Connect with us

kerala

സമരം നടത്തുന്നവരെ ഇനിയും തല്ലുമെന്ന് പറയാന്‍ സിപിഎമ്മിന്റെ ഗ്രാമമല്ല കേരളം : എം.കെ മുനീര്‍

തല്ലിച്ചതച്ച് കെ റെയില്‍ നടപ്പിലാക്കാമെന്ന് ചിന്തിക്കുന്നവര്‍ വിഡ്ഢികളുടെ ലോകത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

കെ റയില്‍ പദ്ധതി ജനങ്ങളുടെ നെഞ്ചത്തുകൂടി നടപ്പാക്കാനാകാന്‍ സാധിക്കില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ.മുനീര്‍. കെ റയില്‍ സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു മുനീറിന്റെ പരാമര്‍ശം. കെ റെയിലിനെതിരെ നടക്കുന്ന സമരത്തില്‍ ജനങ്ങളെ പൊലീസ് തല്ലിച്ചതയ്ക്കുകയാണ്. പലയിടത്തും പൊലീസ് അടിക്കുന്നത് സിപിഎം, സിപിഐ പ്രവര്‍ത്തകരെയാണ്. തല്ലിച്ചതച്ച് കെ റെയില്‍ നടപ്പിലാക്കാമെന്ന് ചിന്തിക്കുന്നവര്‍ വിഡ്ഢികളുടെ ലോകത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ റെയിലല്ല, കേരളമാണ് തങ്ങള്‍ക്ക് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. സമരം നടത്തുന്നവരെ ഇനിയും അടിക്കുമെന്ന് പറയാന്‍ സിപിഎമ്മിന്റെ ഗ്രാമമല്ല കേരളം. അടിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുന്ന സമൂഹമല്ല  ഇവിടെയുള്ളതെന്നും മുനീര്‍ കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പിവി അന്‍വറിന്റെ അറസ്റ്റ് സര്‍ക്കാറിന്റെ പ്രതികാര നടപടി; പികെ കുഞ്ഞാലിക്കുട്ടി

വീട് വളഞ്ഞ് രാത്രിയില്‍ അറസ്റ്റ് നാടകം നടത്തിയത് തെറ്റാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

പി.വി അന്‍വറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് പിണറായി സര്‍ക്കാറിന്റെ പ്രതികാര നടപടിയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോര മേഖലകളില്‍ കാട്ടാനകളുടെ ആക്രമണം പതിവായിരിക്കുകയാണ്. ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാറിന് താല്‍പര്യമില്ല. പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നവര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത് ശരിയല്ല. ഒരുകാലത്തും ഉണ്ടാകാത്ത തരത്തിലാണ് കാട്ടുമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുന്നത്. ഗൗരവമായി ഇതൊന്ന് ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറല്ല. ഈ വിഷയത്തില്‍ മുസ്ലിംലീഗ് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം ഉയര്‍ത്തി പ്രക്ഷോഭം നടത്തിയ ജനപ്രതിനിധിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്ത് കാര്യത്തിന് വേണ്ടിയാണ് സമരം നടത്തിയത് എന്നുകൂടി പരിശോധിക്കണം. വീട് വളഞ്ഞ് രാത്രിയില്‍ അറസ്റ്റ് നാടകം നടത്തിയത് തെറ്റാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

സ്ത്രീവിരുദ്ധ കമന്റ്; നടി ഹണിറോസ് നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

എറണാകുളം കുമ്പളം സ്വദേശി ഷാജിയെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെ നടി ഹണിറോസ് നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം കുമ്പളം സ്വദേശി ഷാജിയെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു പ്രമുഖ വ്യക്തിയില്‍നിന്ന് കുറേ നാളുകളായി ഹണി റോസ് നേരിട്ടിരുന്ന അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കും പ്രതികാര നടപടികള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടി കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഈ പോസ്റ്റിന് താഴെ അശ്ലീലവും അപകീര്‍ത്തികരവുമായ കമന്റിട്ടവര്‍ക്കെതിരെ നടി പൊലീസില്‍ പരാതി നല്‍കുകയും 27 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയുമായിരുന്നു.

‘ഒരു വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുന്നു’ -എന്നാണ് പ്രമുഖ വ്യക്തിയുടെ പേര് പറയാതെ നടി തുറന്നടിച്ചത്. പ്രസ്തുത വ്യക്തി ചടങ്ങുകള്‍ക്ക് എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാന്‍ പോകുന്ന ചടങ്ങുകളില്‍ മനപ്പൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു -എന്നും ഹണി റോസ് വ്യക്തമാക്കിയിരുന്നു.

താന്‍ പേരുപറഞ്ഞില്ലെങ്കിലും എല്ലാവര്‍ക്കും അതാരാണെന്ന് അറിയുന്ന കാര്യമാണെന്നും ഇനിയും ഇത്തരം സംഭവമുണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.

Continue Reading

kerala

ഇടുക്കി പുല്ലുപാറയില്‍ കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം

വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം

Published

on

ഇടുക്കി: പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് നാല് മരണം. മാവേലിക്കര സ്വദേശികളായ രമ മോഹന്‍ , സംഗീത്, അരുണ്‍ ഹരി, ബിന്ദു എന്നിവരാണ് മരിച്ചത്. തഞ്ചാവൂരിലേക്ക് മാവേലിക്കരയില്‍ നിന്നും വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് മടങ്ങിവരുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.

ഇന്നലെ മൂന്ന് മണിക്ക് മാവേലിക്കര ഡിപ്പോയില്‍ നിന്നും പുറപ്പെട്ട ബസില്‍ 34 പേരാണ് ഉണ്ടായിരുന്നത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം. ഏകദേശം 30 അടി താഴ്ചയില്‍ മരങ്ങളില്‍ തട്ടി നില്‍ക്കുന്ന അവസ്ഥയിലാണ് ബസ് കണ്ടെത്തിയത്. ബസ് താഴേക്ക് പതിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റടക്കം തകര്‍ന്നിട്ടുണ്ട്. മുണ്ടക്കയത്തിനും പീരുമേടിനും ഇടയിലുള്ള സ്ഥലമാണ് അപകടം നടന്ന പുല്ലുപാറ. കുത്തനെയുള്ള കയറ്റങ്ങളും കൊടുംവളവുകളും ഉള്ള പ്രദേശമാണിത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

പരിക്കേറ്റവരെ പീരുമേട്, മുണ്ടക്കയം ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗതമന്ത്രി നിര്‍ദേശം നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. രാജീവ് അന്വേഷിക്കും.

Continue Reading

Trending