പുത്തന്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത് നിരന്തരം മുഖം മിനുക്കുകയാണ് വാട്‌സ്ആപ്പ്. എന്നാല്‍ വാട്‌സ്ആപ്പിലെ പുതിയ ഇമോജി ഫീച്ചര്‍ നിങ്ങളറിഞ്ഞോ?
സല്‍ഫി പ്രേമികള്‍ക്കും നിരന്തരം ചിത്രങ്ങളിലൂടെ സന്ദേശം അയക്കുന്നവര്‍ക്കും ഉത്സവമാവും പുതിയ ഫോട്ടോ എഡിറ്റിങ് ഫീച്ചര്‍.
മൂന്ന് തരത്തിലുള്ള എഡിറ്റിങ്ങാണ് ഇമോജി ഫീച്ചറില്‍ കമ്പനി നല്‍കിയിരിക്കുന്നത്. ഫോട്ടോകളില്‍ ഇമോജികള്‍(സ്‌മൈലി ലോഗോകള്‍) ചേര്‍ത്തുവെച്ച് ചിത്രങ്ങള്‍ക്ക്
ഭാവങ്ങള്‍ നല്‍കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. ഏതെങ്കിലും ഭാവത്തിലുള്ളതോ മറ്റോ ആയ ഇമോജികള്‍ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ ചിത്രങ്ങളിലൂടെ തന്നെ സന്ദേശത്തിന്റെ സ്വഭാവവും എത്തിക്കാന്‍ കഴിയുന്നു. ഇമോജികള്‍ക്ക് പുറമെ ഫോട്ടോകളില്‍ വരക്കാനാനും നിറം കൊടുക്കാനും ഫീച്ചറില്‍ സാധിക്കുന്നുണ്ട്.
പുതിയ ഒരു ചിത്രം അയക്കാനായി ഗാലറിയില്‍ നിന്നോ ക്യാമറയില്‍ നിന്നോ എടുക്കുമ്പോള്‍ തന്നെ എഡിറ്റിങ് ടൂണ്‍ സ്‌ക്രീനിനു മുകളിലായി പ്രത്യക്ഷപെടും. ഇതിലൂടെ ഇഷ്ടമുള്ള ഇമോജികള്‍ എടുത്ത് ഫോട്ടോയില്‍ ഭാവന നിറഞ്ഞതും തമാശ പകരുന്നതുമായ മാറ്റം വരുത്താനാവുന്നു. തുടര്‍ന്നു പെന്‍സില്‍ ടൂള്‍ ഉയോഗിച്ച് ഫോട്ടോയില്‍ സന്ദേശവും എഴുതാം. പുതിയ ഫീച്ചര്‍ കൗമാരക്കാരെ ലക്ഷ്യം വെച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്‌നാപ്ചാറ്റ് പോലുള്ള ആപ്ലിക്കേഷനുകള്‍ വഴി ഇത്തരം ഇമോജി ഫീച്ചറുകള്‍ പ്രചാരത്തിലായിരുന്നു.
ബീറ്റാ 2.16.263 ഫീച്ചര്‍ ആന്‍ഡ്രോയിഡിലാണ് പുതിയ ഫീച്ചര്‍ ലഭ്യമാവുന്നത്. പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന വാട്‌സാപ്പിന്റെ പുതിയ വേര്‍ഷനില്‍ ഈ സേവനമുണ്ട്.
കൂടാതെ വാട്‌സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനില്‍ ഇപ്പോള്‍ കോള്‍ ബാക്ക്, വോയ്‌സ് മെയില്‍ ഫീച്ചറുകള്‍ ലഭ്യമാണ്. വാട്‌സാപ്പ് കോള്‍ ചെയ്യുമ്പോള്‍ അപ്പുറത്തുള്ള ആള്‍ ഫോണ്‍ എടുക്കുന്നില്ലെങ്കില്‍ തുടര്‍ന്ന് വിവരം അറിയിക്കാന്‍ വോയ്‌സ് മെയിലിലൂടെയാവും. വോയ്‌സ് മെസേജ് അയക്കുന്ന പോലെ തന്നെയാണ് ഇതും. ഒരേസമയം ഒന്നിലധികം പേര്‍ക്ക് കണ്ടന്റുകള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി പുതിയ ഓപ്ഷനുകളുമുണ്ട്. മുന്‍പ് ഒരു സമയത്ത് ഒരാള്‍ക്ക് മാത്രം മെസേജ് അയക്കാനേ സാധിച്ചിരുന്നുള്ളൂ.
ഏറ്റവും കൂടുതല്‍ തവണ ചാറ്റ് ചെയ്യുന്ന മൂന്നു അക്കൗണ്ടുകള്‍ അവസാനം ചാറ്റ് ചെയ്ത മൂന്നു അക്കൗണ്ടുകളും പുതിയ വേര്‍ഷനില്‍ വാട്‌സാപ്പ് ലിസ്റ്റ് ചെയ്യുന്നുണ്ട്. ഇത് ചാറ്റിങ് എളുപ്പമാക്കുന്നു.
ജിഫ് ഇമേജ് ഷെയറിങും കമ്പനി സാധ്യമാക്കി കഴിഞ്ഞു. വലിയതും വിവധ തരത്തിലുള്ളതുമായ ഇമോജികളും വീഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ സൂം ചെയ്യാനുമൊക്കെയുള്ള സൗകര്യങ്ങള്‍ ഈയിടെ വാട്‌സാപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഒക്ടോബര്‍ 4 മുതലുള്ള പുതിയ അപ്‌ഡേറ്റിലാണ് ഈ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പുതിയ മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാനായി ഗൂഗിള്‍ പ്ലേയുടെ ‘ബീറ്റ ടെസ്റ്റിംഗ് പ്രോഗ്രാം ഫോര്‍ വാട്‌സാപ്പ് ‘ എന്നതില്‍ രജിസ്റ്റര്‍ ചെയ്യാം. പിന്നീട് ഏറ്റവും പുതിയ വാട്‌സാപ്പ് പതിപ്പ് നോക്കി അപ്‌ഡേറ്റ് ചെയ്യുകയും വേണം. വിഡിയോ കോളിങ് സൗകര്യം ഉടനെ വരുമെന്ന് സൂചനയുണ്ട്.