Connect with us

india

കശ്മീര്‍ ഫയല്‍സ് നിര്‍മിക്കാമെങ്കില്‍  ലഖിംപൂര്‍ ഫയല്‍സും നിര്‍മിക്കാമെന്ന് അഖിലേഷ് യാദവ്

സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പുറത്തുവരുന്നത്.

Published

on

കശ്മീര്‍ ഫയല്‍സ് എന്ന സിനിമ നിര്‍മിക്കാമെങ്കില്‍  ലഖിംപൂര്‍ ഫയല്‍സും നിര്‍മിക്കാമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കശ്മീര്‍ ഫയല്‍സ് നിര്‍മിക്കാമെങ്കില്‍ കര്‍ഷകരെ ജീപ്പിന്റെ ചക്രത്തിനടിയില്‍ ചതച്ചരച്ചത്തില്‍ ‘ലഖിംപൂര്‍ ഫയല്‍സ്’ എന്ന സിനിമയും ഉണ്ടാകണമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. കശ്മീര്‍ ഫയല്‍സ് എന്ന സിനിമയെ പറ്റിയുള്ള ചോദ്യത്തിന്  മറുപടി നല്‍കുകയായിരുന്നു അഖിലേഷ്.

ചിത്രത്തില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തിന് പിന്നാലെ കശ്മീരില്‍ നിന്ന് പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് പറയുന്നത്. വിവേക് അഗ്‌നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് കശ്മീര്‍ ഫയല്‍സ്. അതേസമയം, സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പുറത്തുവരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സിഖ് പരാമർശം: സത്യം സഹിക്കാൻ കഴിയാത്തതിനാൽ ബി.ജെ.പി കള്ളം പ്രചരിപ്പിക്കുന്നു -രാഹുൽ ഗാന്ധി

സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

Published

on

യു.എസ് പര്യടനത്തിനിടെ താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ബി.ജെ.പി കള്ളം പ്രചരിപ്പിക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പതിവ് പോലെ ബി.ജെ.പി നുണ പറയുകയാണെന്നും സത്യം സഹിക്കാനാവാതെ അവര്‍ തന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ സിഖ് സഹോദരങ്ങളോടും സഹോദരിമാരോടും ഞാന്‍ ഒരു ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഓരോ സിഖുകാര്‍ക്കും ഓരോ ഇന്ത്യക്കാരനും അവരുടെ മതം ഭയമില്ലാതെ സ്വതന്ത്രമായി ആചരിക്കാന്‍ കഴിയുന്ന ഒരു രാജ്യമാകേണ്ടതല്ലേ ഇന്ത്യ?,’ എന്നും രാഹുല്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോദിച്ചു.

ഇന്ത്യയെ നിര്‍വചിക്കുന്ന മൂല്യങ്ങള്‍ക്ക് വേണ്ടി താന്‍ എപ്പോഴും സംസാരിക്കുമെന്നും നാനാത്വത്തിലും സമത്വത്തിലും സ്‌നേഹത്തിലും നമ്മുടെ ഐക്യമുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. യു.എസിലെ സിഖ് പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം കൂടിയാണ് ഇത്.

കഴിഞ്ഞ ദിവസം സിഖുകാരുടെ അവഹേളിച്ചുവെന്ന് ആരോപിച്ച് ഛത്തീസ്ഗഢില്‍ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു. രണ്ട് ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതിയിലാണ് രാഹുലിനെതിരെ കേസെടുത്തത്.

രാഹുല്‍ ഗാന്ധി സിഖ് ആചാരങ്ങളെ അവഹേളിച്ചുവെന്നാണ് ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതി. പ്രതിപക്ഷ നേതാവ് മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ യു.എസില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു എഫ്.ഐ.ആര്‍. ബി.എന്‍.എസ് സെക്ഷന്‍ 299 (മതവിശ്വാസങ്ങളെ മനഃപൂര്‍വം അപമാനിക്കല്‍), 302 (മതവികാരം വ്രണപ്പെടുത്താല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്.

സെപ്റ്റംബര്‍ ഒമ്പതിന് അമേരിക്കയിലെ വിര്‍ജീനിയയിലെ ഹെര്‍ണ്ടണില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ സിഖുകാരെ ഉദ്ധരിച്ച് സംസാരിക്കുന്നത്.

സിഖുകാരനായ ഒരു വ്യക്തിക്ക് രാജ്യത്ത് ടര്‍ബന്‍ ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടോയെന്നും ഗുരുദ്വാരയില്‍ പോകാന്‍ അനുവാദമുണ്ടോയെന്നുമാണ് രാഹുല്‍ യു.എസില്‍ ചോദിച്ചത്. ഈ ചോദ്യങ്ങളിലൂടെ സിഖുകാര്‍ക്ക് രാജ്യത്ത് സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും തങ്ങളുടെ പോരാട്ടം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

എന്നാല്‍ പ്രസ്തുത പരാമര്‍ശത്തില്‍ പ്രകോപിതരായ ബി.ജെ.പി നേതാക്കളാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. അതേസമയം രാഹുല്‍ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ചതില്‍ കേന്ദ്ര മന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തിരുന്നു. ബെംഗളൂരു പൊലീസിന്റേതായിരുന്നു നടപടി. കോണ്‍ഗ്രസ് കര്‍ണാടക നേതൃത്വം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Continue Reading

india

ബംഗ്ലാദേശിനു മുന്നില്‍ കൂറ്റന്‍ ലീഡുയര്‍ത്തി ഇന്ത്യ

ബംഗ്ലാദേശിന് മുന്നില്‍ 515 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്.

Published

on

ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശിനു മുന്നില്‍ കൂറ്റന്‍ ലീഡുയര്‍ത്തി ഇന്ത്യ. രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. ബംഗ്ലാദേശിന് മുന്നില്‍ 515 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്.

ടെസ്റ്റ് ക്രക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ഇത് ആറാം സെഞ്ച്വറിയാണ്. രണ്ടു വര്‍ഷത്തിനുശേഷമാണ് പന്ത് രാജ്യാന്തര ടെസ്റ്റ് കളിക്കുന്നത്. ശുഭ്മന്‍ ഗില്ലിന് കരിയറിലെ അഞ്ചാം സെഞ്ച്വറിയാണ്. ഗില്ല് 119 റണ്‍സോടെയും കെ എല്‍ രാഹുല്‍ 22 റണ്‍സോടെയും പുറത്തുപോകാതെ നിന്നു. 109 റണ്‍സ് നേടിയാണ് ഋഷഭ് പന്ത് പുറത്തായത്.

161 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സും അടക്കമാണ് ഗില്‍ സെഞ്ച്വറി കുറിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരുടെയും സഖ്യം 167 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇത് ഇന്ത്യയെ മികച്ച ലീഡിലേക്കെത്തിക്കാന്‍ സഹായിച്ചു.

 

Continue Reading

india

അന്നയുടെ കുടുംബം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കും: ഏണസ്റ്റ് ആന്‍ഡ് യംഗ് ചെയര്‍മാന്‍ രാജീവ് മെമാനി

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ വേണമെന്നും ഇനിയൊരാള്‍ക്കും ഈ അവസ്ഥ വരരുതെന്ന് അന്നയുടെ പിതാവ്

Published

on

ജോലി ഭാരത്തെ തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അന്ന കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ഇടപെടലുമായി ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി. അന്നയുടെ കുടുംബത്തെ നേരില്‍ കാണുമെന്നും അന്നയുടെ കുടുംബം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്നും ചെയര്‍മാന്‍ രാജീവ് മെമാനി അറിയിച്ചു.

അന്നയുടെ മാതാവ് ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി അധികൃതര്‍ക്ക് അയച്ചിരുന്ന കത്ത് പുറത്തു വന്നതിന് പിന്നാലെ കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്നയുടെ കുടുംബത്തെ നേരില്‍ കാണാന്‍ ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി ചെയര്‍മാന്‍ രാജീവ് മെമാനി നേരിട്ടെത്തുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ വേണമെന്നും ഇനിയൊരാള്‍ക്കും ഈ അവസ്ഥ വരരുതെന്ന് അന്നയുടെ പിതാവ് പറഞ്ഞു.

ഇതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അന്നയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

Continue Reading

Trending