Connect with us

Culture

ഉപ്പാന്റെ ജീവനായ തങ്ങള്‍

Published

on


അഹമ്മദ് റയീസ്


കൊടപ്പനക്കല്‍ തറവാടുമായിഞങ്ങള്‍ക്കൊരു വൈകാരിക ബന്ധമുണ്ട്.അത് ഉപ്പാന്റെ ജീവനായ മുഹമ്മദലി ശിഹാബ് തങ്ങളോടുള്ള സ്‌നേഹവും ബഹുമാനവുമാണ്. എവിടെ പോയി തിരിച്ചെത്തിയാലും ഉപ്പ ആദ്യം വിളിക്കുന്നത് മുഹമ്മദലി ശിഹാബ് തങ്ങളെയായിരുന്നു. അടുത്ത ബന്ധമാണ് ഇവര്‍ തമ്മില്‍ കാത്ത് സൂക്ഷിച്ചിരുന്നത്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ മാത്രമല്ല ഉപ്പ തങ്ങളെ കണ്ടിരുന്നത്. ബഹുമാനത്തോടെയോ അതിലേറെ സ്‌നേഹത്തോടെയോ ആണ്. ഒരു പക്ഷേ രണ്ടു സഹോദരന്മരെപ്പോലെയാണ് കഴിഞ്ഞിരുന്നത്. ഇതു കൊണ്ടു തന്നെ പാണക്കാട്ടെ പുതിയ തലമുറയോട്എനിക്കും ആ ബന്ധമുണ്ട്. ബഷീറലി തങ്ങളും മുനവ്വറലി തങ്ങളുമല്ലാം അടുത്ത സുഹൃത്തുക്കളാണ്.
ബഷീറലി തങ്ങള്‍ അലിഗഡില്‍ പഠിക്കുമ്പോള്‍ ഡല്‍ഹിയില്‍ വന്നാല്‍ അവിടെ വീട്ടില്‍ വരുമായിരുന്നു. ഉമ്മ ഒരുക്കിയ ഭക്ഷണം കഴിച്ചിട്ടേ പോകാന്‍ വിടാറുള്ളൂ.. എന്ത് തിരക്കുണ്ടെങ്കിലും ഉപ്പപിടിച്ചിരുത്തി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. ഉപ്പമാര്‍ തമ്മിലുള്ള സൗഹൃദം ഇപ്പോഴും തുടരുകയാണ് ഞങ്ങള്‍.
ഹൈദരലി തങ്ങളും സാദിഖലി തങ്ങളും ഉള്‍പ്പെടെ എല്ലാവരും വീട്ടില്‍ വന്നാല്‍ ഉപ്പയുമായി ഏറെ നേരം സംസാരിച്ചിരിക്കും. ഇതെല്ലാം കൗതുകത്തോടെയാണ് ഞാന്‍ നോക്കി കണ്ടിരുന്നത്.
കുട്ടിക്കാലത്ത് ഉപ്പാന്റെ കൂടെ പാണക്കാട് പോകുമായിരുന്നു. ബഹുമാന്യനായ പാണക്കാട് പൂക്കോയ തങ്ങള്‍ വിടപറയുന്ന നേരത്ത് ഉപ്പയോടൊപ്പം കൊടപ്പനക്കല്‍ തറവാട്ടില്‍ ഞാനും ഉണ്ടായിരുന്നു. എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഉപ്പാക്ക് തണല്‍ തങ്ങളായിരുന്നു. ബാബ്‌റി മസ്ജിദ് പൊളിച്ച സമയത്താണ് ഉപ്പാനെ വല്ലാതെ പ്രതിസന്ധിയില്‍ ഞാന്‍ കണ്ടിരുന്നത്. ഏതു സമയത്തും ഫോണില്‍. ആവശ്യത്തിനു ഭക്ഷണം പോലും കഴിക്കാതെനില്‍ക്കുക. നാട്ടില്‍ പലയിടത്തും പ്രശ്‌നം. ഈ സമയങ്ങളിലെല്ലാം മുഹമ്മദലി ശിഹാബ് തങ്ങളില്‍ നിന്ന് ഉപദേശം തേടിയാണ് ഉപ്പ എന്തും ചെയ്യാറുണ്ടായിരുന്നത്. തങ്ങളുടെ ദീര്‍ഘ വീക്ഷണമാണ് കേരളത്തില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ പോയത്. ഈ സമയങ്ങളില്‍
ഏറെ നേരം ഇവര്‍ തമ്മില്‍ സംസാരിച്ചിരിക്കുമായിരുന്നു. പലപ്പോഴും മുഖത്ത് നിരാശയും മറ്റും പ്രതിഫലിക്കുന്നത് കാണാമായിരുന്നു. തങ്ങളുടെ ചിന്താഗതിയോടൊപ്പമാണ് എന്നും ഉപ്പ നിലകൊണ്ടിട്ടുള്ളത്.
തങ്ങളുടെ വിയോഗം ഉപ്പയെ വല്ലാതെ തളര്‍ത്തിയിരുന്നു.ഒരു കൊച്ചുകുട്ടിയുടെ മാനസികാവസ്ഥയിലായിരുന്നു ആ ദിവസങ്ങളിലെല്ലാം.
തങ്ങളോടൊപ്പം ഉപ്പ യമനിലേക്ക് യാത്ര പോയ കഥ പലപ്പോഴും പറഞ്ഞു ചിരിക്കുമായിരുന്നു. ചെറിയ വിമാനത്തിലാണ് യാത്ര. അബുദാബി വഴി യമനിലേക്ക് പോകുമ്പോള്‍ വിമാനത്തില്‍ നിന്ന് ചെറിയ ശബ്ദമുയര്‍ന്നു. ഉപ്പ അത് ക്യാബിന്‍ ക്രൂവിനോടു പറഞ്ഞപ്പോള്‍ പൈലറ്റും ക്യാബിന്‍ ക്രൂവും ശബ്ദം വരുന്നിടത്തു ടിഷ്യൂ പേപ്പര്‍ തിരുകിക്കയറ്റി അതിനു പരിഹാരം കണ്ടെത്തി. ഈകഥ അദ്ദേഹം പലപ്പോഴും തമാശയായി പറയുമായിരുന്നു.
ശിഹാബ് തങ്ങളുടെ ജനാസ മലപ്പുറം ടൗണ്‍ഹാളിനു മുന്നില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനിടയില്‍ ഉപ്പ കൊച്ചു കുട്ടി കരയുന്നതുപോലെ തേങ്ങിക്കരഞ്ഞു. വേദനിക്കുന്ന ആ കാഴ്ചയോടൊപ്പം ജനങ്ങളും വിങ്ങിപ്പൊട്ടി. ശിഹാബ് തങ്ങളുമായുള്ള സ്‌നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും ആഴം അത്രയ്ക്കുമുണ്ടായിരുന്നു. മനുഷ്യസ്‌നേഹത്തിന്റെയും മതേതരത്വത്തിന്റെയും രൂപമാണു തങ്ങള്‍. എല്ലാ മനുഷ്യസമൂഹത്തിന്റെയും ആത്മീയമുഖം. വിനയം, ലളിതമായ ജീവിതം, എല്ലാവരെയും തുല്യമായിക്കാണുന്ന മനസ്സ് ഇതെല്ലാം ചേര്‍ന്ന മനുഷ്യത്വം. അതുകൊണ്ടു തന്നെയാണ് രാജ്യം ആദരിക്കുന്ന ഒരു നേതൃത്വമായി അദ്ദേഹം മാറിയത്. എത്ര വലിയ പ്രശ്‌നങ്ങളും തങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് പരിഹരിക്കപ്പെട്ടിരുന്നു.
തങ്ങള്‍ ഒരേ സമയം ആത്മീയഗുരുനാഥനും സമുദായ പരിഷ്‌കര്‍ത്താവും രാഷ്ട്രീയകാര്യദര്‍ശിയുമായിരുന്നു. ജനങ്ങള്‍ക്കു മുഴുവന്‍ മതേതരമായ കാഴ്ചപ്പാടു നല്‍കാന്‍ പരിശ്രമിച്ച മനുഷ്യസ്‌നേഹി. കരുണയും സ്‌നേഹവും നന്മയും സമൂഹത്തില്‍ വിതരണം ചെയ്യാനുള്ള വിത്തുകളാണെന്നു സമൂഹത്തിനു മുന്നില്‍ കാണിച്ചു കൊടുത്ത ഹൃദയത്തിന്റെ ഉടമയാണ് തങ്ങള്‍.

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

kerala

പ്രശസ്ത സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

101ാം വയസില്‍ ഡല്‍ഹിയില്‍ ആണ് അന്ത്യം

Published

on

ന്യൂഡല്‍ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.101-ാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡല്‍ഹിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

കവിതകളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നെത്തി.എണ്‍പതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ ജോലിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ടു. 1951ലാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്.തുടര്‍ന്ന് ഡല്‍ഹിയിലെ സാംസ്‌കാരിക രംഗത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായി മാറി.

2020ല്‍ ആകസ്മികം എന്ന കൃതിയ്ക്കാണ് എന്‍ എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1972ല്‍ പ്രളയമെന്ന കൃതിയ്ക്കും 2010ല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2022ല്‍ സംസ്ഥാനം അദ്ദേഹത്തിന് കേരള പ്രഭ അവാര്‍ഡ് നല്‍കി ആദരിച്ചു.

 

 

Continue Reading

Film

ചലച്ചിത്ര മേഖലയില്‍ പെരുമാറ്റച്ചട്ടം നിര്‍മ്മിക്കണം; ഡബ്യൂസിസി ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു.

Published

on

മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യവുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു. ഇതിലാണ് ഡബ്ല്യുസിസി ഇടക്കാല ചട്ടം ആവശ്യമുയര്‍ത്തിയത്. പോഷ് നിയമവുമായി ബന്ധപ്പെട്ടു സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉള്‍പ്പെടെ ഏര്‍പ്പാടാക്കാനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.

2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്

Continue Reading

Trending