരിശീലനം നേടിയത് അച്ഛൻ്റെയും വല്ല്യച്ഛൻ്റെയും ശിക്ഷണത്തിൽ.
ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർഥിയാണ് നീരജ് കൃഷ്ണ. അച്ഛൻ ഹരികൃഷ്ണൻ ആണ് നീരജിന്റെ മിഴാവ് വാദ്യാൻ. വല്യച്ഛനായ ഇടനാട് രാജൻ നമ്പ്യാർ നീരജിന്റെ ഗുരുവും കൂടെയാണ്. വല്യച്ഛനോടോപ്പം ക്ഷേത്രങ്ങളിൽ ചാക്യാർകൂത്ത് സമർപ്പണങ്ങൾ കാണാൻ പോയിപ്പോയി ആണ് ചാക്യാർ കൂത്തിൽ പരിശീലനം നേടിയത്.
നാല് മാസത്തോളം മുടങ്ങാതെ ഉള്ള പരിശീലനമാണ് നീരജിനെ എ ഗ്രേഡിന് തുണച്ചത്. കഴിഞ്ഞ എറണാകുളം ജില്ലാതല കലോത്സവത്തിൽ ചെണ്ടമേളത്തിലും, പഞ്ചവാദ്യത്തിലും രണ്ടാം സ്ഥാനം നേടിയിരുന്നു നീരജ് കൃഷ്ണ.

Continue Reading

Trending