Connect with us

Culture

ഫൈസല്‍ ഫരീദ് നാലു മലയാള സിനിമകള്‍ക്ക് പണമിറക്കി; അന്വേഷണം വമ്പന്‍ സ്രാവുകളിലേക്ക്

Published

on

കൊച്ചി: സ്വര്‍ണക്കടത്തു കേസ് മലയാള സിനിമാ മേഖലയിലേക്കും. കേസുമായി ബന്ധപ്പെട്ട് യു.എ.ഇയില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദ് നാലു മലയാള സിനിമകള്‍ നിര്‍മിക്കാന്‍ പണം മുടക്കി എന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്കു ലഭിച്ചു.

മലയാളത്തിലെ ന്യൂജനറേഷന്‍ പുതുമുഖ സംവിധായകന്റെയും മുതിര്‍ന്ന സംവിധായകന്റേയും ചിത്രത്തിന്റെ നിര്‍മ്മാണത്തിനാണ് ഇയാള്‍ പണം മുടക്കിയത്. നാലു ചിത്രങ്ങള്‍ക്കാണ് ഫൈസല്‍ ഫരീദ് കള്ളകടത്ത് പണം ഉപയോഗിച്ചത്. മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ വഴിയായിരുന്നു പണം സിനിമ മേഖലയില്‍ എത്തിച്ചത്.

കസ്റ്റംസും, എന്‍ഐഎയും ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍. ഒന്നരപ്പതിറ്റാണ്ടായി സംസ്ഥാനത്ത് നടന്നിട്ടുള്ള സ്വര്‍ണ കള്ളക്കടത്തിന്റെ വിവരങ്ങള്‍ ഫൈസല്‍ ഫരീദിന് അറിവുണ്ടെന്നാണ് എന്‍ഐഎയുടേയും കസ്റ്റംസിന്റേയും വിലയിരുത്തല്‍.

അതിനിടെ, ഫൈസല്‍ ഫരീദിനെ രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് സൂചന. നിലവില്‍ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ് ഇദ്ദേഹം. ഇന്ത്യ കഴിഞ്ഞ ദിവസം ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്‌തോ എന്നതില്‍ വ്യക്തതയില്ല. കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയാണ് ഇയാള്‍.

ഫൈസല്‍ സിനിമാ നിര്‍മാണത്തിനായി പണം മുടങ്ങി എന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് സിനിമാ മേഖലയിലേക്ക് നീളുമെന്ന് ഉറപ്പായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

റോന്തുമായി ദിലീഷ് പോത്തനും റോഷന്‍ മാത്യുവും; ഷാഹി കബീര്‍ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി

ദിലീഷ് പോത്തനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രമുഖ താരങ്ങള്‍ പുറത്തിറക്കി

Published

on

ഫെസ്റ്റിവല്‍ സിനിമാസ്, ജംഗ്ലീ പിക്‌ചേഴ്‌സിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച് ഷാഹി കബീര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ‘റോന്ത്’ എന്ന് പേരിട്ടു. ദിലീഷ് പോത്തനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രമുഖ താരങ്ങള്‍ പുറത്തിറക്കി.

ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രവും ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പോലീസ് സ്റ്റോറിയാണ്.
ഫെസ്റ്റിവല്‍ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്‌ചേഴ്‌സിന്റെ വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് . അമൃത പാണ്ഡേയാണ് സഹനിര്‍മ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്‌സിഡറി കമ്പനിയായ ജംഗ്ലീ പിക്‌ച്ചേഴ്‌സ് ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത്.

ജോസഫ്, നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഹി കബീര്‍ തിരക്കഥയൊരുക്കുന്ന ചിത്രം എന്ന പ്രത്യേക കൂടിയുണ്ട് റോന്തിന്. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ജീവതത്തിലൂടെയണ് സിനിമ സഞ്ചരിക്കുന്നത്. ഇവരുടെ ഒദ്യോഗിക ജീവിതവും വ്യക്തി ജീവിതവും ഇതിലെ ആത്മസംഘര്‍ഷങ്ങളും ചിത്രത്തില്‍ പ്രമേയമാകുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം പ്രഖ്യാപിച്ചപ്പോള്‍ തന്നെ സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ ഉണര്‍ത്തിയിരുന്നു. രാത്രി പട്രോളിനിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു രാത്രിയില്‍ നേരിടേണ്ടിവരുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയായിരുന്നു പ്രധാന ലോക്കേഷന്‍.

ഇലവീഴാപൂഞ്ചിറക്ക് മനോഹരമായ ദൃശ്യഭാഷ ഒരുക്കിയ മനേഷ് മാധവന്‍ തന്നെയാണ് റോന്തിന്റേയും ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, നന്ദൂട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങെള അവതരിപ്പിക്കുന്നത്.

അനില്‍ ജോണ്‍സണ്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഗാനരചന അന്‍വര്‍ അലി. എഡിറ്റര്‍- പ്രവീണ്‍ മംഗലത്ത്, ദിലീപ് നാഥാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍- കല്‍പ്പേഷ് ദമനി, സൂപ്രവൈസിംഗ് പ്രൊഡ്യൂസര്‍- സൂര്യ രംഗനാഥന്‍ അയ്യര്‍, സൗണ്ട് മിക്‌സിംഗ്- സിനോയ് ജോസഫ്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈന്‍- അരുണ്‍ അശോക്, സോനു കെ.പി, ചീഫ് അസോസിയറ്റ് ഡയറക്ടര്‍- ഷെല്ലി ശ്രീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനര്‍- ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്- അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്‌സ്യല്‍- മംമ്ത കാംതികര്‍, ഹെഡ് ഓഫ് മാര്‍ക്കറ്റിംഗ്- ഇശ്വിന്തര്‍ അറോറ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍- മുകേഷ് ജെയിന്‍, പിആര്‍ഒ- സതീഷ് എരിയാളത്ത്, പിആര്‍& മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി- വര്‍ഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ യൂത്ത്.

‘റോന്ത്’ ഇതിനോടകം തന്നെ സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ദിലീഷ് പോത്തന്റെയും റോഷന്‍ മാത്യുവിന്റെയും പ്രകടനത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. ഏപ്രിലോടെ സിനിമ തീയ്യേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

FOREIGN

മലയാളി എഞ്ചിനീയർ അബുദാബിയിൽ മരിച്ചു

ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു

Published

on

അബുദാബി: തൃശൂർ കേച്ചേരി പട്ടിക്കര സ്വദേശി മിഷാൽ (34) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു. പട്ടിക്കര മണ്ണാറയിൽ മുസ്തഫയുടെ മകനാണ്.

നാട്ടിൽ പോയ ഭാര്യ നാളെ പ്രസവിക്കാനിരിക്കെയാണ് ഇന്ന് ഭർത്താവ് മിഷാൽ മരണപ്പെടുന്നത്. ഏക സഹോദരി രണ്ടുവർഷം മുമ്പാണ് അര്‍ബുദം മൂലം മരണപ്പെട്ടത്.

കുടുംബം നാട്ടിലായതിനാൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മിഷാൽ ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്.

Continue Reading

Business

ഈ കുതിപ്പ് എങ്ങോട്ടാ? സ്വർണ വില 65,000 കടക്കുമോ?

ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്.

Published

on

കഴിഞ്ഞ ദിവസം ​സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില ഇന്നലെ അൽപം കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8045രൂപയും പവന് 64,360 രൂപയുമായി.

പ​ത്തു​ദി​വ​സം മുമ്പുള്ള റെക്കോഡ് തകർത്ത് വ്യാഴാഴ്ചയാണ് സ്വർണം പുതിയ ഉയരത്തിലെത്തിയത്. ഗ്രാ​മി​ന്​ 35 രൂ​പ വ​ർ​ധി​ച്ച്​ 8070ഉം ​പ​വ​ന്​ 280 രൂ​പ വ​ർ​ധി​ച്ച്​ 64,560 രൂ​പ​യു​മാ​യിരുന്നു അന്നത്തെ വില. എന്നാൽ, ഇന്നലെ പവന് 360രൂപ കുറഞ്ഞ് 64,200 ആയിരുന്നു.

ഈ ​വ​ർ​ഷം മാ​ത്രം7,360 രൂ​പ​യാണ് ഒരുപവൻ സ്വർണത്തിന്​ വ​ർ​ധി​ച്ച​ത്. ഇതോടെ ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യാ​യ അ​ഞ്ച്​ ശ​ത​മാ​ന​വും ജി.​എ​സ്.​ടി​യും ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത്​ ഒ​രു​പ​വ​ൻ സ്വ​ർ​ണം വാ​ങ്ങ​ണ​മെ​ങ്കി​ൽ 70,000 രൂ​പ​ക്ക്​ മു​ക​ളി​ൽ ന​ൽ​ക​ണം.

ഇതിന് മുമ്പ് ​ഫെ​ബ്രു​വ​രി 11നാ​ണ്​ സ്വ​ർ​ണ​ത്തി​ന്​ റെ​ക്കോ​ഡ്​ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്ന്​ ഗ്രാ​മി​ന്​ 8,060 രൂ​പ​യും പ​വ​ന്​ 64,480 രൂ​പ​യു​മാ​യി​രു​ന്നു.

പുതിയ അമേരിക്കൻ പ്രസിഡന്റ് ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്‍റെ തീരുവ ചുമത്തൽ അടക്കമുള്ള ന​ട​പ​ടി​ക​ളും സു​ര​ക്ഷി​ത നി​ക്ഷേ​പം എ​ന്ന നി​ല​യി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കു​ന്ന​തു​മാ​ണ്​ വി​ലക്കു​തി​പ്പി​ന്​ കാ​ര​ണം. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളും രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്കി​ലെ ഇ​ടി​വും സ്വ​ർ​ണ​വി​ല​യെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്.

Continue Reading

Trending