തിരുവനന്തപുരം: സിപിഐഎം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസംഗത്തില്‍ അന്വേഷണം നടത്തും. ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘത്തിന് അനഷേണ ചുമതല നല്‍കി. കോടിയേരി പയ്യന്നൂരില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം പരിശോധിക്കും. ഡിജിപിയുടെ നിര്‍ദേശപ്രകാരം പ്രത്യേക പൊലീസ് സംഘമാണ് പൂര്‍ണ രൂപം പരിശോധിക്കുക.
സംഭവത്തില്‍ കോടിയേരിക്കെതിരെ കേസെടുക്കണമോ എന്നത് നിയമോപദേശം തേടിയ ശേഷം തീരുമാനിക്കും.
അതേസമയം, കോടിയേരിയുടെ വിവാദ പ്രസംഗത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നു കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ആവശ്യപ്പെട്ടു.