Connect with us

Culture

ബി.ജെ.പിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി; ഇറോം ഷര്‍മിള എ.എ.പിയുമായി സഹകരിക്കും

Published

on

ഇംഫാല്‍: മണിപ്പൂരിലെ മനുഷ്യാവകാശ സമര നായിക ഇറോം ഷര്‍മിള ചാനു ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സായുധ സൈന്യത്തിനുള്ള പ്രത്യേകാവകാശ നിയമ(അഫ്‌സ്പ)ത്തിനെതിരെ ഒന്നര പതിറ്റാണ്ടിലധികം നീണ്ട നിരാഹാര സമരം നടത്തിയ ഇറോം ഷര്‍മിള ഈയിടെ നിരാഹാരം അവസാനിപ്പിക്കുകയും രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശ്യമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇറോം ഷര്‍മിളയെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍. ഡല്‍ഹിയില്‍ ഒരു പരിപാടിക്കെത്തിയ ഷര്‍മിള എ.എ.പി തലവനും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളുമായി കൂടിക്കാഴ്ച നടത്തി.
 
കേജ്രിവാളിനെ തന്റെ രാഷ്ട്രീയ ഗുരുവായി ഷര്‍മിള കാണുന്നതായും അടുത്ത വര്‍ഷം മണിപ്പൂരില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി, കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയുമായി രംഗത്തുണ്ടാകുമെന്നും അവരുടെ സഹായി വ്യക്തമാക്കി. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കേജ്രിവാള്‍ എല്ലാ സഹാവും നല്‍കുമെങ്കിലും തല്‍ക്കാലം ആം ആദ്മി പാര്‍ട്ടിയിലേക്കില്ലെന്നാണ് അവരുടെ നിലപാട്.
 
രാഷ്ട്രീയ താല്‍പര്യം അറിയിച്ച ഉടന്‍ തന്നെ ഷര്‍മിളയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് ബി.ജെ.പി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ അവരെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി നേതാവ് കെ.എച്ച് ജോയ്കിഷന്‍ വ്യക്തമാക്കുകയും ചെയ്തു. മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ 42-കാരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആലോചന ബി.ജെ.പിക്കുണ്ടായിരുന്നു. ഇതിന് തിരിച്ചടിയാണ് പുതിയ സംഭവ വികാസങ്ങള്‍.
 
ബി.ജെ.പിയിലും കോണ്‍ഗ്രസിലും ചേരാതെ സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണ് കേജ്രിവാള്‍ ഇറോം ഷര്‍മിളയെ ഉപദേശിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നല്ല സ്വാധീനമുള്ള അവര്‍ ഇക്കാര്യം മുഖവിലക്കെടുക്കുകയും ചെയ്തു. അതേസമയം, തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മണിപ്പൂരില്‍ ആം ആദ്മി പാര്‍ട്ടി ശക്തമായ പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും എ.എ.പി മത്സരിക്കുമെന്നാണ് സൂചന.
 
ഇറോം ഷര്‍മിളയും കേജ്രിവാളും തമ്മില്‍ ഇനിയും കൂടിക്കാഴ്ച നടത്തുമെന്നും മണിപ്പൂര്‍ സന്ദര്‍ശിക്കാനുള്ള ഷര്‍മിളയുടെ ശ്രമം കേജ്രിവാള്‍ സ്വീകരിച്ചതായും അവരുടെ വക്താവ് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീരിലെ വൈഷ്ണോ ദേവീ ക്ഷേത്രത്തിൽ തോക്കുമായി യുവതി പിടിയിൽ; വൻ സുരക്ഷാ വീഴ്ച

ജ്യോതി ​ഗുപ്തയെന്ന സ്ത്രീയാണ് പിടിയിലായതെന്ന് എസ്എസ്പി റിയാസി പർമീന്ദർ സിങ് പറഞ്ഞു. മാർച്ച് 14ന് രാത്രിയായിരുന്നു സംഭവം.

Published

on

ജമ്മു കശ്മീരിലെ കത്രയിലെ പ്രമുഖ ഹിന്ദു തീർഥാടന കേന്ദ്രമായ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ​ഗുരുതര സുരക്ഷാവീഴ്ച. സുരക്ഷാ പരിശോധനകൾ ലംഘിച്ച് തോക്കുമായെത്തിയ യുവതിയെ പൊലീസ് പിടികൂടി. ജ്യോതി ​ഗുപ്തയെന്ന സ്ത്രീയാണ് പിടിയിലായതെന്ന് എസ്എസ്പി റിയാസി പർമീന്ദർ സിങ് പറഞ്ഞു. മാർച്ച് 14ന് രാത്രിയായിരുന്നു സംഭവം. ഡൽഹി പൊലീസിലാണ് താൻ ജോലി ചെയ്യുന്നതെന്ന് യുവതി അവകാശപ്പെട്ടു.

എന്നാൽ ഇവരുടെ കൈയിലുണ്ടായിരുന്നത് ലൈസൻസ് കാലാവധി കഴിഞ്ഞ പിസ്റ്റളായിരുന്നു. സംഭവത്തിൽ‍ കത്രയിലെ ഭവൻ പൊലീസ് സ്റ്റേഷനിൽ ആയുധ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി എസ്എസ്പി അറിയിച്ചു.

കഴിഞ്ഞദിവസം, ക്ഷേത്രത്തിന് സമീപം മദ്യപിച്ച സംഭവത്തിൽ സോഷ്യൽമീഡിയ താരം ഓർഹാൻ അവത്രമണിയും സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു. കത്രയിലെ മദ്യനിരോധിത മേഖലയിൽ ഇരുന്നാണ് ഇയാളും കൂട്ടരും മദ്യപിച്ചത്. സംഭവത്തിൽ യുവതികൾ ഉൾപ്പെടെ എട്ട് പേർക്കെതിരെ കത്ര പൊലീസ് കേസെടുത്തിരുന്നു.

Continue Reading

crime

കണ്ണൂർ പാപ്പിനിശ്ശേരിയിലെ നാലു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിൻ്റേത് കൊലപാതകം; പ്രതി 12 വയസുകാരി

കണ്ണൂരിൽ തമിഴ് ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത.

Published

on

കണ്ണൂരില്‍ തമിഴ് ദമ്പതികളുടെ നാല് മാസമുള്ള കുഞ്ഞിനെ കൊന്ന് കിണറ്റിലിട്ടത് ബന്ധുവായ 12 വയസുകാരി.  മരിച്ച കുഞ്ഞിന്‍റെ  പിതൃസഹോദരന്റെ മകളാണ് കൊലപാതകം നടത്തിയത്.  കണ്ണൂരിൽ തമിഴ് ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത.

രാത്രി 11 മണിക്ക് ശുചിമുറിയില്‍ പോകുമ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് കണ്ടുവെന്ന് ബന്ധുവായ കുട്ടി മൊഴി നല്‍കി. എന്നാല്‍  മിനിട്ടുകള്‍ക്കുള്ളില്‍ തിരിച്ചുവന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ലെന്നും മൊഴിനല്‍കിയിരുന്നു

സംഭവം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ്. തമിഴ് ദമ്പതികളായ മുത്തുവും അക്കലുവും മറ്റു അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് കഴിഞ്ഞിരുന്നത്. മുത്തുവിന്റെ മരിച്ച സഹോദരന്റെ രണ്ട് മക്കളും ഇവരുടെ കൂടെയാണ്.  രാത്രി മൂത്രമൊഴിക്കാൻ പോകുമ്പോൾ അമ്മയ്ക്കൊപ്പം ഉറങ്ങുന്നത് കണ്ടതാണ്, തിരിച്ചു വന്നപ്പോൾ കുഞ്ഞില്ല. ബഹളം വെച്ച് ആളെ കൂട്ടി തിരഞ്ഞപ്പോൾ മറ്റു അതിഥി തൊഴിലാളികൾക്കാണ് കിണറ്റിൽ നിന്ന് മൃതദ്ദേഹം കിട്ടിയതെന്ന് നാട്ടുകാരൻ പറഞ്ഞു.

Continue Reading

kerala

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കടല മുഹമ്മദ് അന്തരിച്ചു

കോഴിക്കോട് നഗരത്തില്‍ കടല വിലപ്ന നടത്തിയിരുന്ന കടല മുഹമ്മദ്, കോയമ്പത്തൂർ സ്ഫോടനം സംബന്ധിച്ച്കോഴിക്കോട് നടന്ന ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ നല്കിയെന്നായിരുന്ന പൊലീസ് വാദം.

Published

on

സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകനും അബ്ദുന്നാസർ മഅ്ദനിക്കെതിരെ പൊലീസ് വ്യാജ സാക്ഷിയുമാക്കിയ കാന്തപുരം സ്വദേശി കടല മുഹമ്മദ്(79) അന്തരിച്ചു. കോയമ്പത്തൂർ സ്ഫോടനക്കേസിലാണ് ആദ്യം കടല മുഹമ്മദിന്റെ പൊലീസ് സാക്ഷിയാക്കിയത്. കോഴിക്കോട് നഗരത്തില്‍ കടല വിലപ്ന നടത്തിയിരുന്ന കടല മുഹമ്മദ്, കോയമ്പത്തൂർ സ്ഫോടനം സംബന്ധിച്ച്കോഴിക്കോട് നടന്ന ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ നല്കിയെന്നായിരുന്ന പൊലീസ് വാദം.

കേസില്‍ സാക്ഷി പറയാനായി കടല മുഹമ്മദിനെ തമിഴ്നാട് പൊലീസ് ക്രൂരമായി മർദിച്ചിരുന്നു. കേസ് വിചാരണ സമയത്ത് കോടതിയില്‍ എത്തിച്ചെങ്കിലും കടല മുഹമ്മദ് സാക്ഷി പറയാന്‍ തയാറാകാത്തതിനാല്‍ ഹാജരാക്കിയില്ല. വീണ്ടും ഇദ്ദേഹത്തെ ക്രൂരമായി മർദിച്ച ശേഷം സാക്ഷി എന്ന നിലയില് നിന്ന് ഒഴിവാക്കുകയായിരുന്നു.

പിന്നീട് കടലമുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ വിചാരണ കേന്ദ്രം ഡയറക്ടറായിരുന്ന പി.പരമേശ്വരനെയും ഫാദർ അലവിയെയം വധിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കേസെടുക്കാന്‍ സംഘപരിവാർ പ്രവർത്തകന്‍ ടി.ജെ മോഹന്‍ദാസ് കോടതയില്‍ ഹരജി നല്കി. പി.പരമേശ്വരനെയും ഫാദർ അലവിയെയും വധിക്കാന്‍ അബ്ദുന്നാസർ മഅദനി, അഷ്റഫ് എന്നയാളെ ഏൽപിച്ചതായി കടല മുഹമ്മദ് പറഞ്ഞു എന്നാണ് അന്ന് കോഴിക്കോട് സിറ്റി സി.ഐ ആയിരുന്ന എ.വി ജോർജ് മൊഴി നല്കിയത്.

കടല മുഹമ്മദ് ഇതും നിഷേധിച്ച് രംഗത്തെത്തി. പിന്നീട് കോടതി തന്നെ ആ വധശ്രമക്കേസ് റദ്ദാക്കി. ക്രൂരമർദനത്തിനിരയായിട്ടും സത്യം പറയുകയും അതില്‍ ഉറച്ചു നില്ക്ക്കയു ചെയ്ത മുഹമ്മദിനെക്കുറിച്ച് പല പ്രഭാഷണങ്ങളിലും അബ്ദുന്നാസർ മഅദനി പരാമർശിച്ചിട്ടുണ്ട്. ആദ്യ കാലത്ത് നക്സല്‍ ആശയങ്ങളോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന മുഹമ്മദ് ഗ്രോ വാസു അടക്കം നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 1.30 കാന്തപുരം ജുമാമസ്ജിദില്‍.

Continue Reading

Trending