Connect with us

Video Stories

ചെല്‍സി കീഴടക്കി സിറ്റി

Published

on

 

ലണ്ടന്‍: നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ അവരുടെ കളിമുറ്റത്ത് മുട്ടുകുത്തിച്ച മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആധിപത്യം തുടരുന്നു. കളിയുടെ എല്ലാ മേഖലകളിലും ആതിഥേയരെ പിന്നിലാക്കിയ സിറ്റി 67-ാം മിനുട്ടില്‍ കെവിന്‍ ഡിബ്രുയ്‌നെ നേടിയ ഗോളിലാണ് സീസണിലെ ആറാം ജയം സ്വന്തമാക്കിയത്. പരിശീകലനെന്ന നിലയില്‍ പെപ് ഗ്വാര്‍ഡിയോള സ്റ്റാംഫഡ് ബ്രിഡ്ജില്‍ നേടിയ ആദ്യ വിജയമാണിത്. മറ്റൊരു മത്സരത്തില്‍ നാച്ചോ മോണ്‍റിയല്‍, അലക്‌സ് ഇവോബി എന്നിവരുടെ ഗോളില്‍ ബ്രൈറ്റന്‍ ആന്റ് ഹോവ് ആല്‍ബിയോണിനെ വീഴ്ത്തി ആര്‍സനല്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്കു മുന്നേറി. സ്വന്തം ഗ്രൗണ്ടില്‍ ബേണ്‍ലിയെ നേരിട്ട എവര്‍ട്ടന്‍ സീസണിലെ നാലാം പരാജയം ഏറ്റുവാങ്ങി.
പുതിയ സീസണില്‍ മിന്നും ഫോമിലുള്ള മാഞ്ചസ്റ്റര്‍ സിറ്റി കരുത്തരായ എതിരാളികള്‍ക്ക് നിലയുറപ്പിക്കാന്‍ ഇടനല്‍കാതെയുള്ള ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെച്ചാണ് അര്‍ഹിച്ച വിജയം പിടിച്ചെടുത്തത്. അതിവേഗ ഫുട്‌ബോളുമായി കളംനിറഞ്ഞ സിറ്റി പലതവണ ഗോളിനടുത്തെത്തിയെങ്കിലും പ്രതിരോധത്തിന്റെ മികവില്‍ ഒരു മണിക്കൂറിലധികം സമയം ഗോള്‍ വഴങ്ങാതെ ചെല്‍സി പിടിച്ചു നിന്നു. ആക്രമണത്തിലെ പ്രധാനിയായ അല്‍വാരോ മൊറാട്ട 37-ാം മിനുട്ടില്‍ പരിക്കു കാരണം കളംവിട്ടത് നീലപ്പടക്ക് ക്ഷീണമായപ്പോള്‍, സെര്‍ജിയോ അഗ്വേറോയുടെ അഭാവത്തില്‍ ആക്രമണം നയിച്ച ലിറോയ് സാനെ – ഗബ്രിയേല്‍ ജീസസ് – റഹീം സ്റ്റര്‍ലിങ് ത്രയം ആതിഥേയര്‍ക്ക് പലപ്പോഴും വെല്ലുവിളി സൃഷ്ടിച്ചു.
67-ാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസില്‍ നിന്ന് റിട്ടേണ്‍ പാസ് സ്വീകരിച്ച ബോക്‌സിനു പുറത്തുനിന്ന് തൊടുത്ത ലോങ് റേഞ്ചറിലൂടെയാണ് ഡിബ്രുയ്‌നെ മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍ നേടിയത്. ആേ്രന്ദ ക്രിസ്റ്റിയന്‍സന്‍ നയിച്ച പ്രതിരോധത്തിന്റെ മികവും ഗോള്‍കീപ്പര്‍ തിബോട്ട് കോര്‍ട്വയുടെ അസാമാന്യ പ്രകടനവും ചെല്‍സിയെ കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്നു രക്ഷിച്ചു.
17-ാം മിനുട്ടില്‍ ബോക്‌സിലെ അനിശ്ചിതത്വത്തിനിടെ ആര്‍സനലിന്റെ മൂന്നാം ശ്രമത്തിനിടെയാണ് മോണ്‍റിയല്‍ ആദ്യ ഗോള്‍ നേടിയത്. 56-ാം മിനുട്ടില്‍ പ്രതിരോധം ഭേദിച്ച വണ്‍ടച്ച് പാസുകള്‍ക്കൊടുവില്‍ അലക്‌സി സാഞ്ചസിന്റെ ബാക്ക്ഹീല്‍ പാസ് സ്വീകരിച്ച് അലക്‌സ് ഇവോബി പട്ടിക പൂര്‍ത്തിയാക്കി.
ഏഴ് മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയും യുനൈറ്റഡുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. 14 പോയിന്റോടെ ടോട്ടനം ഹോട്‌സ്പര്‍ നാലും 13 പോയിന്റോടെ ചെല്‍സി, ആര്‍സനല്‍ ടീമുകള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുമാണ്.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending