Connect with us

Video Stories

ഈസിയല്ല

Published

on

 

മഡ്ഗാവ്: അണ്ടര്‍ 17 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീം ഗോവയില്‍ കടുത്ത പരിശീലനത്തിലാണ്. ഒേക്ടാബര്‍ ആറിന് യു.എസ്.എയുമായുള്ള ആദ്യ മത്സരത്തിനായി ടീം 28ന് ഡല്‍ഹിയിലേക്കു പുറപ്പെടും.ഗ്രൂപ്പ് എയില്‍ അമേരിക്ക, ഘാന, കൊളംബിയ എന്നീ ശക്തരായ ടീമുകളെയാണ് ആതിഥേയര്‍ക്ക് നേരിടാനുള്ളത്. പോസിറ്റീവ് റിസല്‍ട്ട് ടീമില്‍ നിന്നുണ്ടാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ടീമിന്റെ പോര്‍ച്ചുഗീസുകാരന്‍ കോച്ച് ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസ്. ഇന്ത്യയും മറ്റു വിദേശ ടീമുകളും തമ്മിലുള്ള അന്തരം വലുതാണെങ്കിലും നമ്മുടെ ടീമില്‍ വിശ്വാസം അര്‍പ്പിച്ചാല്‍ ലോകകപ്പില്‍ ടീമിന് വലിയ സ്വാധീനം ഉണ്ടാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി കുട്ടികള്‍ കഠിനമായ പരിശീലനത്തിലാണ്. ഏറെ പുരോഗതി ടീമിന്റെ പ്രകടനത്തില്‍ കൈവന്നിട്ടുണ്ട്. ലോകകപ്പ് കളിക്കാരെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരിക്കും. എല്ലാ മത്സരങ്ങളും ജയിക്കാവുന്നതു തന്നെയാണ്. ജയിക്കാന്‍ കഴിയാത്തതായി ഒന്നുമില്ല ഇതാണ് ഫുട്‌ബോളിലെ പ്രായോഗിക സമീപനം. പക്ഷേ ലോകകപ്പില്‍ ജയമെന്നത് വിദൂര സ്വപ്‌നം മാത്രമാണെങ്കിലും വലിയ മാര്‍ജിനില്‍ പരാജയപ്പെടുന്നത് ഒഴിവാക്കാനാണ് ശ്രമമെന്നും മാറ്റോസ് പറയുന്നു. ജയിക്കാന്‍ അഞ്ച് ശതമാനമെങ്കിലും അവസരമുണ്ടെങ്കില്‍ നമ്മള്‍ പൊരുതുമെന്ന വിശ്വാസമുണ്ട്. ലോകത്തെ മറ്റു ടീമുകളെ പോലെ തന്നെയാണ് ഇന്ത്യയുടേയും ടീമിനെ സംഘടിപ്പിച്ചതെന്നും ഇന്ത്യക്കും ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാനായാല്‍ തന്നെ അത് നമ്മളെ സംബന്ധിച്ച് മികച്ചതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ വിവിധ ദേശീയ, ക്ലബ്ബുകളുമായി പരിശീലന മത്സരം കളിച്ച ഇന്ത്യന്‍ അണ്ടര്‍ 17 ടീം മെക്‌സിക്കോയില്‍ നടന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിലും പങ്കെടുത്തിരുന്നു. അണ്ടര്‍ 17 തലത്തിലുള്ള ഇന്ത്യന്‍ ടീമിന്റെ പ്രകടനം ശരാശരിക്കു മീതെയാണ്. രണ്ടു വര്‍ഷമായി ഇന്ത്യ പരിശീലനത്തിലാണെന്ന് ചിലപ്പോള്‍ ആളുകള്‍ പറഞ്ഞേക്കാം പക്ഷേ ഫിഫ അണ്ടര്‍ 17 ലോകകപ്പെന്ന് പറയുമ്പോള്‍ അത് വ്യത്യസ്ഥമായ മത്സരം തന്നെയാണ്, ഡി മാറ്റോ കൂട്ടിച്ചേര്‍ത്തു. എങ്കിലും ലോകകപ്പില്‍ എതിരാളികളുടേതിനു സമാനമായ നിലയില്‍ കളിക്കാന്‍ നമുക്ക് സാധിച്ചാല്‍ അത് തന്നെ ടീം നേടുന്ന വലിയ വിജയമാണ്. ഓരോ മത്സരം കളിക്കുമ്പോഴും ഇത് വിജയിക്കുകയോ അല്ലാത്ത പക്ഷം വലിയ അനുഭവ സമ്പത്തായി മാറുകയോ ചെയ്യും. ചിലി, മാസിഡോണിയ എന്നീ ടീമുകള്‍ക്കെതിരെ ഇന്ത്യയുടേത് മികച്ച പ്രകടനമായിരുന്നു. പക്ഷേ അത് സൗഹൃദ മത്സരമായിരുന്നു. അണ്ടര്‍ 17 ലോകകപ്പ് വലിയ മത്സര വേദിയാണ്. അവിടെ സമ്മര്‍ദ്ദം കൂടുതലാണ്. ഇത് സൗഹൃദ മത്സരങ്ങളില്‍ കളിക്കുന്നത് പോലെ ലാഘവത്തോടെ കാണാനാവില്ല ഡി മാറ്റോ പറഞ്ഞു. ഗ്രൂപ്പ് എയില്‍ നമ്മുടെ എതിരാളികളെ നോക്കുക അമേരിക്ക കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ മൂന്ന് രാജ്യാന്തര മത്സരങ്ങളാണ് കളിച്ചത്. മെക്‌സിക്കോ കോസ്റ്റാറിക്കയോട് യോഗ്യത റൗണ്ടില്‍ 6-1നാണ് ജയിച്ചത്. ഇരു ടീമുകളും യോഗ്യത നേടി മത്സരിക്കുന്നുണ്ട്. ഇതാണ് ലോകകപ്പിന്റെ ഒരു ലവല്‍. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ഒരു നിമിഷത്തില്‍ അതിന്റെ ഭാഗവാക്കാവാനായതില്‍ തനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. അണ്ടര്‍ 17 ടീമിലെ കളിക്കാര്‍ക്ക് തുടര്‍ന്നും ഇതേ മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ വരും വര്‍ഷങ്ങളില്‍ അത് ഇന്ത്യക്ക് മികച്ച ഫലം നല്‍കുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും ഡിമാറ്റോസ് പറഞ്ഞു. ഇന്ത്യക്കായി കളിക്കുന്ന ഓരോ കളിക്കാരനും ഇതിനകം തന്നെ നായകന്‍മാരായിട്ടുണ്ട്. കാരണം അവര്‍ രാജ്യത്തിനു വേണ്ടി ആദ്യ ലോകകപ്പ് കളിക്കുന്ന താരങ്ങളായിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഈ തലമുറ വരും തലമുറക്കായുള്ള വലിയ പ്രചോദനമായിരിക്കുമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending