X
    Categories: CultureMoreViews

പിഎന്‍ബി തട്ടിപ്പ്: ലോക്‌സഭയില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് ചൊവ്വാഴ്ച ലോക്‌സഭയില്‍ ചര്‍ച്ച വേണമെന്ന് മുഖ്യപ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സ്പീക്കര്‍ സുമിത്രാ മഹാജന്‍ വിളിച്ചു ചേര്‍ത്ത ലോക്‌സഭാ ബിസിനസ് അഡൈ്വസറി കമ്മിറ്റി യോഗത്തിലാണ് പ്രതിപക്ഷ കക്ഷികള്‍ ഈ ആവശ്യമുന്നയിച്ചത്.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി കക്ഷികളാണ് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച 12 മണിക്ക് ശേഷം നാല് മണിക്കൂര്‍ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച ചര്‍ച്ച വേണമെന്നും മറ്റു വിഷയങ്ങള്‍ അതിന് ശേഷം ചര്‍ച്ച ചെയ്താല്‍ മതിയെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: