ഭക്ഷണത്തൊടൊപ്പം തന്നെ വ്യായാമവും ശീലമാക്കിയാലേ ആരോഗ്യകരമായ ഒരു ജീവിതം കൈവശമുണ്ടാകൂ. എന്നാല്‍ ഭക്ഷണം തന്നെ കൃത്യമായി കഴിക്കാതെ വരുമ്പോഴെങ്ങനെയാണ് വ്യായാമം കൂടി നോക്കുന്നത്. നിത്യജീവിതത്തില്‍ ചുറുചുറുക്കും ഉന്മേഷവും സദാ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഏതാനും ഭക്ഷണശീലങ്ങള്‍ ഇവിടെ നമുക്ക് പരിചയപ്പെടാം.
വെള്ളം കുടി എത്രമാത്രം പ്രധാനമാണ്?
‘ബിസി ലൈഫി’ല്‍ ശരീരത്തിനാവശ്യമായ വെള്ളം കുടിക്കാത്തത് കാരണം നിര്‍ജ്ജലീകരണം ഉള്‍പ്പെടെ നിരവധി അസ്വസ്ഥതകള്‍ ശരീരത്തെ ബാധിക്കാം. നമ്മുടെ തലച്ചോറിന്റെ ഭൂരിഭാഗവും വെള്ളം കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെന്ന് അറിയാമോ? അതെ. അതിനാല്‍ ധാരാളം വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക. പച്ചവെള്ളം കുടിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് കലോറി രഹിത പാനീയങ്ങളും ശീലമാക്കാം.
നാരുകളടങ്ങിയ ഭക്ഷണം ശരീര പ്രവര്‍ത്തനത്തിന് അനിവാര്യം
ഈ പൊറോട്ട യുഗത്തില്‍ ഫൈബര്‍ ലഭ്യത ഉറപ്പുവരുത്തിയില്ലെങ്കില്‍ ദഹനപ്രക്രിയയെയും കിഡ്‌നി, ആമാശയം, കുടലുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെയും അത് സാരമായി ബാധിക്കും. അതിനാല്‍ ഇലക്കറികളും പഴവര്‍ഗങ്ങളും ശീലമാക്കുക. അതുവഴി ഫൈബര്‍ ലഭ്യത നിലനിര്‍ത്താം.
ശരീരത്തിന്റെ ആവശ്യകത അറിഞ്ഞ് ഭക്ഷണം
മറ്റുള്ളവരെ സംതൃപ്തിപ്പെടുത്താന്‍ വേണ്ടി ഇരിക്കുകയും വാരിവലിച്ച് കഴിക്കുകയും ചെയ്യുന്ന രീതി ഉപേക്ഷിച്ച് വിശപ്പിനനുസരിച്ചാവട്ടെ ഭക്ഷണത്തിന്റെ അളവും രീതിയും. ഭക്ഷണശേഷം ക്ഷീണം അനുഭവത്തക്ക രീതിയില്‍ ആമാശയത്തിന് ഭാരമാകാതെ വിശപ്പ് മാറി എന്ന തോന്നല്‍ വന്നാല്‍ നിര്‍ത്തുന്നത് ശീലമാക്കൂ.
തൈര്, ബീന്‍സ്, നട്ട്‌സ് തുടങ്ങിയ പ്രോട്ടീന്‍ ദായക പദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുക വഴി ശരീരത്തിന്റെ ഊര്‍ജസ്വലത നിലനിര്‍ത്തുകയും അതുവഴി അമിതഭാരം വരാതെ നോക്കുകയും ചെയ്യാം.
ആരോഗ്യകരമായ ശരീരവും മനസ്സും കാത്തുസൂക്ഷിക്കുന്നതില്‍ നിസ്സാരമെന്ന് നമുക്ക് തോന്നാവുന്ന ചില പഴം, പച്ചക്കറി വര്‍ഗങ്ങള്‍ക്ക് കാര്യമായ പങ്ക് വഹിക്കാന്‍ കഴിയും. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. ലെമണ്‍: ‘വിറ്റാമിന്‍ സി’യാല്‍ സമ്പന്നമായ ലെമണ്‍ ഒഉഘ (നല്ല കൊളസ്‌ട്രോള്‍) വര്‍ധിപ്പിക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ലെമണിലടങ്ങിയ സിട്രസ് ഫ്‌ളവനോയ്ഡ് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുകയും ഒരു മികച്ച ആന്റി ഇന്‍ഫഌമേറ്ററി ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
2. ബ്രൊക്കോളി: അസ്ഥികളുടെ സുസ്ഥിരതയില്‍ മുഖ്യപങ്ക് വഹിക്കുന്ന വിറ്റമിന്‍ കെ, വിറ്റമിന്‍ സി എന്നിവയുടെ കലവറയായ ബ്രൊക്കോളി ഗുണമേ• ഏറെയടങ്ങിയ ഒരു വിഭവമാണ്.
3. ഡാര്‍ക്ക് ചോക്കലേറ്റ്: ബ്ലഡ് പ്രഷര്‍ നിയന്ത്രിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരുത്തമ ഭക്ഷണ പദാര്‍ത്ഥമാണ് ഡാര്‍ക്ക് ചോക്കലേറ്റ്. ഇതില്‍ അടങ്ങിയിട്ടുള്ള ഫ്‌ളവനോയ്ഡ്‌സ് ഘഉഘ അഥവാ ചീത്ത കൊളസ്‌ട്രോള്‍ കുറക്കുകയും ഒഉഘ കൂട്ടാന്‍ സഹായകമായി വര്‍ത്തിക്കുകയും ചെയ്യുന്നു.
4. വാല്‍നട്ട്: ഒമേഗ 3യാല്‍ സമ്പുഷ്ടമായ വാല്‍നട്ട് പതിവാക്കുകവഴി ഉ•േശം നിലനിര്‍ത്താനും കൊളസ്‌ട്രോള്‍ നിയന്ത്രണ വിധേയമാക്കാനും സാധിക്കുന്നു.
5. വെളുത്തുള്ളി: ഇ – കോളിയുള്‍പ്പെടെയുള്ള മാരക ബാക്ടീരിയകളുടെ വ്യാപനത്തെ തടയുകവഴി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശക്തമായി നിലനിര്‍ത്തുന്നതില്‍ വെളുത്തുള്ളി കാര്യമായ പങ്ക് വഹിക്കുന്നു.
6. ചീര: കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ നിര്‍ണായക സംഭാവന നല്‍കാന്‍ കഴിയുന്ന ചീര ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും കാര്യമായ പങ്കുവഹിക്കുന്നു.
7. ബെറി: വിറ്റാമിന്‍ സി, സിങ്ക്, പൊട്ടാസ്യം, കാല്‍സ്യം, മെഗ്നീഷ്യം, ഫൈബര്‍ തുടങ്ങി എണ്ണമറ്റ പോഷകങ്ങളാല്‍ സമൃദ്ധമായ ബെറി ശീലമാക്കിയാല്‍ ചുറുചുറുക്കും ഉ•േഷവും ചോരാതെ നിലനിര്‍ത്താം.
8. ഒലിവ്: മോണോ അണ്‍ സാച്ചുറേറ്റഡ് ഫാറ്റിനാല്‍ സമ്പന്നമായ ഒലിവിന് കാന്‍സറുള്‍പ്പെടെയുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കാന്‍ സാധിക്കും.
9. അവക്കാഡോ: പൊട്ടാസ്യം, വിറ്റാന്‍ ബി 6, ഫൈബര്‍ തുടങ്ങിയവയാല്‍ സമ്പന്നമായ അവക്കാഡോ പ്രകൃതിയിലെ ഒരു മികച്ച ഊര്‍ജ ദാതാവാണ്.
10. കിവി: ഫോസ്ഫറസ്, കോപ്പര്‍, മെഗ്നീഷ്യം, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ ധാരാളമടങ്ങിയ കിവിക്ക് മനുഷ്യ ഡി.എന്‍.എയെ സംരക്ഷിക്കുന്നതിലുള്‍പ്പെടെ ശരീരത്തിന് ധാരാളം സംഭാവന നല്‍കാന്‍ കഴിയും.
ഇവ കൂടാതെ ആല്‍മണ്ട്, മുട്ട, പാല്‍ തുടങ്ങി നിസ്സാരമെന്ന് നാം കരുതുന്ന സമീകൃതാഹാരങ്ങള്‍ കൃത്യമായ അളവിലും സമയത്തും കഴിക്കല്‍ ശീലമാക്കുകവഴി ആരോഗ്യവും പ്രസരിപ്പും നമ്മെത്തേടി വരും. എങ്കിലും ശാരീരികാധ്വാനം അടങ്ങിയ കായിക വിനോദങ്ങളും വ്യായാമവും നിലനിര്‍ത്തുക വഴിയല്ലാതെ കുറുക്കുവഴികളിലൂടെ ശാരീരിക സൗന്ദര്യം വര്‍ധിപ്പിക്കാനോ മസില്‍ പെരുപ്പിക്കാനോ നടത്തുന്ന ഏത് ശ്രമവും വിപരീത ഫലമേ സൃഷ്ടിക്കൂ എന്ന സത്യം വിസ്മരിക്കാവതല്ല.