Connect with us

Video Stories

മേഡിക്കല്‍ കോളജും ഹസ്തദാന ദക്ഷിണയും

Published

on

 

കൈക്കൂലിയും അഴിമതിയും നടത്താന്‍ ഭരണമൊന്നും വേണ്ടെന്ന് തെളിയിച്ചിരിക്കയാണ് കേരളത്തിലെ താമര ടീംസ്. എങ്ങാണ്ട് കേന്ദ്രത്തിലോ, അല്ലെങ്കില്‍ അയല്‍ സംസ്ഥാനത്തോ മറ്റോ ഭരണത്തിലിരുന്നാലും ഇവിടിരുന്നു സമ്പാദിക്കാമെന്നാണ് രാജ്യസ്‌നേഹികളുടെ കണ്ടു പിടുത്തം. ഗുജറാത്ത്, പശു തുടങ്ങിയ പദങ്ങള്‍ സിനിമയില്‍ കേട്ടാല്‍ ഉടന്‍ ബീപ് ശബ്ദം പുറപ്പെടുവിക്കുന്ന ജോലിയില്‍ വ്യാപൃതരായ സെന്‍സര്‍ ബോര്‍ഡിന് അങ്ങനെ പുതിയൊരു പണി കൂടി കിട്ടി. ഇനി മുതല്‍ മെഡിക്കല്‍ കോളജ് എന്നു കേട്ടാലും ബീപ് ശബ്ദം ഇടാവുന്നതാണ്. പല്ലി ചത്തതു മുതല്‍ ദിലീപ് കേസില്‍ വരെ അന്വേഷണം, അന്വേഷണം എന്നും പറഞ്ഞ് നാടു നീളെ തൊണ്ട പൊട്ടിച്ച ആര്‍ഷ ഭാരത സംസ്‌കാര ഗഡികളുടെ കേന്ദ്ര നേതാക്കള്‍ ഇപ്പോള്‍ പറയുന്നു. മെഡിക്കല്‍ കോളജ് കോഴ (മേഡിക്കല്‍ എന്ന് തിരുത്തി വായിക്കുക) അഴിമതിയല്ലത്രേ അത് ഏതാണ്ട് മൂല്യശോഷണമാണ് പോലും. എന്താ കഥ. ഇതു പോലെ തരാതരം വ്യാഖ്യാനിക്കാന്‍ സംഘികള്‍ക്കു മാത്രമേ കഴിയൂ. എന്തിനും ഏതിനും ഫേസ്ബുക്കിലൂടെ കൂവുന്ന ഉള്ളിയാതി സംഘികളൊക്കെ ഇപ്പോ ന്യായീകരണ തൊഴിലിലാണ്.
അല്ലേലും വി.ടി ബല്‍റാം പറയും പോലെ സംഘികള്‍ വാങ്ങുന്ന കോഴയെ കൈക്കൂലി എന്നു പറയാന്‍ പാടില്ല, ഹസ്ത വേതന ദക്ഷിണ എന്നാണ് ഹിന്ദുസ്ഥാനിയില്‍ പറയേണ്ടത്. ഒരു ലക്ഷമോ, രണ്ടു ലക്ഷമോ ഒക്കെ ക്യാഷ്് ട്രാന്‍സാക്ഷന്‍ പാടുള്ളൂവെന്നാണ് സംഘികള്‍ തന്നെ നേതൃത്വം നല്‍കുന്ന കേന്ദ്രത്തിലെ ഏമാന്‍മാര്‍ ഉത്തരവിട്ടിട്ടുള്ളത്. പക്ഷേ കേരളത്തിലെ ഹസ്ത ദാന ദക്ഷിണ ഒന്നും രണ്ടുമല്ല 5.6 കോടിയാണ്. പണ്ടും ഏതാണ്ടിതുപോലെ വാജ്‌പേയി ഭരണ കാലത്ത് പെട്രോള്‍ പമ്പ് കുംഭകോണം കേരളത്തിലെ താമരച്ചുവട്ടില്‍ തഴച്ചു വളര്‍ന്നിരുന്നുവെന്ന കാര്യം മാലോകര്‍ മറന്നിട്ടൊന്നുമില്ല. ബാങ്കിലൂടെയല്ലാതെ ഇടപാട് പാടില്ലെന്നും പണത്തിന്റെ ഉപയോഗം കുറക്കാന്‍ ഡിജിറ്റല്‍ ഇടപാട് മാതൃകയുമായി വീടു വീടാന്തരം കയറിയിറങ്ങിയ ടീംസ് മേഡിക്കല്‍ കോളജ് കോഴക്കു വേണ്ടി ഉപയോഗിച്ചത് കുഴല്‍പണ ഇടപാടാണ് പോലും. അല്ലേലും സ്വന്തമായി നോട്ടടിക്കുന്ന പ്രസ്സൊക്കെ തൃശൂരില്‍ മണ്ഡലം നേതാവിന്റെ ഉടമസ്ഥതയില്‍ തന്നെ ഉള്ള സ്ഥിതിക്ക് ഇതിനൊക്കെ എന്തു ബുദ്ധിമുട്ട്. കോഴി മുട്ടയിട്ടില്ലെങ്കില്‍ ഉടന്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെടുന്ന ഉള്ളിക്കറി വിദ്വാനൊക്കെ ഇപ്പോള്‍ ന്യായീകരണത്തിന്റെ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണെന്നാണ് കേട്ടത്. ഇടപാട് ബി.ജെ.പി നേതാക്കളുടേതായതിനാലും സംഘി ചാനലുകള്‍ ഇക്കാര്യം ചര്‍ച്ചിക്കാത്തതിനാലും എന്‍.ഐ.എ വേണ്ട, പകരം പാര്‍ട്ടി തന്നെ നിയോഗിച്ച കമ്മിറ്റി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി (?) നാടുകടത്തുന്നതായിരിക്കും. അല്ലേലും ഏത് അന്വേഷണം നടത്താനും അത് രഹസ്യമായി സൂക്ഷിക്കാനുമുള്ള കഴിവ് കേരളത്തിലെ സംഘികളെ കഴിഞ്ഞേ മറ്റാര്‍ക്കും ഉള്ളൂ. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജ് ആരംഭിക്കാനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് (നേതാക്കള്‍) 5.6 കോടി രൂപ അടിച്ചുമാറ്റിയതിന്റെ അന്വേഷണ റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ ഓഫീസില്‍ നിന്നു തന്നെ പാപ്പരാസികള്‍ക്ക് ഭംഗിയായി ചോര്‍ന്നു കിട്ടി. ഇങ്ങനൊരു സംഭവമേ ഇല്ലെന്നാണ് ഇപ്പോ സംഘികള്‍ പറയുന്നത് അപ്പോള്‍ പിന്നെ കമ്മീഷനെ നിയമിച്ചതെന്തിനെന്ന് ചോദിച്ചേക്കരുത് ഇവിടെ ഇങ്ങനെയൊക്കെയാണ്. ഭാവിയില്‍ വരാനിരിക്കുന്നത് വരെ അന്വേഷിക്കും. സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷനാണ് കോഴവാങ്ങിയതായി കണ്ടെത്തിയത്. കോളജ് തുടങ്ങാന്‍ കോഴ വാങ്ങിയതിനു പുറമെ നേതാക്കള്‍ നടത്തുന്ന ഹവാല, കള്ളപ്പണ ഇടപാടുകളെ ക്കുറിച്ചുള്ള കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്. അപ്പോള്‍ ഹവാല, കള്ളപ്പണ ഇടപാടുകളും രാജ്യസ്‌നേഹികള്‍ നടത്തുന്നുണ്ടായിരുന്നുവെന്ന് സാരം. വര്‍ക്കലയിലെ എസ്.ആര്‍ കോളജ് ഉടമ ആര്‍ ഷാജിയില്‍നിന്ന് ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്‍കിയതായി ഷാജി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ശ്രീശന്‍, സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍ എന്നിവരടങ്ങുന്ന അന്വേഷണ കമ്മിഷന്‍ വിശദമായ പരിശോധനക്കും തെളിവെടുപ്പിനും ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഔദ്യോഗിക നേതൃത്വം പരാതി ഒതുക്കാന്‍ ശ്രമിച്ചെങ്കിലും മുരളീധരപക്ഷം സംഗതി ചര്‍ച്ചയാക്കി. പിന്നാലെ റിപ്പോര്‍ട്ടുമെത്തി. ഡിജിറ്റല്‍ പണമിടപാടിന്റെ സ്വന്തക്കാരായ താമരക്കാര്‍ ഡല്‍ഹിയിലുള്ള സതീശ് നായര്‍ക്ക് കുഴല്‍പ്പണമായി (നോട്ട് ദ പോയിന്റ്) തുക കൈമാറിയെന്ന് വിനോദ് സമ്മതിച്ചതായി പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ സതീശ് നായര്‍ ആറന്മുള സ്വദേശിയില്‍ നിന്നും എം.ബി.എ അംഗീകാരം തരപ്പെടുത്താമെന്ന് പറഞ്ഞ് വേറെയും 18 ലക്ഷം അമുക്കി താക്കോല്‍ സ്ഥാനം ഉറപ്പാക്കിയ വ്യക്തികൂടിയാണ്. കുഴല്‍പണ ഇടപാട് രാജ്യദ്രോഹമാണെന്നാണ് കേട്ടറിവ്. അംഗീകൃത രാജ്യസ്‌നേഹികള്‍ ഈ ഇടപാടു നടത്തിയാല്‍ അതു രാജ്യദ്രോഹമല്ലാതാകുമോ? അങ്ങനെയാണെങ്കില്‍ മിസ്ഡ് കോള്‍ അടിച്ച് ഒരു രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി ഈ ഇടപാട് തുടങ്ങാവുന്നതാണ്. നല്ല ലാഭമുള്ള കച്ചവടമാണ്. പാലക്കാട് മെഡിക്കല്‍ കോളജ് തുടങ്ങാന്‍ എം.ടി രമേശ് മുഖേന കാശ് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതേസമയം ആരോപണം എം.ടി രമേശ് നിഷേധിച്ചു പിന്നാലെ പാര്‍ട്ടി രമേശിന്റെ കരച്ചിലിന് പ്രതിവിധിയായി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കിലും അന്വേഷിച്ചവര്‍ക്കെതിരെ നടപടിയെടുത്ത് മാതൃക കാണിക്കാന്‍ എന്തായാലും ബി.ജെ.പി തീരുമാനിച്ചിരിക്കുന്നു. എന്തുകൊണ്ടും മഹനീയ മാതൃക തന്നെ. അല്ലെങ്കിലും വ്യാജ ഇടപാട് ബി.ജെ.പിക്ക് പുത്തരിയൊന്നുമല്ല. എല്ലാതരം കോഴയും കൈകാര്യം ചെയ്തു ശീലിച്ച ടീംസ് കോഴിക്കോട്ട് നടന്ന ബി.ജെ.പി ദേശീയ കൗണ്‍സിലിനു വേണ്ട വ്യാജ രസീതടിച്ച് കോടികളുടെ ധനസമാഹരണം നടത്തിയെന്ന പരാതി വേറെയുമുണ്ട്. മലപ്പുറം ജില്ലാ സെക്രട്ടറി ബാങ്ക് ടെസ്റ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനെന്ന വ്യാജേന കോഴ വാങ്ങിയ കേസ് പണം തിരിച്ചു നല്‍കി മാതൃക കാണിച്ചാണ് അവസാനിപ്പിച്ചതെന്നാണ് പുറത്തുവരുന്ന മറ്റൊരു സന്തോഷ വാര്‍ത്ത. അഴിമതിക്കെതിരെ ടൊര്‍ണാഡോ പോലെ ആഞ്ഞടിക്കുന്നത് കണ്ടാല്‍ തോന്നും ഇവരൊക്കെ ചേര്‍ന്ന് ഇവിടെ ഏതാണ്ടൊരു സ്വര്‍ഗപൂങ്കാവനം സൃഷ്ടിക്കാന്‍ പോവുകയാണെന്ന്. ഇപ്പോള്‍ ഒന്നിനു പുറകെ ഒന്നായി കോഴയും കൈക്കൂലിയും, വ്യാജ നോട്ടടിയും. അഴിമതിക്കെതിരെ ആഞ്ഞടിച്ച ടീമൊക്കെ മെഡിക്കല്‍ കോളജിലെ അഴിമതി വാര്‍ഡില്‍ കൈയും കാലും പഌസ്റ്ററിട്ട് കിടക്കുന്ന ദയനീയ കാഴ്ച…സ്ഥിരം ബി.ജെ.പി ചര്‍ച്ച തൊഴിലാളികള്‍ കോഴയെ കുറിച്ച് ചോദിച്ചാല്‍ നികരാഗ്വേയിലെ പട്ടിണിയും ഉഗാണ്ടയിലെ വെള്ളപ്പൊക്കവുമൊക്കെയാണ് മറുപടിയായി മൊഴിയുന്നത്. എന്നാലും അഴിമതിക്കെതിരെ ഗീര്‍വാണം വിട്ട് ഇനിയും വരണേ ആനകളേയും തെളിച്ച് ഇത് വഴി.

ലാസ്റ്റ് ലീഫ്:
ആരാണ് ചൈന എന്ന ചോദ്യത്തിന് ഒടുവില്‍ മറുപടിയായിരിക്കുന്നു. അതും എന്തും ഏതും ഗണിച്ചു പറയുന്ന ആര്‍.എസ്.എസുകാര്‍ തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. ചൈന അസുരന്‍മാരാണ് പോലും അസുരന്‍മാര്‍!. പത്ത് ദിവസം യുദ്ധം ചെയ്യാന്‍ മാത്രമേ ഇന്ത്യയുടെ പക്കല്‍ ആയുധമുള്ളൂവെന്നാണ് സിആന്റ്എജിയുടെ കണ്ടെത്തലെങ്കിലും ചൈനയെ തുരത്താന്‍ കൊതുകിനെ തുരത്തുന്നതിനേക്കാളും എളുപ്പമാണെന്നാണ് സംഘികള്‍ പറയുന്നത്. ദിവസവും മന്ത്രം ചൊല്ലിയാല്‍ മതിയത്രേ. മന്ത്രം ദിവസവും അഞ്ച് പ്രാവശ്യം ചൊല്ലിയാല്‍ ചൈനയെ കീഴടക്കാമെന്നാണ് ആര്‍എസ്എസ് നിര്‍ദേശിക്കുന്നത്. എല്ലാ ദിവസവും അതിരാവിലെ എണീറ്റ് അഞ്ച് പ്രാവശ്യം ഇത് ചൊല്ലണമെന്നാണ് നിര്‍ദേശം. ‘ഹിമാലയം കൈലാസം ടിബറ്റ്, എന്നിവ ചൈനയുടെ അസുരശക്തിയില്‍ നിന്നും രക്ഷപ്പെടും’ ഇതാണ് ചൈനയെ തുരത്താന്‍ ആര്‍എസ്എസ് നിര്‍ദേശിച്ചിരിക്കുന്ന മന്ത്രം. അപ്പോള്‍ പട്ടാളക്കാരോടുള്ള സ്‌നേഹമൊക്കെ ഇനി എന്തു ചെയ്യുമോ ആവോ

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

Trending