Connect with us

Video Stories

പ്രളയത്തില്‍ കുടുങ്ങിയ 132 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി

Published

on

റിയാദ്: സഊദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ പെയ്ത കനത്ത മഴയില്‍ ഒരാള്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. തലസ്ഥാനമായ റിയാദ് പ്രവിശ്യയിലാണ് ഒരാള്‍ മരിച്ചത്. ഇന്നലെ രാവിലെ മഴക്ക് ശമനം ഉണ്ടായെങ്കിലും വൈകുന്നേരത്തോടെ ചാറ്റല്‍ മഴ തുടങ്ങി. മഴ ഒരാഴ്ച തുടരാനുളള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതാറിറ്റി വ്യക്തമാക്കി.

സഊദിയിലെ വിവിധ പ്രവിശ്യകളില്‍ മഴയും അതി ശൈത്യവും തുടരുകയാണ്. അസീര്‍ പ്രവിശ്യയുടെ വടക്കന്‍ പ്രദേശങ്ങളിലും ബശാഇര്‍, ഖസ്അം, ശവാസ് എന്നിവിടങ്ങളിലും കനത്ത മഴയില്‍ ജന ജീവിതം ദുസ്സഹമായി. വാഹനങ്ങളില്‍ സഞ്ചരിച്ചവര്‍ അപ്രതീക്ഷിതമായി റോഡില്‍ ഉയര്‍ന്ന വെളളത്തില്‍ കുടുങ്ങി. ശവാസ് പ്രദേശങ്ങളിലേക്കുള്ള സഞ്ചാരം ഇന്നും ദുഷ്‌കരമായി തുടരുകയാണ്. ഇവിടെ വെളളത്തില്‍ മുങ്ങിയ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

മഴയെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം തേടി 457 സന്ദേശങ്ങള്‍ ലഭിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇതില്‍ 381 എണ്ണം കിഴക്കന്‍ പ്രവിശ്യയിലാണ്. റിയാദില്‍ 55 വാഹനങ്ങള്‍ വെളളം പെങ്ങിയ റോഡില്‍ കുടുങ്ങി. മക്ക, ജിസാന്‍, റിയാദ് പ്രവിശ്യകളിലായി വെള്ളത്തില്‍ കുടുങ്ങിയ 132 പേരെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് പറഞ്ഞു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 102 വാഹനങ്ങളാണ് വെള്ളത്തില്‍ ഒലിച്ചുപോയത്. പ്രളയക്കെടുതിയില്‍പെട്ട 12 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.
താഴ്‌വരകളില്‍ വിനോദത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജലപ്രവാഹമുളള പ്രദേശങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ മാറ്റണം; മോദിക്ക് കത്തയച്ച് ബി.ജെ.പി എം.എല്‍.എമാര്‍

19 എം.എല്‍.എമാരാണ് മുഖ്യമന്ത്രിക്കെതിരെ നീക്കവുമായി രംഗത്തെത്തിയത്.

Published

on

കലാപം തുടരുന്ന മണിപ്പൂരിലെ സര്‍ക്കാരില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേന്‍ സിങിനെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എം.എല്‍.എമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 19 എം.എല്‍.എമാരാണ് മുഖ്യമന്ത്രിക്കെതിരെ നീക്കവുമായി രംഗത്തെത്തിയത്.

ഒരു മന്ത്രി, നിയമസഭാ സ്പീക്കര്‍ ഉള്‍പ്പെടെയാണ് ബിരേന്‍ സിങിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മണിപ്പൂരിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാര മാര്‍ഗം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേന്‍ സിങിനെ മാറ്റുക എന്നതാണെന്ന് കത്തില്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മെയ്തേയി, കുക്കി, നാഗ വിഭാഗങ്ങളിലെ നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിരേന്‍ സിങിനെതിരെ എം.എല്‍.എമാര്‍ പടയൊരുക്കം നടത്തിയിരിക്കുന്നത്.

ഒന്നര വര്‍ഷം പിന്നിടുന്ന മണിപ്പൂരില്‍ കലാപം മുന്നോട്ട് പോകുമ്പോഴും അവിടെ സമാധാനം കൊണ്ടുവരാന്‍ ഭരണകക്ഷിയായ ബിജെപിക്ക് കഴിയുന്നില്ല. മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ വീഴ്ചയായാണ് ഇതിനെ വിലയിരുത്തുന്നത്. ബിരേന്‍ സിങിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും നടപടി സ്വീകരിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം തയ്യാറായിട്ടില്ല. ബിരേന്‍ സിങിനെ പിന്തുണയ്ക്കുന്ന സമീപനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും സ്വീകരിക്കുന്നത്.

Continue Reading

kerala

പാലക്കാട് കെ സുരേന്ദ്രനായി ഒരു വിഭാഗം; ശോഭാ സുരേന്ദന്‍ വരണമെന്ന് മറ്റുള്ളവര്‍, ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം

കാലങ്ങളായി മണ്ഡലത്തിൽ പ്രവർത്തിക്കുന്ന സി .കൃഷ്ണകുമാറിനെത്തന്നെ സ്ഥാനാർഥിയാക്കണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപെട്ടിട്ടുണ്ട്.

Published

on

ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ സ്ഥാനാർഥി നിർണ്ണയത്തിൽ ബിജെപിയിൽ കടുത്ത ഭിന്നത. സംസ്ഥാാന അധ്യക്ഷൻ കെ. സുരേന്ദ്രനായി ഒരു വിഭാഗം ശക്തമായി നിലയുറപ്പിച്ചു. മറുവശത്ത് ശോഭാ സുരേന്ദ്രൻ വരണമെന്ന് ഒരു വിഭാഗം നേതാക്കൾ കേന്ദ്ര നേതൃത്വത്തോട് ആവശ്യപെട്ടു. കാലങ്ങളായി മണ്ഡലത്തിൽ പ്രവർത്തിക്കുന്ന സി .കൃഷ്ണകുമാറിനെത്തന്നെ സ്ഥാനാർഥിയാക്കണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപെട്ടിട്ടുണ്ട്.

Continue Reading

kerala

‘കേരളത്തിലെ മൂന്ന് തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വൻഭൂരിപക്ഷത്തോട് വിജയിക്കും’; സരിൻ പക്വത കാണിക്കണമായിരുന്നുവെന്നും കെ.സി വേണുഗോപാല്‍

എഐസിസിയ്ക്ക് പ്രത്യേക കാഴ്ചപാടില്ല കേരളത്തിലെ കോൺഗ്രസിന്‍റെ കാഴ്ചപാട് തന്നെയാണ് ഉള്ളത്.  ഒരു വ്യക്തി മാത്രമല്ല മറിച്ച് എല്ലാ ആളുകളും കൂടി ആലോചിച്ചിട്ടാണ് തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Published

on

കേരളത്തിൽ നടക്കാൻ പോകുന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. തെരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെയാണ് കോൺഗ്രസ് നേരിടുന്നതെന്നും മൂന്ന് സ്ഥാനാർഥികളെയും വൻഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും കെ.സി എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.

എഐസിസിയ്ക്ക് പ്രത്യേക കാഴ്ചപാടില്ല കേരളത്തിലെ കോൺഗ്രസിന്‍റെ കാഴ്ചപാട് തന്നെയാണ് ഉള്ളത്.  ഒരു വ്യക്തി മാത്രമല്ല മറിച്ച് എല്ലാ ആളുകളും കൂടി ആലോചിച്ചിട്ടാണ് തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാളെ മാത്രമേ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ കഴിയുകയുള്ളൂവെന്നും കോൺഗ്രസിൽ നിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സരിന്‍ കൂടുതൽ പക്വത കാണിക്കണമായിരുന്നുവെന്നും  കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. സ്ഥാനാര്‍ത്ഥിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല എന്നാൽ പാർട്ടിയെ അധിക്ഷേപിക്കുന്നത് അത്ര നല്ലതല്ലെന്നും കെ.സി വ്യക്തമാക്കി.

കേരളത്തിലെ ഒരു പാട് വിഷയങ്ങൾ ചർച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. അതിനെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണിതെല്ലാമെന്നും കോൺഗ്രസിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും കെ.സി വേണുഗോപാൽ സൂചിപ്പിച്ചു.

Continue Reading

Trending