സുബൈദ വധക്കേസ്; പ്രതിയായ മകനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

പുതുപ്പാടി സുബൈദ വധക്കേസിലെ പ്രതിയായ മകന്‍ ആഷിക്കിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ജയിലില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. അതേസമയം പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് ഇന്ന് താമരശേരി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.

പണം ആവശ്യപ്രകേപ്പെട്ടപ്പോള്‍ നല്‍കത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തനിക്ക് ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതിയുടെ പ്രതികരണം.

ലഹരിക്ക അടിമയായ പ്രതി നേരത്തെയും പശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. കൊലപാതകം നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് ആഷിഖ് വീട്ടില്‍ എത്തിയിരുന്നില്ല. എവിടെ പോയിരുന്നെന്ന് ചോദിച്ച മാതാവിനോട് പണം ആവശ്യപ്പെട്ടു. പിന്നീടുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സുബൈദയെ കൊലപ്പെടുത്താനുള്ള സാഹചര്യം ഉണ്ടായത്.
ആഷിഖിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോഴാണ് പിതാവ് വിവാഹബന്ധം വേര്‍പ്പെടുത്തി പിരിയുന്നത്. കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളര്‍ത്തിയിരുന്നത്.

 

webdesk17:
whatsapp
line