kerala
താനൂര്‍ കസ്റ്റഡി കൊലപാതകം; തെളിവുകള്‍ കണ്മുന്നിലുണ്ടായിട്ടും സര്‍ക്കാരെന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് പി കെ നവാസ്
പ്രതികളായ ഡാന്‍സാഫ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ എസ്.പി വക്കീലിനെ വെച്ച ശബ്ദരേഖ പുറത്ത് വന്നിട്ടും എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ എസ്.പിയെ സംരക്ഷിച്ചു പോരുന്നത്? അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം അട്ടിമറിക്കുന്നതിന്റെ തെളിവുകള്‍ കണ്മുന്നിലുണ്ടായിട്ടും സര്‍ക്കാരെന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. പ്രതികളായ ഡാന്‍സാഫ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ എസ്.പി വക്കീലിനെ വെച്ച ശബ്ദരേഖ പുറത്ത് വന്നിട്ടും എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ എസ്.പിയെ സംരക്ഷിച്ചു പോരുന്നത്? അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
മലപ്പുറം എസ്.പിയും അദ്ദേഹത്തിന്റെ ‘ഡാന്‍സാഫ്’ എന്ന ഗുണ്ടാ സംഘവും ചേര്‍ന്ന് താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം അട്ടിമറിക്കുന്നതിന്റെ നഗ്നമായ തെളിവുകള്‍ കണ്മുന്നിലുണ്ടായിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നത്?
പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് നശിപ്പിക്കാന്‍ എസ്.പി നടത്തിയ ഇടപെടല്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍ തന്നെ തുറന്നു പറഞ്ഞിട്ടും എന്തുകൊണ്ടാണ് യാതൊരു നടപടികളുമില്ലാതെ ഈ വ്യക്തി ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നത്?
പ്രതികളായ ഡാന്‍സാഫ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ എസ്.പി വക്കീലിനെ വെച്ച ശബ്ദരേഖ പുറത്ത് വന്നിട്ടും എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ എസ്.പിയെ സംരക്ഷിച്ചു പോരുന്നത്?
തന്നെ ചതിച്ച് പ്രതിയാക്കുകയാണ് SPയെന്ന് താനൂര്‍ പോലീസ് SI കൃഷ്ണലാല്‍ കൈകുപ്പി കരഞ്ഞ് പറഞ്ഞിട്ടും എന്താണ് അധികാരികള്‍ക്ക് അനക്കം ഇല്ലാത്തത് ?
മലപ്പുറം എസ്.പിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഇത്ര വലിയ ബന്ധമെന്താണ്?
ഇദ്ദേഹത്തോടൊപ്പം ചാര്‍ജെടുത്ത മറ്റു ജില്ലകളിലെ എസ്.പിമാരെ സ്ഥലം മാറ്റിയ മുഖ്യമന്ത്രി എന്തുകൊണ്ടാണ് മലപ്പുറം എസ്.പി സുജിത് ദാസിനെ മാത്രം സ്ഥലം മാറ്റാതെ സംരക്ഷിക്കുന്നത് ?
മലപ്പുറം എസ്.പി പിണറായി വിജയനെ ‘അങ്കിള്‍’ എന്നാണത്രെ വിളിക്കുന്നത്..! അതുകൊണ്ടാണോ പോലീസ് നിയമചട്ടങ്ങളെ അട്ടിമറിച്ച് ഈ ക്രിമിനല്‍ എസ്.പി സ്വയം രാജാവായി വാഴുന്നത്?
ചോദ്യം ചെയ്യുന്നവരെ വേട്ടയാടിയും സ്വന്തക്കാര്‍ക്ക് കേരളത്തെ കീറിമുറിക്കാന്‍ അനുമതി നല്‍കിയും ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ എന്തുകൊണ്ടാണ് പൊതുമനസ്സിങ്ങനെ ശബ്ദമില്ലാത്തവരായി നില്‍ക്കുന്നത്?
കൃത്യമായ അജണ്ടകളുള്ള, നിയമവിരുദ്ധമായ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്കിയ മലപ്പുറം എസ്.പി സുജിത് ദാസിനെ ഈ കേസിന്റെ സത്യസന്ധമായ അന്വേഷണത്തിന് വേണ്ടിയെങ്കിലും മാറ്റി നിര്‍ത്താന്‍ കേരളത്തിന്റെ ആഭ്യന്തരം വാഴുന്ന മുഖ്യമന്ത്രിക്കാകുന്നില്ലങ്കില്‍, അതിനുമാത്രം മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനകാന്‍ ഈ എസ്.പിക്ക് പിന്നില്‍ സര്‍ക്കാരിന്റെ മറകള്‍ ഇനി എന്തൊക്കെയുണ്ട്?
ഈ മാസം ആദ്യവാരത്തില്‍ ചേര്‍ന്ന ജില്ലാ പോലീസ് മീറ്റിംഗില്‍ ‘എന്നെ പ്രതിപക്ഷത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല ഞാന്‍ മലപ്പുറത്ത് തന്നെ കാണുമെന്ന് ‘ സുജിത്ദാസ് വെല്ലുവിളിക്കുമ്പോള്‍ തന്റെ മേലുദ്യോഗസ്ഥര്‍ക്കെതിരെ ചില തെളിവുകള്‍ കയ്യിലെ ലാപ്പ് ടോപ്പിലുണ്ട്, അത്കൊണ്ട് തന്നിലേക്ക് ഒരന്വേഷണവും വരില്ല എന്ന ധാരണയുടെ അഹങ്കാരത്തിലാണോ ?
താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലയില്‍ ഒളിവില്‍ കഴിയുന്ന നാല് ഡാന്‍സാഫ്കാരെ ഇരുട്ടില്‍ തപ്പുന്ന അന്വേഷണ സംഘത്തോട് ഒന്ന് മാത്രമേ പറയാനൊളളൂ Dysp ബെന്നിയുടെയും SP യുടെയും വാട്ട്സ്ആപ്പ് കോളുകള്‍ പരിശോധിച്ചാല്‍ തീരാവുന്നതേ ഒള്ളൂ ഈ ഒളിച്ച്കളി.
നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടരും.
പി.കെ നവാസ്
kerala
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്
കേസില്‍ അറസ്റ്റിലായ വില്‍സണ്‍, മുകേഷ്, രഞ്ജിത്ത് വാര്യര്‍ എന്നിവരെ അഞ്ചുദിവസത്തേക്ക് വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തു

ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്. കേസില്‍ അറസ്റ്റിലായ വില്‍സണ്‍, മുകേഷ്, രഞ്ജിത്ത് വാര്യര്‍ എന്നിവരെ അഞ്ചുദിവസത്തേക്ക് വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തു. കേസിലെ ഒന്നാം പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന് ശേഖര്‍ കുമാറുമായി ചേര്‍ന്ന് പ്രതികള്‍ പണം തട്ടാന്‍ ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്
പിടിയിലായ പ്രതികള്‍ കൂടുതല്‍ പേരില്‍ നിന്ന് പണം തട്ടിയിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. കേസിലെ മൂന്നാം പ്രതി മുകേഷ് മുരളി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നിരവധി അനധികൃത ഇടപാടുകള്‍ നടത്തിയതായും വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരാണ് കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ വിലാസം തട്ടിപ്പ് സംഘത്തിന് കൈമാറിയതെന്നും വിജിലന്‍സ് പറഞ്ഞു. ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ ഉടന്‍ ചോദ്യം ചെയ്യില്ല.
kerala
മെസ്സിയുടെും സംഘത്തിന്റെയും കേരള സന്ദര്‍ശനം; വെട്ടിലായി മന്ത്രിയും സ്പോണ്‍സറും
സ്പോണ്‍സറായ ആന്റോ അഗസ്റ്റിന് ആദ്യം പറഞ്ഞത് സന്ദര്‍ശന തീയതി കിട്ടിയാലേ പണമടക്കാനാവൂ എന്നാണ്

മെസ്സിയുടെും സംഘത്തിന്റെയും കേരള സന്ദര്‍ശനത്തില്‍ വ്യക്തത വരുത്താതെ കായിക മന്ത്രിയും സ്പോണ്‍സറും. സ്പോണ്സര് പണമടച്ചാല്‍ ടീം വരുമെന്നാണ് മന്ത്രി വി. അബ്ദുറഹ്മാന്റെ വാദം. സ്പോണ്‍സറായ ആന്റോ അഗസ്റ്റിന് ആദ്യം പറഞ്ഞത് സന്ദര്‍ശന തീയതി കിട്ടിയാലേ പണമടക്കാനാവൂ എന്നാണ്. പിന്നീട് പണമടച്ചെന്നും എത്രയെന്ന് പറയാനാവില്ലെന്നും തിരുത്തി പറഞ്ഞു.
മെസ്സി വരില്ല എന്ന് പറയാന്‍ തനിക്ക് കഴിയില്ല. വരുമോ എന്ന് പറയേണ്ടത് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനാണ്. താനുമായാണ് എഗ്രിമെന്റ് വെച്ചത്. ഇതുവരെ കാര്യങ്ങള്‍ കൃത്യമായാണ് പോവുന്നത്. വരുമോ എന്നതില്‍ അന്തിമ തീരുമാനം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റേതാണ്- ആന്റോ പറഞ്ഞു.
kerala
ഗര്‍ഭിണിയായ ഭാര്യക്ക് മുന്പില് ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി യുവാവ് മരിച്ചു
കയറി നിന്ന സ്റ്റൂള് ഒടിഞ്ഞുവീണ് കയര്‍ മുറുകുകയായിരുന്നു.

ഗര്‍ഭിണിയായ ഭാര്യക്ക് മുന്പില് ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി യുവാവ് മരിച്ചു. കണ്ണൂര്‍ തായെതെരു സ്വദേശി സിയാദാണ് മരിച്ചത്. ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പേടിപ്പിക്കാന്‍ കഴുത്തില്‍ കയറിടുകയായിരുന്നു. പിന്നാലെ കയറി നിന്ന സ്റ്റൂള് ഒടിഞ്ഞുവീണ് കയര്‍ മുറുകുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ സിയാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഓട്ടോ െ്രെഡവറായ സിയാദ് രണ്ട് കുട്ടികളുടെ പിതാവാണ്.
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍
-
india3 days ago
‘സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; ഇന്ത്യക്ക് കത്തയച്ച് പാകിസ്ഥാന് ജലമന്ത്രാലയം
-
india2 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
യുവഅഭിഭാഷകയെ മര്‍ദിച്ച സംഭവം; അഡ്വ. ബെയ്ലിന് ദാസിനെ വിലക്കി ബാര്‍ കൗണ്‍സില്‍
-
india3 days ago
തദ്ദേശീയ ഡ്രോണ്‍ കില്ലര്‍ ‘ഭാര്‍ഗവാസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ