Connect with us

More

നോട്ട്‌നിരോധനം, എത്ര കള്ളപ്പണം പിടിച്ചു? അറിയില്ലെന്ന് ആര്‍.ബി.ഐ

Published

on

 

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം എത്ര കള്ളപ്പണം പിടിച്ചുവെന്നതു സംബന്ധിച്ച് തങ്ങളുടെ പക്കല്‍ വിവരങ്ങളില്ലെന്ന് റിസര്‍വ് ബാങ്ക്. പാര്‍ലമെന്റിന്റെ ധനകാര്യ പാനലിനു മുമ്പിലാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആര്‍.ബി.ഐ കൈമലര്‍ത്തിയത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച ശേഷമുണ്ടായ നിക്ഷേപങ്ങള്‍ വഴി എത്ര കള്ളപ്പണം വെളുപ്പിച്ചുവെന്നതിന്റെയും കണക്കുകള്‍ ലഭ്യമല്ലെന്ന് കേന്ദ്രബാങ്ക് വ്യക്തമാക്കി. 15.28 ലക്ഷം കോടി പഴയ നോട്ടുകള്‍ തിരിച്ചെത്തിയതായി ബാങ്ക് അറിയിച്ചു. നേരത്തെ, ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലും ഈ കണക്കുകള്‍ ബാങ്ക് വെളിപ്പെടുത്തിയിരുന്നു.
തിരികെ ലഭിച്ച നോട്ടുകളുടെ ആധികാരികതയും കൃത്യതയും പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ചില ബാങ്കുകളും പോസ്റ്റ്ഓഫീസുകളും സ്വീകരിച്ച നോട്ടുകള്‍ കറന്‍സി ചെസ്റ്റുകളില്‍ തന്നെ കിടക്കുകയാണെന്നും ആര്‍.ബി.ഐ പറയുന്നു. ഈ പ്രക്രിയ ആര്‍.ബി.ഐ ഓഫീസുകളില്‍ രണ്ട് ഷിഫ്റ്റുകളിലായി കാര്യക്ഷമതയോടെ നടന്നുവരികയാണെന്നും ബാങ്ക് പറഞ്ഞു.
അനൗദ്യോഗിക അസംഘടിത മേഖലയെയും ജി.ഡി.പിയെയും നോട്ട് നിരോധനം എങ്ങനെ ബാധിച്ചുവെന്ന ചോദ്യത്തിന് കേന്ദ്രബാങ്ക് പ്രത്യക്ഷമായ ഉത്തരം നല്‍കിയില്ല.
2016 നവംബര്‍ എട്ടിന് രാത്രിയാണ് അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. നോട്ടുനിരോധനം കള്ളപ്പണത്തിനെതിരെയുള്ള മുന്നേറ്റമായി എന്ന സര്‍ക്കാര്‍ വാദത്തിന്റെ മുനയൊടിക്കുന്നതാണ് ആര്‍.ബി.ഐയുടെ ഉത്തരങ്ങള്‍. നേരത്തെ, അസാധു നോട്ടുകളില്‍ ഏകദേശം 99 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരികെയെത്തിയെന്ന് ആര്‍.ബി.ഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. 15.44 ലക്ഷം കോടി മൂല്യമുള്ള അസാധു നോട്ടുകളില്‍ 15.28 ലക്ഷം കോടി മൂല്യം വരുന്ന നോട്ടുകളും തിരികെയെത്തിയതായി ആര്‍.ബി.ഐ പറയുന്നു. പഴയ ആയിരം രൂപാ നോട്ടുകളില്‍ 1.4 ശതമാനം നോട്ടുകള്‍ മാത്രമാണ് ഇനിയും തിരിച്ചെത്താനുള്ളത്. നോട്ട് നിരോധനത്തിന് ശേഷം ആദ്യമാണ് ആര്‍.ബി.ഐ ഈ കണക്കുകള്‍ പുറത്തുവിടുന്നത്. വ്യാപകമായി കള്ളപ്പണം പിടികൂടിയെന്ന സര്‍ക്കാര്‍ അവകാശ വാദങ്ങളെ ചോദ്യം ചെയ്യുന്നതാണ് ഈ കണക്കുകള്‍.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് വലിയതോതില്‍ കള്ളപ്പണവും കള്ളനോട്ടും പിടിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.

Health

സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്

പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

Published

on

മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിച്ചത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.

Continue Reading

india

രാജ്യത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി നേരിടണം: മുസ്‌ലിം ലീഗ്‌

സര്‍വ കക്ഷി യോഗത്തില്‍ പിന്തുണയര്‍പ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

രാജ്യത്തിനെതിരെയുള്ള എല്ലാ വിധ ഭീകരവാദ പ്രവർത്തനങ്ങളെയും അതിന് നേതൃത്വം കൊടുക്കുന്ന സംഘങ്ങളെയും നേരിടുന്നതിന് രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും അതിന് മുസ്ലിം ലീഗ് പാർട്ടിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും പ്രധാന മന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്ത് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.

ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ ഉണ്ടാവുമ്പോൾ രാജ്യം ഒന്നിച്ച് നിന്ന് നേരിടണമെന്നും ന്യൂഡൽഹിയിൽ ചേർന്ന സർവ്വ കക്ഷി യോഗത്തിൽ പങ്കെടുത്ത് ഇ.ടി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഇന്ത്യയെടുത്ത നിലപാടിനോട് അതി ശക്തമായ പിന്തുണയും യോജിപ്പും പ്രകടിപ്പിക്കുകയുണ്ടായി. 27 പേരുടെ ജീവൻ നഷ്ടമായ പഹൽഗാം ഭീകരാക്രമണത്തിന്റെ ഭീകരത സമൂഹത്തിൽ വലിയ പ്രയാസമാണ് സ്രഷ്ടിച്ചത്. ഇതിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂരിന് നേതൃത്വം നൽകിയ സൈനികരെയും ഇ.ടി മുഹമ്മദ് ബഷീർ എംപി പ്രശംസിച്ചു.

Continue Reading

india

കൊടും ഭീകരനെ കൊലപ്പെടുത്തി ഇന്ത്യന്‍ സൈന്യം; കൊല്ലപ്പെട്ടത് അബ്ദുല്‍ റൗഫ് അസര്‍

ജെയ്ശെ മുഹമ്മദ് സുപ്രീം കമാൻഡറായ അബ്ദുൽ റൗഫ് അസ്ഹർ 1999ലെ കാണ്ഡഹാർ വിമാനം റാഞ്ചലിന്‍റെ സൂത്രധാരനാണ്

Published

on

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂരിൽ ജയ്ശെ മുഹമ്മദ് തലവൻ മസ്ഊസ് അസ്ഹറിന്‍റെ സഹോദരന്‍ അബ്ദുൽ റൗഫ് അസ്ഹറും കൊല്ലപ്പെട്ടു. ജെയ്ശെ മുഹമ്മദ് സുപ്രീം കമാൻഡറായ അബ്ദുൽ റൗഫ് അസ്ഹർ 1999ലെ കാണ്ഡഹാർ വിമാനം റാഞ്ചലിന്‍റെ സൂത്രധാരനാണ്. ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ പാകിസ്താനിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബ​ഹാ​വ​ൽ​പുരിൽ ഇന്ത്യൻ നടത്തിയ ആക്രമണത്തിലാണ് അബ്ദുൽ റൗഫിന് ഗുരുതര പരിക്കേറ്റത്.

ബ​ഹാ​വ​ൽ​പു​രി​ലെ ജാ​മി​അ മ​സ്ജി​ദ് സു​ബ്ഹാ​ന​ല്ല ആ​ക്ര​മ​ണ​ത്തി​ൽ ത​ന്റെ കു​ടും​ബ​ത്തി​ലെ 10 അം​ഗ​ങ്ങ​ളും നാ​ല് അ​ടു​ത്ത കൂ​ട്ടാ​ളി​ക​ളും കൊ​ല്ല​പ്പെ​ട്ട​താ​യി ജ​യ്‌​ശെ മു​ഹ​മ്മ​ദ് ത​ല​വ​നായ മ​സ്ഊ​ദ് അ​സ്ഹ​ർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മൂ​ത്ത സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും, അ​ന​ന്ത​ര​വ​നും ഭാ​ര്യ​യും, മ​റ്റൊ​രു മ​രു​മ​ക​ളും, കു​ടും​ബ​ത്തി​ലെ അ​ഞ്ച് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി അ​സ്ഹ​റി​ന്റേ​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ അ​സ്ഹ​റി​ന്റെ അ​ടു​ത്ത അ​നു​യാ​യി​യും അ​മ്മ​യും മ​റ്റു ര​ണ്ട് കൂ​ട്ടാ​ളി​ക​ളും മ​രി​ച്ചു. ഈ ​ക്രൂ​ര​മാ​യ പ്ര​വൃ​ത്തി എ​ല്ലാ അ​തി​രു​ക​ളെ​യും ലം​ഘി​ച്ചു. ഇ​നി ക​രു​ണ പ്ര​തീ​ക്ഷി​ക്കേ​ണ്ടെ​ന്നും തി​രി​ച്ച​ടി​ക്കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ലു​ണ്ട്.

1999ൽ ​വി​മാ​ന​ത്തി​ലെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യാ​ത്ര​ക്കാ​രെ മോ​ചി​പ്പി​ക്കാ​നാ​യി ഇ​ന്ത്യ വി​ട്ട​യ​ച്ച ഭീ​ക​ര​നാ​ണ് മ​സ്ഊ​ദ് അ​സ്ഹ​ർ. 2019ൽ, ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ അ​സ്ഹ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചിരുന്നു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്‍റെ തിരിച്ചടിയായി ഇന്ത്യൻ സെന നടത്തിയ പ്രത്യാക്രമണത്തിൽ നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സർവകക്ഷി യോഗത്തിൽ പറഞ്ഞു. സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാൽ, പാകിസ്താൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും സർവകക്ഷിയോഗത്തിൽ രാജ്നാഥ് സിങ് പറഞ്ഞു. പാക് അധീന കശ്മീരിലെയും പാകിസ്താനിലേയും ഒമ്പത് ഭീകര ക്യാമ്പുകളിലാണ് ‘ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ ആക്രമണം നടത്തിയത്.

Continue Reading

Trending