Connect with us

Sports

വാര്‍ഷിക വരുമാനം 284 കോടി; നവോമി ഒസാക നമ്പര്‍ വണ്‍

Published

on

ടോക്കിയോ: ലോകത്തിലെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരം നവോമി ഒസാക. യുഎസ് ടെന്നിസ് ഇതിഹാസം സെറീന വില്യംസിനെ പിന്നിലാക്കിയാണു ഫോബ്‌സ് പട്ടികയില്‍ ജപ്പാനീസ് താരമായ ഒസാക ഒന്നാമതെത്തിയത്.
ഇരുപത്തിരണ്ടുകാരിയായ ഒസാക കഴിഞ്ഞ ഒരു വര്‍ഷം സമ്മാനത്തുക, സ്‌പോണ്‍സര്‍ഷിപ് എന്നിവയിലൂടെ 3.74 കോടി ഡോളറാണു (ഏകദേശം 284 കോടി രൂപ) സമ്പാദിച്ചത്. ഇതേ കാലയളവില്‍ സെറീന സമ്പാദിച്ചത് 3.60 കോടി ഡോളര്‍ (ഏകദേശം 273 കോടി രൂപ).
12 മാസ കാലയളവില്‍ മുന്‍ ടെന്നിസ് താരം മരിയ ഷറപ്പോവ നേടിയ 2.97 കോടി ഡോളറിന്റെ റെക്കോര്‍ഡ് നേട്ടവും ഒസാക മറികടന്നു. 2015ലായിരുന്നു ഷറപ്പോവയുടെ നേട്ടം.

Cricket

പരിശീലനത്തിനിടെ പരിക്ക്, ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ സ്മിത്ത് കളിച്ചേക്കില്ല?

നേരത്തെ പേസര്‍ ജോഷ് ഹെയ്സല്‍വുഡ് പരിക്കിനെ തുടര്‍ന്നു പുറത്തായിരുന്നു.

Published

on

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. സ്റ്റാര്‍ ബാറ്ററും മുന്‍ നായകനുമായ സ്റ്റീവ് സ്മിത്തിനു പരിക്കേറ്റു. പരിശീലനത്തിനിടെ താരത്തിന്റെ കൈവിരലുകള്‍ക്കാണ് പരിക്കേറ്റത്. ഇതേ തുടര്‍ന്നു സ്മിത്ത് പരിശീലനം തുടരാതെ മടങ്ങുകയും ചെയ്തു. നേരത്തെ പേസര്‍ ജോഷ് ഹെയ്സല്‍വുഡ് പരിക്കിനെ തുടര്‍ന്നു പുറത്തായിരുന്നു. പിന്നാലെയാണ് ആശങ്കയായി സ്മിത്തിന്റെ പരിക്ക്.

ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയം സ്വന്തമാക്കി 1-0ത്തിനു മുന്നില്‍ നില്‍ക്കുകയാണ്. രണ്ടാം ടെസ്റ്റ് ഈ മാസം 6 മുതല്‍ 10 വരെ അഡ്ലെയ്ഡില്‍ നടക്കും. അതിനിടെയാണ് പരിക്ക് ഓസീസിന് തിരിച്ചടിയാകുന്നത്. ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്സിലും പരാജയപ്പെട്ട സ്മിത്തിനും പരിക്ക് ആശങ്കയായി മാറുകയാണ്. തിരിച്ചു വരാനുള്ള കഠിന ശ്രമത്തിനിടെയാണ് പരിക്ക്. സമീപ കാലത്ത് മോശം ഫോമിലാണ് സ്മിത്ത് കളിക്കുന്നത്.

Continue Reading

Football

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐസ്വാള്‍ എഫ്സി

നിലവില്‍ ഓരോ ജയവും സമനിലയുമായി നാല് വീതം പോയിന്റാണ് ഇരുടീമിനുമുള്ളത്.

Published

on

ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സി ഇന്ന് ഐസ്വാള്‍ എഫ്സിയെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. നിലവില്‍ ഓരോ ജയവും സമനിലയുമായി നാല് വീതം പോയിന്റാണ് ഇരുടീമിനുമുള്ളത്. സ്വന്തം തട്ടകത്തിലെ ആദ്യമത്സരമാണ്.

ശ്രീനിധി ഡെക്കാനെ 3:2ന് തോല്‍പ്പിച്ചാണ് സീസണ്‍ തുടങ്ങിയത്. റിയല്‍ കശ്മീരുമായി 1-1 സമനില. മലയാളിതാരം വി.പി സുഹൈര്‍, ഉറുഗ്വേ താരം മാര്‍ട്ടിന്‍ ഷാവേസ് തുടങ്ങിയവരുള്ള മുന്നേറ്റ നിരയാണ് ഗോകുലത്തിന്റെ കരുത്ത്. ഗോളടിക്കുന്നതിനൊപ്പം ഗോള്‍ വഴങ്ങുന്നു എന്നതാണ് പ്രധാന വെല്ലുവിളി.

‘ആരാധകര്‍ക്കുമുന്നിലെ ആദ്യമത്സരമാണ്. മികച്ച കളി അനുഭവത്തിനൊപ്പം വിജയവും സമ്മാനിക്കും’- ഗോകുലത്തിന്റെ സ്പാനിഷ് പരിശീലകന്‍ അന്റോണിയോ റുവേഡ പറഞ്ഞു. ആരാധകരുടെ വലിയ പിന്തുണ കരുത്താകുമെന്ന് വി പി സുഹൈറും പറഞ്ഞു. ‘മിസോറമില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ കാലാവസ്ഥയില്‍ കളിക്കുകയെന്നത് വെല്ലുവിളിയാണ്. എങ്കിലും മുഴുവന്‍ കഴിവും പുറത്തെടുത്ത് വിജയം നേടും’– ഐസ്വാള്‍ കോച്ച് വിക്ടര്‍ പറഞ്ഞു. ഗ്യാലറിയില്‍ വനിതകള്‍ക്ക് പ്രവേശനം സൗജന്യമാണ്. 50 രൂപയാണ് ഗ്യാലറി ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 30 രൂപ.

 

Continue Reading

News

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ആറാം പോരാട്ടവും സമനിലയില്‍

ആറാം അങ്കവും കഴിഞ്ഞതോടെ രണ്ടു താരങ്ങള്‍ക്കും 3 പോയിന്റുകള്‍ വീതമാണുള്ളത്.

Published

on

ലോക ചെസ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ ആറാം പോരാട്ടവും സമനിലയില്‍. നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനും ഇന്ത്യയുടെ ഡി ഗുകേഷുമാണ് ലോക ചാംപ്യന്‍ കിരീടത്തിനു വേണ്ടി പോരാടുന്നത്. ആറാം അങ്കവും കഴിഞ്ഞതോടെ രണ്ടു താരങ്ങള്‍ക്കും 3 പോയിന്റുകള്‍ വീതമാണുള്ളത്. എന്നാല്‍ ആകെ 7.5 പോയിന്റാണ് ലോക കിരീടത്തിനു വേണ്ടത്. ഇരുവര്‍ക്കും ശേഷിക്കുന്ന എട്ട് റൗണ്ടില്‍ നിന്നു 4.5 പോയിന്റുകളാണ് കിരീടം സ്വന്തമാക്കണമെങ്കില്‍ ആവശ്യമുള്ളത്.

ആറാം പോരാട്ടത്തില്‍ ഗുകേഷ് കറുത്ത കരുക്കളുമായാണ് അംഗത്തിനിറങ്ങിയത്. 46 നീക്കങ്ങള്‍ക്കൊടുവില്‍ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

ഒന്നാം പോരാട്ടത്തില്‍ ഡിങ് ലിറന്‍ ജയം കമ്‌ടെങ്കിലും മൂന്നാം മത്സരത്തില്‍ ഗുകേഷ് ജയം പിടിച്ച് ഒപ്പമെത്തി. രണ്ടാം പോരാട്ടം ഇരുവരും സമനിലയിലായിരുന്നു പിരിഞ്ഞത്. നാലും അഞ്ചും ആറും പോരാട്ടം ഒപ്പത്തിനൊപ്പം നിന്നത്. ശേഷിക്കുന്ന മത്സരങ്ങള്‍ ഇരു താരങ്ങള്‍ക്കും വാശിയേറിയതാണ്.

Continue Reading

Trending