സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49)അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. ഹീത്ത് സ്ട്രീക്കിന്റെ ഭാര്യ നാദിന്‍ സ്ട്രീക്ക് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.
1993ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ സ്ട്രീക്ക് 2005ലാണ് വിരമിച്ചത്. രാജ്യത്തിനായി 65 ടെസ്റ്റിലും 189 ഏകദിനങ്ങല്‍ലും ജഴ്‌സിയണിഞ്ഞു. 4933 റണ്‍സും 455 വിക്കറ്റും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ സിംബാബ്‌വെക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ്.
ആഴ്ച്ചകള്‍ക്ക് മുമ്പ് ഹീത്ത് സ്ട്രീക്ക് മരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. 2005ലാണ് സ്ട്രീക്ക് രാജ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 1993ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ സ്ട്രീക്ക് സിംബാബ്‌വെ തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ടീമിന്റെ നെടുംതൂണായിരുന്നു.