Connect with us

More

ആര്‍ജവമുണ്ടെങ്കില്‍ തോമസ് ചാണ്ടിയെ പുറത്താക്കണം: ചെന്നിത്തല

Published

on

കാസര്‍കോട്: കായല്‍ കയ്യേറ്റ വിഷയത്തില്‍ ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന പിണറായി വിജയന്‍ കൂട്ടുപ്രതിയാണെന്നും മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നിയമലംഘനമെന്ന് ജില്ലാ കലക്ടര്‍ വിധിയെഴുതിയിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന മന്ത്രി തോമസ് ചാണ്ടി രാജിവെക്കാതിരിക്കുന്നതിന്റെ ഉത്തരവാദിയും മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു.
പടയൊരുക്കം’ യാത്രയുടെ രണ്ടാം ദിവസത്തെ പര്യടനം ആരംഭിക്കുന്നതിന് മുമ്പ് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുവര്‍ഷം വരെ കഠിന തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് മന്ത്രി ചെയ്തത്. ഇനിയും കയ്യേറ്റം നടത്തും. ഇനിയും കായല്‍ നികത്തുമെന്നുമൊക്കെയാണ് തോമസ് ചാണ്ടി വെല്ലുവിളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ നടത്തുന്ന ജനജാഗ്രത ജാഥയിലാണ് ചട്ടമ്പി വര്‍ത്തമാനം പോലെ മന്ത്രി പരാമര്‍ശം നടത്തിയത്. ഇത് കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഈ വിഷയത്തില്‍ ഞാന്‍ നേരത്തെ തന്നെ വിജിലന്‍സിന് പരാതി കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇത്തരം പരാതികളിലൊന്നും നടപടിയായില്ല. നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പച്ചപ്പിനെ കുറിച്ചും തണ്ണീര്‍തടത്തെ കുറിച്ചും സംസാരിക്കുന്ന മുഖ്യമന്ത്രി പറയുന്ന കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ തോമസ് ചാണ്ടിയെ മന്ത്രി സഭയില്‍ നിന്നു പുറത്താക്കണം. മന്ത്രിയെ ശാസിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശാസിക്കാന്‍ മന്ത്രിയെന്താ, കൊച്ചുകുട്ടിയാണോയെന്നും ചെന്നിത്തല ചോദിച്ചു.
കയ്യേറ്റക്കാര്‍ക്കും സ്വര്‍ണക്കടത്തുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും കൂട്ടുനില്‍ക്കുന്നവരുടെ മുന്നണിയായി ഇടതുമുന്നണി മാറിയിരിക്കുകയാണ്.
അഴിമതിക്കെതിരെയെന്ന് പറഞ്ഞുനടന്നവര്‍ അഴിമതിയുടെ ചെളിക്കുണ്ടിലായി. യു.ഡി.എഫില്‍ കളങ്കിതരുണ്ടെന്ന് പറഞ്ഞുനടന്നവര്‍ ജാഗ്രതായാത്ര നടത്തി ഒരു ജാഗ്രതയുമില്ലാതെ മാനം നഷ്ടപ്പെട്ടവരായിത്തീര്‍ന്നത് പൊതുജനത്തിന് കണ്ടുബോധ്യപ്പെട്ടെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്ത് ഇപ്പോള്‍ ഭരണമില്ലാത്ത അവസ്ഥയാണ്. പിണറായി സര്‍ക്കാര്‍ എന്തുചെയ്തുവെന്ന് ചോദിച്ചാല്‍ വട്ടപ്പൂജ്യമെന്നേ പറയാനാവൂ. നാലു മിഷനുകള്‍ പ്രഖ്യാപിച്ചു. നാലും ടേക്ക് ഓഫ് ചെയ്തില്ല. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനം നടക്കുമ്പോഴാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍- ഭൂമി കയ്യേറ്റം നടത്തി സര്‍ക്കാറിന്റെ നീര്‍ത്തട സംരക്ഷണ നയം പരസ്യമായി ലംഘിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ കാലതാമസം വരുത്തുന്നത് ഈ സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വത്തിന്റെ ഭാഗമാണ്. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ പ്രശ്‌നം സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണ്. ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതിന് പകരം സമരക്കാരെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്.
യു.ഡി.എഫ് നേതാക്കളായ ജോണി നെല്ലൂര്‍, വി.കെ ഇബ്രാഹിം കുഞ്ഞ്, എന്‍.എ നെല്ലിക്കുന്ന്, ഹക്കീം കുന്നില്‍, പാലോട് രവി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് പായം സ്വാഗതം പറഞ്ഞു.

crime

ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ സുൽത്താനയുടെ ഭർത്താവ് അറസ്റ്റിൽ

Published

on

ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പേർ പിടിയിലായ കേസിലെ മുഖ്യപ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെന്നൈ എണ്ണൂർ സത്യവാണി മുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43) ആണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി തസ്ലീമ സുൽത്താനയുടെ ഭർത്താവാണ് അറസ്റ്റിലായ സുൽത്താൻ അക്ബർ അലി. ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമീഷണർ അശോക് കുമാറും പാർട്ടിയും ചേർന്ന് ചെന്നൈ എണ്ണൂരിലുള്ള വാടക വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മൊബൈൽ കടകൾക്ക് സെക്കൻഡ് ഹാൻഡ് മൊബൈലും മറ്റ് ഉപകരണങ്ങളും സപ്ലൈ ചെയ്യുന്ന ജോലി ചെയ്യുന്ന ഇയാൾ ഇതിന്റെ ഭാഗമായി സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പോകുകയും ഇവയുടെ മറവിൽ ഹൈബ്രിഡ് കഞ്ചാവ് കടത്തിക്കൊണ്ട് വരികയുമാണ് ചെയ്തിരുന്നത്. തെളിവിൻ്റെ ഭാഗമായി ഇയാളുടെ പാസ്പോര്‍ട്ടും കസ്റ്റഡിയിൽ എടുത്തു. എക്സൈസ് സംഘം കഴിഞ്ഞ മൂന്ന് ദിവസമായി ചെന്നൈയിൽ തങ്ങി അന്വേഷണം നടത്തിവരികയായിരുന്നു.

Continue Reading

india

ലവ് ജിഹാദ് ആരോപിച്ച് സലൂൺ തകർത്ത് ബിജെപി പ്രവർത്തകർ

Published

on

പൂനെ: ലവ് ജിഹാദ് ആരോപിച്ച് സലൂൺ തകർത്ത് ബിജെപി പ്രവർത്തകർ. സലൂണിലെ ജീവനക്കാരിൽ ഒരാൾ ഹിന്ദു പെൺകുട്ടിയെ ഇസ്‌ലാം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കാൻ ഹിന്ദു പെൺകുട്ടിയെ സലൂണിലെ ജീവനക്കാരൻ നിർബന്ധിച്ചുവെന്ന് ബിജെപി പ്രവർത്തകയായ ഉജ്വല ഗൗഡ് ആരോപിച്ചു. പെൺകുട്ടിയുടെ താത്പര്യത്തിന് വിരുദ്ധമായി ഇസ്‌ലാം സ്വീകരിക്കാനും അവളെ നിർബന്ധിച്ചു. സംഭവം പുറത്തു പറയാതിരിക്കാൻ പെൺകുട്ടിക്ക് ഒരു ലക്ഷം രൂപ നൽകിയെന്നും ബിജെപി നേതാവ് ആരോപിച്ചു.

തിങ്കളാഴ്ച നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കറുത്ത പെയ്ന്റുമായി സലൂണിലേക്ക് അതിക്രമിച്ചു കയറിയ ബിജെപി പ്രവർത്തകർ സലൂൺ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കട തകർക്കുകയും ചെയ്തു.

സലൂൺ ഉടമയായ ജാവേദിനെ പ്രവർത്തകർ മർദിച്ചു. ഇയാളെ പിന്നീട് പൊലീസിന് കൈമാറി. പെൺകുട്ടിയെ മതം മാറ്റാൻ ശ്രമം നടന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് കോത്രുഡ് ഡിസിപി സന്ദീപ് ദേശ്മാനെ പറഞ്ഞു. സലൂൺ ഉടമയായ ജാവേദും വനിതാ ജീവനക്കാരിയും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളാണ് ആരോപണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ആരോപണമുന്നയിച്ച യുവതി സലൂൺ ഉടമയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. സമയത്ത് തിരിച്ചുകൊടുക്കാൻ കഴിയാത്തതിനാൽ ഇവർ ജോലി രാജിവെക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതാണ് ലവ് ജിഹാദ് ആരോപണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

ത്രീസ്റ്റാർ വരെയുള്ള ഹോട്ടലുകളിൽ ഒന്നാം തീയതി മദ്യം വിളമ്പാം; മദ്യനയം അംഗീകരിച്ച് മന്ത്രിസഭാ യോഗം

Published

on

തിരുവനന്തപുരം: പുതിയ മദ്യ നയത്തിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. ടൂറിസ്റ്റ് ആവശ്യം മുൻനിർത്തി ഒന്നാം തീയതിയിലും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ ഇനിമുതൽ മദ്യം വിളമ്പാം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാൻ അനുമതിയുണ്ട്. ഡ്രൈഡേയിൽ കൂടുതൽ ഇളവ് വരുത്തിക്കൊണ്ടുള്ള മദ്യനയത്തിനാണ് ഒടുവിൽ അന്തിമ അംഗീകാരം നൽകുന്നത്. ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാം.

ഡ്രൈ ഡേയിൽ ഹോട്ടലുകൾക്ക് ഇളവ്. ത്രീസ്റ്റാർ വരെയുള്ള ഹോട്ടലുകളിൽ ഒന്നാം തീയതി മദ്യം വിളമ്പാം. ടൂറിസം കോൺഫറൻസുകളോ ഇവെന്റുകളോ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകണം. പ്രത്യേക ഫീസ് ഈടാക്കി ഹോട്ടലുകളെ ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ അനുവദിക്കും. അരലക്ഷം രൂപയാണ് ഫീസ്.

വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകൾക്കാണ് ഇളവ്. ചടങ്ങുകൾ മുൻകൂട്ടി കാണിച്ച് എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാം. യാനങ്ങൾക്ക് ബാർ ലൈസൻസ് നൽകും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയിൽ മാറ്റമില്ല. 400 മീറ്റർ ദൂരപരിധി തുടരും.

Continue Reading

Trending