Connect with us

Video Stories

മരട് ഫ്‌ളാറ്റുകളില്‍ ഇരകളാക്കപ്പെട്ടവര്‍

Published

on

ഇയാസ് മുഹമ്മദ്

കൊച്ചി മരടിലെ അനധികൃത #ാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതി വിധി #ാറ്റുടമകളെ മാത്രമല്ല, സര്‍ക്കാരിനേയും നഗരസഭയേയും രാഷ്ട്രീയ പാര്‍ട്ടികളേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു വശത്ത് നിയമവും മറുവശത്ത് നിയമത്തിന്റെ ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ വേദനയും ഉത്കണ്ഠകളുമാകുമ്പോള്‍ തങ്ങളുടെ പക്ഷം ഏതെന്ന് തിട്ടപ്പെടുത്തുകയെന്ന നിലയാണ് ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും വന്നുചേര്‍ന്നിരിക്കുന്നത്. എന്നാല്‍ ഈ പ്രതിസന്ധിക്കിടയിലൂടെ #ാറ്റ് നിര്‍മിച്ച നിയമലംഘകര്‍ രക്ഷപ്പെടാനാണിട. അതിനുള്ള ഒടിവിദ്യങ്ങള്‍ കൈവശമാണെന്നതിനാല്‍ നിയമത്തിന്റെ വലയത്തില്‍ അവരെ കുടുക്കുക അത്ര ലളിതമായ കാര്യവുമല്ല.
മണിചെയിനും ആടും മാഞ്ചിയവും തുടങ്ങി ഡയറക്ട് മാര്‍ക്കറ്റിങില്‍വരെ തട്ടിപ്പിന്റെ വലകള്‍ വിരിച്ച് കേരളീയരെ വഞ്ചിച്ചവരുടെ പിന്‍ഗാമികളില്‍ ചിലര്‍ ഇപ്പോള്‍ #ാറ്റ് നിര്‍മാതാക്കളാണ്. ചട്ടവും നിയമവും ലംഘിച്ച് നിര്‍മിച്ച #ാറ്റുകള്‍ നല്ല വിലക്ക് വില്‍പന നടത്തി മുങ്ങിയ മരടിലെ അനധികൃത നിര്‍മിതാക്കള്‍ മുതല്‍ പണം വാങ്ങിയിട്ടും #ാറ്റ് നല്‍കാതെ വഞ്ചിക്കുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. കേരളത്തിലെ ഭൂമി വില കുത്തനെ ഉയര്‍ന്നതോടെയാണ് #ാറ്റ് എന്ന ആകാശ വീട്ടിലേക്ക് മലയാളി കുടിയേറിയത്. പൂമുഖവും പൂമുറ്റവും ഗൃഹാതുര ഓര്‍മയായി കൊണ്ടുനടക്കുന്ന മലയാളിക്ക് ബഹുനിലകളിലെ ചതുര കള്ളികളിലേക്ക് ജീവിതം കുടുക്കിയിടേണ്ടിവരുന്നതിന് ഒരു കാരണം മാത്രമാണ് ഭൂമിയുടെ പൊള്ളുന്ന വില. പാശ്ചാത്യ ജീവിത രീതിയോടുള്ള അന്തംവിട്ട ആഭിമുഖ്യവും #ാറ്റ് ജീവിതത്തോടുള്ള ആരാധനയുമൊക്കെയാണ് മറ്റ് കാരണങ്ങള്‍. മരടിലെ അനധികൃതമെന്ന് സുപ്രീം കോടതി കണ്ടെത്തിയ അഞ്ച് #ാറ്റുകളിലുള്ളവര്‍ ശിക്ഷിക്കപ്പെടേണ്ടവരാണെന്നല്ല അതിനര്‍ത്ഥം.
ജീവിതത്തിന്റെ സിംഹഭാഗവും മണലരണ്യത്തില്‍ പണിയെടുത്ത് കിട്ടിയ സമ്പാദ്യത്തിന്റെ മുക്കാല്‍ പങ്കും നല്‍കി #ാറ്റ് വാങ്ങിയവര്‍, മക്കളെല്ലാം കൂടൊഴിഞ്ഞപ്പോള്‍ ഒറ്റപ്പെടലിന്റെ വ്യഥയില്‍ നിന്ന് മോചനം തേടിയെത്തിയവര്‍ അങ്ങനെ ജീവിതത്തിന്റെ പരിഛേദം തന്നെ മരടിലെ 357 #ാറ്റുകളിലായുണ്ട്. ഇവിടെനിന്ന് ഇറങ്ങേണ്ടിവന്നാല്‍ എങ്ങോട്ട് പോകണമെന്ന് അറിയാത്ത അനിശ്ചിതാവസ്ഥയിലാണ് മിക്കവരും. സ്വന്തം വീട്ടില്‍നിന്ന് ഇറങ്ങേണ്ടിവരുമെന്ന് ഒരിക്കല്‍ പോലും കരുതിയിട്ടില്ലാത്ത മനുഷ്യരോടാണ് നീതി പീഠം സമയം നിശ്ചയിച്ച് കുടിയൊഴിയാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഒരു കാര്യം ഉറപ്പാണ്, സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കാട്ടുന്ന കാരുണ്യത്തിന്റെ ഹസ്തം മൂന്ന് മാസം മുമ്പ് ഇവര്‍ക്ക് നേരെ നീണ്ടിരുന്നെങ്കില്‍ ഇപ്പോഴത്തെ ചുട്ടുപൊള്ളുന്ന മാനസികാവസ്ഥയിലേക്ക് 357 കുടുംബങ്ങള്‍ എത്തുമായിരുന്നില്ല. മൂന്ന് മാസം മുമ്പ് കോടതി വിധി വന്നപ്പോള്‍ സര്‍ക്കാരിന് റിവ്യൂ ഹര്‍ജി നല്‍കാന്‍ അവസരുമുണ്ടായിരുന്നു. എന്നാല്‍ കോടതി കക്ഷി ചേര്‍ത്താല്‍ അഭിപ്രായം പറയാമെന്ന നിലപാടാണ് അന്ന് മന്ത്രി എ.സി മൊയ്തീന്‍ സ്വീകരിച്ചത്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ജീവിക്കാന്‍ മറ്റൊരിടമില്ലാത്ത മനുഷ്യരെ തെരുവിലേക്ക് തള്ളിവിടാതിരിക്കാനും സര്‍ക്കാരിന് ബാധ്യത ഉണ്ടാകേണ്ടതാണ്.
കേരളം ഇതിന് മുമ്പ് അഭിമുഖീകരിക്കാത്ത പ്രശ്‌നമാണ് മരടില്‍ ഉദയം കൊണ്ടിരിക്കുന്നത്. മുമ്പ് മൂന്നാറില്‍ സര്‍ക്കാരിന്റെ പൂച്ചകള്‍ നടത്തിയ പൊളിക്കല്‍ നാടകമാണ് സമാനമെന്ന് കരുതാവുന്ന ഒരു സംഭവം. എന്നാല്‍ മൂന്നാറില്‍ നടന്ന നാടകവുമായി മരടിലെ വിഷയങ്ങള്‍ വിഭിന്നവുമാണ്. സുപ്രീംകോടതി ഉത്തരവ് പ്രകാരം അഞ്ച് #ാറ്റുകളിലായി കഴിയുന്ന 357 കുടുംബങ്ങളെ അടിയന്തരമായ ഒഴിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലാ കലക്ടര്‍ക്കും മരട് നഗരസഭക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. കലക്ടറുമായി കൂടിയാലോചന നടത്തി ഇത് നടപ്പിലാക്കണമെന്നാണ് നിര്‍ദേശം. 20 ാം തിയതിയോടെ വിധി നടപ്പിലാക്കണമെന്നാണ് സുപ്രീംകോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിട്ടുള്ളത്. ഇതിന് മുന്നോടിയായി ഒഴിപ്പില്‍ നടപടിക്കാണ് മരട് നഗരസഭ തുടക്കമിട്ടത്. അഞ്ച് ദിവസത്തിനുള്ളില്‍ താമസക്കാര്‍ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നാല് #ാറ്റുകളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ചു. പൊളിക്കുന്നതിന് വിദഗ്ധരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ച് പത്ര പരസ്യവും നല്‍കി. എന്നാല്‍ ജെയിന്‍, ആല്‍ഫ #ാറ്റുകളിലെ ഉടമകള്‍ നോട്ടീസ് സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ #ാറ്റുകളുടെ ചുവരില്‍ നോട്ടീസ് പതിച്ച് മടങ്ങുകയായിരുന്നു. ഗോള്‍ഡന്‍ കായലോരം #ാറ്റ് ഉടമകള്‍ മാത്രമാണ് നോട്ടീസ് നേരിട്ട് സ്വീകരിച്ചത്. ക്യൂറേറ്റീവ് പെറ്റീഷനും റിവ്യൂ പെറ്റീഷനും നിലനില്‍ക്കുന്നതിനാല്‍ ഈ നോട്ടീസ് തങ്ങള്‍ക്ക് ബാധകമല്ലെന്ന് എഴുതി നല്‍കിയതിനുശേഷമാണ് ഉടമകള്‍ നോട്ടീസ് കൈപ്പറ്റിയത്. തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ #ാറ്റുകള്‍ ഒരു മാസത്തിനുള്ളില്‍ പൊളിക്കാന്‍ മെയ്എട്ടിനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. പൊളിച്ച് നീക്കാനുള്ള കാലാവധി നീട്ടണമെന്ന #ാറ്റുടമകളുടെ ആവശ്യം അരുണ്‍മിശ്രയുടെ ബെഞ്ച് തന്നെ മെയ് 22ന് തള്ളി. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ 10ന് താമസക്കാര്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, അജോയ് രസ്തോഗി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചില്‍നിന്ന് ആറാഴ്ചത്തേക്ക് സ്റ്റേ നേടിയത്. എന്നാല്‍ കേസ് വീണ്ടും ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ചിലേക്ക് എത്തിയതോടെയാണ് കോടതി രൂക്ഷമായ അഭിപ്രായ പ്രകടനം നടത്തിയത്. തന്റെ ഉത്തരവ് മറികടക്കാന്‍ #ാറ്റ് ഉടമകള്‍ മറ്റൊരു ബെഞ്ചില്‍നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചെന്നും കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നുവെന്നുമാണ് ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചത്. ഇനി ഒരു കോടതിയും മരട് വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് കൂടി ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടുണ്ട്. ഇപ്പോള്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും യോജിച്ച ദയാഹര്‍ജിയുടെ പിന്നാലെയാണ്. അത് പരിഗണിക്കപ്പെടുകയാണെങ്കില്‍ 357 കുടുംബങ്ങള്‍ക്ക് സ്വന്തം കിടപ്പാടം നഷ്ടപെടില്ല.
എന്നാല്‍ കേസിന്റെ നാള്‍വഴി നീണ്ടതാണ്. സൂചി കൊണ്ട് എടുക്കാന്‍ കഴിയുമായിരുന്നത് തൂമ്പക്ക് പോലും സാധ്യമല്ലാതാക്കിയതില്‍ പങ്ക് മരട് നഗരസഭക്കും സര്‍ക്കാരിനുമുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവിന്റെ സാംഗത്യം വ്യക്തമാകാനും അത് ആവശ്യമാണ്. മരട് നഗരസഭയുടെ ആദ്യ ഭരണസമിതിയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളിലേക്ക് നയിച്ച നടപടികള്‍ക്ക് തുടക്കം കുറിച്ചത്. നഗരസഭാ പദവി ലഭിക്കുന്നതിന് മുമ്പാണ് 2006 – 2007 ല്‍ അഞ്ചു #ാറ്റുകള്‍ക്കും ബില്‍ഡിങ് പെര്‍മിറ്റ് ലഭിച്ചത്. 2010 ല്‍ മരട് നഗരസഭയായി. ബില്‍ഡിങ് പെര്‍മിറ്റ് നിയമപ്രകാരമല്ലെന്ന് ടി.കെ ദേവരാജന്‍ ചെയര്‍മാനായ നഗരസഭയുടെ ആദ്യ ഭരണ സമിതി കണ്ടെത്തി. തുടര്‍ന്ന് പെര്‍മിറ്റ് റദ്ദാക്കി നിര്‍മ്മാണം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച #ാറ്റ് നിര്‍മാതാക്കള്‍ നഗരസഭയുടെ ഉത്തരവ് റദ്ദാക്കി കൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ വിധി നേടി നിര്‍മ്മാണം തുടര്‍ന്നു. 2014 ല്‍ നഗരസഭ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. തീരദേശ പരിപാലന അതോറിറ്റിയും കക്ഷി ചേര്‍ന്നു. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് #ാറ്റുകളുടെ നിര്‍മ്മാണമെന്ന് അതോറിറ്റി വാദിച്ചു. ഡിവിഷന്‍ ബെഞ്ച് വിധിയും #ാറ്റുടമകള്‍ക്ക് അനുകൂലമായിരുന്നു. ഇതിനെതിരെ അതോറിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. നഗരസഭയും കക്ഷി ചേര്‍ന്നു. കേസിനിടെ അഞ്ചില്‍ നാലു #ാറ്റുകളും പണി തീര്‍ത്ത് വിറ്റു. താമസക്കാരും വന്നു. പത്ത് വര്‍ഷം മുമ്പ് 40 ലക്ഷം കൊടുത്ത് #ാറ്റ് വാങ്ങിയവരും കഴിഞ്ഞ വര്‍ഷം കോടികള്‍ നല്‍കി #ാറ്റ് സ്വന്തമാക്കിയവരുമുണ്ട് അവിടെ. കേസിന്റെ നാള്‍വഴി #ാറ്റുടമകളില്‍ പകുതി പേര്‍ക്കെങ്കിലും അറിയാമായിരുന്നുവെന്ന് വ്യക്തം. എന്നാല്‍ ഇങ്ങനെ ഒരുവിധി ആരും മനസ്സില്‍ കണ്ടില്ല. കേസിന് തുടക്കമിട്ട മരട് നഗരസഭ പോലും.
സുപ്രീം കോടതി വിധിയില്‍ ഏറെ ആശങ്ക ഇപ്പോള്‍ മരട് നഗരസഭക്കാണ്. #ാറ്റ് പൊളിച്ചുനീക്കേണ്ടിവന്നാല്‍ 30 കോടി വേണ്ടിവരുമെന്നാണ് കണക്ക്. ഇതില്ലെന്ന് മരട് നഗരസഭ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തുക മുടക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തിലും ഇനി സുപ്രീംകോടതി ഇടപെടേണ്ടിവരുമോ എന്ന സംശയമാണ് നിലനില്‍ക്കുന്നത്. സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള സാമ്പത്തിക പ്രതിസന്ധിയോടൊപ്പം താമസക്കാരുടെ പുനരധിവാസവും നഗരസഭക്ക് വെല്ലുവിളിയാകും. പൊളിച്ച് നീക്കല്‍ നടപടി ആരംഭിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എങ്ങനെ നേരിടുമെന്നതും നഗരസഭയുടെ മുന്നിലെ വലിയ പ്രതിസന്ധിയാണ്. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ #ാറ്റുടമകളോട് കാട്ടുന്നതെന്തെന്ന ചോദ്യം വേറെ. എന്നാല്‍ ഇതൊന്നും #ാറ്റ് വാങ്ങി കുടുങ്ങിയ പാവം മനുഷ്യരുടെ ജീവിതത്തെ ബാധിക്കാന്‍ പാടില്ല. നിയമലംഘകര്‍ മുതലും ലാഭവും കൊണ്ട് പുതിയ കൊള്ളകള്‍ക്ക് കോപ്പുകൂട്ടുമ്പോള്‍, ഇരകളാക്കപ്പെടുന്ന സാധാരണ മനുഷ്യര്‍ക്ക് നീതി ലഭ്യമാകണം. മരടിലെ അനിതര സാധാരണമായ നടപടി ക്രമങ്ങള്‍ കുറച്ചു മനുഷ്യരെ നിരാലംബരാക്കി കൂടാ. മരടിലെ അനധികൃത #ാറ്റുകളില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം മാത്രമല്ല, അവരുടെ പുനരധിവാസവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നിര്‍മാതാക്കളുടെ തട്ടിപ്പിനിരയായവര്‍ക്ക് അവരില്‍നിന്ന് നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ മരട് ഭാവിയിലേക്കുള്ള തെളിച്ചമാകൂ.

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Video Stories

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണു; അഞ്ചു വയസ്സുകാരന്‍ മരിച്ചു

സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു.

Published

on

പാലക്കാട്: സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാര്‍-അംബിക ദമ്പതികളുടെ മകന്‍ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമായി സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയതായിരുന്നു.

കാലപ്പഴക്കം ചെന്ന ഗേറ്റില്‍ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Trending