Connect with us

kerala

താനൂര്‍ കസ്റ്റഡി കൊലപാതകം; തെളിവുകള്‍ കണ്മുന്നിലുണ്ടായിട്ടും സര്‍ക്കാരെന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് പി കെ നവാസ്

പ്രതികളായ ഡാന്‍സാഫ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ എസ്.പി വക്കീലിനെ വെച്ച ശബ്ദരേഖ പുറത്ത് വന്നിട്ടും എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ എസ്.പിയെ സംരക്ഷിച്ചു പോരുന്നത്? അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Published

on

താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം അട്ടിമറിക്കുന്നതിന്റെ തെളിവുകള്‍ കണ്മുന്നിലുണ്ടായിട്ടും സര്‍ക്കാരെന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. പ്രതികളായ ഡാന്‍സാഫ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ എസ്.പി വക്കീലിനെ വെച്ച ശബ്ദരേഖ പുറത്ത് വന്നിട്ടും എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ എസ്.പിയെ സംരക്ഷിച്ചു പോരുന്നത്? അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മലപ്പുറം എസ്.പിയും അദ്ദേഹത്തിന്റെ ‘ഡാന്‍സാഫ്’ എന്ന ഗുണ്ടാ സംഘവും ചേര്‍ന്ന് താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം അട്ടിമറിക്കുന്നതിന്റെ നഗ്‌നമായ തെളിവുകള്‍ കണ്മുന്നിലുണ്ടായിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നത്?

പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് നശിപ്പിക്കാന്‍ എസ്.പി നടത്തിയ ഇടപെടല്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍ തന്നെ തുറന്നു പറഞ്ഞിട്ടും എന്തുകൊണ്ടാണ് യാതൊരു നടപടികളുമില്ലാതെ ഈ വ്യക്തി ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നത്?

പ്രതികളായ ഡാന്‍സാഫ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ എസ്.പി വക്കീലിനെ വെച്ച ശബ്ദരേഖ പുറത്ത് വന്നിട്ടും എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ എസ്.പിയെ സംരക്ഷിച്ചു പോരുന്നത്?

തന്നെ ചതിച്ച് പ്രതിയാക്കുകയാണ് SPയെന്ന് താനൂര്‍ പോലീസ് SI കൃഷ്ണലാല്‍ കൈകുപ്പി കരഞ്ഞ് പറഞ്ഞിട്ടും എന്താണ് അധികാരികള്‍ക്ക് അനക്കം ഇല്ലാത്തത് ?

മലപ്പുറം എസ്.പിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഇത്ര വലിയ ബന്ധമെന്താണ്?

ഇദ്ദേഹത്തോടൊപ്പം ചാര്‍ജെടുത്ത മറ്റു ജില്ലകളിലെ എസ്.പിമാരെ സ്ഥലം മാറ്റിയ മുഖ്യമന്ത്രി എന്തുകൊണ്ടാണ് മലപ്പുറം എസ്.പി സുജിത് ദാസിനെ മാത്രം സ്ഥലം മാറ്റാതെ സംരക്ഷിക്കുന്നത് ?

മലപ്പുറം എസ്.പി പിണറായി വിജയനെ ‘അങ്കിള്‍’ എന്നാണത്രെ വിളിക്കുന്നത്..! അതുകൊണ്ടാണോ പോലീസ് നിയമചട്ടങ്ങളെ അട്ടിമറിച്ച് ഈ ക്രിമിനല്‍ എസ്.പി സ്വയം രാജാവായി വാഴുന്നത്?

ചോദ്യം ചെയ്യുന്നവരെ വേട്ടയാടിയും സ്വന്തക്കാര്‍ക്ക് കേരളത്തെ കീറിമുറിക്കാന്‍ അനുമതി നല്‍കിയും ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ എന്തുകൊണ്ടാണ് പൊതുമനസ്സിങ്ങനെ ശബ്ദമില്ലാത്തവരായി നില്‍ക്കുന്നത്?

കൃത്യമായ അജണ്ടകളുള്ള, നിയമവിരുദ്ധമായ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മലപ്പുറം എസ്.പി സുജിത് ദാസിനെ ഈ കേസിന്റെ സത്യസന്ധമായ അന്വേഷണത്തിന് വേണ്ടിയെങ്കിലും മാറ്റി നിര്‍ത്താന്‍ കേരളത്തിന്റെ ആഭ്യന്തരം വാഴുന്ന മുഖ്യമന്ത്രിക്കാകുന്നില്ലങ്കില്‍, അതിനുമാത്രം മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനകാന്‍ ഈ എസ്.പിക്ക് പിന്നില്‍ സര്‍ക്കാരിന്റെ മറകള്‍ ഇനി എന്തൊക്കെയുണ്ട്?

ഈ മാസം ആദ്യവാരത്തില്‍ ചേര്‍ന്ന ജില്ലാ പോലീസ് മീറ്റിംഗില്‍ ‘എന്നെ പ്രതിപക്ഷത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല ഞാന്‍ മലപ്പുറത്ത് തന്നെ കാണുമെന്ന് ‘ സുജിത്ദാസ് വെല്ലുവിളിക്കുമ്പോള്‍ തന്റെ മേലുദ്യോഗസ്ഥര്‍ക്കെതിരെ ചില തെളിവുകള്‍ കയ്യിലെ ലാപ്പ് ടോപ്പിലുണ്ട്, അത്‌കൊണ്ട് തന്നിലേക്ക് ഒരന്വേഷണവും വരില്ല എന്ന ധാരണയുടെ അഹങ്കാരത്തിലാണോ ?

താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലയില്‍ ഒളിവില്‍ കഴിയുന്ന നാല് ഡാന്‍സാഫ്കാരെ ഇരുട്ടില്‍ തപ്പുന്ന അന്വേഷണ സംഘത്തോട് ഒന്ന് മാത്രമേ പറയാനൊളളൂ Dysp ബെന്നിയുടെയും SP യുടെയും വാട്ട്‌സ്ആപ്പ് കോളുകള്‍ പരിശോധിച്ചാല്‍ തീരാവുന്നതേ ഒള്ളൂ ഈ ഒളിച്ച്കളി.

നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടരും.

പി.കെ നവാസ്

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

13 ാമത് സംസ്ഥാന വാഫി, വഫിയ്യ ഫെസ്റ്റിന് തുടക്കം

മുസ്‌ലിമിനെ അപരവത്കരിക്കുകയും ഇസ്‌ലാം ഭീതിപടര്‍ത്തുകയും ചെയ്യുന്ന വര്‍ത്തമാന ലോകസാഹചര്യത്തില്‍ ഏറെ പ്രസക്തമായൊരു സന്ദേശമാണ് പരിപാടി മുന്നോട്ടുവെക്കുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ഇസ്‌ലാം: ലളിതം, സുന്ദരം എന്ന പ്രമേയത്തില്‍ 13 ാമത് സംസ്ഥാന വാഫി, വഫിയ്യ ഫെസ്റ്റിന് തുടക്കമായി. മുസ്‌ലിമിനെ അപരവത്കരിക്കുകയും ഇസ്‌ലാം ഭീതിപടര്‍ത്തുകയും ചെയ്യുന്ന വര്‍ത്തമാന ലോകസാഹചര്യത്തില്‍ ഏറെ പ്രസക്തമായൊരു സന്ദേശമാണ് പരിപാടി മുന്നോട്ടുവെക്കുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഫെസ്റ്റിലൂടെ ഇസ്‌ലാമിന്റെ മനോഹരമായ ആശയാദര്‍ശങ്ങള്‍ പൊതുജനങ്ങളിലേക്ക് സമര്‍പ്പിക്കുകയാണ് സി.ഐ.സി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഇസ്‌ലാമിക മത ധാര്‍മിക പ്രബോധന പ്രവര്‍ത്തനങ്ങളും മാനവിക മൂല്യങ്ങളും കാലോചിതമായി നടത്താന്‍ പ്രാപ്തരായ പണ്ഡിതന്മാരും പണ്ഡിതകളും സനദ് സ്വീകരിക്കും. രാജ്യത്തെ നന്മയുടെ പാതയില്‍ മുന്നോട്ട് നയിക്കാന്‍ ഈ കൂട്ടത്തിന് സാധിക്കുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

Continue Reading

kerala

എറണാകുളത്ത് ഫ്‌ലാറ്റില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മരിച്ചു

ഇരുമ്പനം സ്വദേശി മിഹില്‍ (15) ആണ് മരിച്ചത്.

Published

on

എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനത്ത് ഫ്‌ലാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. ഇരുമ്പനം സ്വദേശി മിഹില്‍ (15) ആണ് മരിച്ചത്. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു.

ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു മിഹില്‍ ഫ്‌ലാറ്റില്‍ നിന്ന് വീണ് അപകടമുണ്ടായത്. നാല്പ്പത്തിരണ്ട് നിലയുള്ള ആഢംബര ഫ്‌ലാറ്റിന്റെ ഇരുപത്തി നാലാം നിലയില്‍ നിന്നാണ് മിഹില്‍ വീണത്. മരിച്ച മിഹില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

 

Continue Reading

kerala

സെക്രട്ടേറിയറ്റിന് മുന്നിലെ അനധികൃത ഫ്‌ലക്‌സ് ബോര്‍ഡ്: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

നിയമലംഘനം നിസാരമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

Published

on

സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ഗ തടസം സൃഷ്ടിച്ച് ഫ്‌ലക്‌സ് സ്ഥാപിച്ചതിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.

സംഭവത്തില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. നിയമലംഘനം നിസാരമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ബോര്‍ഡ് മാറ്റിയതിനുള്ള ചെലവ് എത്രയെന്നതില്‍ വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

സംഭവത്തില്‍ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനെതിരെ പൊലീസ് കേസെടുത്തു. സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ഗ തടസം സൃഷ്ടിച്ചതിന് കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിയുടെ കട്ട് ഔട്ട് ഉള്‍പ്പെടെയുള്ള ഫ്‌ലക്‌സ് കോര്‍പറേഷന്‍ നീക്കിയിരുന്നു.

Continue Reading

Trending