Connect with us

Video Stories

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം അവതാളത്തില്‍

Published

on

തദ്ദേശസ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിന് ഏറ്റവും ശക്തമായ ഇടപെടലുകള്‍ നടന്ന കാലഘട്ടമാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ അഞ്ച് വര്‍ഷ കാലയളവ്. പദ്ധതി നിര്‍വ്വഹണത്തില്‍ð ഏറെ പുരോഗതി കൈവരിക്കുന്നതിനൊപ്പം നിരവധി പരീക്ഷണങ്ങളും ഈ ഘട്ടത്തില്‍ð നടന്നിരുന്നു. കമ്പ്യൂട്ടര്‍വല്‍ക്കരണത്തിലൂടെയും പുതിയ തസ്തിക സൃഷ്ടിച്ചതിലൂടെയും സേവനം ലളിതമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള നിരന്തര പരിശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ð ഇതിനെയെല്ലാം ഒറ്റയടിക്ക് പിന്നോക്കം വലിക്കുന്ന സമീപനമാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഇടതുപക്ഷ സര്‍ക്കാറില്‍ നിന്നുണ്ടായിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് നേതൃത്വം നല്‍കുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പ്രവര്‍ത്തനം താളം തെറ്റിയതും പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിരന്തരം വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കേണ്ട വികേന്ദ്രീകരണാസൂത്രണ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കാര്യശേഷി കുറഞ്ഞതും വ്യാപകമായ ഉദ്യോഗസ്ഥ സ്ഥലം മാറ്റവും ഒഴിഞ്ഞുകിടക്കുന്ന തസ്തികള്‍ നികത്താന്‍ വൈകുന്നതുമെല്ലാം തദ്ദേശസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒപ്പം വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുള്ള മോശം ബന്ധവും സ്തംഭനത്തിന് കാരണമാകുന്നു. ഏറ്റവുമൊടുവില്‍ð സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്ക് പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണത്തില്‍ð കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയുള്ള ഏറ്റവും ദയനീയ സ്ഥിതിയിലാണിപ്പോഴുള്ളത്. പദ്ധതി പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചുവെങ്കിലും സര്‍ക്കാറിന്റെ അനാവശ്യ നടപടിക്രമങ്ങള്‍ മൂലമുണ്ടായ തടസ്സങ്ങള്‍ അതേപടി തുടരുകയാണ്.

ഇക്കഴിഞ്ഞ നവംബര്‍ അവസാനം വരെയുള്ള കണക്ക് പ്രകാരം ഗ്രാമപഞ്ചായത്തുകള്‍ 16.25 ശതമാനം തുകയാണ് ചെലവഴിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് 11.28%, ജില്ലാപഞ്ചായത്ത് 7.19%, മുനിസിപ്പാലിറ്റി 9.35%, കോര്‍പ്പറേഷന്‍ 7.34% എന്നിങ്ങനെയാണ് തുക ചെലവഴിച്ചത്. സ്പിðഓവര്‍ തുക ഇതില്‍ð ഉള്‍പ്പെട്ടിട്ടില്ല. ഇത് കൂടി കണക്കാക്കുമ്പോള്‍ ശതമാനം ഇനിയും താഴോട്ട് വരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തദ്ദേശ തെരഞ്ഞെടുപ്പ് ഇടക്ക് വന്നിട്ടു പോലും ഇതേസമയം ഗ്രാമപഞ്ചായത്തുകള്‍ 23.14 ശതമാനവും ബ്ലോക്ക് പഞ്ചായത്ത് 19.49%, ജില്ലാ പഞ്ചായത്ത് 17.32%, മുനിസിപ്പാലിറ്റി 20.43%, കോര്‍പ്പറേഷന്‍ 15.13% എന്നിങ്ങനെ തുക ചെലവഴിച്ചിരുന്നു. 2014-15ലും 2013-14ലും ഇതേ സമയത്ത് 30 ശതമാനത്തിന് മുകളിലായിരുന്നു പദ്ധതി ചെലവ്. നാല് മാസം മാത്രമാണ് പദ്ധതി പൂര്‍ത്തീകരണത്തിന് അവശേഷിക്കുന്നത്. അതിനിടെ പതിമൂന്നാം പഞ്ചവത്സര പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങളും എല്ലാ തലങ്ങളിലും ആരംഭിക്കേണ്ടതുണ്ട്. ഇത്തവണ ഈ അവസ്ഥ തുടര്‍ന്നാല്‍ð പദ്ധതി നിര്‍വ്വഹണം അമ്പത് ശതമാനത്തിലെത്താന്‍ തന്നെ ഏറെ പ്രയാസപ്പെടും.

സര്‍ക്കാര്‍ നടപടിക്രമങ്ങളില്‍ വരുത്തിയ കാലതാമസവും ഗുരുതരവീഴ്ചകളും പരസ്പര വിരുദ്ധമായ ഉത്തരവുകളുമാണ് ഈ വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനത്തെ താളം തെറ്റിച്ചത്. പുതിയ സര്‍ക്കാര്‍ വന്ന ശേഷം 2016-17 വാര്‍ഷിക പദ്ധതി സംബന്ധിച്ച വ്യക്തതവരുത്താന്‍ ഏറെ സമയമെടുത്തു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാനകാരണം. അതൊടൊപ്പം നിലവിലുള്ള മാര്‍ഗ്ഗരേഖ പ്രാകരം തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ പദ്ധതികളെ തകിടം മറിക്കുന്ന രീതിയിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി അന്തിമമാക്കിയിട്ടും അംഗീകാരം ലഭ്യമാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ മൂന്ന് മാസത്തോളം അനിശ്ചിതത്വത്തിലായിരുന്നു. തുടക്കത്തില്‍ð ജൂലൈ 31നകം അംഗീകാരം നേടണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും പദ്ധതി തയ്യാറാക്കുന്നതിനുള്ള തുക സോഫ്റ്റ് വെയറിന് നല്‍കുന്നതിനോ പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിനുള്ള ജില്ലാ ആസൂത്രണസമിതികളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതിനോ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ സര്‍ക്കാര്‍ പുറത്തിറക്കിയ 2016-17 വാര്‍ഷിക പദ്ധതി സംബന്ധിച്ച മാര്‍ഗ്ഗ രേഖ പ്രകാരമാണ് തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസം പിന്നിട്ടിട്ടും ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാത്ത സാഹചര്യത്തില്‍ð പദ്ധതിക്ക് അന്തിമ രൂപം നല്‍കുന്നതിനുള്ള നടപടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ബജറ്റ് വകയിരുത്തല്‍ð പ്രകാരം പദ്ധതിക്ക് അന്തിമ രൂപം നല്‍കി അംഗീകാരത്തിനുള്ള നടപടികളിലേക്ക് നീങ്ങുന്നതിനിടെയാണ് ജൂണ്‍ 30ന് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കുന്നത്. ഇതു പ്രകാരം ഉദ്പാദന മേഖലക്ക് 20 ശതമാനം മാലിന്യസംസ്‌കരണത്തിന് 10%, വയോജന സൗഹൃദ പദ്ധതികള്‍ക്ക്് 5% എന്നിങ്ങനെ അനിവാര്യ തുക വകയിരുത്തണമെന്ന് നിര്‍ദ്ദേശിച്ചു. ഇതോടെ പദ്ധതി ഇതിനനുസരിച്ച് പൂര്‍ണ്ണമായും മാറ്റേണ്ട സ്ഥിതിയായി. പിന്നീട് ജൂലൈ 13ന് ചേര്‍ന്ന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഉദ്പാദനമേഖലക്കുള്ള നിര്‍ബന്ധിത വകയിരുത്തല്‍ð 20 ശതമാനം എന്നത് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് 10 ശതമാനമാക്കി കുറക്കുകയുണ്ടായി. നേരത്തെയുള്ള മാര്‍ഗ്ഗ രേഖ പ്രകാരം വനിതകള്‍ക്ക് 10%, വൃദ്ധര്‍-കുട്ടികള്‍-ഭിന്നശേഷിയുള്ളവര്‍ക്ക് എന്നിവര്‍ക്കായി 5% എന്നിങ്ങനെയാണ് നിര്‍ബന്ധിത വകയിരുത്തലായി നിശ്ചയിച്ചിട്ടുള്ളത്. പുതിയ ഉത്തരവ് പ്രകാരം ഇതിന് പുറമെ വിവിധ മേഖലകളിലേക്കായി 35% തുക കൂടി നിര്‍ബന്ധിത വകയിരുത്തലായി നിശ്ചയിച്ചതോടെ ആകെ 50 ശതമാനം ഇത്തരത്തില്‍ð നീക്കി വെക്കേണ്ടി വന്നു. പുറമെ അംഗനവാടി പോഷകാഹാരം, അംഗനവാടി പ്രവര്‍ത്തകരുടെ വര്‍ദ്ധിപ്പിച്ച വേതനം, എസ്.എസ്.എ വിഹിതം, പി.എം.എ.വൈ വിഹിതം എന്നിവക്ക് കൂടി അനിവാര്യമായി തുക നീക്കിവെക്കേണ്ടതുണ്ട്. വേണ്ടത്ര ചര്‍ച്ചകള്‍ നടക്കാതെയാണ് മാര്‍ഗ്ഗരേഖയില്‍ð മാറ്റങ്ങള്‍ വരുത്തിയത്. ഇതോടെ നേരത്തെ തയ്യാറാക്കിയ പല പദ്ധതികളും ഉപേക്ഷിച്ചാണ് തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി അംഗീകാരത്തിനായി സമര്‍പ്പിച്ചത്.

ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും മുന്‍ വര്‍ഷത്തെ അവശേഷിക്കുന്ന തുക ഇതേവരെ ധനകാര്യവകുപ്പ് കണക്കാക്കി നല്‍കിയിട്ടില്ല. മുന്‍കാലങ്ങളില്‍ð മെയ് മാസത്തില്‍ð തന്നെ തുക സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നതും സോഫ്റ്റ് വെയറില്‍ð ലഭ്യമാക്കിയിരുന്നതുമാണ്. ഇതുകൂടി ചേര്‍ത്താണ് പുതിയ പദ്ധതി തയ്യാറാക്കിയിരുന്നത്. ഇത്തവണ മുന്‍ വര്‍ഷത്തെ പദ്ധതികള്‍ തുടരുകയും ഈ വര്‍ഷത്തെ തുക മാത്രം സോഫ്റ്റ് വെയറില്‍ð ലഭ്യമാകുന്ന സ്ഥിതിയുമാണുണ്ടായത്. ഇത്തരമൊരു വീഴ്ച ഇതാദ്യമായാണുണ്ടാകുന്നത്. വന്‍തുകയുടെ വികസന പദ്ധതികളാണ് ഇതിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നഷ്ടമായത്. മുന്‍ വര്‍ഷത്തെ അവശേഷിക്കുന്ന തുക സംബന്ധിച്ച് ധനകാര്യ വകുപ്പില്‍ð നിന്നുള്ള ഉത്തരവ് ലഭിക്കാത്തതാണ് തുടക്കത്തില്‍ð പദ്ധതിക്കായുള്ള സുലേഖ സോഫ്റ്റ് വെയര്‍ തുറക്കുന്നതിന് വരെ തടസ്സമായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വ്യക്തമാക്കിയിരുന്നത്. ഇത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ നിരന്തര മുറവിളിക്ക് ശേഷം 2016 ജൂലൈ 21ന് (ആര്‍.ടി)6146/2016 നമ്പറായി ധനകാര്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതില്‍ð വ്യാപകമായ തെറ്റുകള്‍ കടന്ന് കൂടിയിട്ടുള്ളതിനാല്‍ ഇത് പ്രകാരം നടപടി സ്വീകരിക്കാന്‍ ഐ.കെ.എം തയ്യാറായി. ട്രഷറി കണക്കുകളുടെ അടിസ്ഥാനത്തില്‍ ധനകാര്യവകുപ്പ് തയ്യാറാക്കിയ ഉത്തരവില്‍ð യഥാര്‍ത്ഥ കണക്കുമായി കോടികളുടെ വ്യത്യാസമാണുള്ളത്. ഇത് സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങള്‍ പരാതിപ്പെട്ടപ്പോഴാണ് വകുപ്പിന് അബദ്ധം ബോധ്യമായത്. പിന്നീട് മാസങ്ങളെടുത്തിട്ടും ഇതേവരെ കണക്ക് ശരിയാക്കാന്‍ സാധിച്ചില്ല. ലോകബാങ്ക് വിഹിതം അനുവദിക്കുന്നതിലും മാസങ്ങളുടെ കാലതാമസമാണ് വരുത്തിയത്. പിന്നീട് രണ്ട് ഘട്ടമായി തുക അനുവദിച്ചു. അതില്‍ð രണ്ടാം ഘട്ടം തുക നവംബര്‍ അവസാനത്തിലാണ് അനുവദിച്ചത്. ഇത് പ്രകാരം പദ്ധതിയില്‍ð ഇനിയും മാറ്റം വരുത്തേണ്ടതുണ്ട്. പെര്‍ഫോമന്‍സ് ഗ്രാന്റായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ð തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച തുകയും ലഭ്യമായിട്ടില്ല. ഇത് ലഭിക്കുമോയെന്ന കാര്യത്തില്‍ ഇതേവരെ വ്യക്തത വരുത്തിയിട്ടുമില്ല. നടപ്പുവര്‍ഷത്തെ പദ്ധതി വിഹിതത്തിന്റെ രണ്ടാം ഗഡുവിനൊപ്പം ജൂലൈ മാസത്തില്‍ തന്നെ സ്പിðഓവര്‍ തുക ട്രഷറിയില്‍ð ലഭ്യമാക്കുമെന്ന് 2015ð ഉത്തരവിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതും പൂര്‍ണ്ണമായും അട്ടിമറിക്കപ്പെട്ടിരിക്കയാണ്. നാല് മാസം കഴിഞ്ഞിട്ടും തുക കണക്കാക്കി നല്‍കുന്നതിന് പോലും ധനകാര്യ വകുപ്പിന് സാധിച്ചിട്ടില്ല. സ്പിðഓവര്‍ പദ്ധതി ഭേദഗതി കൂടാതെ അതേപടി തുടരാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഇതിനുള്ള തുക നടപ്പുവര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്ന് വിനിയോഗിക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ð സ്പിðഓവര്‍ പ്രവൃത്തികള്‍ക്ക് ഇത്തവണത്തെ തുക വിനിയോഗിക്കുന്ന സാഹചര്യത്തില്‍ð നടപ്പു വര്‍ഷത്തെ പദ്ധതികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ തുക എവിടെനിന്ന് കണ്ടെത്തുമെന്ന കാര്യത്തില്‍ð വ്യക്തതയില്ല. നടപ്പുവര്‍ഷത്തെ പദ്ധതിയും സ്പിðഓവര്‍ പദ്ധതികളും വേഗതയില്‍ð പൂര്‍ത്തീകരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ ഗുരുതര പ്രതിസന്ധിയാണ് നേരിടുക. ഇത് മുന്നില്‍ðകണ്ട് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ആശങ്കയിലാണുള്ളത്.

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട പരാതികളും ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം പരിഗണിച്ച് തീര്‍പ്പാക്കുന്നത് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ്. ഇതിന്റെ പ്രവര്‍ത്തനവും താളം തെറ്റിയിരിക്കയാണ്. ആഴ്ചയിലും രണ്ടാഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും സി.സി. ചേര്‍ന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മൂന്നാഴ്ചയിലൊരിക്കലായി ചുരുങ്ങിയിട്ടുണ്ട്. നിശ്ചയിച്ച യോഗം മാറ്റി വെക്കുന്നതും പതിവാണ്. തദ്ദേശ സ്ഥാനപങ്ങള്‍ നല്‍കുന്ന കത്തുകള്‍ കമ്മിറ്റി പരിഗണയിലെത്തുന്നതിനും കാലതാമസം നേരിടുന്നുണ്ട്. സി.സി.തീരുമാനങ്ങള്‍ 48 മണിക്കൂറിനകം വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിരുന്നതാണ്. ഇപ്പോള്‍ ആഴ്ചയിലേറെ പിന്നിട്ട ശേഷമാണ് സൈറ്റില്‍ð തീരുമാനമെത്തുന്നത്.

പദ്ധതി പ്രവര്‍ത്തനത്തിലെ പാളിച്ചകള്‍ നേരത്തെ വിലയിരുത്തി മുന്നോട്ട് നീങ്ങാന്‍ സര്‍ക്കാറിന് സാധിക്കണമായിരുന്നു. എന്നാല്‍ð വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രണ്ട് തട്ടില്‍ നില്‍ക്കുന്നതും ധനകാര്യവകുപ്പില്‍ നിന്നും യഥാസമയം ഉത്തരവുകള്‍ ലഭ്യമാക്കാന്‍ സാധിക്കാത്തതുമെല്ലാം പ്രതിസന്ധികളുടെ ആഴം കൂട്ടുകയാണ്. സര്‍ക്കാറിന്റെ മെല്ലെപോക്ക് നയവും അപ്രായോഗികമായ ഉത്തരവുകളും മൂലം പ്രേദേശിക സര്‍ക്കാര്‍ വഴി നടപ്പാക്കേണ്ട കോടികളുടെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളാണ് അവതാളത്തിലാകുന്നത്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ഈ സാമ്പത്തിക വര്‍ഷത്തോടെ അവാസനിക്കുകയാണ്. പതിമൂന്നാം പഞ്ചവത്സര പദ്ധതികളുടെ ആസൂത്രണ പ്രക്രിയയും പരിശീലനങ്ങളും ഇതിനകം ആരംഭിക്കേണ്ടതാണ്. ഇവ പൂര്‍ത്തീകരിച്ച ശേഷം ജനുവരിയിലെങ്കിലും പദ്ധതി രൂപീകരണ പ്രക്രിയയിലേക്ക് കടക്കേണ്ടതുണ്ട്. എന്നാല്‍ð ഇക്കാര്യത്തിലും മെല്ലെപ്പോക്ക് നയമാണ് സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. ഇത് തുടര്‍ന്നാല്‍ð വരുന്ന വാര്‍ഷിക പദ്ധതിക്കും ഇതേ ഗതിയാണുണ്ടാവുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Video Stories

ഷാൻ വധക്കേസ്; പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌ പ്രവർത്തകൻ അറസ്റ്റിൽ

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്.

Published

on

ഷാന്‍ വധക്കേസില്‍ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌  പ്രവർത്തകൻ അറസ്റ്റിൽ. ആലപ്പുഴ പറവൂർ വടക്ക് ദേവസ്വം വെളി വീട്ടിൽ എച്ച്. ദീപക്കിനെയാണ് (44) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഒളിവിൽ പോകാൻ വേണ്ട സഹായം ചെയ്തതിനാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.

കൊലക്കേസിലെ അഞ്ച്‌ പ്രതികളുടെയും ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന്‍റെ അപ്പീലിലായിരുന്നു ഹൈക്കോടതി നടപടി. കേസിലെ മറ്റ് 5 പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്. 19ന് രാവിലെ ബിജെപി നേതാവ് രൺജീത് ശ്രീനിവാസും കൊല്ലപ്പെട്ടു. പിന്നാലെ തന്നെ അന്വേഷണം നടത്തി രണ്ട് കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഒന്നര വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയാണ്. അതേസമയം, ബി.ജെ.പി നേതാവ് രൺജീത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് മുഴുവൻ കൂട്ടവധശിക്ഷ വിധിച്ചിരുന്നു.

Continue Reading

Trending