Connect with us

Local Sports

ഐ.ഒ.സി; രണ്ടാമൂഴത്തിന് ഒരുങ്ങി തോമസ് ബാഷ്

Published

on

ലണ്ടന്‍: രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി പ്രസിഡന്റ് പദവിയിലേക്ക് വീണ്ടും മത്സരിക്കാന്‍ ഒരുങ്ങി തോമസ് ബാഷ്. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സന്നദ്ധത അദ്ദേഹം എ.ഒ.സി സെഷനെ അറിയിച്ചു.

2013ല്‍ സ്ഥാനമേറ്റ ബാഹിന്റെ എട്ടുവര്‍ഷ കാലാവധി അടുത്ത വര്‍ഷം പൂര്‍ത്തിയാവും. വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ നാലു വര്‍ഷംകൂടി അദ്ദേഹത്തിന് തുടരാം. ഫെന്‍സിങ്ങില്‍ 1976 ഒളിമ്പിക്‌സില്‍ വെസ്റ്റ് ജര്‍മനിക്കായി സ്വര്‍ണം നേടിയ താരമാണ് തോമസ് ബാഷ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local Sports

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിക്കെതിരെ കളത്തിലിറങ്ങും

കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം.

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിക്കെതിരെ കളത്തിലിറങ്ങും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. തുടര്‍ച്ചയായി രണ്ട് തോല്‍വി നേരിട്ട ബ്ലാസ്റ്റേഴ്സ് പോയിന്റ് നിലയില്‍ പിന്നിലാണ്.

മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തില്‍ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട് വിലക്ക് ക്വാമി പെപ്രെക്ക് കിട്ടിയിരുന്നു. താരം ഇന്ന് പോരാട്ട കളത്തില്‍ ഉണ്ടാകില്ല. അതേസമയം ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മത്സരങ്ങള്‍ കളിക്കാതിരുന്ന മൊറോക്കന്‍ താരം നോഹ സദൗയി പെപ്രെയ്ക്ക് പകരം കളിക്കാനിറങ്ങിയേക്കും.

ഏഴു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടു ജയം രണ്ടു സമനില മൂന്നു തോല്‍വി എന്നിങ്ങനെ എട്ടു പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. 10 -ാം സ്ഥാനത്താണ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സിുള്ളത്. ആറു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹൈദരാബാദ് എഫ് സിക്കാകട്ടെ ഒരു ജയം ഒരു സമനില നാലു തോല്‍വി എന്നിങ്ങനെ നാലു പോയിന്റാണുള്ളത്. പോയിന്റ് ടേബിളില്‍ ബ്ലാസ്റ്റേഴ്സിന് തൊട്ടി പിറകെ 11 -ാം സ്ഥാനത്താണ് ഹൈദരാബാദ് എഫ് സിയുള്ളത്.

 

 

Continue Reading

kerala

സ്‌കൂള്‍ കായിക മേള; ആദ്യ ദിനം തിരുവനന്തപുരം മുന്നില്‍

646 പോയിന്റുമായാണ് തിരുവനന്തപുരം മുന്നേറി നില്‍ക്കുന്നത്. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്.

Published

on

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ ദിനം തിരുവനന്തപുരം മുന്നില്‍. 646 പോയിന്റുമായാണ് തിരുവനന്തപുരം മുന്നേറി നില്‍ക്കുന്നത്. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്. ഒളിംപിക്സ് മാതൃകയില്‍ നടത്തുന്ന കായിക മേളയില്‍ ഭിന്നശേഷി വിഭാഗത്തിലെ അത്‌ലറ്റിക്സ്സ്, ഗെയിംസ് മത്സരങ്ങളും നടന്നു.

14 വയസിന് മുകളിലുള്ള കുട്ടികളുടെ മിക്സഡ് സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പില്‍ തിരുവനന്തപുരം സ്വര്‍ണം നേടി. അതേസമയം പാലക്കാട് വെള്ളിയും പത്തനംതിട്ട വെങ്കലവും സ്വന്തമാക്കി.

കായികമേളയിലെ ആദ്യ മീറ്റ് റെക്കോര്‍ഡ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫ്രീസ്റ്റൈല്‍ നീന്തലില്‍ തിരുവനന്തപുരത്തിന്റെ മോഗം തീര്‍ഥു സമദേവ് നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലില്‍ തിരുവനന്തപുരത്തിന്റെ അഭിനവ് എസും ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലില്‍ കണ്ണൂരിന്റെ ദേവിക കെയും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

 

 

Continue Reading

kerala

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തുടക്കം

വൈകീട്ട് നാലിന് മന്ത്രി വി ശിവന്‍കുട്ടി കായികമേള ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും.

Published

on

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. വൈകീട്ട് നാലിന് മന്ത്രി വി ശിവന്‍കുട്ടി കായികമേള ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിക്കും. 3,500 വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുക.

11ാം തീയതി വരെയാണ് മത്സരങ്ങള്‍ നടക്കുക. 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികള്‍ മാറ്റുരയ്ക്കും. 1,562 സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും അണ്ടര്‍ 14, 17, 19 കാറ്റഗറികളിലായി ഗള്‍ഫിലെ എട്ട് സ്‌കൂളുകളില്‍ നിന്ന് 50 കുട്ടികളും പങ്കെടുക്കും.

അതേസമയം ഇന്ന് മത്സരങ്ങളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ല. നാളെ അത്‌ലറ്റിക്സ്, അത്‌ലറ്റിക്സ് (ഇന്‍ക്ലൂസീവ്), ബാഡ്മിന്റണ്‍, ഫുട്ബോള്‍, ത്രോബോള്‍ തുടങ്ങി 20 ഓളം മത്സരങ്ങള്‍ ഉണ്ടാകും. സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കുള്ള ദീപശിഖാ പ്രയാണവും ജേതാക്കള്‍ക്കുള്ള ട്രോഫിയും വഹിച്ചുകൊണ്ടുള്ള യാത്രകള്‍ ഇന്ന് കൊച്ചിയിലെത്തിച്ചേരും.

ഉദ്ഘാടനത്തിന് ശേഷം ബാന്‍ഡ് മാര്‍ച്ച് ആരംഭിക്കും.

 

Continue Reading

Trending