Connect with us

india

വിദ്വേഷ രാഷ്ട്രീയത്തെ തോല്‍പ്പിക്കണം: രാഹുല്‍

കഴിഞ്ഞദിവസം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെയും രാഹുല്‍ ആഞ്ഞടിച്ചിരുന്നു. നരേന്ദ്ര മോദി അധികാരത്തില്‍ വന്ന 2014 വരെ ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ച് കേട്ടുകേള്‍വിയില്ലായിരുന്നു അദ്ദേഹം പ്രതികരിച്ചത്. 

Published

on

ബി.ജെ.പിയുടെ വിദ്വേഷത്തെ രാഷ്ട്രീയത്തെ പരാജയപ്പെടുത്താനുള്ള ശരിയായ അവസരമാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്ന് രാഹുല്‍ ഗാന്ധി. വെറുപ്പിനെ തോല്‍പ്പിക്കാനുള്ള ശരിയായ അവസരമാണിത്- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഹിന്ദിയിലായിരുന്നു രാഹുലിന്റെ ട്വീറ്റ്.
കഴിഞ്ഞദിവസം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെയും രാഹുല്‍ ആഞ്ഞടിച്ചിരുന്നു. നരേന്ദ്ര മോദി അധികാരത്തില്‍ വന്ന 2014 വരെ ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ച് കേട്ടുകേള്‍വിയില്ലായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ആള്‍ക്കൂട്ട ആക്രമണം എന്ന വാക്ക് 2014 വരെ കേട്ടിരുന്നില്ല. എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്- രാഹുല്‍ ചൂണ്ടിക്കാട്ടി.
അടുത്തിടെ രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും അസമിലുമാണ് ഏറ്റവുമധികം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 17-19 തീയതികളില്‍ ഹരിദ്വാറില്‍ നടന്ന ഹിന്ദുത്വ സമ്മേളനത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ ആയുധം പ്രയോഗിക്കാന്‍ ആഹ്വാനം ചെയ്ത് അതിരൂക്ഷമായ പ്രസംഗങ്ങള്‍ നടത്തിയ സംഭവങ്ങളും വിവാദമായിരുന്നു.
അതേസമയം തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനും പഞ്ചാബില്‍ ഭരണം നിലനിര്‍ത്താനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബി.ജെ.പിയെ വെട്ടിലാക്കി മണിപ്പൂരിൽ കൂട്ടരാജി

ജിരിബാം മണ്ഡലം പ്രസിഡന്റ് കെ ജഡു സിങ്, ജനറല്‍ സെക്രട്ടറി മുത്തും ഹേമന്ത് സിങ്, മറ്റൊരു ജനറല്‍ സെക്രട്ടറി പി ബിരാമണി സിങ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുത്തും ബ്രോജേന്ദ്രോ സിങ്, മേഘാജിത്ത് സിങ്, എല്‍ ചവ്വോബ സിങ് എന്നിവരും മറ്റ് രണ്ട് പേരുമാണ് രാജിവെച്ചത്.

Published

on

കലാപം പടരുന്ന മണിപ്പൂരില്‍ ബിജെപിയിലും പൊട്ടിത്തെറി. മണിപ്പൂരിലെ ജിരിബാമില്‍ ബിജെപി നേതാക്കള്‍ രാജിവെച്ചു. ജിരിബാം മണ്ഡലം പ്രസിഡന്റ് കെ ജഡു സിങ്, ജനറല്‍ സെക്രട്ടറി മുത്തും ഹേമന്ത് സിങ്, മറ്റൊരു ജനറല്‍ സെക്രട്ടറി പി ബിരാമണി സിങ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുത്തും ബ്രോജേന്ദ്രോ സിങ്, മേഘാജിത്ത് സിങ്, എല്‍ ചവ്വോബ സിങ് എന്നിവരും മറ്റ് രണ്ട് പേരുമാണ് രാജിവെച്ചത്.

മണിപ്പൂര്‍ ബിജെപി നേതൃത്വത്തിന് നേതാക്കള്‍ രാജിക്കത്ത് സമര്‍പ്പിച്ചു. കലാപം രൂക്ഷമായിരിക്കുന്ന ജിരിബാമിലെ സാഹചര്യം നേതാക്കള്‍ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മണിപ്പൂരില്‍ കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം നിസ്സഹായാവസ്ഥയാണുള്ളതെന്ന് നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ബിരേന്‍ സിങ് സര്‍ക്കാരിന് നാഷണല്‍ പിപ്പീള്‍സ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് ബിജെപി സര്‍ക്കാരിന് തിരിച്ചടിയായി നേതാക്കള്‍ കൂട്ടമായി രാജിവെച്ചത്. ഇന്നലെയാണ് ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള എന്‍പിപി പിന്‍വലിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കയച്ച കത്തില്‍ ബിരേന്‍ സിങ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു എന്‍പിപി ഉന്നയിച്ചത്.

മണിപ്പൂരിലെ നിലവിലെ അവസ്ഥയില്‍ വളരെ ആശങ്കയുണ്ടെന്ന് എന്‍പിപി കത്തില്‍ ചൂണ്ടിക്കാട്ടി. സംഘര്‍ഷം തടയുന്നതിലും കലാപന്തരീക്ഷം സാധാരണ നിലയിലെത്തിക്കുന്നതിലും ബിരേന്‍ സിങ് സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും എന്‍പിപി കത്തില്‍ വ്യക്തമാക്കിയിരുന്നു.

മണിപ്പൂരില്‍ ഒരിടവേളയ്ക്ക് ശേഷം കലാപം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജിരിബാമില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. പ്രതിഷേധക്കാര്‍ രാഷ്ട്രീയ നേതാക്കളുടെ വസതികള്‍ ആക്രമിച്ചു. ഇതോടെ വെസ്റ്റ് ഇംഫാലില്‍ അനിശ്ചിത കാലത്തേയ്ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

ശനിയാഴ്ച മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ ഇംഫാലിലെ സ്വകാര്യ വസതിക്ക് നേരെ ആക്രമണം ഉണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തുകയും ടിയര്‍ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയില്‍ പ്രതിഷേധക്കാര്‍ നിരവധി ടയറുകളാണ് കത്തിച്ചത്. മണിപ്പൂരില്‍ കലാപം രൂക്ഷമാകുമ്പോഴും കേന്ദ്രസര്‍ക്കാര്‍ അലംഭാവ നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്.

Continue Reading

india

അദാനിക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി രാഹുൽ; അധികാരത്തിലെത്തിയാൽ ധാരാവി കരാറിൽ നിന്ന് ഒഴിവാക്കും

പ്രധാനമത്രിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ ‘ഏക് ഹേ തോ സേഫ് ഹേ’ ജനങ്ങൾക്ക് വേണ്ടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. 

Published

on

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് റാലിയുടെ അവസാന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമത്രിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ ‘ഏക് ഹേ തോ സേഫ് ഹേ’ ജനങ്ങൾക്ക് വേണ്ടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

അദാനിയുടെയും മോദിയുടെയും ഒന്നിച്ചുള്ള ചത്രങ്ങൾ ഉയർത്തിപ്പിടിച്ച അദ്ദേഹം അവർ രണ്ടുപേരും ഒന്നിച്ചാൽ അവരാണ് സേഫ് ആവുന്നതെന്നും മോദിയും അദാനിയും ജനങ്ങളെ പറ്റിക്കുകയായണെന്നും പറഞ്ഞു.

ധാരാവിയുടെ മാപ്പും മോദിയുടെയും അദാനിയുടെയും ഒന്നിച്ചുള്ള ചിത്രങ്ങളും ഉയർത്തിപ്പിടിച്ച രാഹുൽ ഗാന്ധി ധാരാവിയിലെ ജനങ്ങൾ ഒറ്റപ്പെട്ടു പോയെന്നും മോദിയുടെ ‘സേഫിൽ’ അവർ പെടുന്നില്ലെന്നും പറഞ്ഞു. ഒരുലക്ഷം കോടിയുടെ പദ്ധതിയാണ് അദാനിക്ക് വേണ്ടി മോഡി ഒരുക്കുന്നതെന്നും ആ പദ്ധതി സാധാരണ ജനവിഭാഗത്തെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മുദ്രാവാക്യത്തിൽ പറയുന്ന ഏക് എന്നത് നരേന്ദ്ര മോദിയാണ്, അദാനിയാണ്, അമിത് ഷാ ആണ്. ‘സേഫ് ഹേ’ അല്ലെങ്കിൽ സുരക്ഷിതരാണെന്ന് പറയുന്നത് ആരാണ്. ഇവിടെ സുരക്ഷിതരാകുന്നത് അദാനിയാണ് മോദിയാണ് അമിത് ഷാ ആണ്.

കഷ്ടപ്പാടും ദുരിതവും ആർക്കാണ് ഉണ്ടാവുക ? അത് ധാരാവിയിലെ ജനതയ്‌ക്കാണ് ഉണ്ടാവുക. ഈ തെരഞ്ഞെടുപ്പിൽ മോഡി നൽകിയ മുദ്രാവാക്യം വളരെ കൃത്യമായതാണ്. എന്നാൽ അതിന്റെ ഗുണങ്ങൾ ഉണ്ടാവുക മോദിക്കും അദാനിക്കും അമിത് ഷാക്കും ആയിരിക്കും എന്ന് മാത്രം,’ രാഹുൽ ഗാന്ധി പറഞ്ഞു.

Continue Reading

india

വന്ദേഭാരതില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പ്രാണി; ഏജന്‍സിക്ക് അരലക്ഷം രൂപ പിഴ

സംഭവത്തില്‍ യാത്രക്കാരുടെ പ്രതിഷേധം കനത്തതില്‍ ദക്ഷിണ റെയില്‍വേ മാപ്പു ചോദിച്ചു.

Published

on

തിരുനെല്‍വേലി- ചെന്നൈ റൂട്ടിലുള്ള വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തില്‍ പ്രാണികള്‍ കണ്ടെത്തിയതായി പരാതി. സംഭവത്തില്‍ യാത്രക്കാരുടെ പ്രതിഷേധം കനത്തതില്‍ ദക്ഷിണ റെയില്‍വേ മാപ്പു ചോദിച്ചു. കൂടാതെ ഭക്ഷണ വിതരണ ഏജന്‍സിക്ക് അരലക്ഷം രൂപ പിഴയും ഈടാക്കി.

കഴിഞ്ഞ ശനിയാഴ്ച പ്രഭാത ഭക്ഷണത്തോടൊപ്പം വിളമ്പിയ സാമ്പാറിലാണ് യാത്രക്കാരന് പ്രാണിയെ കിട്ടിയത്. ലഭിച്ച ഭക്ഷണം തൃപ്തികരമല്ലെന്ന് ട്രെയിനിലെ മറ്റു യാത്രക്കാരും പരാതിപ്പെട്ടു. തുടര്‍ന്നാണ് റെയില്‍വേ അധികൃതര്‍ യാത്രക്കാരനോടു ക്ഷമാപണം നടത്തുകയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തത്.

ഭക്ഷണപ്പൊതി ഡിണ്ടിഗല്‍ സ്റ്റേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കൈമാറി. സംഭവത്തില്‍ ഏജന്‍സിക്ക് 50,000 രൂപ പിഴയും ചുമത്തി.

 

 

Continue Reading

Trending