Connect with us

Video Stories

ഫലസ്തീന്‍ ഐക്യം പുലരുന്നു

Published

on

 
റാമല്ല: പ്രസിഡന്റ് മഹ്്മൂദ് അബ്ബാസിന്റെ ഫതഹ് പാര്‍ട്ടിയുമായി സഹകരിച്ച് ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനും ഫലസ്തീനില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താനും ഹമാസ് സമ്മതിച്ചു. അബ്ബാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികള്‍ അംഗീകരിച്ചതായും ഹമാസ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഗസ്സയിലെ ഭരണസമിതി പിരിച്ചുവിട്ടു. 2007 മുതല്‍ ഹമാസാണ് ഗസ്സ ഭരിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അബ്ബാസിന്റെ ഫതഹ് പാര്‍ട്ടിയെ ഹമാസ് പരാജയപ്പെടുത്തിയതോടെ ഇരുസംഘടനകളും വേര്‍പിരിയുകയായിരുന്നു. ഇതേതുടര്‍ന്ന് ഗസ്സയുടെ നിയന്ത്രണം ഹമാസിന്റെയും അധിനിവിഷ്ട വെസ്റ്റ്ബാങ്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഫതഹ് പാര്‍ട്ടിയുടെയും കൈയില്‍ വന്നു. ബദ്ധവൈരികളായി പോന്നിരുന്ന ഇരുവിഭാഗവും ഇടക്കാലത്ത് നടത്തിയ അനുരഞ്ജന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. 2014ല്‍ ഐക്യസര്‍ക്കാര്‍ രൂപീകരിച്ചിരുന്നെങ്കിലും ഗസ്സയില്‍ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ സാധിച്ചില്ല. ഏറ്റവുമൊടുവില്‍ ഫലസ്തീനില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഈജിപ്തിന്റെ ശ്രമങ്ങള്‍ക്ക് ഹമാസ് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഫതഹ് പാര്‍ട്ടിയുമായി കെയ്‌റോയില്‍വെച്ച് എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ഗസ്സയില്‍ ഒന്നിച്ച് ഭരണം നടത്താന്‍ ഹമാസ് സമ്മതിച്ചു. ഹമാസിന്റെ പ്രഖ്യാപനത്തെ ഫതഹ് പാര്‍ട്ടി സ്വാഗതം ചെയ്തു. ഗസ്സയിലും വെസ്റ്റ്ബാങ്കിലും ഒന്നിച്ച് ഭരണം നടത്താനും ഏകോപിത സാമ്പത്തിക നയം രൂപീകരിക്കാനും ഗസ്സക്കാരുടെ സാമ്പത്തിക ദുരിതങ്ങള്‍ പരിഹരിക്കാനും ഐക്യസര്‍ക്കാറിന് സാധിക്കുമെന്ന് അബ്ബാസിന്റെ ഉപദേഷ്ടാവ് നബീല്‍ ശാത്ത് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. സമീപ ദിവസങ്ങളില്‍ ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി ഹമാസിന്റെയും ഫതഹ് പാര്‍ട്ടിയുടെയും പ്രതിനിനിധികള്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ഹമാസിന്റെ പ്രഖ്യാപനം വന്നത്. ഭിന്നതകള്‍ അവസാനിപ്പിച്ച് അനുരഞ്ജനം സാധ്യമാക്കാനുള്ള ഈജിപ്തിന്റെ ആത്മാര്‍ത്ഥ ശ്രമങ്ങളെ അംഗീകരിക്കുന്നതായി ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഹമാസ് വിട്ടുവീഴ്ചക്കു വഴങ്ങിയത് പുതിയ ഐക്യത്തിന് തുടക്കം കുറിക്കുമെന്ന് പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. ഇസ്രാഈലിന്റെയും ഈജിപ്തിന്റെയും ഉപരോധങ്ങള്‍ ഹമാസിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. മാര്‍ച്ചില്‍ ഗസ്സയില്‍ പ്രത്യേക ഭരണസമിതിക്ക് രൂപംനല്‍കിയതോടെ ജീവനക്കാര്‍ക്കുള്ള ശമ്പളം വെട്ടിക്കുറച്ചും വൈദ്യുതി വിതരണം നിയന്ത്രിച്ചും ഹമാസിനെതിരെ ഫലസ്തീന്‍ അതോറിറ്റി നിലപാട് കര്‍ശനമാക്കിയിരുന്നു. ഗസ്സയുടെ ഭരണചുമതലകള്‍ ഏറ്റെടുക്കുന്നതില്‍ ഐക്യസര്‍ക്കാര്‍ പരാജയപ്പെട്ടതുകൊണ്ടാണ് പ്രത്യേക ഭരണസമിതിക്ക് രൂപംനല്‍കിയതെന്ന് ഹമാസ് പറയുന്നു. ഇസ്രാഈലിന്റെ ഉപരോധത്തില്‍ ഗസ്സ വീര്‍പ്പുമുട്ടുകയാണ്. അവശ്യവസ്തുക്കള്‍ക്ക് കടുത്ത ക്ഷാമമാണ് ഗസ്സയിലെ ജനങ്ങള്‍ അനുഭവിക്കുന്നത്. ലോകത്ത് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുള്ളത് ഗസ്സയിലാണ്. 10 വര്‍ഷമായി തുടരുന്ന ഉപരോധം പന്‍വലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ഇസ്രാഈലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending