Connect with us

Sports

ബംഗളൂരുവിന്റെ മധുര പ്രതികാരം

Published

on

 

ചെന്നൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ബംഗളുരു എഫ്.സി ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്.സിയെ തകര്‍ത്തു. രണ്ടാം മിനിറ്റില്‍ മണിപ്പൂരുകാരനായ മിഡ്ഫീല്‍ഡര്‍ ബോയിതാങ് ഹാവോകിപ്പിലൂടെ ബംഗളുരു ഗോളടിക്കു തുടക്കം കുറിച്ചു. ചെന്നൈയിന്‍ ഗോവന്‍ മിഡ്ഫീല്‍ഡര്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിന്റെ ഗോളില്‍ സമനില കണ്ടെത്തി. സംഭവബഹുലമായ രണ്ടാം പകുതിയില്‍ മിക്കു ബംഗളുരുവിനെ വീണ്ടും മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛെത്രിയിലൂടെ ബംഗളുരു ചെന്നൈയുടെ നെഞ്ചില്‍ അവസാന പ്രഹരവുമേല്‍പ്പിച്ചു.
71ാം മിനിറ്റില്‍ ഹെന്റിക്വെ സെറീനോ ചുവപ്പ് കാര്‍ഡ് കണ്ടു പോയതിനെ തുടര്‍ന്നു പത്തുപേരുമായാണ് ചെന്നൈയിനു കളി പൂര്‍ത്തിയാക്കേണ്ടി വന്നത്. 76ാം മിനിറ്റില്‍ അനുകൂലമായി കിട്ടിയ പെനാല്‍ട്ടിയും ചെന്നൈയിനു മുതലാക്കാനായില്ല. ജെജെയുടെ കിക്ക് ബംഗളുരു ഗോളി രക്ഷപ്പെടുത്തി.
ബംഗളുരുവില്‍ നടന്ന ആദ്യ പാദത്തില്‍ ചെന്നൈയി്ന്‍ 2-1ന് ബംഗളുരു എഫ്.സിയെ തോല്‍പ്പിച്ചിരുന്നു.ഇതിനു മധുര പ്രതികാരം നിര്‍വഹിക്കാന്‍ ബംഗളുരുവിനു കഴിഞ്ഞു. 10 ാം ജയത്തോടെ ബംഗളുരു 30 പോയിന്റുമായി ടേബിളില്‍ ഒന്നാം സ്ഥാനം വീണ്ടും ഭദ്രമായി ഉറപ്പിച്ചു. ചെന്നൈയിന്‍ 23 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
ബംഗളുരുവിന്റെ മിഡ്ഫീല്‍ഡര്‍ ഡിമാസ് ഡെല്‍ഗാഡോയാണ് ഹീറോ ഓഫ് ദി മാച്ച് .
സൂപ്പര്‍ മച്ചാന്‍സ് കൊല്‍ക്കത്തക്കെതിരായ മല്‍സരത്തില്‍ കളിപ്പിച്ചവരെയാണ് രംഗത്തിറക്കിയത്. മറുവശത്ത് ബംഗളൂരു മൂന്നു മാറ്റങ്ങള്‍ വരുത്തി. രാഹുല്‍ ബെക്കയ്ക്കു പകരം ഹര്‍മന്‍ജ്യോത് കാബ്രയും ലെനി റോഡ്രിഗസിനു പകരം ബോയിതാങ് ഹാവോകിപ്പും, എഡു ഗാര്‍ഷ്യയ്ക്കു പകരം ഡിമാസ് ഡെല്‍ഗാഡോയും ഇറങ്ങി.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ഇന്നലെ ആദ്യ ഇലവനില്‍ എത്തിയ ബോയിതാങ് ഹാവോകിപ് ചെന്നൈയിന്റെ വലയില്‍ ഗോള്‍ നിക്ഷേപിച്ചു. ഉദാന്ത സിംഗിന്റെ കുതിപ്പും തുടര്‍ന്നു ഹര്‍മന്‍ജ്യോത് കാബ്രയിലേക്കു മൈനസ് പാസ്. കാബ്രയുടെ ലോങ് ക്രോസ് ബോക്‌സിനകത്ത് സുനില്‍ ഛെത്രിയിലേക്ക്. സുനില്‍ ഛെത്രി ബാക്ക് ഹെഡ്ഡറിലൂടെ ബോയിതാങിലേക്ക്. പ്രതിരോധനനിരക്കാരുടെ പിടില്‍ നിന്നും അകന്നു ഫ്രീ ആയി നിന്ന ബോയിതാങിനു അനായസാം ഗോള്‍ നേടാന്‍ കഴിഞ്ഞു.. പന്ത് തടയാനായി മുന്നോട്ടു വന്ന ചെന്നൈയിന്‍ ഗോളി കരണ്‍ജിതിന്റെ കാലില്‍ തട്ടി വലയിലേക്ക് . നാലം മിനിറ്റില്‍ ബംഗളുരുവിനു ലീഡ് ഉയര്‍ത്താന്‍ അവസരം. പക്ഷേ, ഛെത്രിയ്ക്ക് കിട്ടിയ ഈ അവസരം മെയ്ല്‍സണ്‍ ആല്‍വസ് തടഞ്ഞു. ചെന്നൈയിന് 14-ാം മിനിറ്റില്‍ ഗ്രിഗറി നെല്‍സണിലൂടെയാണ് ആദ്യ അവസരം.
21 ാം മിനിറ്റില്‍ ചെന്നൈയിന്റെ സമനില ഗോള്‍ ശ്രമം ബംഗളുരു ഗോള്‍ കീപ്പര്‍ ഗുരുപ്രീത് സിംഗ് രക്ഷപ്പെടുത്തി. ഗ്രിഗറി നെല്‍സന്റെ ബുള്ളറ്റ് ഷോട്ടില്‍ ബംഗളുരുവിന്റെ പ്രതിരോധനിരക്കാരന്റെ കാലില്‍ തട്ടി ദിശ അല്‍പ്പം മാറി വന്ന പന്താണ് ഉശിരന്‍ സേവിലൂടെ ഗുരുപ്രീത് രക്ഷപ്പെടുത്തിയത്.
ചെന്നൈയിന്‍ കാത്തു നിന്ന സമനില ഗോള്‍ 33ാം മിനിറ്റില്‍ പിറന്നു.ഗോളിന്റെ തുടക്കം ഗ്രിഗറി നെല്‍സന്റെ വിംഗിലേക്കു നല്‍കിയ പാസിലാണ്. പാസ് സ്വീകരിച്ച ജെറി ഗോള്‍ മുഖത്തുകൂടി നല്‍കിയ ക്രോസ് ചാടി ഉയര്‍ന്ന ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് ഹെഡ്ഡറിലൂടെ രണ്ടാം പോസ്റ്റിനരികിലൂടെ വലയില്‍ എത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ അനിരുദ്ധ് ഥാപ്പയെ ഫൗള്‍ ചെയ്തതിനു ബംഗളുരു ബോക്‌സിനു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക് പ്രയോജനപ്പെട്ടില്ല. മെയ്ല്‍സണ്‍ ആല്‍വസിന്റെ കിക്ക് ബംഗളുരു മതിലില്‍ തട്ടി അവസാനിച്ചു.
്്അവസരം തുലച്ച ചെന്നൈയിനെതിരെ ബെംഗഌരു 63ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. ഡെല്‍ഗാഡോയെ ചെന്നൈയിന്റെ ഇനിഗോ കാല്‍ഡറോണ്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു കിട്ടിയ ഫ്രീ കിക്കാണ് ഗോളായി മാറിയത്. കിക്ക് കിട്ടിയ സുനില്‍ ഛെത്രിയുടെ ബാലന്‍സ് ചെയ്തു പോസ്റ്റിലേക്കു തിരിച്ചുവിട്ട പന്ത് കരണ്‍ജിത് സിംഗിന്റെ കയ്യില്‍ നിന്നും വഴുതി.ഓടിയെത്തിയ മിക്കു വലയിലേക്കു തട്ടിയിട്ടു . മൊത്തം 11 ഗോളുകള്‍ നേടിയ വെനിസ്വലന്‍ താരം മിക്കുവിന്റെ 10ാ മത്തെ എവേ മത്സര ഗോളാണിത്
71 ാം മിനിറ്റില്‍ കുനിന്മേല്‍ കുരു എന്ന പോലെ ചെന്നൈയിന്റെ ക്യാപ്റ്റന്‍ ഹെന്‍ റിക്വെ സെറീനയ്ക്കു മിക്കുവിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു രണ്ടാമത്തെ മഞ്ഞക്കാര്‍ഡിനു പ്രതിഫലമായ കിട്ടിയ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തു പോകേണ്ടി വന്നു. തൊട്ടു പിന്നാലെ അനുകൂലമായി കിട്ടിയ പെനാല്‍ട്ടിയും ചെന്നൈ തുലച്ചു. 76ാം മിനിറ്റില്‍ ധന്‍പാല്‍ ഗണേഷിനെ ബോക്‌സിനകത്തുവെച്ചു ഹര്‍മന്‍ ജ്യോത് കാബ്ര ഫൗള്‍ ചെയതതിനായിരുന്നു പെനാല്‍്ട്ടി .കിക്കെടുത്ത ജെജെയ്ക്കു ഗോളാക്കാനായില്ല. ജെജെയുടെ കിക്ക് മുന്‍കൂട്ടി കണ്ടതുപോലെ ഗുരുപ്രീത് വലതുവശത്തേക്കു ഡൈവ് ചെയ്തു പെനാല്‍ട്ടി തടുത്തു. ദുര്‍ബലമായ പെനാല്‍്ട്ടി കിക്ക് വളരെ അനായാസമായാണ് ഗുരുപ്രീത് രക്ഷിച്ചത്. മ
അവസാന മിനിറ്റുകളില്‍ റണ്ടു ടീമുകളും തുടരെ സബ്സ്റ്റിറ്റിയൂഷന്‍ നടത്തി. ബെംഗഌരു ബോയിതാങിനു പകരം നിഷുവിനെയും എറിക് പാര്‍ത്താലുവിനു പകരം നിഷുവിനെയും മിക്കുവിനു പകരം എഡു ഗാര്‍ഷ്യയും ചെന്നൈയിന്‍ അനിരുദ്ധിനു പകരം ജെര്‍മന്‍ പ്രീതിനെയും റാഫേല്‍ അഗസ്‌തോയ്ക്കു പകരം ജെയ്മി ഗാവിലാനെയും കൊണ്ടുവന്നു.
അവസാന വിസിലിനു സെക്കന്റ്ുകള്‍ മാത്രം ബാക്കി നില്‍ക്കെ ബംഗളുരു തങ്ങളുടെ മൂന്നാം ഗോള്‍ നേടി. ഗോള്‍ കീപ്പര്‍ നീട്ടിക്കൊടുത്ത കിക്ക് എഡുഗാര്‍ഷ്യ ഹെഡ്ഡറിലൂടെ ഉദാന്ത സിംഗിനു നല്‍കി. പന്തുമായി കുതിച്ച ഉദാന്തയെ കരണ്‍ജിത് സിംഗ് ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചു .ഇതിനകം ഉദാന്ത പാസിലൂടെ സുനില്‍ ഛെത്രിയിലേക്കു പന്ത് എത്തിച്ചു. ഗോള്‍ കീപ്പര്‍ ഇല്ലാത്ത ഗോള്‍ മുഖത്ത് അവസാന രക്ഷാദൗത്യം നടത്തിയ ജെറിയെ കബളിപ്പിച്ച സുനില്‍ ഛെത്രി വലയിലേക്കു പന്ത് പ്ലേസ് ചെയ്തു.

Cricket

മഴ കാരണം ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കി; ആദ്യ ടി-20യില്‍ പാകിസ്താനെതിരെ ഓസ്‌ട്രേലിയക്ക് വിജയം

പാകിസ്താനെ 29 റൺസിനാണ് കങ്കാരുക്കൾ കീഴടക്കിയത്.

Published

on

കനത്ത മഴയും ഇടിമിന്നലും മൂലം ഒരു പകലിന്റെ മുഴുവൻ നഷ്ടപ്പെട്ടതോടെ ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ ആദ്യ ട്വന്റി 20യിൽ ആസ്ട്രേലിയക്ക് ജയം. പാകിസ്താനെ 29 റൺസിനാണ് കങ്കാരുക്കൾ കീഴടക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ നിശ്ചിത ഏഴ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 93 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ ഇന്നിങ്സ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 64 റൺസിലവസാനിച്ചു. 20 റൺസെടുത്ത അബ്ബാസ് അഫ്രീദിയാണ് പാക് നിരയിലെ ടോപ് സ്കോറർ.

ഹസീബുള്ള ഖാൻ (12), ഷഹീൻ ഷാ അഫ്രീദി (11) തുടങ്ങിയവർ മാത്രമാണ് രണ്ടക്കം കടന്നത്. ഓപണർ സാഹിബ്സാദാ ഫർഹാൻ എട്ടു റൺസിന് പുറത്തായപ്പോൾ നായകൻ മുഹമ്മദ് റിസ്വാൻ പൂജ്യത്തിന് മടങ്ങി. സൂപ്പർ ബാറ്റർ ബാബർ അസം 3ഉം ഉസ്മാൻ ഖാൻ, സൽമാൻ ആഗ എന്നിവർ നാല് വീതം റൺസെടുത്ത് പുറത്തായി. സേവിയർ ബർത്തലെറ്റ്, നതാൻ ഇല്ലിസ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ഗ്ലെൻ മാക്സ്വവെല്ലിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഒസീസിനെ മികച്ച സ്കോറിലെത്തിച്ചത്. 19 പന്തിൽ 43 റൺസെടുത്ത മാക്സ്വെല്ലാണ് ടോപ് സ്കോറർ. 21 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസും പത്ത് റൺസെടുത്ത ടിം ഡേവിഡുമാണ് രണ്ടക്കം പിന്നിട്ട മറ്റു ബാറ്റർമാർ.

സ്വന്തം തട്ടകത്തിൽ പാകിസ്താനോട് എകദിന പരമ്പര 2-1 ന് നഷ്ടമായ ശേഷമാണ് ആസ്ട്രേലിയ ട്വന്റി 20 പരമ്പരക്ക് ഇറങ്ങിയത്.

Continue Reading

Badminton

ടിക്കറ്റ് കിട്ടിയില്ല; ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം സ്റ്റേഷനിൽ കുടുങ്ങി

ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്. 

Published

on

ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം ട്രെയിന്‍ കിട്ടാതെ കാത്തിരിക്കുന്നു. ജൂനിയര്‍-സീനിയര്‍ വിഭാഗത്തിലുള്ള താരങ്ങളാണ് ട്രെയിന്‍ കിട്ടാതെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നത്. ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്.

പതിനേഴാം തീയതി മധ്യപ്രദേശിലെ നര്‍മദപുരത്ത് വെച്ച് നടക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ടുന്ന ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലുള്ള കായിക താരങ്ങളുടെ യാത്ര പ്രതിസന്ധിയിലായിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 1.30-ന് എറണാകുളത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗള ലക്ഷദ്വീപ്എക്‌സ്പ്രസിലാണ് യാത്ര ചെയ്യേണ്ടിയിരുന്നത്.

എന്നാല്‍ ഒന്നരയോടെയാണ് ഇവരുടെ ടിക്കറ്റ് കണ്‍ഫേം ആയിട്ടില്ലെന്ന വിവരം അധികൃതര്‍ അറിയിക്കുന്നത്. രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കണ്‍ഫേം ആയത്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ താരങ്ങളെയോ രക്ഷിതാക്കളെയോ നേരത്തേ അറിയിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

എന്നാല്‍ യാത്രയെ സംബന്ധിച്ച് താരങ്ങളും രക്ഷിതാക്കളുമടക്കം കായിക വിഭാഗത്തേയും വിദ്യാഭ്യാസ വകുപ്പിനേയും ഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരിക്കാന്‍ തയാറാകുന്നില്ലായെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. യാത്ര ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് താരങ്ങള്‍ ഇപ്പോഴും റെയില്‍വേ സ്റ്റേഷനില്‍ തുടരുകയാണ്.

Continue Reading

Cricket

തിലക് വര്‍മയ്ക്ക് സെഞ്ച്വറി നേട്ടം

51 പന്തില്‍ നിന്നുമാണ് തിലക് സെഞ്ച്വറി സ്വന്തമാക്കിയത്.

Published

on

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ശക്തമായ നിലയില്‍. നിശ്ചിത 20 ഓവറില്‍ ഇന്ത്യ 219 റണ്‍സ് എടുത്ത് കൂട്ടി. തിലക് വര്‍മയ്ക്ക് സെഞ്ച്വറി നേട്ടം കൈവരിക്കാനായി. 51 പന്തില്‍ നിന്നുമാണ് തിലക് സെഞ്ച്വറി സ്വന്തമാക്കിയത്. 107 റണ്‍സുമായി പുറത്താവത്തെ നിന്ന തിലാണ് ഇന്ത്യയെ 200 കടത്തി മികച്ച ടോട്ടലിലേക്ക് എത്തിച്ചത്.

ഓപ്പണര്‍ അഭിഷേക് ശര്‍മ 25 പന്തില്‍ 50 റണ്‍സ് സ്വന്തമാക്കി. അതേസമയം സഞ്ജു സാംസണ്‍ വീണ്ടും ഡക്ക്. കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിനെ പുറത്താക്കിയ മാര്‍ക്കോ യാന്‍സന്‍ തന്നെയാണ് ഇത്തവണയും സഞ്ജുവിന് വിനയായത്. തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ക്ക് പിന്നാലെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളിലും സഞ്ജു പൂജ്യത്തിന് പുറത്തായത് അരാധകരെ അമ്പരപ്പെടുത്തി. ടി20 ക്രിക്കറ്റിലെ ആദ്യ പത്ത് ടീമുകളിലെ താരങ്ങളില്‍ 2024ല്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്തവുന്ന ആദ്യ ബാറ്ററാണ് സഞ്ജു.

മൂന്നാം ടി20യിലും ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അടച്ചു. പേസര്‍ ആവേഷ് ഖാന് പകരം ഓള്‍ റൗണ്ടര്‍ രമണ്‍ദീപ് സിംഗ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

പരമ്പരയില്‍ മുന്നിലെത്താന്‍ ഇന്ന് നടക്കുന്ന മൂന്നാം പോരാട്ടത്തില്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്.

Continue Reading

Trending