Connect with us

Video Stories

നിര്‍ഭാഗ്യം ഇന്ത്യ പൊരുതി വീണു

Published

on

 

ന്യൂഡല്‍ഹി: പൊരുതി അവസാന ശ്വാസം വരെ….. ഉയര്‍ന്ന ശിരസ്സും വിടര്‍ന്ന നെഞ്ചും കാലുകളില്‍ വേഗം ആവാഹിച്ചുള്ള കുതിപ്പും പക്ഷേ നിര്‍ഭാഗ്യമെന്ന സ്ഥിരം അതിഥിക്ക് മുന്നില്‍ വിലങ്ങായി. സുന്ദരമായ ഫുട്‌ബോളിന്റെ കരുത്ത് നെഹ്‌റു സ്‌റ്റേഡിയത്തില്‍ 95 മിനുട്ട് പ്രകടിപ്പിച്ച ഇന്ത്യ 1-2 ന് കൊളംബിയക്ക് മുന്നില്‍ പൊരുതി തല താഴ്ത്തി. ഗ്രൂപ്പ് എയിലെ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ സാധ്യതകള്‍ അവസാനിച്ചുവെങ്കിലും 82-ാം മിനുട്ടില്‍ ജാക്‌സണ്‍ തോന്‍ഡഗുജാം നേടിയ ഹെഡ്ഡര്‍ ഗോള്‍ ഇന്ത്യയുടെ ലോകകപ്പ് വിലാസമായി. ഒന്നാം പകുതിയില്‍ ഇന്ത്യക്ക് രണ്ട് സുവര്‍ണാവസരങ്ങള്‍ നഷ്ടമായപ്പോള്‍ ഗോള്‍ക്കീപ്പര്‍ ധീരജ് അസാമാന്യ ഫോമിലായിരുന്നു. ഗോളെന്നുറിച്ച മൂന്ന് ഷോട്ടുകള്‍ യുവതാരം ആദ്യ പകുതിയില്‍ രക്ഷപ്പെടുത്തിയപ്പോള്‍ അഭിജിത് സര്‍ക്കാരിന് തുറന്ന അവസരം ഉപയോഗപ്പെടുത്താനായില്ല. രാഹുലിന്റെ തകര്‍പ്പന്‍ ഷോട്ടിന് ക്രോസ് ബാര്‍ വിലങ്ങായി. ആദ്യ 45 മിനുട്ട് ഒപ്പത്തിനൊപ്പം നിന്ന ഇന്ത്യ രണ്ടാം പകുതിയിലാണ് ആദ്യ ഗോള്‍ വഴങ്ങിയത്. പെന്‍ലോസയുടെ സൂപ്പര്‍ ഷോട്ട് വലയില്‍ കയറിയിട്ടും ഇന്ത്യന്‍ താരങ്ങള്‍ തളര്‍ന്നില്ല. പകരക്കാരനായി വന്ന ജാക്‌സണ്‍ എണ്‍പത്തിരണ്ടാം മിനുട്ടില്‍ കോര്‍ണറില്‍ നിന്നും പായിച്ച ഹെഡ്ഡര്‍ ഉജ്ജ്വലമായിരുന്നു.ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച ഗോള്‍. മല്‍സരം 1-1 ലെത്തിയ നിമിഷം നെഹ്‌റു സ്‌റ്റേഡിയവും പൊട്ടിത്തെറിച്ചു. ഇന്ത്യന്‍ ആഘോഷത്തിന് മൂന്ന് മിനുട്ട് മാത്രം പ്രായമായപ്പോള്‍ പെന്‍ലോസയുടെ കുതിപ്പില്‍ രണ്ടാം ഗോളുമെത്തി.
മധ്യനിരയിലെ സൂപ്പര്‍ താരം കോമള്‍ തട്ടാലിനെ ബെഞ്ചിലിരുത്തിയാണ് കോച്ച് ലൂയിസ് നോര്‍ത്തേണ്‍ അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. 4-4-1-1 ശൈലിയില്‍ മുന്‍നിരയില്‍ റഹീം മാത്രം. കാലിലെ പരുക്കിലും മലയാളി താരം കെ.പി രാഹുല്‍ സ്ഥാനം നിലനിര്‍ത്തി. കൊളംബിയന്‍ സംഘത്തില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. ഗോള്‍ പിറക്കാതിരുന്ന ആദ്യ 45 മിനുട്ടില്‍ മധ്യനിക്കാരായ അഭിജിത്തും കെ.പി രാഹുലും ഗോള്‍ക്കീപ്പര്‍ ധീരജുമായിരുന്നു ഇന്ത്യന്‍ നിരയിലെ ഹീറോകള്‍. കൊളംബിയന്‍ സംഘത്തില്‍ അവരുടെ കാംപസും പെന്‍ലോസയും. ആദ്യ മല്‍സരത്തിലെ പോരായ്മകള്‍ മനസ്സിലാക്കി പ്രതിയോഗികള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാതെയാണ് ഇന്ത്യ കളിച്ചത്. കൊളംബിയന്‍ താരങ്ങള്‍ക്ക് പന്ത് ലഭിക്കുമ്പോഴേക്കും ഒന്നിലധികം പേര്‍ ചേര്‍ന്ന് ചെറുത്ത് നില്‍പ്പ് നടത്തി. വേഗതയിലും ആസുത്രണത്തിലും ഇന്ത്യയെക്കാള്‍ മുന്നില്‍ കയറിയ ലാറ്റിനമേരിക്കക്കാരെ പതിനഞ്ചാം മിനുട്ടില്‍ ഇന്ത്യ വിറപ്പിച്ചു. അഭിജിത്തിന്റെ പെനാല്‍ട്ടി ബോക്‌സ് ഷോട്ട് ഗോളെന്നുറിപ്പിച്ചിരുന്നു ഗ്യാലറി. പക്ഷേ കൊളംബിയന്‍ ഗോള്‍ക്കീപ്പറുടെ ദേഹത്ത് തട്ടി പന്ത് പുറത്ത് പോയി. മൂന്ന് മിനുട്ടിന് ശേഷമായിരുന്നു കൊളംബിയക്കാരുടെ മിന്നല്‍ ആക്രമണം. ഫ്രീകിക്കില്‍ നിന്നും കാംപസ് തൊടുത്ത ഷോട്ട് അത്യുഗ്രന്‍ പഞ്ചിലൂടെ ധീരജ് കുത്തിയകറ്റി. കൊളംബിയക്കാര്‍ ആക്രമണം ശക്തമാക്കവെ പിന്‍നിരയില്‍ അന്‍വര്‍ അലിയുടെ ശക്തമായ ഇടപെടലുകള്‍ വന്നു. സുന്ദരമായ ടാക്‌ളിംഗിലൂടെ അന്‍വര്‍ നാളെയുടെ വാഗ്ദാനമാണെന്ന് തെളിയിച്ചപ്പോള്‍ മുപ്പത്തിയാറാം മിനുട്ടില്‍ കാംപസിന്റെ മറ്റൊരു ഷോട്ട് ധീരജിന്റെ മികവിലൂടെ പുറത്തായി. മല്‍സരത്തിന് 41 മിനുട്ട് പ്രായമായപ്പോള്‍ മെനസിസിന്റെ ഷോട്ടും ധീരജിന്റെ കരുത്തില്‍ തടയപ്പെട്ടപ്പോള്‍ തൃശൂരുകാരന്‍ രാഹുല്‍ ഒന്നാം പകുതിയുടെ അന്ത്യത്തില്‍ ഇന്ത്യയെ മുന്നിലെത്തിച്ചുവെന്ന് തോന്നി. റഹീമിന്റെ ഷോട്ട് കൊളംബിയന്‍ പ്രതിരോധത്തില്‍ തട്ടി തെറിച്ചപ്പോള്‍ രാഹുലിന്റെ കാലുകളിലേക്കാണ് പന്തെത്തിയത്. അത്യുഗ്രന്‍ ഉടം കാലന്‍ വോളിക്ക് പക്ഷേ ക്രോസ് ബാര്‍ തടസ്സമായി. ഇറ്റലിക്കെതിരായ സന്നാഹ മല്‍സരത്തില്‍ ഗോള്‍ നേടി കോച്ചിന്റെ പ്രിയ താരമായി മാറിയ രാഹുല്‍ മാത്രമല്ല രാജ്യം ഒന്നടങ്കം അവിശ്വസനീയതയില്‍ തലയില്‍ കൈവെച്ചു പോയി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊളംബിയ ലീഡ് നേടി. ജുവാന്‍ പെന്‍ലോസയുടെ ലോംഗ് റേഞ്ചര്‍ അല്‍പ്പം മുന്നോട്ട് കയറിയ ധീരജിന് രക്ഷിക്കാനായില്ല.
പിറകെ രാഹുലിന്റെ ഹെഡ്ഡര്‍ പാളി. മുന്‍നിരയിലെ ഏക താരമായ റഹീം അതിനിടെ പന്ത് കൊളംബിയന്‍ വലയില്‍ എത്തിച്ചെങ്കിലും ലൈന്‍ റഫറിയുടെ ഓഫ് സൈഡ് കൊടി ഉയര്‍ന്നു. മല്‍സരത്തിന്റെ അവസാനത്തിലായിരുന്നു ഇന്ത്യയുടെ കിടിലന്‍ സമനില ഗോള്‍ വന്നത്. കോര്‍ണര്‍ കിക്കില്‍ നിന്നുമുയര്‍ന്ന പന്തിനായി അന്‍വറും ജാക്‌സണുമാണ് ഉയര്‍ന്നത്. ജാക്‌സണിന്റെ തലയില്‍ നിന്നും തീയുണ്ട പോലെയാണ് പന്ത് വലയിലെത്തിയത്. ഇന്ത്യ ആഘോഷമാക്കവെ പെന്‍ലോസ വില്ലനായി. പ്രത്യാക്രമണത്തിലെ കുതിപ്പില്‍ പായിച്ച വേഗതയില്ലാത്ത ഷോട്ട് വലയില്‍ കയറി. സമനിലക്കായി ഇന്ത്യ കിണഞ്ഞ് ശ്രമിച്ചെങ്കിലും ലാറ്റിനമേരിക്കക്കാര്‍ വഴങ്ങിയില്ല.

Money

തിരിച്ചുകയറി ഓഹരി വിപണി

സെന്‍സെക്സ് ഏകദേശം 700 പോയിന്റ് ആണ് മുന്നേറിയത്. 694 പോയിന്റ് നേട്ടത്തോടെ സെന്‍സെക്സ് 79,476ല്‍ വ്യാപാരം അവസാനിപ്പിച്ചു.

Published

on

വ്യാപാരത്തിന്റെ അന്ത്യ ഘട്ടത്തില്‍ വലിയ തോതില്‍ ഓഹരി വാങ്ങിക്കൂട്ടല്‍ നടന്നതിനു പിന്നാലെ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് ഏകദേശം 700 പോയിന്റ് ആണ് മുന്നേറിയത്. 694 പോയിന്റ് നേട്ടത്തോടെ സെന്‍സെക്സ് 79,476ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമുണ്ടായി. 217 പോയിന്റ് നേട്ടത്തോടെ നിഫ്റ്റി വീണ്ടും 24,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളില്‍ എത്തുകയായിരുന്നു.

ബാങ്കിങ്, മെറ്റല്‍ ഓഹരികളാണ് നിക്ഷേപകര്‍ കൂടുതല്‍ വാങ്ങിയത്. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ആക്സിസ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം കോള്‍ ഇന്ത്യ, അദാനി പോര്‍ട്സ്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി ഓഹരികള്‍ നഷ്ടത്തില്‍ ഓടി.

എന്നാല്‍ കഴിഞ്ഞ ദിവസം വ്യാപാരത്തിനിടെ സെന്‍സെക്സ് 1500 പോയിന്റ് ആണ് ഇടിഞ്ഞത്. ഒടുവില്‍ 940 പോയിന്റ് നഷ്ടത്തോടെ വ്യാപാരം അവസാനിക്കുകയായിരുന്നു.

വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് വിപണിയില്‍ കണ്ടത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടമായിരുന്നെങ്കിലും അവസാന നിമിഷത്തില്‍ തിരിച്ചുവരുകയായിരുന്നു.

 

 

Continue Reading

News

2036 ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ഇന്ത്യ

ഒളിമ്പിക്സിന് വേദിയാകുന്നതിലൂടെ യുവാക്കള്‍ക്ക് ഉണ്ടാകുന്ന അവസരങ്ങളും സാമൂഹിക സാമ്പത്തിക പുരോഗതിയും കണക്കിലെടുത്താണ് ആതിഥേയത്വം വഹിക്കാനുള്ള താല്പര്യം ഇന്ത്യ അറിയിച്ചത്.

Published

on

2036 ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ഇന്ത്യ. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് ഈ താല്പര്യം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ കത്തയച്ചു. കഴിഞ്ഞ മാസമാണ് കത്തയച്ചത്. ഒളിമ്പിക്സ്, പാരാലിമ്പിക്സ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ താത്പര്യമുണ്ടെന്നാണ് ഇന്ത്യ അറിയിച്ചത്. ഓഗസ്റ്റില്‍ ഇതുമായി ബന്ധപ്പെട്ട് ഐഒഎ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റിയുമായി ചര്‍ച്ച നടത്തിയിരുന്നു.

ഒളിമ്പിക്സിന് വേദിയാകുന്നതിലൂടെ യുവാക്കള്‍ക്ക് ഉണ്ടാകുന്ന അവസരങ്ങളും സാമൂഹിക സാമ്പത്തിക പുരോഗതിയും കണക്കിലെടുത്താണ് ആതിഥേയത്വം വഹിക്കാനുള്ള താല്പര്യം ഇന്ത്യ അറിയിച്ചത്. എന്നാല്‍, 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യയ്ക്ക് പുറമേ മെക്സിക്കോ, ഇന്തോനേഷ്യ, പോളണ്ട്, ഈജിപ്ത്, ദക്ഷിണ കൊറിയ തുടങ്ങി 10 രാജ്യങ്ങള്‍ ഇതിനോടകം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 

 

Continue Reading

kerala

ധ്രുവീകരണ ശ്രമങ്ങള്‍ മുളയിലേ നുള്ളണം

പൊലീസിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥ മേഖലയിലെ ആര്‍.എസ്.എസ് ബാന്ധവം മറ നീക്കിപ്പുറത്തുവരുന്ന ഘട്ടത്തിലെ ഈ നീക്കം അതീവ ഗൗരവതരവമാണ്.

Published

on

വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്’ എന്ന പേരില്‍ മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍മാരെ അംഗങ്ങളായി ചേര്‍ത്ത് വാട്‌സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ച സംഭവം ഞെട്ടലുളവാക്കുന്നതാണ്. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് ഗോപാലകൃഷ്ണന്‍ വിശദീകരിക്കുന്നതെങ്കിലും അംഗങ്ങളായി ചേര്‍ക്കപ്പെട്ട പലരും വിമര്‍ശനം ഉന്നയിച്ചതോടെയാണ് ഡിലീറ്റ് ചെയ്യുകയായിരുന്നവെന്നാണ് വ്യക്തമാക്കപ്പെടുന്നത്. പൊലീസിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥ മേഖലയിലെ ആര്‍.എസ്.എസ് ബാന്ധവം മറ നീക്കിപ്പുറത്തുവരുന്ന ഘട്ടത്തിലെ ഈ നീക്കം അതീവ ഗൗരവതരവമാണ്. ഗോപാലകൃഷ്ണണന്‍ അവകാശപ്പെടുന്നതുപോലെ ഗ്രൂപ്പ് ഹാക്ക് ചെയ്യപ്പെട്ടതാണെങ്കില്‍ പോലും നിരവധി ചോദ്യങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്. അദ്ദേഹം അറിയാതെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ ചേര്‍ത്തുണ്ടാക്കപ്പെടതാണെങ്കില്‍ ഗ്രൂപ്പിലെ അംഗങ്ങളെല്ലാം ഒരേ സമുദായത്തില്‍പ്പെട്ടതായി മാറിയതും ഇത്തരത്തിലൊരു പേരു തിരഞ്ഞെടുക്കപ്പെട്ടതും എങ്ങനെയെന്ന് അന്വേഷിച്ചുകണ്ടെത്തപ്പെടേണ്ടതുണ്ട്. മുന്‍ തിരുവനന്തപുരം കലക്ടറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് ദുരൂഹമായ രീതിയിലുണ്ടായ നടപടിയും ഇപ്പോഴത്തെ സംഭവത്തെ സാങ്കേതികതയുടെ പേരില്‍ എഴുതിത്തള്ളുന്നതിന് വിലങ്ങുതടിയായി നില്‍ക്കുകയാണ്. സംസ്ഥാനം പ്രളയത്തിന്റെ മഹാകെടുതികള്‍ അനുഭവിക്കുമ്പോള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലൂടെ അവശ്യ സാ ധനങ്ങള്‍ തല്‍ക്കാലം ശേഖരിക്കേണ്ടതില്ലെന്ന വീഡിയോ ഇറക്കിയ ശേഷം അവധിയില്‍ പോകുകയായിരുന്നു ഗോപാലകൃഷ്ണന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര് അവധിയൊഴിവാക്കി ജോലിയില്‍ പ്രവേശിക്കണമെന്ന സര്‍ക്കാറിന്റെ ഉത്തരവ് പുറത്തുവന്നതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ അവധിയില്‍ പോക്ക്.

സിവില്‍ സര്‍വീസ് എന്നത് സര്‍ക്കാര്‍ സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. സര്‍ക്കാറുകള്‍ രൂപപ്പെടുത്തിയെടുക്കുന്ന പദ്ധതികള്‍ ജനങ്ങളിലേക്കെത്തുന്നത് അവരിലൂടെയാണ്. മാത്രവുമല്ല ജനോപകാരപ്രദമായ പല പദ്ധതികളും രൂപപ്പെടുത്തിയെടുക്കുന്നതിലും അവര്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. പലപ്പോഴും വകുപ്പുകളും വകുപ്പ് മന്ത്രിമാരുമെല്ലാം പേരെടുക്കുന്നത് പ്രസ്തുതവകുപ്പിലെ ഉന്നത ഉദ്യോഗസ്തരുടെ മിടുക്ക് കൊണ്ടാണെന്നതും വസ്തുതയാണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ മതത്തിന്റെയും ജാതിയുടെയുമെല്ലാം പേരില്‍ കൂട്ടായ്മകള്‍ രൂപപ്പെടുത്തുകയും ധ്രുവീകരണ ചിന്തകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് എത്രമാത്രം അപകടകരമാണെന്ന് ഊഹിക്കാവുന്നതേയുള്ളു. ഒരു വിധത്തിലുള്ള വിവേചനങ്ങള്‍ക്കും സിവില്‍ സര്‍വീസുകാര്‍ അടിമപ്പെടരുതെന്ന നിര്‍ബന്ധമുളളതുകൊണ്ടാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കക്ഷിരാഷ് ട്രീയത്തിലുള്ള പങ്കാളിത്തം നിരോധിക്കപ്പെട്ടത്. രാജ്യത്തെ ഏതൊരു പൗരനുമുള്ളതുപോലെ ഇഷ്ടപ്പട്ട മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശം ഉദ്യോഗസ്ഥ വൃന്ദത്തിനുമുണ്ടെങ്കിലും സിവില്‍ സര്‍വീസിനെ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊ ന്നും ഹേതുവാക്കിമാറ്റാന്‍ നിയമം അനുവദിക്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ ഭരണഘടനയും നിയമങ്ങളുമാണ് അവര്‍ക്ക് മാര്‍ഗദര്‍ശിയാകേണ്ടത്. എന്നാല്‍ മഹത്തായ ഈ സങ്കല്‍പങ്ങളുടെയെല്ലാം മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പു റത്തുവന്നത് എന്ന കാര്യത്തില്‍ സംശയമില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദൗര്‍ഭാഗ്യകരമാ യ ഇത്തരം വാര്‍ത്തകള്‍ നിരന്തരമായി പുറത്തുവരാറുണ്ടെങ്കിലും അതിനെയെല്ലാം കോട്ടകെട്ടി കാത്ത പാരമ്പ ര്യമായിരുന്നു കേരളത്തിനുണ്ടായിരുന്നത്. തങ്ങളുടെ വിധേയത്വവും വിരോധവുമെല്ലാം മടിയും മറയുമില്ലാതെ തുറന്നുപ്രകടിപ്പിക്കുന്നതും അവരുടെ പ്രതിജ്ഞക്ക് കടക വിരുദ്ധമായി വിവിധ വിഭാഗങ്ങളോട് മമതയും വിദ്വേഷവും വെച്ചു പുലര്‍ത്തുന്നതുമെല്ലാം ഉത്തരേന്ത്യയില്‍ സര്‍ വസാധാരണമാണെങ്കില്‍ ഇപ്പോള്‍ കേരളവും അതേവഴിക്കു സഞ്ചരിക്കാന്‍ തുടങ്ങിയോ എന്ന് ഇത്തരം സംഭവങ്ങള്‍ നമ്മെ ആശങ്കപ്പെടുത്തുകയാണ്. ക്രമസമാധാനത്തിന്റെ ചുമതല വഹിച്ചിരുന്ന ഡി.ജി.പി ആര്‍.എസ്.എസ് മേധാവിയുമായി ചര്‍ച്ച നടത്തിയെതും തൃശൂര്‍ പുരം കല ക്കുന്നതിന് ഇതേ ഉദ്യോഗസ്ഥന്‍ ശ്രമം നടത്തിയെന്ന റിപ്പോര്‍ട്ടുമെല്ലാം ഈ ആശങ്കകള്‍ക്ക് ബലം നല്‍കുന്നതാണ്. ഉദ്യോഗസ്ഥ തലത്തില്‍ മാത്രമല്ല, പൊതു സമൂഹത്തിലും ഇത്തരം ധ്രുവീകരണ ശ്രമങ്ങള്‍ക്ക് ആര്‍.എസ്.എസ് കിണഞ്ഞു ശ്രമിക്കുന്ന ഈ അഭിശപ്തമായ കാലത്ത് അതിനെയെല്ലാം തിരിച്ചറിഞ്ഞ് തടയിടേണ്ട ഭരണകൂടവും ഇതേ പാതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നത് മറ്റൊരുയാഥാര്‍ത്ഥ്യമാണ്. എ.ഡി.ജി.പിയുടെ ആര്‍.എസ്.എസ് കൂടിക്കാഴ്ച്ചയെ നിസാരവല്‍ക്കരിക്കുകയും, ആര്‍.എസി.എസിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് സംസ്ഥാനത്ത് പൂരംകലക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ലെന്ന് വാദിക്കുകയും, കൊടകര കുഴല്‍പണകേസില്‍ ബി.ജെ.പി നേതൃത്വത്തെ ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടുത്തി യെടുത്തതുമെല്ലാം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഈ ധ്രുവീകരണ ശ്രമങ്ങള്‍ക്ക് വെള്ളവും വളവും നല്‍കിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഏറെ ഖേദകരം.

Continue Reading

Trending