Connect with us

gulf

പൊതുമാപ്പ് അവസാനിക്കാൻ മൂന്ന് മാസം ബാക്കി;
സഊദിയിൽ ബിനാമിക്ക് അന്ത്യം കുറിക്കാനുള്ള നീക്കം ശക്തം

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : ബിനാമി ബിസിനസിന് അന്ത്യം കുറിക്കാനുള്ള സഊദിയുടെ നീക്കം ശക്തം . ഇതിന്റെ ഭാഗമായി ഇത്തരം ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന വിദേശികൾക്ക് പദവി ശരിയാക്കാനുള്ള അവസാന സമയം ഫെബ്രുവരി 16 ആണ്. കൃത്യമായി മൂന്ന് മാസം ബാക്കി നിൽക്കുന്ന പൊതുമാപ്പ്
വിദേശികൾ നിർബന്ധമായി ഉപയോഗപ്പെടുത്തണമെന്ന് സഊദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പൊതുമാപ്പിന്റെ കാലാവധി അവസാനിക്കുന്നതോടെ വിവിധ വകുപ്പുകൾ സംയുക്തമായി റെയ്‌ഡുകൾ നടത്തി നിയമ ലംഘകരെ കണ്ടെത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ഇതിനായി ഉപയോഗപ്പെടുത്തുമെന്നും സൂചനയുണ്ട്. കഠിനമായ ശിക്ഷയാണ് ഇത്തരം നിയമലംഘകരെ കാത്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ വിദേശികൾ . ട്രേഡിങ്ങ് ഒഴികെ മറ്റു മേഖലകളിൽ ഭരിച്ച ചെലവുകളില്ലാതെ നിയമവിധേയമാക്കാൻ സാധിക്കുന്നുണ്ടെങ്കിലും ചെറുകിട ബിസിനസ് നടത്തുന്ന ഭൂരിഭാഗവും ട്രേഡിങ്ങ് വിഭാഗത്തിൽ പെടുന്നതിനാൽ ആശങ്കയിലാണ് നല്ലൊരു ശതമാനം പ്രവാസികൾ . മറ്റു മേഖലകളിലുള്ളവർ ഒട്ടും പരിഭ്രാന്തരാകേണ്ടതില്ളെന്ന് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുണ്ടന്നുണ്ട് . കനത്ത സാമ്പത്തിക ബാധ്യത ഒറ്റക്ക് വഹിക്കുന്നതിന് പകരം ട്രേഡിങ്ങ് മേഖലയിലുള്ളവർക്ക് മറ്റു സാധ്യതകളും വിദഗ്ദർ നിർദേശിക്കുന്നുണ്ട്.

സ്‌പോൺസറുടെ പേരിലുള്ള സ്ഥാപനങ്ങളിൽ വിദേശികൾ വ്യാപകമായി ബിസിനസ് നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ബിനാമിക്കെതിരെയുള്ള പോരാട്ടം സഊദി വാണിജ്യ മന്ത്രാലയം ഊർജ്ജിതമാക്കിയത്. രാജ്യത്ത് ഇത്തരം നീക്കങ്ങൾ നേരത്തെ തന്നെ നിയമ വിരുദ്ധമാണെങ്കിലും അധികൃതരുടെ ശ്രദ്ധ കാര്യമായി ഈ മേഖലയിൽ ഉണ്ടായിരുന്നില്ല. നിയമവിധേയമായി സ്‌പോൺസറുടെ പേരിൽ ആണെങ്കിലും അദ്ദേഹത്തിന് സ്‌പോൺസർഷിപ് ഫീസായി നിശ്ചിത തുക ഓരോ മാസവും നൽകി ബിസിനസ് നടത്തി വരുന്നവരുടെ മറ്റു ലാഭ നഷ്ട കണക്കുകളൊന്നും നിയമപരമായ ഉടമ എന്ന നിലയിൽ സ്‌പോൺസർ അറിയാറില്ല. സ്വദേശി വൽക്കരണം ശക്തിപെടുത്തിയതോടെ ഇത്തരം പല മേഖലകളിലും തോതനുസരിച്ചുള്ള സഊദിവൽക്കരണം പൂർത്തിയാകാത്തതും വനിതകളുടെ പേരിലുള്ള ലൈസൻസുകളും സമീപ കാല നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ചകളും അധികൃതരുടെ കാര്യമായ ശ്രദ്ധ ഈ ഭാഗത്തേക്ക് തിരിയാൻ ഇടയായി.

ബഖാലകൾ, ബാർബർ ഷോപ്പുകൾ , ഹൈവേകളിലും മറ്റും സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പുകൾ തുടങ്ങിയ മേഖലകൾ ഭൂരിഭാഗവും ബിനാമിയിലൂടെ വിദേശികളുടെ കൈവശമാണെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. സ്ഥാപനങ്ങൾ നിയമ വിധേയമാക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് വിദേശികളെ ബോധ്യപ്പെടുത്തുന്ന വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾ അധികൃതർ നടത്തുന്നുണ്ട്. അതോടൊപ്പം ചേംബർ കൊമേഴ്‌സുകൾ വഴി സഊദി പൗരന്മാർക്കും ശക്തമായ ബോധവൽക്കരണമാണ് മന്ത്രാലയങ്ങൾ വഴി നൽകുന്നത് . അതുകൊണ്ട് തന്നെ സസ്പോണ്സർമാരുടെ ശക്തമായ സമ്മർദ്ദവും വിദേശികൾക്ക് മേലുണ്ട്. ഒന്നുകിൽ നിയമ വിധേയമാക്കുക അല്ലെങ്കിൽ ഒഴിവാക്കുക എന്നതാണ് ഇപ്പോൾ പ്രവാസികളുടെ മുന്നിലുള്ള പോംവഴി. ബിനാമിക്കെതിരെയുള്ള പോരാട്ടം ശക്തിപെടുമ്പോൾ മലയാളികളടക്കം നിരവധി വിദേശികൾക്ക് വൻതോതിൽ തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ്; യുഎഇ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും, പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു

പൂര്‍വ്വ വിദ്ധാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സംഘടിപ്പിച്ച മത്സരിച്ച വിജയികള്‍ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Published

on

ദുബായ്: മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ യുഎയില്‍ ഉള്ള പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ജിപിഎം ജിസിഎം യുഎഇ അലുമിനിയുടെ നേതൃത്വത്തില്‍ ദുബായ് ബിസിനസ് ബേയിലെ ബേബൈറ്റ്‌സ് പാര്‍ട്ടി ഹാളില്‍ വെച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. വിവിധ കാലഘട്ടങ്ങളില്‍ കോളേജില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

യുഎഇ അലുമിനി പ്രസിഡന്റ് രഞ്ജിത്ത് കോടോത്ത് അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി മുനീര്‍ ബേരികെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു, അക്കാഫ് ചെയര്മാന്‍ ശാഹുല്‍ ഹമീദ് പരിപാടി ഉത്ഘാടനം ചെയ്തു, അക്കാഫ് ജനറല്‍ സെക്രട്ടറി വിഎസ് ബിജു കുമാര്‍, ട്രഷറര്‍ ജൂഡിന് ഫെര്‍ണാണ്ടസ് , അക്കാഫ് സെക്രട്ടറി മനോജ് കെവി എന്നിവര്‍ വിഷിഷ്ട്ട അതിഥികളായിരുന്നു. പൂര്‍വ്വ വിദ്ധാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സംഘടിപ്പിച്ച മത്സരിച്ച വിജയികള്‍ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു, പരിപാടിയില്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു.

മന്‍സൂര്‍ ചൂരി , ആയിഷ ചെമ്മനാട് എന്നിവര്‍ സംസാരിച്ചു. മുനീര്‍ ബേരികെ സ്വാഗതവും ജഗത് കുമാര്‍ നന്ദിയും പറഞ്ഞു. പുതുയ ഭാരവാഹികള്‍: മുനീര്‍ സോന്കാല്‍ (പ്രസിഡന്റ്) അലി മഞ്ചേശ്വരം (ജനറല്‍ സെക്രട്ടറി) ജഗത് കുമാര്‍ (ട്രെഷറര്‍), വൈസ് പ്രെസിഡന്റ്‌റുമാര്‍: ആയിഷ ഷമ്മി, പാരിജാത പ്രദീപ്, ഷഫീഖ് പുളിക്കല്‍, മുസവിര്‍ തളങ്കര , ഹാരിസ്. സെക്രട്ടറിമാര്‍: ദീപ ഭട്ട്, സവാദ്, പ്രശാന്ത് ചെമ്മനാട്, നിസാമ് മൊഗ്രാല്‍, ലിജേഷ് ജോസ് പാണത്തൂര്‍. സ്‌പോര്‍ട്‌സ് കണ്‍വീനര്‍: റാഷിദ് ചെമ്മനാട്, ടോസ്‌റ്മാസ്റ്റര്‍ കോര്‍ഡിനേറ്റര്‍ : മുസ്താഖ് ഡിപി, കള്‍ച്ചറല്‍ കണ്‍വീനര്‍: ഇന്ദുലേഖ, ഇവന്റ് കോര്‍ഡിനേറ്റര്‍: സന്ദീപ് നെല്ലിക്കുന്ന് സോഷ്യല്‍ മീഡിയ കണ്‍വീനര്‍: അഭിലാഷ് പേരാ എന്നിവരെയും തിരഞ്ഞെടുത്തു. അഡ്വവൈസറി അംഗങ്ങളായി രഞ്ജിത്ത് കോടോത്ത് , മുനീര്‍ ബേരികെ, മന്‍സൂര്‍ ചൂരി, മുനീര്‍ പൂച്ചക്കാട്, റഫീഖ് എരിയാല്‍, വേലായുധന്‍, സന്ദീപ് നെല്ലിക്കുന്ന് എന്നിവരെയും തിരഞ്ഞെടുത്തു.

Continue Reading

gulf

പ്രവാസി ഭാരതീയ അവര്‍ഡ് പ്രഖ്യാപിച്ചു; യുഎഇയില്‍നിന്ന് രാമകൃഷ്ണ ശിവസ്വാമി

കൊല്ലം സ്വദേശിയായ രാമകൃഷ്ണന്‍ ശിവ സ്വാമി അയ്യര്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനാണ്

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: ഇന്ത്യാ ഗവണ്മന്റ് പ്രവാസി ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും ചെയ്ത മികച്ച നേട്ടങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മൊത്തം 27 പേരെയാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

യുഎഇയില്‍നിന്നും സൗദിയില്‍നിന്നുമായി മിഡില്‍ ഈസ്റ്റില്‍നിന്ന് രണ്ടുപേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. യുഎഇയില്‍നിന്ന് രാമകൃഷ്ണന്‍ ശിവസ്വാമി അയ്യര്‍ എന്ന മലയാളി ബിസ്‌നസ്‌കാരനാണ് ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിനായത്. കൊല്ലം സ്വദേശിയായ രാമകൃഷ്ണന്‍ ശിവ സ്വാമി അയ്യര്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനാണ്. വാണിജ്യരംഗത്തെ സേവനം വിലയിരുത്തിയാണ് ഇദ്ദേഹത്തെ ആദരവിന് തെരഞ്ഞെടുത്തത്. സൗദി അറേബ്യയില്‍നിന്ന് ആതുരസേവനരംഗത്തെ മികവിന് ഡോ. സയിദ് അന്‍വര്‍ ഖുര്‍ഷിദ് തെരഞ്ഞെടുക്കപ്പെട്ടു. പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്റെ ഈ മാസം 8മുതല്‍ 10വരെ ഒഡീഷയിലെ ഭു വനേശ്വറിലാണ് നടക്കുന്നത്. കണ്‍വെന്‍ഷനില്‍ വെച്ച് ഇന്ത്യന്‍ രാഷ്ട്രപതി പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

ഉപരാഷ്ട്രപതി ചെയര്‍മാനും വിദേശകാര്യ മന്ത്രി വൈസ് ചെയര്‍മാനുമായുള്ള അവാര്‍ഡ് കമ്മിറ്റി യാണ് പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളെ തെരഞ്ഞെടുത്തത്. 25 രാജ്യങ്ങളില്‍നിന്നായി 27 പേരെയാ ണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. അമേരിക്കയില്‍ നിന്നുള്ള മൂന്നുപേര്‍ക്ക് അവാര്‍ഡുണ്ടെങ്കിലും മറ്റു 24 രാജ്യങ്ങളില്‍നിന്ന് ഒരാള്‍ വീതമാണ് തെരഞ്ഞെടുത്തത്. സാമൂഹ്യ സേവനത്തിന് ആസ്‌ട്രേലിയ, ഫിജി, ഗ്യുയാന, മൗറീഷ്യസ്, റഷ്യ, സ്‌പെയിന്‍, ഉഗാണ്ട, യുഎസ്എ എന്നീ എട്ടുരാജ്യങ്ങളില്‍നിന്നുള്ളവ രാണ് അര്‍ഹരായത്. വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനത്തിന് ആസ്ട്ര്യ, റഷ്യ, സിങ്കപ്പൂര്‍, മ്യാന്‍മര്‍ എന്നീ നാലുരാജ്യങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

Continue Reading

gulf

കെ.​എം.​സി.​സി ‘കോ​ൺ​കോ​ഡ​ൻ​ഷി​യ എ​ക്സി​ക്യൂ​ട്ടി​വ് ക്യാ​മ്പ്’ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

Published

on

കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് ടൗ​ൺ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘കോ​ൺ​കോ​ഡ​ൻ​ഷി​യ എ​ക്സി​ക്യൂ​ട്ടി​വ് ക്യാ​മ്പ്’ ലോ​ഗോ യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ അ​ബ്ദു​ൽ ല​ത്തീ​ഫ് പ്ര​കാ​ശ​നം ചെ​യ്തു.

സം​ഘ​ട​ന​യി​ൽ നേ​തൃ​പ​ര​മാ​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ നേ​തൃ​പാ​ട​വം വി​ക​സി​പ്പി​ക്കു​ന്ന​തി​നും പു​തി​യ കാ​ല​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കാ​വു​ന്ന ത​ര​ത്തി​ൽ ആ​വ​ശ്യ​മാ​യ നൈ​പു​ണ്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ‘ലീ​പ്പ്’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ക്കു​ന്ന കോ​ൺ​കോ​ഡ​ൻ​ഷി​യ നേ​തൃ​പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് സം​ഘാ​ട​ക​ർ ക്യാ​മ്പ് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ബ​ഷീ​ർ മൂ​ന്നി​യൂ​ർ, ജ​ലീ​ൽ കാ​വ​നൂ​ർ, അ​ലി സി. ​പൊ​ന്നാ​നി, ന​ജീ​ബ് തു​വ്വൂ​ർ, ഹാ​ഫി​സ്‌ ന​ഹ് ല, ​ഉ​മ്മ​ർ ചെ​ന്നാ​രി​യി​ൽ, റി​യാ​സ് മേ​പ്പ​യൂ​ർ, ഷം​സു​താ​ജ്, മി​സ്ഫ​ർ മു​ണ്ടു​പ​റ​മ്പ്, റ​ഹ്മാ​ൻ മ​ഞ്ചേ​രി, ഷ​രീ​ഫ് മോ​ങ്ങം, മ​ഹ്റൂ​ഫ് കോ​ഴി​ക്കോ​ട്, സ​ലിം കൊ​ണ്ടോ​ട്ടി, അ​ഷ്റ​ഫ് പൊ​ന്നാ​നി, നാ​സി​ക്ക് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Continue Reading

Trending