Connect with us

More

സ്വാശ്രയ സമരത്തില്‍ സര്‍ക്കാര്‍ സമീപനം തെറ്റെന്ന് വി.എസ്

Published

on

തിരുവനന്തപുരം: സ്വാശ്വയ സമരത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. വിഷയത്തില്‍ സര്‍ക്കാറിന്റെ സമീപനം തെറ്റാണ്, സെക്രട്ടറിയേറ്റിന് മുന്നില്‍ യുഡിഎഫ് എം.എല്‍.എമാര്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരാഹാരസമരം ഒത്തുതീര്‍പ്പാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. അതേസമയം വി.എസിന്റെ നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല. സമരം ചെയ്യുന്ന യുഡിഎഫ് എം.എല്‍.എമാരെ വി.എസ് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. പിന്നാലെയാണ് വി.എസിന്റെ പ്രസ്താവന വരുന്നത്. അതേസമയം വിഎസിന്റെ വാക്ക് സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

അബ്ദു റഹീമിന്റെ മോചനം നീളുന്നു; കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി

ഇന്ന്​ രാവിലെ​ എട്ടിന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു

Published

on

റിയാദ്​: 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്​ദുൽ റഹീമിന്റെ മോചനം ഇനിയും നീളും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ മോചനകാര്യത്തിൽ ഇന്നും തീരുമാനമായില്ല. ആറാം തവണയും റിയാദ്​ കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന്​ രാവിലെ​ എട്ടിന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു.

ഓൺലൈനായി കേസ് പരിഗണിച്ചപ്പോൾ അബ്ദുറഹീമും അഭിഭാഷകനും ഹാജരായി. ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു. 2006 അവസാനമാണ് സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അബ്ദുറഹീം സൌദിയിലെ ജയിലിൽ ആകുന്നത്.

പ്രോസിക്യൂഷന്‍റെ വാദം കേൾക്കലും പ്രതിഭാഗത്തി​ന്‍റെ മറുപടി പറച്ചിലുമായി ഒരു മണിക്കൂറിലേറെ സിറ്റിംഗ് നീണ്ടപ്പോൾ നടപടികൾ ഒരു തീർപ്പിലെത്തും എന്നായിരുന്നു പ്രതീക്ഷകൾ. എന്നാല്‍, കേസ് വീണ്ടും മാറ്റിവയ്ക്കുന്നു എന്ന അറിയിപ്പാണ് കോടതി നൽകിയത്. കേസ് ഇനി പരിഗണിക്കുന്ന തീയതി ഉടൻ അറിയാനാകും. റഹീമിന്‍റെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ആറാമത്തെ കോടതി സിറ്റിംഗാണ് ഇന്ന്​​ നടന്നത്​.

Continue Reading

kerala

ചൂണ്ടയില്‍ കിട്ടിയത് 400 കിലോ തൂക്കമുള്ള സ്രാവ്; വിറ്റുപോയത് 80,000 രൂപയ്ക്ക്

ള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്

Published

on

തിരുവനന്തപുരം: വിഴിഞ്ഞത്ത് 400 കിലോയോളം തൂക്കം വരുന്ന ‘അച്ചിണി സ്രാവി’നെ കരയ്‌ക്കെത്തിച്ച് മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റഫറിന്റെ ചൂണ്ടയിലാണ് കൂറ്റന്‍ സ്രാവ് കുടുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളക്കാരുമായി സ്രാവ് കുറേ ദൂരം പാഞ്ഞുവെങ്കിലും ഒടുവില്‍ തൊഴിലാളികള്‍ കീഴടക്കി കരയിലെത്തിക്കുകയായിരുന്നു.

അതിരാവിലെ കടലില്‍ പോയ വള്ളക്കാര്‍ എറിഞ്ഞ വലിയ ചൂണ്ടക്കൊളുത്തില്‍ ഉച്ചയോടെയാണ് സ്രാവ് കുരുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്.

സ്രാവിനായി നാല്‍പ്പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം വിളി എണ്‍പതിനായിരത്തോളം രൂപയിലെത്തിയാണ് അവസാനിച്ചതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 79,400 രൂപ വരെ മത്സരിച്ച് ലേലം വിളി നടന്നു.

അച്ചിണി സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കാണാറുണ്ടെങ്കിലും ചൂണ്ടയില്‍ കുരുങ്ങുന്നത് അപൂര്‍വമാണ്. സമീപത്തെ മറ്റൊരു വള്ളക്കാരുടെ സംഘത്തിന്റെ ചൂണ്ടയിലും ഇത്തരത്തിലൊരു സ്രാവ് കുരുങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളെ വെട്ടിച്ച് അത് കടന്നുകളഞ്ഞു.

Continue Reading

india

മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്

Published

on

ന്യൂഡൽ‌ഹി: പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്.

2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. വൈവിധ്യമേറിയ നിയമ മേഖലകളിൽ പ്രാപ്തി തെളിയിച്ച ന്യായാധിപനാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെന്ന് കൊളീജിയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരിലെ സീനിയോറിറ്റി പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. ജസ്റ്റിസ് സി ടി രവികുമാര്‍ വിരമിച്ചതോടെ കേരള ഹൈക്കോടതിയിൽ നിന്നും സുപ്രീംകോടതിയിലേക്ക് പ്രാതിനിധ്യം ഇല്ലെന്നതും ചീഫ് ജസ്റ്റിസ് സജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം കണക്കിലെടുത്തു.

‘11 വര്‍ഷത്തിലേറെയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വര്‍ഷത്തിലേറെയായി ഒരു വലിയ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയായും ചീഫ് ജസ്റ്റിസായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചന്ദ്രന്‍, വിവിധ നിയമ മേഖലകളില്‍ ഗണ്യമായ അനുഭവമുള്ളയാളാണ്,’ കൊളീജിയം പുറത്തിറക്കിയ പ്രമേയത്തില്‍ പറഞ്ഞിരുന്നു.

Continue Reading

Trending