X
    Categories: MoreViews

പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു

കൊല്‍ക്കത്ത: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി (72) അന്തരിച്ചു. 2008ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്നു. ന്യൂഡല്‍ഹിയിലെ അപ്പോളോ ആസ്പത്രിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. പശ്ചിമ ബംഗാളിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന പ്രിയരഞ്ജന്‍ 1971ലാണ് പാര്‍ലമെന്റിലെത്തുന്നത്. 1985ല്‍ കേന്ദ്രമന്ത്രിയായി. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റായി 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 1970-71 ല്‍ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. ലോക്‌സഭാംഗവും മുന്‍ കേന്ദ്ര നഗരവികസനകാര്യ സഹമന്ത്രിയുമായ ദീപാ മുന്‍ഷിയാണ് ഭാര്യ. മകന്‍ പ്രിയദീപ് ദാസ് മുന്‍ഷി.

chandrika: