Connect with us

kerala

ബോട്ടപകടത്തില്‍ മരിച്ച യുവാവിന്റെ ബൈക്ക് മോഷണം പോയി; അന്വേഷണത്തിനിടെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് വാഹനം പരപ്പനങ്ങാടി സദ്ദാം ബീച്ച് ഭാഗത്ത് നിന്നും ലഭിച്ചത്

Published

on

താനൂര്‍ തൂവല്‍ തീരം ബോട്ടപകടത്തില്‍ മരിച്ച യുവാവിന്റെ മോഷണം പോയ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കേടുപാടുകളോടെ കണ്ടെത്തി. മരിച്ച താനൂരിലെ കെ.പി.സിദ്ധീഖിന്റെ കെഎല്‍ 55 എന്‍ 7441 ഡ്രീം യുഗ ബൈക്കാണ് പരപ്പനങ്ങാടി സദ്ദാം ബീച്ച് ഭാഗത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കേടുപാടുകളോടെ ലഭിച്ചത്.

ബോട്ട് യാത്ര നടത്താനായി സിദ്ധീഖ് മക്കളായ ഫാത്തിമ മിന്‍ഹ (12), മുഹമ്മദ് ഫൈസാന്‍(3), ഫാത്തിമ റജ് വ എന്നിവരോടൊത്ത് തീവല്‍ തീരത്തെത്തിയത്. ഫാത്തിമ റജ് വ ഇപ്പോഴും ചികിത്സയിലാണ്. മറ്റു രണ്ടു പേരും സിദ്ധിഖുമാണ് മരണത്തിന് കീഴടങ്ങിയത്.

അപകടം നടന്നതിന്റെ പിറ്റെ ദിവസം ഉച്ചവരെ വാഹനം തൂവല്‍ തീരത്തുണ്ടായിരുന്നു. എന്നാല്‍ വൈകീട്ട് വാഹനം കാണാതാവുകയായിരുന്നു. മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ബൈക്ക് എടുക്കാന്‍ വന്നപ്പോളാണ് വാഹനം കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സിദ്ധീഖിന്റെ ഭാര്യ പൊലീസില്‍ പരാതിപെടുകയായിരുന്നു. അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് വാഹനം പരപ്പനങ്ങാടി സദ്ദാം ബീച്ച് ഭാഗത്ത് നിന്നും ലഭിച്ചത്.

kerala

എം.ടി വാസുദേവന്‍ നായര്‍ ഗുരുതരാവസ്ഥയില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു

Published

on

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍. ഹൃദയസ്തംഭനമുണ്ടായതായി കോഴിക്കോട്ടേ സ്വകാര്യ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആരോഗ്യനില വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം നിരീക്ഷിക്കുകയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.

 

 

Continue Reading

kerala

വനിത മന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍

ബി.ജെ.പിയുടെ കര്‍ണാടക എം.എല്‍.സിയായ സി.ടി രവിയാണ് അറസ്റ്റിലായത്‌

Published

on

ന്യൂഡല്‍ഹി: വനിത മന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ബി.ജെ.പി നേതാവ് സി.ടി രവി അറസ്റ്റില്‍. ബി.ജെ.പിയുടെ കര്‍ണാടക എം.എല്‍.സിയാണ് സി.ടി രവി. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ലക്ഷ്മി ഹെബ്ബാല്‍ക്കറിനെതിരെയാണ് സി.ടി രവി അധിക്ഷേപ പരാമര്‍ശം നടത്തിയത്.

കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെ കര്‍ണാടക വനിത-ശിശു വികസന മന്ത്രിയായ ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ തനിക്കെതിരെ സി.ടി രവി മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയുമായിരുന്നു. ഹെബ്ബാല്‍ക്കറിനെതിരെ നിരവധി തവണ സി.ടി രവി മോശം പരാമര്‍ശം നടത്തിയെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

വാക്കുകളിലൂടേയോ ആംഗ്യങ്ങളിലൂടെയോ സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് പ്രകാരം ബി.ജെ.പിയുടെ മുന്‍ ദേശീയ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. ബെല്‍ഗാവിയിലെ സുവര്‍ണ വിദാന്‍ സൗധയില്‍ നിന്നാണ് ബി.ജെ.പി നേതാവിനെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെ സി.ടി രവിയെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ ഹാജരാക്കും.

Continue Reading

kerala

വീണ്ടും ഇടിഞ്ഞ് സ്വര്‍ണ്ണവില; പവന് 240 രൂപ കുറഞ്ഞു

ഒന്‍പതു ദിവസത്തിനിടെ രണ്ടായിരത്തോളം രൂപയാണ് കുറഞ്ഞത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 240 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,320 രൂപയായി. ഗ്രാമിന് 30 രൂപയുടെ കുറവാണ് രേഘപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7040 രൂപയായാണ് കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച 120 രൂപയും കുറഞ്ഞിരുന്നു.  ഒന്‍പതു ദിവസത്തിനിടെ രണ്ടായിരത്തോളം രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,000 രൂപയുമാണ് ഇന്നത്തെ വില.

ഇന്ത്യന്‍ ഓഹരി വിപണികളും ഇന്ന് തകര്‍ച്ചയോടെ് വ്യാപാരം തുടങ്ങി. തുടര്‍ച്ചയായ അഞ്ചാം ദിവസവും വിപണികളില്‍ നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. ബോംബെ സൂചിക സെന്‍സെക്‌സ് 174 പോയിന്റ് ഇടിഞ്ഞ് 79,043 പോയിന്റിലേക്ക് എത്തി. നിഫ്റ്റി 57 പോയിന്റ് ഇടിഞ്ഞ് 23,894ലേക്കും എത്തി.

കഴിഞ്ഞ ദിവസവും ഓഹരി വിപണികളില്‍ വന്‍ നഷ്ടം രേഖപ്പെടുത്തിയിരുന്നു. സെന്‍സെക്‌സ് 964 പോയിന്റും നഷ്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നിക്ഷേപകരുടെ വിപണിമൂല്യത്തില്‍ വന്‍ കുറവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. നാല് ദിവസത്തിനിടെ ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം പത്ത് ലക്ഷം കോടിയുടെ കുറവുണ്ടായിട്ടുണ്ട്.

 

 

 

 

 

Continue Reading

Trending