Connect with us

News

അമേരിക്കന്‍ ജാവലിന്‍ മിസൈല്‍ ഉപയോഗിച്ച് യുക്രെയ്ന്‍ തകര്‍ത്തത് 280 റഷ്യന്‍ ടാങ്കുകള്‍

ജാവലിന്‍ മിസൈലുകള്‍ ഉപയോഗിച്ചുകൊണ്ട് 280 കുറയാത്ത കവചിത വാഹനങ്ങളുടെ നാശം ഉറപ്പുവരുത്താന്‍ യുക്രെയ്ന്‍ സാധിച്ചതായും അദ്ദേഹം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Published

on

അമേരിക്കന്‍ നിര്‍മ്മിത ടാങ്ക് വിരുദ്ധ മിസൈലായ ജാവലിന്‍ മിസൈലുകള്‍ ഉപയോഗിച്ച് റഷ്യന്‍ സൈന്യത്തിന്റെ 280 ടാങ്കുകള്‍ തകര്‍ത്തതായി യു.എസ് മാധ്യമ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. പ്രമുഖ യുദ്ധ നിരീക്ഷികനായ യു.എസ് മാധ്യമ പ്രവര്‍ത്തകനാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യന്‍ സൈന്യത്തിന് നേരെ ശക്തമായ പോരാട്ടമാണ് യുക്രെയ്ന്‍ സേനാംഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജാവലിന്‍ മിസൈലുകള്‍ ഉപയോഗിച്ചുകൊണ്ട് 280 കുറയാത്ത കവചിത വാഹനങ്ങളുടെ നാശം ഉറപ്പുവരുത്താന്‍ യുക്രെയ്ന്‍ സാധിച്ചതായും അദ്ദേഹം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

300 ഓളം മിസൈലുകളാണ് ഇതിനായി യുക്രെയ്ന്‍ ഉപയോഗിച്ചതെന്നും യു.എസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തകനായ ജാക്ക് മര്‍ഫി ലേഖനത്തില്‍ വ്യക്തമാക്കി. ഈ മിസൈലുപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 93 ശതമാനം മരണ നിരക്കാണ് ഉണ്ടായത്. പ്രതിരോധ മന്ത്രാലയവും റിതോണ്‍ മിസൈല്‍സും സംയുക്തമായി നിര്‍മ്മിച്ച ജാവലിന്‍ മിസൈല്‍ ഉപയോഗിച്ച് ടാങ്കുകളുടെ മുകള്‍ ഭാഗത്താണ് ആക്രമണം നടത്തിയത്. കൃത്യതയാണ് ഈ മിസൈലിന്റെ പ്രധാന സവിശേഷതയെന്നും അദ്ദേഹം പറയുന്നു.

2018 ലാണ് ജാവലിന്‍ യുക്രെയ്ന്‍ ഇറക്കുമതി ചെയ്യുന്നത്. 75 മില്യണ്‍ ഡോളറിന്റെ കരാറായിരുന്നു യു.എസുമായി യുക്രെയ്ന്‍ ഉണ്ടാക്കിയത്. ആയുധങ്ങള്‍ക്കൊപ്പം പരിശീലനവും നല്‍കിയിരുന്നു. ഒരു സൈനികന് ഒറ്റക്ക് ജാവലിന്‍ വഹിക്കാന്‍ കഴിയുമെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ ഒന്നിലധികം ആളുകളുടെ സഹായം വേണം. യുക്രെയ്ന്‍ സേനയുടെ കൈവശം ജാവലിന്‍ ഉണ്ടെന്ന് അറിഞ്ഞതോടെ റഷ്യ ഡോണ്‍ബാസിലെ അക്രമണത്തില്‍ അയവു വരുത്തിയതായാണ് റിപ്പോര്‍ട്ട്. പല മേഖലയില്‍ നിന്നും പിന്നോട്ട് പോയെന്നാണ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് മര്‍ഫി ലേഖനത്തില്‍ പറയുന്നത്. റഷ്യയുടെ ടാങ്കുകള്‍ യുക്രെയ്ന്‍ നഗരപ്രദേശങ്ങളില്‍ പ്രവേശിച്ച് നേരിട്ട് ആക്രമണം നടത്തുകയായിരുന്നു. ഇത് മനസ്സിലാക്കി ജാവലിന്‍ ഹിറ്റുകളുമായി യുക്രെയ്ന്‍ സേന പതിയിരുന്നുള്ള ആക്രമണത്തിനാണ് മുന്‍തൂക്കം നല്‍കിയത്. ഇത് റഷ്യന്‍ പട്ടാളത്തിന് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. റഷ്യന്‍ സൈന്യം ഇരച്ചെത്തിയപ്പോള്‍ നേരിട്ടുള്ള പോരാട്ടത്തിന് യുക്രെയ്ന്‍ സൈന്യം തയ്യാറായിരുന്നില്ല. എന്നാല്‍ ജാവലിന്‍ മിസൈല്‍ ഉപയോഗിച്ചുള്ള ആക്രമണം ശക്തമാക്കിയിരുന്നു. യുക്രെയന്‍ സൈന്യം നടത്തിയ മിസൈ ല്‍ ആക്രമണത്തില്‍ എത്ര പേ ര്‍ കൊല്ലപ്പെട്ടുവെന്നത് വ്യക്തമല്ല. സോഷ്യല്‍ മീഡയ വഴി യുക്രെയ്ന്‍ അധികൃതര്‍ പുറത്തുവിടുന്ന കണക്കുകള്‍ പക്ഷേ റഷ്യ നിഷേധിക്കുകയുമാണ്. യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമാകാന്‍ ബുദ്ധിമുട്ടാണെന്നാണ് മര്‍ഫി പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജപ്തി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

പട്ടാമ്പി കീഴായൂര്‍ സ്വദേശി ജയ(48)യാണ് മരിച്ചത്.

Published

on

പാലക്കാട് പട്ടാമ്പിയില്‍ ജപ്തി ഭയന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പട്ടാമ്പി കീഴായൂര്‍ സ്വദേശി ജയ(48)യാണ് മരിച്ചത്. ഷൊര്‍ണൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യുന്നതിന് വീട്ടിലെത്തിയതോടെ ജയ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

സംഭവത്തില്‍ 80 ശതമാനം പൊള്ളലേറ്റ ജയയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെയാണ് ജയ മരിച്ചത്. പട്ടാമ്പി പൊലീസും തഹസില്‍ദാറും സ്ഥലത്തെത്തി ജപ്തി നടപടികള്‍ നിര്‍ത്തിവെപ്പിച്ചു. 2015 മുതല്‍ 2 ലക്ഷം രൂപയുടെ വായ്പ എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു.

മുന്നറിയിപ്പ് നല്‍കിയിരുന്നതായും കൃത്യമായ നടപടി ക്രമങ്ങള്‍ പാലിച്ചാണ് ജപ്തി നടപടികള്‍ ചെയ്തതെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജയയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തും.

 

 

Continue Reading

kerala

മുസ്‌ലിം വിരുദ്ധ പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസെടുത്തു

ഈരാട്ടുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Published

on

മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുത്തു. ഈരാട്ടുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു നടപടി. ചാനല്‍ ചര്‍ച്ചയിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ജനുവരി ആറിന് ജനം ടിവിയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പിസി ജോര്‍ജ് വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും പിസി ജോര്‍ജ് പറഞ്ഞു. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി സി ജോര്‍ജ് ആരോപിച്ചു.

ഇക്കാര്യങ്ങള്‍ ചുണ്ടിക്കാട്ടി ഈരാറ്റുപേട്ട മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയടക്കം വിവിധ സംഘടനകള്‍ പരാതി നല്‍കിയിരുന്നു. ഏഴോളം പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതിനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് ഉച്ചയോടെ ഈരാറ്റുപേട്ട പൊലീസ് പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യഹിയ സലീമിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്.

 

Continue Reading

kerala

പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍; അഭിഷേക് ബാനര്‍ജി അംഗത്വം നല്‍കി

അന്‍വര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചു

Published

on

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പി വി അന്‍വറിനെ അംഗത്വം നല്‍കി സ്വീകരിച്ചു.

അന്‍വര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചു. കൊല്‍ക്കത്തയില്‍ വെച്ചാണ് അംഗത്വം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.

അന്‍വറിനെ സ്വാഗതം ചെയ്യുന്നുവെന്നും ജനക്ഷേമത്തിനായി ഒരുമിച്ച പ്രവര്‍ത്തിക്കാമെന്നും ടിഎംസി എക്സില്‍ കുറിച്ചു. ഇടത് സ്വതന്ത്രനായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍, മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍.ഡി.എഫ്. സഹകരണം അവസാനിപ്പിച്ചിരുന്നു.

 

 

Continue Reading

Trending