Connect with us

More

കലക്ട്രേറ്റ് പൊട്ടിത്തെറി: എന്‍ഐഎ സംഘം ഇന്ന് മലപ്പുറത്ത്

Published

on

മലപ്പുറം: കലക്ട്രേറ്റ്-കോടതി വളപ്പിലുണ്ടായ പൊട്ടിത്തെറി അന്വേഷിക്കാന്‍ ദേശീയ കുറ്റാന്വേഷണ വിഭാഗം ഇന്ന് മലപ്പുറത്തെത്തും. രാവിലെ കലക്ട്രേറ്റില്‍ എത്തുന്ന സംഘം തെളിവെടുപ്പ് നടത്തും. സംസ്ഥാന പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് എന്‍ഐഎ സംഘവും പരിശോധനക്കായി എത്തുന്നത്. എന്‍ഐഎ സംഘത്തിനൊപ്പം മൈസൂര്‍ സ്‌ഫോടനം അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘവും ഇന്ന് മലപ്പുറത്തെത്തി തെളിവെടുപ്പ് നടത്തും. രണ്ടു സംഭവങ്ങളും തമ്മിലുള്ള താരതമ്യമാണ് പ്രധാനമായും പഠിക്കുന്നത്. സംഭവസ്ഥലത്തു നിന്ന് ലഭിച്ച പെന്‍ഡ്രൈവും ലഘുലേഖയും കേന്ദ്രീകരിച്ചാണ് സംസ്ഥാന പൊലീസ് അന്വേഷണം നടത്തുന്നത്. എന്നാല്‍ പെന്‍ഡ്രൈവിലെ വിശദാംശങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊല്ലം കലക്ട്രേറ്റില്‍ നടന്നതിനു സമാനമായ സ്‌ഫോടനമാണ് ഇതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മാവോ-ഇസ്്ലാമിക് സ്‌റ്റേറ്റ് ബന്ധമുള്ള ഏതാനും പേരെ സംസ്ഥാനത്ത് നിന്ന് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്കാര്‍ക്കെങ്കിലും ഇന്നലെ നടന്ന സ്‌ഫോടനത്തില്‍ ബന്ധമുണ്ടോ എന്നാണ് ആദ്യം അന്വേഷിക്കുക.
ഇന്നലെ ഉച്ചയോടെയാണ് കലക്ട്രേറ്റ്-കോടതി വളപ്പില്‍ നിന്ന് കാര്‍ പൊട്ടിത്തെറിച്ചത്. സമീപത്തുണ്ടായിരുന്ന മറ്റു ചില വാഹനങ്ങളുടെ ചില്ലുകളും തകര്‍ന്നു. ദ ബേസ് മൂവ്‌മെന്റ് എന്നെഴുതിയ പെട്ടി പരിസരത്തു നിന്ന് ലഭിച്ചത് പരിഭ്രാന്തിക്കിടയാക്കിയിരുന്നു. അതേസമയം മലപ്പുറം കലക്ട്രേറ്റില്‍ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ യോഗം ഇന്നു രാവിലെ 11 മണിക്ക് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

യുഎഇയില്‍ സന്ദര്‍ശക വിസ അനുവദിക്കുന്നതില്‍ വര്‍ധന

Published

on

യുഎഇയില്‍ (UAE) സന്ദര്‍ശക വിസയ്ക്ക് അനുമതി ലഭിക്കുന്നതില്‍ കാര്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നതായി യുഎഇ വൃത്തങ്ങള്‍. 2024 നവംബറിലാണ് യുഎഇയില്‍ പുതുക്കിയ വിസാ ചട്ടം പ്രാബല്യത്തില്‍ വന്നത്. തൊട്ടുപിന്നാലെ വിസാ ചട്ടത്തെക്കുറിച്ച് അധികൃതരും ട്രാവല്‍ ഏജന്‍സികളും ബോധവൽക്കരണ ക്യാമ്പെയ്‌നുകളും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സന്ദര്‍ശക വിസകളുടെ അംഗീകാരം വര്‍ധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതുക്കിയ വിസ നിബന്ധനകള്‍ അപേക്ഷകര്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. റിട്ടേണ്‍ എയര്‍ടിക്കറ്റ്, താമസസൗകര്യത്തിനുള്ള രേഖകള്‍, നിശ്ചിത കരുതല്‍ തുക എന്നീ നിബന്ധനകള്‍ അപേക്ഷകര്‍ കൃത്യമായി പാലിക്കുന്നതാണ് സന്ദര്‍ശക വിസ അനുമതി വര്‍ധിക്കാന്‍ കാരണമെന്ന് ട്രാവല്‍ ഏജന്‍സി ജീവനക്കാര്‍ പറഞ്ഞു.

2024ലെ ആദ്യ 11 മാസങ്ങളില്‍ ദുബായില്‍ 16.79 ദശലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്. വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ ഒമ്പത് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. റിട്ടേണ്‍ എയര്‍ ടിക്കറ്റ്, താമസസൗകര്യം തുടങ്ങിയ വിവരങ്ങള്‍ അപേക്ഷകര്‍ നല്‍കേണ്ടത് പ്രധാനമാണെന്ന് യുഎഇയിലെ ട്രാവന്‍ ഏജന്റുമാര്‍ പറയുന്നു. എല്ലാ രേഖകളും കൃത്യമായി നല്‍കുന്ന അപേക്ഷകരുടെ വിസയ്ക്ക് അനുമതി ലഭിക്കുന്നുവെന്നും ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി.

നിലവില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും സന്തുലിതമായ സമീപനമാണ് യുഎഇ പിന്തുടരുന്നത്. വിസ അനുമതിയ്ക്കായി കര്‍ശനമായ പരിശോധനകളും നടത്തിവരുന്നുണ്ട്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലും വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. വരുംമാസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധനവ് ഉണ്ടായേക്കുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.

Continue Reading

kerala

തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണം: പരിക്കേറ്റയാള്‍ മരിച്ചു

ബുധനാഴ്ച പുലര്‍ച്ചെയാണ് പുതിയങ്ങാടി പള്ളിയില്‍ നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞത്

Published

on

മലപ്പുറം: മലപ്പുറം തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി (58) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെയാണ് പുതിയങ്ങാടി പള്ളിയില്‍ നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞത്. ചടങ്ങുകള്‍ നടക്കുമ്പോള്‍ കൃഷ്ണന്‍കുട്ടി ആനയുടെ തൊട്ടടുത്തുണ്ടായിരുന്നു. ഇടഞ്ഞ ആന കൃഷ്ണന്‍കുട്ടിയെ തുമ്പിക്കൈയില്‍ ചുറ്റി ചുഴറ്റി എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ജാറം മൈതാനിയില്‍ ഇടഞ്ഞത്.
കഴിഞ്ഞ മൂന്നു ദിവസമായി കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കൃഷ്ണന്‍കുട്ടിയെ കൂടാതെ മറ്റൊരാളെയും ആന തൂക്കിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് പാപ്പാന്‍മാര്‍ ആനയെ തളച്ചതോടെയാണ് കൂടുതല്‍ അപകടം ഒഴിവായത്. ആളുകള്‍ ചിതറിയോടിയതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് ചെറിയ പരിക്കേറ്റിരുന്നു.

Continue Reading

kerala

ബോചെ ഹൈക്കോടതിയിലേക്ക്; ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടും

Published

on

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാൻ ബോബി ചെമ്മണ്ണൂർ. സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെടും. വ്യാഴാഴ്ചയാണ് ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ തലകറങ്ങി വീണിരുന്നു.

സ്‌പെഷ്യല്‍ മെന്‍ഷനിംഗിലൂടെ ഹൈക്കോടതിയില്‍ കേസെത്തിച്ച് ഇന്ന് തന്നെ അടിയന്തിരമായി വാദം കേട്ട് ഇടക്കാല ജാമ്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് നീക്കം. നിയമത്തിന്റെ സാധ്യതകള്‍ കൂടുതല്‍ തേടാനാണ് തീരുമാനം. ഉച്ചയോടെ സ്‌പെഷ്യല്‍ മെന്‍ഷനിങ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ഹണി റോസ് ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂർ കോടതിയിൽ ഉന്നയിച്ച പ്രധാന വാദം. എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് മാർക്കറ്റിങ് തന്ത്രം മാത്രമായിരുന്നു. അതിന് പിന്നിൽ മറ്റ് ദുരുദ്ദേശങ്ങളില്ല. താൻ പൊതുവേദിയിൽ നല്ല രീതിയിൽ ഉപയോഗിച്ച വാക്കുകൾ ഹണി റോസ് തെറ്റിദ്ധരിച്ചതാണെന്നും ബോബി കോടതിയിൽ വാദിച്ചു.

പരാതിയും മൊഴികളിലുമാണ് എല്ലാം വ്യക്തമായത്. കേസിനാസ്പദമായ അന്വേഷണങ്ങള്‍ മാത്രമാണ് നടന്നത്. ആദ്യം സമര്‍പ്പിച്ച കേസുകള്‍ പ്രത്യേകം പരിഗണിക്കും. കസ്റ്റഡിയില്‍ വേണമോ എന്നുള്ളത് ആലോചിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്ന് ഡി സി പി അശ്വതി ജിജി പറഞ്ഞു.

ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ നടി ഹണി റോസിനെ അപമാനിച്ചെന്ന പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യത്തിനായി ബോബി ചെമ്മണ്ണൂര്‍ കളത്തില്‍ ഇറക്കിയത് ബി രാമന്‍ പിള്ളയെയും സംഘത്തെയും. പരാതിക്കാരിയുടെ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും, അറസ്റ്റിന്റെ പോലും ആവശ്യമില്ലെന്നും രാമന്‍പിള്ള കോടതിയില്‍ പറഞ്ഞു.

Continue Reading

Trending