Connect with us

Culture

ഇരുരാജ്യങ്ങള്‍ക്കും മെച്ചം ലഭിച്ചുള്ള ചര്‍ച്ചക്ക്‌ തയ്യാര്‍: നവാസ് ഷരീഫ്

Published

on

nawaz-sharif-759
ന്യൂയോര്‍ക്ക്: ഇന്ത്യയുമായി സമാധാന പൂര്‍ണമായ ബന്ധമാണ് പാക്കിസ്ഥന്‍ ആഗ്രഹിക്കുന്നതെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎന്‍ പൊതുസഭയില്‍. ഇതിനായുള്ള എല്ലാവിധ ശ്രമവും പാക്കിസ്ഥാന്‍ നടത്തിയിട്ടുണ്ട്. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ ഇന്ത്യയുമായി സമാധാനം സ്ഥാപിക്കാനാകുമെന്ന് കരുതുന്നില്ലെന്നും ഷെരീഫ് യുഎന്‍ പൊതുസഭയുടെ 71-ാം സമ്മേളനത്തില്‍ വ്യക്തമാക്കി.
 
ഭീകരവാദത്തിന്റെ പ്രധാന ഇരയാണ് പാക്കിസ്ഥാനാണ്. ചില വിദേശശക്തികള്‍ അതിനെ പിന്തുണയ്ക്കുകയും വളര്‍ത്തുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നുണ്ട്. പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ വിദേശ ശക്തികളുടെ പിന്തുണയോടെ ഭീകരവാദികള്‍ നടത്തുന്ന സര്‍വ ശ്രമങ്ങളെയും ചെറുക്കുക തന്നെ ചെയ്യും. ഭീകരതക്കെതിരെ ചെയ്യാന്‍ കഴിയുന്നതെല്ലാം പാക്കിസ്ഥാന്‍ ചെയ്യുന്നുണ്ട്. എന്നാലീ പോരാട്ടത്തില്‍ വിജയിക്കാന്‍ പാക്കിസ്ഥാനിനിയും കഴിഞ്ഞിട്ടില്ല.
ഭീകരവാദം ഒരു ആഗോളപ്രശ്‌നമാണ്. ഇതിനെ ചെറുക്കാന്‍ കൂട്ടായ ശ്രമമാണ് വേണ്ടത്. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ പാക്കിസ്ഥാന്‍ ഇപ്പോഴും തയാറാണ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയ്ക്കും ഇന്ത്യ തയാറല്ല. സ്വീകാര്യമല്ലാത്ത നിര്‍ദേശങ്ങള്‍ നിരത്തി ചര്‍ച്ചകള്‍ ഉഴപ്പിക്കളയുകയാണ് ഇന്ത്യ. പാക്കിസ്ഥാന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനല്ല മറിച്ച് ഇരുരാജ്യങ്ങള്‍ക്കും അതിനുള്ള മെച്ചം ലഭിക്കാനാകണം ചര്‍ച്ച നടക്കേണ്ടത് നവാസ് പറഞ്ഞു.
 
എന്നാല്‍ കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഇന്ത്യ നടത്തുന്നത്. കശ്മീരിലെ ജനങ്ങള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുമ്പോള്‍ നിഷ്‌കളങ്കരായ അവരെ ഇന്ത്യ കൊന്നൊടുക്കുകയാണ്. കുട്ടികള്‍ക്കുവരെ പെല്ലറ്റുകളേറ്റ് പരുക്കേല്‍ക്കുന്നു. ഇക്കാര്യത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. കശ്മീരില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ തയാറാകണമെന്നും നവാസ് ഷെരീഫ് ആവശ്യപ്പെട്ടു. കശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ആഴം വ്യക്തമാക്കുന്നതിന് ആവശ്യമായ തെളിവുകള്‍ പാക്കിസ്ഥാന്‍ യുഎന്‍ സെക്രട്ടറി ജനറലിന് കൈമാറുമെന്നും നവാസ് ഷെരീഫ് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കൊല്ലത്ത് എംഡിഎംഎയുമായി യുവതി പിടിയില്‍

കര്‍ണാടകയില്‍നിന്നും എത്തിക്കുന്ന ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം.

Published

on

കൊല്ലം നഗരത്തില്‍ വീണ്ടും എംഡിഎംഎ വേട്ട. കര്‍ണാടകയില്‍നിന്ന് കാറില്‍ കടത്തി കൊണ്ടുവന്ന 50 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി. അഞ്ചാലുംമൂട് സ്വദേശിനി അനിലാ രവീന്ദ്രനെ ഡാന്‍സാഫ് സംഘംവും ശക്തികുളങ്ങര പോലീസും സംയുക്തമായി നടത്തി റെയ്ഡിനൊടുവില്‍ അറസ്റ്റ് ചെയ്തു. എംഡിഎംഎ കേസില്‍ യുവതി നേരത്തെയും പ്രതിയാണ്.

കര്‍ണാടകയില്‍നിന്നും എത്തിക്കുന്ന ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം. ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

കൊല്ലം എസിപി ഷരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായിട്ടായിരുന്നു പരിശോധനകള്‍. വൈകീട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്തുവെച്ച് യുവതിയുടെ കാര്‍ കണ്ടെങ്കിലും പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. പിന്നീട് കാര്‍ തടഞ്ഞാണ് യുവതിയെ പിടികൂടിയത്.

Continue Reading

india

ഉത്തര്‍പ്രദേശില്‍ യൂട്യൂബ് നോക്കി യുവാവിന്റെ സ്വയം ശസ്ത്രക്രിയ

ബു​ധ​നാ​ഴ്ച​യാ​ണ് രാ​ജ ബാ​ബു എ​ന്ന 32കാ​ര​ൻ സ്വ​ന്തം വ​യ​റു​കീ​റി​യ​ത്. വൃ​ന്ദാ​വ​ന​ടു​ത്തു​ള്ള സു​ൻ​ര​ഖ് ഗ്രാ​മ​വാ​സി​യാ​ണ് ഇ​യാ​ൾ.

Published

on

വ​യ​റു​വേ​ദ​ന ക​ല​ശ​ലാ​യ യു​വാ​വ് യൂ​ട്യൂ​ബ് നോ​ക്കി സ്വ​യം ശ​സ്ത്ര​ക്രി​യ ന​ട​ത്തി. വി​പ​ണി​യി​ൽ നി​ന്ന് സ​ർ​ജി​ക്ക​ൽ ​ബ്ലേ​ഡും സൂ​ചി​യും നൂ​ലു​മെ​ല്ലാം വാ​ങ്ങി, ബു​ധ​നാ​ഴ്ച​യാ​ണ് രാ​ജ ബാ​ബു എ​ന്ന 32കാ​ര​ൻ സ്വ​ന്തം വ​യ​റു​കീ​റി​യ​ത്. വൃ​ന്ദാ​വ​ന​ടു​ത്തു​ള്ള സു​ൻ​ര​ഖ് ഗ്രാ​മ​വാ​സി​യാ​ണ് ഇ​യാ​ൾ.

കൈ​ക്രി​യ​ക്ക് പി​ന്നാ​​ലെ നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ബാ​ബു​വി​ന്റെ ബ​ന്ധു രാ​ഹു​ൽ ഇ​യാ​ളെ ജി​ല്ല ആ​ശു​പ​​ത്രി​യി​ലാ​ക്കി. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ​നി​ന്നും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം അ​വി​ട​ത്തെ ഡോ​ക്ട​ർ ബാ​ബു​വി​നെ ആ​ഗ്ര​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു.

എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കാ​തെ ബാ​ബു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ബാ​ബു​വി​ന്റെ നി​ല മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് രാ​ഹു​ൽ പി​ന്നീ​ട് ഡോ​ക്ട​ർ​മാ​രെ അ​റി​യി​ച്ചു. ബാ​ബു വ​യ​റി​ന്റെ പു​റം ഭാ​ഗം മാ​ത്ര​മാ​ണ് കീ​റി​യ​തെ​ന്നും ആ​ന്ത​രാ​വ​യ​വ​ങ്ങ​ൾ​ക്ക് മു​റി​വ് പ​റ്റി​യി​​ട്ടി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

Continue Reading

kerala

‘ചെറുത്തുനിൽപ്പിന്റെ പോരാട്ടത്തിൽ കരുത്തുകാട്ടിയ ഉദ്യോഗസ്ഥർ…’: തലശേരി എസ്ഐമാരെ സ്ഥലം മാറ്റിയതിൽ പൊലീസിന് അതൃപ്തി

ക്രിമിനലുകള്‍ നിലത്തിട്ട് ചവിട്ടുകൂട്ടിയതില്‍ ഇരകളായ പൊലീസുകാരെ സ്ഥലം മാറ്റിയ മുഖ്യമന്ത്രി അടിവരയിട്ട് കൊടുക്കുന്നത് സിപിഎമ്മിനോട് കളിക്കേണ്ടെന്ന ചില ക്രിമിനലുകളുടെ വാക്കുകള്‍ക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.

Published

on

കണ്ണൂര്‍ മണോളിക്കാവിലെ സിപിഎം- പൊലീസ് സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി യാത്രയയപ്പ് മൊമെന്റോയിലെ വാചകം. ‘ചെറുത്തുനില്‍പ്പിന്റെ പോരാട്ടത്തില്‍ കരുത്തുകാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് അഭിവാദ്യങ്ങള്‍’ എന്നാണ് സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പില്‍ നല്‍കിയ മൊമെന്റോയില്‍ എഴുതിയിരിക്കുന്നത്. പൊലീസിനെ ആക്രമിച്ച സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സ്ഥലംമാറ്റം.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ പ്രതികളെ പൊലീസ് വാഹനം തടഞ്ഞുവച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചിരുന്നത്. പിന്നാലെ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ ദീപ്തി, അഖില്‍ എന്നീ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയായിരുന്നു. ഇന്നലെ വൈകീട്ട് രണ്ട് ഉദ്യോഗസ്ഥര്‍കക്കും സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉന്നയിച്ച് പ്രതിപക്ഷം രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അതൃപ്തി പരസ്യമാക്കി തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് സ്‌നേഹാഭിവാദ്യം അര്‍പ്പിച്ചിരിക്കുന്നത്. യാത്രയയപ്പിന്റെയും മൊമെന്റോയുടേയും ചിത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

കേരളത്തിലെ ഏറ്റവും നല്ല പൊലീസ് സ്റ്റേഷനുള്ള അവാര്‍ഡ് നേടിയ സ്റ്റേഷനിലെ പൊലീസുകാരെ ക്രിമിനലുകള്‍ക്ക് വേണ്ടി സ്ഥലം മാറ്റിയത് അപലപനീയമെന്ന് ഇന്നലെ പ്രതിപക്ഷം പ്രതികരിച്ചിരുന്നു.

ക്രിമിനലുകള്‍ നിലത്തിട്ട് ചവിട്ടുകൂട്ടിയതില്‍ ഇരകളായ പൊലീസുകാരെ സ്ഥലം മാറ്റിയ മുഖ്യമന്ത്രി അടിവരയിട്ട് കൊടുക്കുന്നത് സിപിഎമ്മിനോട് കളിക്കേണ്ടെന്ന ചില ക്രിമിനലുകളുടെ വാക്കുകള്‍ക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ഉടനീളമുള്ള പൊലീസ് സ്റ്റേഷനുകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

Continue Reading

Trending