Connect with us

Culture

മദ്യവില്‍പനശാല ദൂരപരിധി; കേരളത്തിന് ഇളവില്ല

Published

on

ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യവില്‍പനശാലകള്‍ക്കു ദൂരപരിധി നിര്‍ദേശിച്ച ഉത്തരവില്‍ കേരളത്തിന് ഇളവില്ല. മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി ഹര്‍ജി കാലഹരണപ്പെട്ടതാണെന്നും നിരീക്ഷിച്ചു. അതേസമയം, ദൂരപരിധിയില്‍ അരുണാചല്‍ പ്രദേശിനും ആന്‍ഡമാനും കോടതി ഇളവുനല്‍കി.

ഉത്തരവുകള്‍ നടപ്പാക്കാന്‍ മൂന്നു മാസംകൂടി സമയം വേണമെന്നായിരുന്നു കഴിഞ്ഞ ഏപ്രില്‍ ആദ്യവാരം കേരളം നല്‍കിയ അപേക്ഷയിലെ പ്രധാന ആവശ്യം.

ഉത്തരവ് മറികടക്കാന്‍ സംസ്ഥാനപാതകളെ പ്രധാന ജില്ലാ പാതകളെന്നു പുനര്‍നാമകരണം ചെയ്ത ചണ്ഡിഗഡ് ഭരണകൂടത്തിന്റെ നടപടിയില്‍ ഇടപെടില്ലെന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദൂരപരിധി ഉത്തരവു പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യ അപേക്ഷകളും കോടതി തള്ളി. കേരളത്തിലെ സ്വകാര്യ വൈന്‍, ബീയര്‍ പാര്‍ലറുകളുടെയും ചില ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളുടെയും എഐടിയുസി തുടങ്ങിയവയുടെയും അപേക്ഷകളും ഇതിലുള്‍പ്പെടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മടങ്ങിവരവിനൊരുങ്ങി സുനിത വില്യംസ്; സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം വിജയം

നാളെ രാവിലെ ഒൻപത് മണിക്ക് ക്രൂ-10 യാത്രികർ ബഹിരാകാശ നിലയത്തിൽ എത്തും.

Published

on

സ്പേസ് എക്സ് ക്രൂ-10 വിക്ഷേപിച്ചു. ഫാല്‍ക്കണ്‍-9 റോക്കറ്റ് കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. നാല് യാത്രികരാണ് പേടകത്തില്‍ ഉള്ളത്. ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്നതോടെ സുനിതാ വില്യംസ് ഉള്‍പ്പെടെയുള്ളവർ മാർച്ച് 19ന് ഭൂമിയിലേക്ക് മടങ്ങും.

നാളെ രാവിലെ ഒൻപത് മണിക്ക് ക്രൂ-10 യാത്രികർ ബഹിരാകാശ നിലയത്തിൽ എത്തും. പുതിയ സഞ്ചാരികളെ സുനിതാ വില്യംസും സംഘവും സ്വീകരിക്കും. കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് പാഡിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ക്രൂ-10 വിക്ഷേപണം കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും, ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂൺ ആറിന് ഐഎസ്എസിലെത്തി ജൂൺ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി.

ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്എസിലേക്ക് രണ്ട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിന്‍റെ ഭാഗമായിരുന്നു സുനിതയും വിൽമോറും. 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി ബഹിരാകാശ നിലയത്തിലെത്തി. എട്ടു ദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.

ജൂൺ 13നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. തുടർന്ന് അത് ജൂൺ 26 ലേക്ക് നീട്ടിവെച്ചു. ബോയിങ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് സുനിത വില്യംസിനും ബുച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങാൻ സാധിക്കാത്തത്. സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറും ഹീലിയം ചോർച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

Continue Reading

news

ഇസ്രാഈലിനെതിരെ വീണ്ടും നാവിക ഉപരോധം ഏര്‍പ്പെടുത്തി ഹൂതികള്‍

ഗസയിലേക്കുള്ള സഹായ തടസം നീക്കാന്‍ ഇസ്രാഈലിന് ഹൂത്തികള്‍ നാല് ദിവസത്തെ സമയം നല്‍കിയിരുന്നു.

Published

on

ഇസ്രാഈലിനെതിരെ വീണ്ടും നാവിക ഉപരോധം ഏര്‍പ്പെടുത്തി ഹൂതികള്‍. ഗസയിലേക്കുള്ള സഹായ തടസം നീക്കാന്‍ ഇസ്രാഈലിന് ഹൂത്തികള്‍ നാല് ദിവസത്തെ സമയം നല്‍കിയിരുന്നു. എന്നാല്‍ നാല് ദിവസം പിന്നിട്ടിട്ടും അനുകൂലമായ നീക്കമുണ്ടാക്കതെ വന്നതോടെയാണ് ഇസ്രാഈലിനെതിരെ ഹൂത്തികള്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയത്.

ചെങ്കടല്‍, അറബിക്കടല്‍, ബാബ് അല്‍മന്ദാബ് കടലിടുക്ക്, ഏദന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ ഇസ്രാഈല്‍ കപ്പലുകളെ ലക്ഷ്യമിടുമെന്ന് ഹൂത്തി വക്താവ് യഹ്യ സരി അറിയിച്ചു. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇസ്രാഈലിനെതിരായ ഉപരോധം ഹൂതികള്‍ നിര്‍ത്തിവെച്ചിരുന്നു.

എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതോടെ ഗസയിലേക്കുള്ള ഭക്ഷണങ്ങളും മരുന്നുകളും വെള്ളവും അടങ്ങുന്ന ട്രക്കുകളും വൈദ്യുതിയുമെല്ലാം ഇസ്രാഈല്‍ തടസപ്പെടുത്തുകയാണ് ചെയ്തത്.

ഇതിനുപിന്നാലെയാണ് സഹായം തടസം നീക്കാന്‍ ഹൂതികള്‍ ഇസ്രാഈലിന് 4 ദിവസത്തെ സമയം നല്‍കിയത്. പ്രസ്താവനകള്‍ പുറപ്പെടുവിച്ച് മാത്രം ഫലസ്തീനികള്‍ക്ക് പിന്തുണ നല്‍കുന്ന പ്രസ്ഥാനമല്ല തങ്ങളുടേതെന്ന് ഹൂതികളുടെ നേതാവായ അബ്ദുള്‍ മാലിക് അല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഹമാസ് വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിച്ചുവെന്നും എന്നാല്‍ ഇസ്രാഈല്‍ തങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ലെന്നും അബ്ദുള്‍ മാലിക് അല്‍ഹൂത്തി ചൂണ്ടിക്കാട്ടിയിരുന്നു.

യു.എസ് സര്‍ക്കാരിന്റെ പിന്തുണയാണ് ഫലസ്തീനികള്‍ക്കെതിരായ ഇസ്രാഈല്‍ അതിക്രമം വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, 2023 നവംബര്‍ മുതല്‍ ഇസ്രാഈല്‍ ബന്ധമുള്ള 100ലധികം കപ്പലുകള്‍ ഹൂതികള്‍ ആക്രമിച്ചിട്ടുണ്ട്.

ഇക്കാലയളവില്‍ ഹൂത്തികള്‍ ഇസ്രാഈല്‍ ബന്ധമുള്ള രണ്ട് കപ്പലുകള്‍ കടലില്‍ മുക്കുകയും മറ്റൊന്ന് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞത് നാല് നേവി ഉദ്യോഗസ്ഥരെ ഹൂത്തികള്‍ കൊലപ്പെടുത്തിയിട്ടുമുണ്ട്. ഹൂത്തികളുടെ ഉപരോധം ആഗോള ഷിപ്പിങ്ങിനെ തന്നെ തടസപ്പെടുത്തിയിരുന്നു. ഇതോടെ കമ്പനികള്‍ കപ്പലുകളെ ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റുമുള്ള ദീര്‍ഘവും ചെലവേറിയതുമായ വഴികളിലൂടെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.

Continue Reading

kerala

സിപിഎം മന്‍മോഹന്‍ സിംഗിനോടു മാപ്പു പറയണം; പിണറായിയുടേത് കമ്യൂണിസ്റ്റ് നയമല്ലെന്നും രമേശ് ചെന്നിത്തല

ലഹരി മാഫിയകളെ പിടിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

സിപിഎം നയരേഖ കമ്മ്യൂണിസ്റ്റ് നയരേഖയല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നയരേഖ അംഗീകരിക്കും മുന്‍പ് മന്‍മോഹന്‍ സിംഗിനോട് സിപിഎം മാപ്പ് പറയണം. സിപിഎം 35 വര്‍ഷം കേരളത്തെ പിന്നോട്ടടിച്ചു. പിണറായി കമ്മ്യൂണിസ്റ് മുഖ്യമന്ത്രിയല്ലെന്നും രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചു.

ഇച്ഛാശക്തിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പോലീസ് വിചാരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ലഹരി മാഫിയകളെ പൂട്ടാം. ലഹരി മാഫിയകളെ പിടിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ്ഗ ദളിത് വിഭാഗങ്ങളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി ദേശിയ ദളിത് പ്രോഗ്രസിവ് കോണ്‍ക്ളേവ് സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കഴിഞ്ഞ 15 വര്‍ഷമായിവിവിധ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളില്‍ നിന്നും സ്വാംശീകരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് ആയിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു . 23ന് കോണ്‍ക്ലേവ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു

Continue Reading

Trending