X

വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ആൾക്ക് നോണ്‍ വെജ് ഭക്ഷണം നൽകി ; സൊമാറ്റോയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ

വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ആൾക്ക് നോണ്‍ വെജ് ഭക്ഷണം നൽകിയെന്ന പരാതിയിൽ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും ഭക്ഷണം വിതരണം ചെയ്ത റസ്റ്റോറന്റായ മക്ഡൊണാള്‍ഡിനും ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഒരു ലക്ഷം രൂപ പിഴ ചുമത്തി.2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനാണ് ജോധ്പൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തിയത്. ഇതിന് പുറമെ കോടതി ചെലവായി 5000 രൂപ കൂടി നല്‍കണമെന്നും വിധിയിലുണ്ട്. പിഴ ചുമത്തപ്പെട്ട കാര്യം സ്ഥിരീകരിച്ച സൊമാറ്റോ, ഇക്കാര്യത്തില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും അറിയിച്ചിട്ടുണ്ട്.

സേവന വ്യവസ്ഥകള്‍ പ്രകാരം, റസ്റ്റോറന്റുകള്‍ നല്‍കുന്ന ഭക്ഷണം എത്തിക്കുന്ന പ്ലാറ്റ്ഫോം മാത്രമാണ് സൊമാറ്റോ എന്നും . ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ അല്ലാതെ മറ്റ് സാധനങ്ങള്‍ ലഭിക്കുന്നതിനും ഭക്ഷണത്തിന്റെ ഗുണനിലവാരം പോലുള്ളവയ്ക്കും ഉത്തരവാദികള്‍ അതത് റസ്റ്റോറന്റുകള്‍ മാത്രമാണെന്നാണ് കമ്പനിയുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സൊമാറ്റോയുടെ തീരുമാനം.

webdesk15: