X

ട്വിറ്ററിന് തലവേദന സൃഷ്ടിക്കാന്‍ ത്രെഡ്

വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ ട്വിറ്ററിനെ വെട്ടാന്‍ സക്കര്‍ബര്‍ഗിന്റെ ത്രെഡ് ‘പണി’ തുടങ്ങി. ആദ്യ മണിക്കൂറില്‍ തന്നെ പുതിയ ആപ് ഇന്‍സ്റ്റാള്‍ ചെയ്തവരുടെ കണക്കുകള്‍ വച്ചു നോക്കിയാല്‍ ത്രെഡ് ട്വിറ്ററിന് തലവേദന സൃഷ്ടിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ആദ്യ ഏഴ് മണിക്കൂറില്‍ 10 ദശലക്ഷത്തിലധികം പേരാണ് ത്രെഡിന്റെ ഉപയോക്താക്കളായി മാറിയത്. അതേസമയം ട്വിറ്റര്‍ അതേപടി കോപ്പിയടിച്ചതാണ് മെറ്റ പുതുതായി അവതരിപ്പിച്ച ത്രെഡെന്ന പരോക്ഷ പരിഹാസവുമായി ഇലണ്‍ മസ്‌ക് രംഗത്തെത്തി. ഒരു ടെക്‌സ്റ്റ് അതേപടി കോപ്പി ചെയ്ത് പകര്‍ത്താന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലെ എളുപ്പവഴിയായ കണ്‍ട്രോള്‍ സി, വി എന്നീ മൂന്ന് അക്ഷരങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തായിരുന്നു മസ്‌കിന്റെ പ്രതികരണം. ട്വിറ്ററിന് സമാനമായി ടെക്സ്റ്റ് മെസേജുകള്‍ തത്സയമയം പോസ്റ്റ് ചെയ്യാവുന്ന അതേ സംവിധാനമായാണ് ത്രെഡും രംഗത്തെത്തുന്നത്. അതേസമയം ട്വിറ്ററില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ത്രെഡിനുണ്ട്.

സ്ഥിരീകരിക്കപ്പെടാത്ത ഉപയോക്താക്കള്‍ക്ക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാവുന്ന സന്ദേശത്തിന് 280 അക്ഷരങ്ങള്‍ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിനു മുകളില്‍ പോസ്റ്റു ചെയ്യണമെങ്കില്‍ പണം നല്‍കണം. മാസം എട്ട് ഡോളര്‍ നല്‍കിയാല്‍ 25,000 അക്ഷരങ്ങള്‍ വരെയാണ് പരിധി ഉയരുക. അതേസമയം ത്രെഡ് 500 അക്ഷരങ്ങളാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്.

ത്രെഡില്‍ പുതിയ ഉപയോക്താക്കള്‍ ലോഗിന്‍ ചെയ്യുന്നത് മെറ്റയുടെ തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുമായി ബന്ധിച്ചാണ്. ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വിവരങ്ങള്‍ ഓട്ടോമാറ്റിക് ആയിത്തന്നെ ത്രെഡിലേക്ക് ഇംപോര്‍ട്ട് ചെയ്യപ്പെടും. ഇന്‍സ്റ്റഗ്രാമിന്റെ വലിയ ശൃംഖല വഴി ത്രെഡിന് ആളെക്കൂട്ടാനുള്ള തന്ത്രമായി കൂടിയാണ് ഇതിനെ കാണുന്നത്. അണ്‍വേരിഫൈഡ് ഉപയോക്താക്കള്‍ക്ക് അഞ്ച് മിനുട്ടു വരെയുള്ള വീഡിയോ ത്രെഡില്‍ അപ് ലോഡ് ചെയ്യാനാവും. ട്വിറ്ററില്‍ 2.20 മിനുട്ട് വീഡിയോ മാത്രമേ അപ് ലോഡ് ചെയ്യാനാകൂ.

webdesk11: