Connect with us

Video Stories

അമേരിക്കയെ വിറപ്പിച്ച ക്യൂബയുടെ സ്വന്തം ഫിദല്‍

Published

on

ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ ഗ്രാന്മയില്‍ 2016 മാര്‍ച്ചില്‍ ഫിഡല്‍ അലക്‌സാന്‍ഡ്രോ കാസ്‌ട്രോ റൂസ് ഇങ്ങനെ എഴുതി: ‘ബ്രദര്‍ ഒബാമ , പഴയവയെല്ലാം മറക്കണമെന്നാണ് താങ്കള്‍ പറയുന്നത്…നീണ്ട കാലത്തെ തികട്ടുന്ന ഓര്‍മകള്‍ ഞങ്ങളെങ്ങനെ മറക്കാനാണ്. ക്യൂബക്ക് നിങ്ങളുടെ സാമ്രാജ്യത്തിന്റെ യാതൊന്നും ആവശ്യമില്ല.’

നീണ്ട എണ്‍പത്തെട്ടുകൊല്ലത്തെ രക്തച്ചൊരിച്ചിലുകള്‍ക്കും അവിശ്വാസത്തിനും ശേഷം അമേരിക്കയുടെ ഒരു പ്രസിഡണ്ട് ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ വിപ്ലവനേതാവ് ഫിദല്‍ കാസ്‌ട്രോയുടെ വാക്കുകളായിരുന്നു ഇവ. ശീതയുദ്ധകാലത്തിനുശേഷം അമേരിക്കയെ സംബന്ധിച്ചിടത്തോളം ക്യൂബയുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നത് ചരിത്രപരമായ ഒരു ദൗത്യമായിരുന്നു. കമ്യൂണിസ്റ്റ്-പാശ്ചാത്യ ശീതയുദ്ധത്തിന് ശേഷം ആദ്യമായാണ് ക്യൂബയിലേക്ക് ഒരു അമേരിക്കന്‍ ഭരണാധികാരി കടന്നുവരുന്നത്. ബറാക് ഒബാമയുടെ വിദേശനയവും താരതമ്യേനയുള്ള മിതവാദവുമാണ് ഇതിന് കാരണമായത്. എന്നിട്ടും തന്റെ വാക്കുകളിലെ സ്വതസ്സിദ്ധമായ തീക്ഷ്ണത ഫിഡല്‍ ചീറ്റുക തന്നെ ചെയ്തു. കഴിഞ്ഞ ആഗസ്തില്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളന വേദിയില്‍ വെച്ച് അവസാനമായി നടത്തിയ പ്രസംഗത്തിലും ഈ വിപ്ലവനേതാവിന്റെ തളരാത്ത വാക്കുകളാണ് ക്യൂബന്‍ ജനത കേട്ടത്. തൊണ്ണൂറാം വയസ്സില്‍ തന്റെ മരണം പ്രവചിച്ചെന്ന പോലെ അദ്ദേഹം പറഞ്ഞു. ‘ വൈകാതെ എനിക്ക് 90 വയസ്സാകും. നമ്മള്‍ തമ്മില്‍ ഇനി കാണണമെന്നില്ല. നിങ്ങള്‍ കഠിനാധ്വാനം ചെയ്താല്‍, ഞാന്‍ മരിച്ചാലും ആത്മാഭിമാനത്തോടെ ക്യൂബയുടെ കമ്യൂണിസ്റ്റ് നയം തുടരുക തന്നെ ചെയ്യും. ‘ ലോകത്തോടും ലാറ്റിന്‍ അമേരിക്കന്‍ സഹോദരങ്ങളോടും നമുക്ക് പറയാം ക്യൂബന്‍ ജനത വിജയികളാണെന്ന്്. ‘ ലോകത്ത് അവശേഷിക്കുന്ന ചൈന, ലാവോസ്, കൊറിയ, വിയറ്റ്‌നാം എന്നീ അഞ്ച് കമ്യൂണിസ്്റ്റ് രാജ്യങ്ങളിലൊന്നാണ് ഫിദല്‍ കാസ്‌ട്രോയുടെ ക്യൂബ.

സ്‌പെയിന്‍കാരും അമേരിക്കക്കാരുമാണ് ദീര്‍ഘകാലം രാജ്യം അടക്കിഭരിച്ചത്. വെറും ഒരുകോടി പത്തുലക്ഷത്തിച്ചില്ലാനം മാത്രം ജനസംഖ്യ. തെക്കേ അമേരിക്കയിലെ ഒരു കൊച്ചുദ്വീപുരാഷ്ട്രം ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍ കിഴക്കിന്റെ പ്രായോഗികാശയമായ കമ്യൂണിസത്തെ വരിച്ചപ്പോള്‍ ലോകം അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തരിക്കുകയായിരുന്നു. അമേരിക്കന്‍ പിന്തുണയോടെ ഭരണം നടത്തിയിരുന്ന ഫുള്‍ഗെന്‍സിയോ ബാറ്റിസ്റ്റയുടെ ദുഷ്‌ചെയ്തികള്‍ക്കെതിരെ രണ്ടുവര്‍ഷം നീണ്ട സായുധപോരാട്ടത്തിലൂടെയാണ് ഫിഡല്‍ കാസ്‌ട്രോ ക്യൂബയുടെയും അങ്ങനെ ലോകകമ്യൂണിസ്റ്റുകളുടെയും താരപദവിയിലേക്ക് ഉയര്‍ന്നുപൊങ്ങിയത്. തെക്കേ അമേരിക്കയിലെ കൊടിയ ദാരിദ്ര്യവും ചെ ഗുവേരയുടെ പിന്തുണയുമെല്ലാം ഫിദലിന് ‘ക്യൂബന്‍ മോചന’ ത്തിന് സഹായകമായി. 1959 ജനുവരി എട്ടിനാണ് ക്യൂബയിലേക്ക് ഫിഡലിന്റെ സൈന്യം ഇരച്ചുകയറി അധികാരം പിടിച്ചെടുത്തത്. ഇതോടെ അമേരിക്കയില്‍ നിന്നും മറ്റും നീണ്ട കാലത്തെ ഉപരോധമാണ് രാജ്യത്തിന് സഹിക്കേണ്ടിവന്നത്. കഷ്ടപ്പാടേറെ അനുഭവിച്ചെങ്കിലും നായകനൊപ്പം ജനത അടിയുറച്ചുനിന്നതിലൂടെ ഉപരോധത്തിന്റെ ദൂഷ്യമെല്ലാം ക്യൂബ കുടഞ്ഞെറിഞ്ഞു. പാവങ്ങള്‍ക്കുവേണ്ടിയാണ് താന്‍ യുദ്ധം ചെയ്തതെന്നും അവരുടെ ഉന്നമനമാണ് ലക്ഷ്യമെന്നും അദ്ദേഹം പല തവണ പറഞ്ഞു.

1959ല്‍ ഹവാനയിലേക്ക് നീങ്ങിയ ഫിദലും സൈന്യവും ലക്ഷക്കണക്കിന് വരുന്ന ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി പ്രഖ്യാപിച്ചു; ഇത് ലോകത്തെ അത്യപൂര്‍വമായ വിപ്ലവമുന്നേറ്റമാണെന്ന് .ജനക്കൂട്ടം ഹര്‍ഷാരവത്തോടെ ‘ഫിദല്‍, ഫിദല്‍ ‘ എന്ന് ഉദ്‌ഘോഷിച്ച് തങ്ങളുടെ നേതാവിന്റെ വാക്കുകള്‍ ശിരസ്സാവഹിക്കാനൊരുങ്ങുകയായിരുന്നു. തന്റെ 49 വര്‍ഷം നീണ്ട രാഷ്ട്രനേതൃപദവിയില്‍ ആറുതവണയാണ് ‘തെരഞ്ഞെടുക്കപ്പെട്ടത’്. പ്രായാധിക്യം മൂലമുള്ള അനാരോഗ്യം ബാധിച്ച് 2006ല്‍ വിടവാങ്ങുമെന്ന് കരുതിയപ്പോഴും രണ്ടുവര്‍ഷത്തിന് ശേഷം പ്രതിരോധമന്ത്രിയായിരുന്ന തന്റെ ഇളയസഹോദരന് രാജ്യത്തിന്റെ ഉത്തരവാദിത്തം ഏല്‍പിച്ചുകൊടുക്കുകയാണ് ഈ കമ്യൂണിസ്റ്റ് നേതാവ് ചെയ്തത്. ഇതിന് മുമ്പുതന്നെ ലോകത്ത് സോവിയറ്റ് യൂണിയന്‍ അടക്കമുള്ള കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ അവയുടെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാതയില്‍ നിന്ന് മാറിപ്പോയിരുന്നു. കാള്‍ മാര്‍ക്‌സിനെയും സോവിയറ്റ് യൂണിയനിലെ വഌഡിമീര്‍ ലെനിന്‍ എന്നിവരെക്കാള്‍ കമ്യൂണിസത്തിന് തികഞ്ഞ പ്രായോഗികവാദിയായ നേതാവായിരുന്നു ഫിഡല്‍ കാസ്‌ട്രോ എന്ന പച്ചമനുഷ്യന്‍. ലാറ്റിന്‍ അമേരിക്കയുടെ വിശപ്പും വേദനയും പോരാട്ടവീര്യുവുമൊക്കെ ഒരാളില്‍ പതിച്ചതായിരുന്നു ആ വ്യക്്തിത്വം.

നീണ്ട ഏഴുപതിറ്റാണ്ടുകാലം ലോകസാമ്രാജ്യത്വശക്തിക്ക് മുമ്പില്‍ മുട്ടുമടക്കാതെ പിടിച്ചുനിന്നെന്നുമാത്രമല്ല, പാശ്ചാത്യശക്തികളുടെ എല്ലാവിധ കുതന്ത്രങ്ങളെയും ചെറുത്തുതോല്‍പിക്കാനും ഉദാരീകരണകാലത്തുപോലും രാജ്യത്തെ സാമ്പത്തികമായി ഇളക്കം തട്ടാതെ നിലനിര്‍ത്താനും കഴിഞ്ഞത് ഒരു ജനതയുടെ അടങ്ങാത്ത ആത്മവിശ്വാസവും അതിലുപരി ഒരു നേതാവിന്റെ വിപ്ലവവീര്യവും കൊണ്ടാണ്. ഇരുപതാം നൂറ്റാണ്ടുകണ്ട ഏറ്റവും പ്രായോഗികവാദിയായ നേതാവാണ് ഇദ്ദേഹമെന്ന് പലരും വിശേഷിപ്പിച്ചതും മറ്റൊന്നും കൊണ്ടല്ല. വെറും 150 കിലോമീറ്ററകലെയുള്ള അമേരിക്കയോട് ഗറില്ലായുദ്ധമുറകളിലൂടെ പോരാടി ഭരണസാരഥ്യത്തില്‍ ലോകം കണ്ട ഏതുഭരണാധികാരിയെക്കാളും കൂടുതല്‍ കാലം ഇരിക്കാന്‍ കഴിഞ്ഞതും ഫിഡലിന് മാത്രം സ്വന്തം. സഹോദരനെ വാഴിക്കുകയും ജനാധിപത്യത്തെ അംഗീകരിക്കാതിരിക്കുകയും ചെയ്തത് ഫിദലിനെതിരെ നിരന്തര വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഭരണമേറ്റശേഷം പതിനായിരക്കണക്കിനാളുകളെ തൂക്കിക്കൊന്നതായി പാശ്ചാത്യമാധ്യമങ്ങള്‍ പറയുന്നു. ആദ്യമൊക്കെ അനുകൂലിച്ചെങ്കിലും കാര്‍ഷികഭൂമി ഏറ്റെടുത്തതും മറ്റും അമേരിക്കയെ ചൊടിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ സൈന്യത്തിന് ആഫ്രിക്കയില്‍ വന്‍ പിന്തുണയാണ് ക്യൂബ നല്‍കിയത്.

അന്താരാഷ്ട്ര രംഗത്ത് ഏറെ വെല്ലുവിളികള്‍ അമേരിക്കയുള്‍പെടുന്ന സാമ്രാജ്യത്വശക്തികളോട് നേരിടേണ്ടി വരുമ്പോഴും അതിനെതിരെ ലോകസമൂഹത്തെ കൂടെ നിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചതിന് ഇന്ത്യയും ചേരിചേരാപ്രസ്ഥാനവുമടക്കം ഏറെയുണ്ട് ഉദാഹരണങ്ങള്‍. ഇന്ത്യയും ഈജിപ്തും ഇന്തോനേഷ്യയും നേതൃത്വം നല്‍കി രൂപം കൊടുത്ത ചേരിചേരാപ്രസ്ഥാനം അമേരിക്കക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് കണ്ടപ്പോള്‍ ഫിഡല്‍ കാസ്‌ട്രോ അതിന്റെ നേതൃസ്ഥാനത്തേക്ക് വന്നു. രണ്ടുതവണ 120 രാജ്യങ്ങളടങ്ങുന്ന ഈ സംഘടനയുടെ അമരക്കാരനായി അദ്ദേഹം. ഇന്ദിരാഗാന്ധിയില്‍ നിന്നാണ് ഡല്‍ഹിയില്‍ വെച്ച് അദ്ദേഹം നേതൃത്വമേറ്റെടുത്തത്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ യാസര്‍ അറഫാത്തുമായി നല്ല സഹകരണമാണ് അദ്ദേഹം അനുവര്‍ത്തിച്ചത്. ഇസ്്‌ലാമിക രാജ്യങ്ങളുമായും ഫിഡല്‍ പ്രായോഗികമായ ബന്ധം നിലനിര്‍ത്തുകയുണ്ടായി. അതേസമയം തന്നെ തികഞ്ഞ മനുഷ്യാവകാശലംഘനമാണ് ക്യൂബയിലെന്ന് ലോകത്ത് പ്രചാരമുണ്ടായി. ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പോലുള്ള സംഘടനകള്‍ റിപ്പോര്‍ട്ടുകളുമായി രംഗത്തുവന്നു. ഇതിന് ഫിഡല്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. രാജ്യത്തെ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി നടത്തുന്ന നടപടികള്‍ ചിലര്‍ക്ക് അസ്വസ്ഥതയുളവാക്കുന്നുണ്ടെങ്കില്‍ അതവര്‍ സഹിക്കുക എന്നായിരുന്നു അത്. പതിനായിരക്കണക്കിനാളുകളാണ് ഫിഡലിന്റെ കാലത്ത് ക്യൂബ വിട്ട് അമേരിക്കയിലേക്ക് കുടിയേറിയത്. തങ്ങളുടെ ദുരിതങ്ങള്‍ക്ക് ഉത്തരവാദി ഫിഡലാണെന്നായിരുന്നു അവരുടെ പക്ഷം. ഇന്നലെ രാത്രി അമേരിക്കന്‍ നഗരമായ മിയാമിയില്‍ തടിച്ചുകൂടിയ ക്യൂബയില്‍ നിന്ന് കുടിയേറിയവരുടെ പുതിയ തലമുറക്കാര്‍ ഫിഡലിന്റെ മരണവാര്‍ത്ത ബാന്‍ഡ് കൊട്ടിയാണ് വരവേറ്റത്.

ഫിഡലിന്റെ കാലത്ത് രാജ്യം വിവരസാങ്കേതിക മേഖലയിലും ജൈവസാങ്കേതികവിദ്യയിലും മുന്നേറ്റം നടത്തി. ശിശുമരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം എന്നിവയിലും മെച്ചപ്പെട്ട നിലവാരമാണ് ക്യൂബയുടേത്. ലാറ്റിന്‍ അമേരിക്കയിലും പരിസരങ്ങളിലും പല രാജ്യങ്ങളിലും കമ്യൂണിസ്റ്റ് വസന്തം തകര്‍ന്നപ്പോഴും ക്യൂബ പിടിച്ചുനിന്നത് ഈ വിപ്ലവനായകന്റെ നടപടികള്‍ മൂലമായിരുന്നു. ലോകത്തിന് അത്യാവശ്യമുള്ള പഞ്ചസാരയിലാണ് ക്യൂബ പിടിച്ചുനിന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ പഞ്ചസാര ഉല്‍പാദിപ്പിക്കുന്ന നാടാണിത്. നിക്കരാഗ്വ, ബൊളീവിയ ,വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഭരണങ്ങകൂടങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോഴും ക്യൂബ അവിടെത്തന്നെ നിന്നു. കമ്പോഡിയ, വടക്കന്‍ കൊറിയ മുതലായ രാജ്യങ്ങളില്‍ കമ്യൂണിസത്തിന്റെ പേരില്‍ കൊടിയ സ്വേഛാധിപതികള്‍ വാണപ്പോഴും ക്യൂബക്ക് മനുഷ്യാവകാശസംരക്ഷണത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കപ്പുറം വലിയ സ്വേഛാധിപത്യരീതികളുണ്ടായില്ലെന്നത് വേറിട്ട വസ്തുതയായി. എന്നാല്‍ സോവിയറ്റിന്റെ പതനം ക്യൂബയെ നന്നായിത്തന്നെ ഉലച്ചു. കോടിക്കണക്കിന് ഡോളറിന്റെസഹായമാണ് പെട്ടെന്ന് നിലച്ചത്. വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം പറഞ്ഞത് ഇതാണ്: എന്റെ പേരില്‍ ലോകത്ത് എവിടെയെങ്കിലും ഒരു ഡോളറെങ്കിലും സമ്പാദ്യമുണ്ടെന്ന് കണ്ടെത്തിയാല്‍ ഞാന്‍ രാഷ്ട്രീയം വിട്ട് നിങ്ങള്‍ പറയുന്നത് ചെയ്യാം. ഇന്നിപ്പോള്‍ ക്യൂബ സോവിയറ്റ് രാജ്യമാണോ എന്ന് ചോദിച്ചാല്‍ അതെയെന്നൊന്നും ഉത്തരം നല്‍കാന്‍ റൗള്‍ കാസ്‌ട്രോക്ക് പോലുമാകില്ല.

അമേരിക്കയുമായും മറ്റും ഉദാരീകരണസാമ്പത്തികനയങ്ങള്‍ അനുവര്‍ത്തിച്ചുള്ള സമ്മിശ്രനയമാണ് ക്യൂബക്കുള്ളത്. ഫിഡല്‍ കാസ്‌ട്രോ നാടുനീങ്ങുമ്പോള്‍ ലോകവും അമേരിക്കയും ക്യൂബയും തന്നെയും ചോദിക്കുന്നത് കമ്യൂണിസ്റ്റ് നയവുമായി ആ രാജ്യത്തിന് എത്രകാലം മുന്നോട്ടുപോകാനാകുമെന്നാണ്. 636 തവണയാണ് ഫിഡലിനെ വകവരുത്താന്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ശ്രമിച്ചത്. ഭക്ഷണത്തിലും ഫിഡലിന്റെ പ്രസിദ്ധമായ താടിരോമങ്ങളില്‍ പോലും വിഷം കലര്‍ത്താന്‍ അവര്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ മുന്‍ കാമുകിയെ പോലും ഇതിനായി ഉപയോഗപ്പെടുത്തിയെന്നും കഥയുണ്ട്. അങ്ങകലെയുള്ള ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളെയും അവയുടെ നേതാക്കളെയും തിരഞ്ഞുപിടിച്ചുകൊലപ്പെടുത്തിയ അമേരിക്കക്ക് ഫിദലിന്റെ കാര്യത്തിലെന്തുകൊണ്ട് അതിന് കഴിഞ്ഞില്ലെന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. .

  • കെ.പി ജലീല്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍; പ്രതിപക്ഷ നേതാവ്‌

കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാണ്‌ എംടി.

Published

on

തിരുവനന്തപുരം : ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ്‌റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല.അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.

ആ പേനയില്‍നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്നു ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എംടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കു പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’- എന്ന് എംടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ഥവത്താണ്. അതു ജീവിതം കൊവ തെളിഞ്ഞതുമാണ്. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തിയ സ്‌നേഹസ്പര്‍ശം.

Continue Reading

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Trending